category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബഫർസോൺ വിഷയം: എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് ക്ലീമിസ് കാതോലിക്ക ബാവ
Contentതിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിൽ ആണ്. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടി ആണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകൾ ഉള്ള നമ്മു ടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയോഴിപ്പിക്കപ്പെടുന്നതും ഖേദകരമാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മു നഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വള രെ പരിതാപകരമാണെന്നും കര്‍ദ്ദിനാൾ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-30 11:01:00
Keywordsബാവ
Created Date2022-06-30 11:03:46