Contents
Displaying 18761-18770 of 25054 results.
Content:
19151
Category: 13
Sub Category:
Heading: 430 കുടുംബങ്ങളെ ലോകമെമ്പാടും മിഷ്ണറി ദൗത്യത്തിനു വേണ്ടി അയച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ അയച്ചു. ഇതിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ നിന്നുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു. നിയോകാറ്റികുമനൽ വേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളായ കുടുംബങ്ങള്‍ക്കാണ് മതനിരാസമുളള സ്ഥലങ്ങളിലും, സഭയുടെ സാന്നിധ്യം വളരെ ചെറുതായ സ്ഥലങ്ങളിലും കര്‍ത്താവിന്റെ ജീവിക്കുന്ന വചനം എത്തിക്കാൻ ദൗത്യം ലഭിച്ചിരിക്കുന്നത്. ഇവർ നിരവധി വർഷത്തെ പരിശീലനത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക മെത്രാന്റെ അഭ്യർത്ഥന ലഭിക്കുമ്പോഴാണ് നിയോകാറ്റികുമനൽ വേ വിവിധ സ്ഥലങ്ങളിലേക്ക് മിഷ്ണറിമാരെ അയക്കുന്നത്. പത്താമത് ലോക കുടുംബ സംഗമത്തിന്റെ സമാപനത്തിനു ശേഷം സംഘടനയിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. ആത്മാവിന്റെ ശക്തി സ്വീകരിച്ച് കത്തോലിക്ക സഭയ്ക്കുളളിലും, സഭയോടൊപ്പവും, ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ വിവരിച്ചു. മിഷ്ണറിമാർ എപ്പോഴും പ്രാദേശിക മെത്രാന്മാരോടൊപ്പം നീങ്ങുന്നവർ ആയിരിക്കണമെന്നും ഹൃദയങ്ങളിലും കൈകളിലും സുവിശേഷം വഹിച്ചുകൊണ്ട് ആത്മാവിന്റെ ശക്തിയോടെ മുന്നോട്ട് പോകണമെന്നും പാപ്പ നിർദ്ദേശിച്ചു. മിഷ്ണറിമാർ കൈയിൽ കരുതുന്ന കുരിശുകൾ പാപ്പ ആശിർവദിച്ചു. സംഘടനയുടെ സ്ഥാപകൻ കിക്കോ അർഗ്യേലോ ആമുഖ പ്രഭാഷണം നടത്തി. ചില കുടുംബങ്ങളെ അദ്ദേഹം പാപ്പയ്ക്ക് പരിചയപ്പെടുത്തി. നിയോകാറ്റികുമനൽ വേയുടെ സഹസ്ഥാപകയായ കാർമൻ ഹേർണാണ്ടസിന്റെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള രൂപതാതല അന്വേഷണങ്ങൾ മാഡ്രിഡ് അതിരൂപത ഉടനെ തന്നെ പൂർത്തിയാക്കുമെന്ന് മിഷ്ണറി കുടുംബങ്ങളോട് കിക്കോ അർഗ്യേലോ പ്രഖ്യാപനം നടത്തി. ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. കൊറോണ വൈറസ് വ്യാപനം കാരണമാണ് ഇവർക്ക് നേരത്തെ വത്തിക്കാനിലെത്തി പാപ്പയുടെ ആശിർവാദം സ്വീകരിക്കാൻ സാധിക്കാതിരുന്നത്. മാഡ്രിഡിൽ രൂപമെടുത്ത നിയോകാറ്റികുമനൽ വേയ്ക്ക് ഇപ്പോൾ ഏകദേശം 134 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-29-12:24:02.jpg
Keywords: പാപ്പ, കുടുംബ

19152
Category: 1
Sub Category:
Heading: ''മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം അനിവാര്യം'': തീവ്ര ഹിന്ദുത്വ ഇസ്ലാമിക വാദങ്ങളെ അപലപിച്ച് കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരമെന്ന് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത് ആശ്വാസപ്രദമാണെന്നും മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. തീവ്രഹിന്ദുത്വ തീവ്ര ഇസ്ളാമിക നിലപാടുകളെ ഒരുപോലെ അപലപിച്ചുക്കൊണ്ടാണ് കമ്മീഷന്‍ ഇന്ന് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ ശ്രദ്ധ നേടിയിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും. ബിജെപി - സംഘപരിവാർ സ്വാധീനം ഓരോ സംസ്ഥാനങ്ങളിലും വളരുന്നതിന് ആനുപാതികമായി ഇത്തരം പീഡനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് സുവ്യക്തമാണ്. വാസ്തവത്തിൽ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നു എന്നതിനേക്കാൾ, ഭാരതത്തിന്റെ മതേതരത്വ മൂല്യങ്ങൾ ബലികഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് കൂടുതൽ ആശങ്കാജനകമായ വസ്തുതയെന്ന്‍ ജാഗ്രത കമ്മീഷന്‍ നിരീക്ഷിച്ചു. മതത്തിനും വർഗ്ഗീയതയ്ക്കും രാഷ്ട്രീയ മനം കൈവരികയും മാനവികത അസ്തമിക്കുകയും ചെയ്യുന്ന കാഴ്ച മതേതര ഭാരതത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അതിനാൽ, ഈ കോടതി പരാമർശം ആശ്വാസകരമാകുന്നത് മതേതര മൂല്യങ്ങൾ ഇവിടെ പുലരണമെന്ന് ആഗ്രഹിക്കുന്ന സകലർക്കുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ 1112 അക്രമ സംഭവങ്ങൾ ഈ രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ നടന്നു എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. ക്രൈസ്തവ പീഡനങ്ങളെ ആഗോളതലത്തിൽ നിരീക്ഷണവിധേയമാക്കുന്ന വേൾഡ് വാച്ച് ലിസ്റ്റ് പോലുള്ള ജേർണലുകളിൽ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയെ ഉൾപ്പടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മതേതരത്വ - വിശ്വസാഹോദര്യ - മത സഹിഷ്ണുത പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുളളത് അപമാനകരമാണ്. മതേതരത്വ നിലപാടുകളെ ബലികൊടുത്തുകൊണ്ട് പ്രാകൃതമായ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിലേയ്ക്ക് തിരിച്ചുനടക്കുന്ന ഇന്നത്തെ ശൈലി അത്യന്തം അപകടകരമാണ്. ഏത് തരത്തിലുള്ള ഭീഷണികളെ നേരിടാൻ അത്തരമൊരു മാറ്റം ഉപകരിക്കുമെന്ന് ആരു കരുതിയാലും അത് മിഥ്യാധാരണയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തി എട്ടുവർഷം പിന്നിടുമ്പോൾ തിരിഞ്ഞു നോക്കിയാൽ ഓരോ വർഷം കഴിയുംതോറും മത - വർഗീയ വിഷയങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വർദ്ധിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നുകാണാം. അത്തരം സംഭവങ്ങളിൽ അക്രമിക്കപ്പെട്ടവർക്ക് നീതി ലഭിച്ചിട്ടുള്ളതിനേക്കാൾ വളരെയേറെയാണ് അധികാരികളാൽ അവഗണിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിൽ ആ നിയമം ദുരുപയോഗിച്ചുള്ള അക്രമസംഭവങ്ങൾ വളരെയേറെ നടന്നിട്ടുളളതായി കാണാം. ഇത്തരത്തിൽ ഭരണത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും നിറവും സ്വഭാവവും മാറിവരികയും ന്യൂനപക്ഷ - ദുർബ്ബല വിഭാഗങ്ങൾക്ക് ജീവിതം ദുഷ്കരമാവുകയും ചെയ്യുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഈ ഗൗരവമുള്ള വിഷയത്തിൽ നീതിപൂർവ്വമായ ഇടപെടൽ സുപ്രീംകോടതിയിൽ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ അരുംകൊലയെയും ജാഗ്രത കമ്മീഷന്‍ അപലപിച്ചു. മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികൾ ശക്തിപ്രകടനം നടത്തിയത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തിലാണ്. പ്രൊഫ. ടിജെ ജോസഫിന്റെ കരം ഛേദിച്ച് സമാനമായ പ്രതികാര പ്രവൃത്തി ചെയ്ത കേരളത്തിലുൾപ്പെടെ ഇത്തരം ഭീഷണികൾ കൂടുതൽ ശക്തമായി നിലനിൽക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്. ഈ നാളുകളിൽ, കൈവെട്ടിയും കഴുത്തറുത്തും തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അടിവരയിടാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് മറ്റൊരു പ്രത്യയശാസ്ത്രത്തിൽ അടിത്തറയുറപ്പിച്ച് പുതിയൊരു രാഷ്ട്ര സങ്കല്പം രൂപപ്പെടുത്തിയിരിക്കുന്നവരുടെ ഇടയിലാണ് എന്നുളളതാണ് വസ്തുത. സാമൂഹികവും സാമുദായികവുമായ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫ്രിക്ഷൻ, അരക്ഷിതബോധവും മൗലികചിന്തകളും വിദ്വേഷ പ്രവണതകളും വർദ്ധിപ്പിക്കും എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ തീവ്ര ഇസ്ലാമിക ചിന്തകരുടെ സ്വാധീനവും തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് അക്കാരണത്താലാണ് എന്ന് പറയാനാവില്ല. രണ്ടു പ്രത്യയശാസ്ത്രങ്ങളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും തുല്യ ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ട്. മത സഹിഷ്ണുതയും, മതേതര ചിന്തകളും, സാഹോദര്യ മനോഭാവവും നിലർത്തി മാനവികതയിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകുവാൻ വിവിധ സമുദായങ്ങൾ നിലപാടെടുക്കാത്തപക്ഷം ഭാരതത്തിന്റെ ഭാവി കൂടുതൽ ആശങ്കകജനകമാണ്. മതവും മതവിശ്വാസവും പരസ്പരം സ്നേഹിക്കാനും ഉൾക്കൊള്ളാനുമാണ് ഒരു വ്യക്തിയെയും സമൂഹത്തെയും പര്യാപ്തരാക്കേണ്ടത്. പരസ്പരം ഭീഷണിയാകാനും ഭീതിവളർത്താനും കാരണമാകുന്നതിനെയെല്ലാം ഉപേക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വേദികൾ ഒരുങ്ങുകയും ഭരണകൂടങ്ങൾ ഈ പ്രതിസന്ധികൾക്ക് പരിഹാരംകാണാൻ പരിശ്രമിക്കുകയും വേണമെന്നും ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-29-13:26:13.jpg
Keywords: കെസിബിസി

19153
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആഫ്രിക്കയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും നടത്താനിരുന്ന അപ്പസ്തോലിക യാത്ര മാറ്റിവെച്ച ഫ്രാന്‍സിസ് പാപ്പ ഇരുരാജ്യങ്ങളിലേക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയെ അയക്കും. കോംഗോയിലും തെക്കൻ സുഡാനിലുമുള്ള പ്രിയപ്പെട്ട ജനങ്ങളോടു തന്റെ സാമീപ്യം പ്രകടമാക്കാനാണ് ഫ്രാൻസിസ് പാപ്പ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെ കിൻഷാസായിലേക്കും ജൂബായിലേക്കും അയക്കാൻ തീരുമാനിച്ചതെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചു. കഠിനമായ മുട്ടുകാൽ വേദനയെ തുടർന്ന് ഡോക്ടർമാരുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനം ഫ്രാന്‍സിസ് പാപ്പ നീട്ടിവെച്ചത്. ജൂലൈ 2-7 വരെ തീയതികളിലാണ് പാപ്പ സന്ദര്‍ശനം നടത്താനിരിന്നത്. ഇതിന് സമാനമായി ജൂലൈ ഒന്നു മുതൽ എട്ടു വരെ കർദ്ദിനാൾ പിയട്രോ പരോളിൻ ഇവിടെ സന്ദർശനം നടത്തും. കോംഗോയിലെ കിൻഷാസായിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിക്കാൻ നിശ്ചയിച്ചിരുന്ന ജൂലൈ മൂന്നാം തിയതി, ഫ്രാൻസിസ് പാപ്പാ റോമിൽ കോംഗോ സമൂഹവുമൊത്ത് ദിവ്യബലിയർപ്പിക്കും. ഇക്കാര്യം ജൂൺ 13ന് വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിൽ ആഫ്രിക്കയുടെ പ്രേഷിതർ എന്ന സന്യാസസമൂഹത്തിന്റെ പൊതുസമ്മേളത്തിനെത്തിയവരെ അഭിസംബോധന ചെയ്ത അവസരത്തിൽ പാപ്പ അറിയിച്ചിരിന്നു.
Image: /content_image/News/News-2022-06-29-14:22:19.jpg
Keywords: പാപ്പ, ആഫ്രിക്ക

19154
Category: 1
Sub Category:
Heading: ജീവന്‍ വിരുദ്ധ ഭേദഗതിയ്ക്കെതിരെ സ്പെയിനില്‍ അണിനിരന്നത് ഒരു ലക്ഷത്തിലധികം ആളുകള്‍
Content: മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍. നിയോസ്, ദി അസംബ്ലി ഓഫ് അസോസിയേഷന്‍ ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്‍ഡ് ഡിഗ്നിറ്റി, ദി എവരി ലൈഫ് മാറ്റേഴ്സ് പ്ലാറ്റ്ഫോം എന്നീ പ്രോലൈഫ് സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഏതാണ്ട് ഇരുനൂറോളം സാമൂഹിക സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തു. ബില്‍ബാവോ റൗണ്ട്എബൗട്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പ്ലാസാ കൊളോണിലാണ് അവസാനിച്ചത്. 16, 17 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ ഗര്‍ഭഛിദ്രം നടത്തുവാനുള്ള അനുവാദം നല്‍കുന്നതാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മാറ്റം. ഇക്കഴിഞ്ഞ മെയ് 17നാണ് ‘ദി റിഫോം ഓഫ് അബോര്‍ഷന്‍ ലോ’യ്ക്കു സ്പെയിനിന്റെ മന്ത്രിസമിതി അംഗീകാരം നല്‍കിയത്. സമൂഹത്തിന്റെ ക്രിസ്തീയ അടിത്തറയെ സംരക്ഷിക്കുകയും ചലനാത്മകമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും കഴിഞ്ഞ കാലത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുവാനല്ല മറിച്ച് ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളുടെ തയ്യാറെടുപ്പിന് വേണ്ടിയാണ് ഇവിടെ കൂടിയിരിക്കുന്നതെന്നും നിയോസ് അംഗമായ ജയിമെ മേയര്‍ ഒരേജ മാര്‍ച്ചിനിടെ പറഞ്ഞു. ജീവന്റേയും, പുതിയ ഭാവിയുടേതുമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുവാനും അതിലൂടെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാനും വേണ്ടിയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നു അസംബ്ലി ഓഫ് അസോസിയേഷന്‍ ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്‍ഡ് ഡിഗ്നിറ്റിയുടെ കോര്‍ഡിനേറ്ററായ ജോസഫ് മിരോ ഓര്‍മ്മിപ്പിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Más de 200 asociaciones presentes en esta gran Manifestación en Defensa de la Vida y la Verdad <a href="https://twitter.com/hashtag/NosJugamosLaVida?src=hash&ref_src=twsrc%5Etfw">#NosJugamosLaVida</a><br><br>Si no te encuentras en Madrid, sigue el streaming en <a href="https://t.co/KcE1GvFsxN">https://t.co/KcE1GvFsxN</a> <a href="https://t.co/kYy4cvJUNE">pic.twitter.com/kYy4cvJUNE</a></p>— NEOS (@NEOS_esp) <a href="https://twitter.com/NEOS_esp/status/1541015983367888896?ref_src=twsrc%5Etfw">June 26, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സെന്റര്‍ ഫോര്‍ യൂണിവേഴ്സിറ്റി സ്റ്റഡീസ്’ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസിന്റെ ഡയറക്ടറായ കാര്‍മെന്‍ ഫെര്‍ണാണ്ടസ് ഗര്‍ഭഛിദ്ര നിയമങ്ങളില്‍ സ്പാനിഷ് ഗവണ്‍മെന്റിന്റെ എക്സിക്യുട്ടീവ് ബ്രാഞ്ച് അംഗീകരിച്ച വിവാദ മാറ്റങ്ങളെ ശക്തമായി അപലപിച്ചു. 16 വയസ്സായ ഒരു പെണ്‍കുട്ടിക്ക് പോലും അവളെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന കുടുംബം അറിയാതെ ഭ്രൂണഹത്യ നടത്തി വരാമെന്നത് ഒരു ധാര്‍മ്മികതയായി നമ്മള്‍ കണക്കാക്കണമെന്നാണ് അധികാരികളുടെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം നിലവില്‍ വന്ന 1985-ന് ശേഷം ഏതാണ്ട് 25 ലക്ഷം അബോര്‍ഷനുകള്‍ സ്പെയിനില്‍ നടന്നിട്ടുണ്ടെന്ന്‍ 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രചാരണത്തിന്റെ നാഷണല്‍ കൊ-ഓര്‍ഡിനേറ്ററായ നയേലി റോഡ്രിഗസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഓഫ് ഡെപ്യൂട്ടീസിന്റെ ചര്‍ച്ചക്കും, വോട്ടിംഗിനു ശേഷം ബില്‍ സെനറ്റിന്റെ പരിഗണനക്കായി പോകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-29-17:38:27.jpg
Keywords: സ്പാ, സ്പെയി

19155
Category: 18
Sub Category:
Heading: ബഫര്‍ സോണ്‍: കെസിബിസി പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണും
Content: കൊച്ചി: കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന - വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആശങ്ക ഉന്നയിച്ചുകൊണ്ട് കെസിബിസിയുടെ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും. സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് കെസിബിസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്. 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് (കടഎഞ) പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ്. (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 4 ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നത്. ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോള്‍ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതായുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, ദുഷ്‌കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏകശിലാരൂപത്തില്‍ വന്ന വനനിയമങ്ങള്‍ കേരളത്തിലെ റവന്യു ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനവുമാണെന്നും വ്യക്തമാകുന്നു. ആയതിനാല്‍ എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെന്‍സിറ്റീവ് സോണ്‍ /ബഫല്‍ സോണ്‍ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണം. മാത്രമല്ല കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെസിബിസിയുടെ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-29-19:28:30.jpg

19156
Category: 14
Sub Category:
Heading: ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പ്രകാശനം ചെയ്തു. ഇന്നലെ ജൂണ്‍ 28-ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിഷെല്ലയാണ് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചത്. ആഗോളതലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് 2025 ജൂബിലി വര്‍ഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്ന മുഖ്യ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന രൂപകല്‍പ്പനകള്‍ വേണമെന്ന് വത്തിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇറ്റാലിയന്‍ ഡിസൈനറായ ഗിയാകോമോ ട്രാവിസാനി രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 48 രാജ്യങ്ങളില്‍ നിന്നുമായി 294 എന്‍ട്രികളാണ് ലഭിച്ചതെന്ന് മെത്രാപ്പോലീത്ത അറിയിച്ചു. 6 വയസ്സുമുതല്‍ 83 വയസ്സ് വരെയുള്ളവര്‍ ലോഗോ മത്സരത്തില്‍ പങ്കെടുത്തു. ലഭിച്ച എന്‍ട്രികളില്‍ പലതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ കൈകൊണ്ട് വരച്ചതായിരുന്നെന്നും, വിശ്വാസത്തില്‍ നിന്നും ഭാവനയില്‍ നിന്നും ഉടലെടുത്ത ഓരോന്നും അവലോകനം ചെയ്തത് ഒരു പ്രത്യേക അനുഭവമായിരുന്നെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. പാനല്‍ തിരഞ്ഞെടുത്ത മൂന്നു ലോഗോകളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയാണ് വിജയിയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ലോഗോയില്‍ ഭൂമിയുടെ നാലുകോണില്‍ നിന്നുമുള്ള മുഴുവന്‍ മനുഷ്യരാശിയേയും സൂചിപ്പിക്കുന്ന നാല് മനുഷ്യ രൂപങ്ങള്‍ ഉണ്ട്. ജനതയെ ഐക്യപ്പെടുത്തുന്ന സാഹോദര്യത്തെ സൂചിപ്പിക്കുന്നതിനായി അവ ഓരോരുത്തരും പുണര്‍ന്നിരിക്കുന്നു. അതില്‍ ആദ്യത്തെ മനുഷ്യ രൂപം ഒരു കുരിശില്‍ പിടിച്ചിരിക്കുകയാണ്. ജീവന്റെ തീർത്ഥാടനം എപ്പോഴും ശാന്തമായ ജലാശയത്തിലല്ലെന്ന് സൂചിപ്പിക്കുന്നതിന് അടിയിലുള്ള തിരമാലകൾ പ്രക്ഷുബ്ധമാണ്. എന്നാല്‍ കുരിശിന്റെ താഴ്ഭാഗം പ്രത്യാശയുടെ പ്രതീകമായ നങ്കൂരത്തിന്റെ ആകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേനലിന് ശേഷമായിരിക്കും ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുക. തീര്‍ത്ഥാടനം, പ്രാര്‍ത്ഥന, ക്ഷമ, നവീകരണം, കരുണ എന്നിവക്കായി നീക്കിവെച്ചിരിക്കുന്ന വര്‍ഷമാണ് 2025-ലെ ജൂബിലി വര്‍ഷമെന്നും വത്തിക്കാന്‍ അറിയിച്ചു. കാലഘട്ടത്തെ രണ്ടായി വിഭജിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓരോ കാല്‍ നൂറ്റാണ്ടിനും അതീവ പ്രാധാന്യമാണ് തിരുസഭ നല്‍കി വരുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് തിരുസഭയില്‍ പ്രത്യേകമാംവിധം ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്തു ഇന്നലെ, ഇന്ന്‍, എന്നെന്നേക്കും എന്ന പ്രമേയവുമായി 2000-ത്തിലാണ് അവസാന ജൂബിലി വര്‍ഷം ആചരണം നടന്നത്. 2024- വിശുദ്ധ വര്‍ഷാഘോഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാര്‍ത്ഥനക്കും വേണ്ടിയുള്ള വര്‍ഷമായി വത്തിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-29-21:38:19.jpg
Keywords: ജൂബിലി

19157
Category: 18
Sub Category:
Heading: ബഫർസോൺ വിഷയം: എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് ക്ലീമിസ് കാതോലിക്ക ബാവ
Content: തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിൽ ആണ്. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടി ആണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകൾ ഉള്ള നമ്മു ടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയോഴിപ്പിക്കപ്പെടുന്നതും ഖേദകരമാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മു നഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വള രെ പരിതാപകരമാണെന്നും കര്‍ദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2022-06-30-11:03:46.jpg
Keywords: ബാവ

19158
Category: 1
Sub Category:
Heading: അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം
Content: വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ് കേസിലെ വിധി വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗര്‍ഭഛിദ്ര അനുകൂലികൾ ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് ക്ലിനിക്കുകളെയും ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച പുലർച്ചെ സെന്റ് ലൂയിസി ദേവാലയത്തിന് പുറത്ത് ചില്ലുകൊണ്ട് നിർമ്മിച്ച വാതിൽ അക്രമി തല്ലി തകർക്കാൻ ശ്രമിയ്ക്കുകായിരിന്നു. ഈ സമയത്ത് നിത്യാരാധന ചാപ്പലിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അവർ അക്രമിയുടെ അടുത്തേക്ക് വന്നപ്പോൾ അസഭ്യം പറഞ്ഞു. ഉടനെ തന്നെ ആ സ്ത്രീ ചാപ്പലിലേക്ക് തിരികെ ഓടിപ്പോവുകയും ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. ഗാരി സെൻഡറിനെ വിവരം അറിയിക്കുകയും ചെയ്തു. ദേവാലയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ദേവാലയം ആക്രമിക്കാൻ എത്തിയ വ്യക്തി കറുത്ത മഷി കൊണ്ട് പുറത്തെ ചുമരിൽ നിരവധി അസഭ്യ വാചകങ്ങളും എഴുതിയിരുന്നു. കൂടാതെ കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപത്തിന് നേരെയും അയാൾ ആക്രമണം നടത്തി. ഏകദേശം 10,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് ഫാ. ഗാരി കണക്കുകൂട്ടുന്നത്. സംഭവത്തിന് പിന്നിലെ അക്രമിയെന്ന് സംശയിക്കുന്ന 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അയാളുടെ പേര് അടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം ആക്രമണം നടന്ന സ്ഥലം ഫാ. ഗാരി സെൻഡർ വെഞ്ചരിച്ചു. കൂടാതെ അക്രമിക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തു. കല്ല് ഉപയോഗിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നും, എന്നാൽ ക്രിസ്തുവാണ് തങ്ങളുടെ കല്ലെന്നും ഫാ. ഗാരി പറഞ്ഞു. നേരത്തെ ചിന്തിച്ചിരുന്നതു പോലെ തങ്ങൾ സുരക്ഷിതരല്ലെന്നും, കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗര്‍ഭഛിദ്ര അനുകൂലികള്‍ വരുംനാളുകളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി ശക്തമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-30-11:28:18.jpg
Keywords: ദേവാലയ

19159
Category: 14
Sub Category:
Heading: ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: പ്രമുഖ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
Content: റോം: തന്റെ പൗരോഹിത്യ ജീവിത കാലത്ത് ആയിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയ വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആഗോള തലത്തില്‍ ശ്രദ്ധേയനായ ഫാ. ഗബ്രിയേലിന്റെ വേഷം കൈകാര്യം ചെയ്യുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നടന്‍ റസ്സല്‍ ക്രോ. 2018-ല്‍ പുറത്തിറങ്ങിയ ‘ഓവര്‍ലോഡ്’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ പ്രശസ്തനായ ജൂലിയസ് അവേരിയുടെ ‘ദി പോപ്’സ് എക്സോര്‍സിസ്റ്റ്’ എന്ന പുതിയ ത്രില്ലര്‍ സിനിമയിലാണ് ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2000-ല്‍ പ്രദര്‍ശനത്തിനെത്തിയ ഇതിഹാസ സിനിമയായ ഗ്ലാഡിയേറ്ററിലെ അഭിനയത്തിന് റസ്സല്‍ ക്രോയ്ക്കു ഓസ്കാര്‍ ലഭിച്ചിരുന്നു. സുപ്രസിദ്ധ നിര്‍മ്മാണ കമ്പനിയായ ‘സ്ക്രീന്‍ ജേം’ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം സെപ്റ്റംബറില്‍ അയര്‍ലന്‍ഡില്‍ തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി ആന്‍ഡ് ആന്‍ എക്സോര്‍സിസ്റ്റ് മോര്‍ സ്റ്റോറീസ്' എന്ന പേരിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. ഭൂതോച്ചാടനത്തിനിടയ്ക്കു തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു ഫാ. അമോര്‍ത്ത് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്. സ്‌കൂള്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015-ല്‍ മെഡല്‍ ഓഫ് ലിബറേഷന്‍ പുരസ്‌കാരം നല്‍കി ഇറ്റലി അമോര്‍ത്തിനെ ആദരിച്ചിരുന്നു.
Image: /content_image/News/News-2022-06-30-15:27:31.jpg
Keywords: ഭൂതോച്ചാ

19160
Category: 1
Sub Category:
Heading: അല്‍മായരെ കുറിച്ച് അറിയേണ്ടതെല്ലാം: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ 31ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജൂലൈ 2)
Content: തിരുസഭയില്‍ അല്‍മായര്‍ ആരാണ്? അവരുടെ സ്ഥാനം എന്താണ്? അവരുടെ ദൗത്യം എന്താണ്? അല്‍മായരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? അല്‍മായര്‍ എങ്ങനെയാണ് ദൈവരാജ്യം അന്വേഷിക്കേണ്ടത്? ഭൗതീക വസ്തുക്കളോടും ഭൗതീക ജീവിതത്തോടും അല്‍മായര്‍ക്ക് എന്തുതരം ആഭിമുഖ്യമാണ് വേണ്ടത്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 31ാമത്തെ ക്ലാസ് ശനിയാഴ്ച (ജൂലൈ 2) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ഇരുനൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-06-30-17:50:55.jpg
Keywords: അല്‍മായ