Contents

Displaying 18861-18870 of 25050 results.
Content: 19252
Category: 1
Sub Category:
Heading: പാപ്പയുടെ തീരുമാനം ഫലത്തില്‍: മെത്രാന്മാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ ഒരു അല്‍മായ വനിത ഉള്‍പ്പെടെ 3 സ്ത്രീകള്‍
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ സ്ത്രീകളെ നിയമിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഫലത്തില്‍. മൂന്ന്‍ വനിതകള്‍ ഉള്‍പ്പെടെ 14 പുതിയ അംഗങ്ങളെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലേക്ക് വനിതകളെ നിയമിക്കുന്നത്. ഇന്നലെ ജൂലൈ 13-നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്ത്രീ യിവോണ്‍ റിയുന്‍ഗോട്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ റാഫേല്ല പെട്രിനി, വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റും അര്‍ജന്റീനിയന്‍ സ്വദേശിനിയുമായ മരിയ ലിയാ സെര്‍വിനോ എന്നിവരാണ് മെത്രാന്‍മാര്‍ക്കുള്ള ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെട്ട വനിതകള്‍. ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ അത്മായ വനിതകൂടിയാണ് മരിയ ലിയാ സെര്‍വിനോ. വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളിൽ വനിതകള്‍ക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുമെന്നും, ഇതിന്റെ ഭാഗമായി മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ ആദ്യമായി രണ്ടു സ്ത്രീകൾ സേവനത്തിനായി പ്രവേശിക്കുമെന്നും ഫ്രാൻസിസ് പാപ്പ ജൂലൈ 2-ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പറഞ്ഞതിനോടൊപ്പം ഒരു അത്മായ വനിതയേക്കൂടി ഉള്‍പ്പെടുത്തി മൂന്ന്‍ വനിതകള്‍ക്കാണ് പാപ്പ നിയമനം നല്കിയിരിക്കുന്നത്. ഇതുവരെ ഈ ഡിക്കാസ്റ്ററിയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു നിയമനം. ഒഴിവായി കിടക്കുന്ന രൂപതകളിലേക്ക് നിയമിക്കുവാനായി വൈദികരുടെയോ മെത്രാന്‍മാരുടേയോ പ്രൊഫൈലുകള്‍ പരിശോധിക്കുക എന്നതാണ് 24 അംഗ മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രധാന ജോലി. യോഗ്യരായ മൂന്ന്‍ പേരുടെ പേരുകള്‍ അടങ്ങുന്ന ‘ടെര്‍ന’ എന്ന ചുരുക്കപ്പട്ടിക പാപ്പക്ക് സമര്‍പ്പിക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്ന അപ്പസ്തോലിക പ്രതിനിധികളെയാണ് ഇതിനായി ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഫ്രാന്‍സിലെ മാര്‍സില്ലേയിലെ മെത്രാപ്പോലീത്ത ജീന്‍ മാര്‍ക്ക് അവെലിന്‍, ഇറ്റലിയിലെ കൊമോയിലെ മെത്രാന്‍ ഓസ്കാര്‍ കന്റോണി, വൈദികര്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവനായ ദക്ഷിണ കൊറിയന്‍ മെത്രാന്‍ യു ഹിയുങ്ങ് സിക്, ബ്രിട്ടീഷ് മെത്രാന്‍ ആര്‍തര്‍ റോച്ചെ എന്നിവര്‍ക്ക് പുറമേ, സ്റ്റോക്ക്ഹോം മെത്രാന്‍ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ്, മനില മെത്രാപ്പോലീത്ത ജോസ് അഡ്വിന്‍കുല, ഹോളി റോമന്‍ ചര്‍ച്ച് ലൈബ്രേറിയനും ആര്‍ക്കിവിസ്റ്റുമായ ജോസ് ടോലെന്റീനോ ഡെ മെന്‍ഡോന്‍കാ (പോര്‍ച്ചുഗല്‍), മെത്രാന്‍മാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയായ മാറിയോ ഗ്രെച്ച് (മാള്‍ട്ട), സ്പ്ളിറ്റ് മെത്രാപ്പോലീത്ത ഡ്രാസന്‍ കുട്ലെസ്, പോള്‍ ഡെസ്മണ്ട് ടിഗെ, ഡൊണാറ്റോ ഒഗ്ലിയാരി എന്നിവരാണ് മെത്രാന്‍മാരുടെ ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെട്ട മറ്റംഗങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-14-14:56:34.jpg
Keywords: വനിത, സ്ത്രീ
Content: 19253
Category: 1
Sub Category:
Heading: വൈദിക വിദ്യാര്‍ത്ഥികള്‍ക്കും സന്യസ്തര്‍ക്കുമായി സ്പാനിഷ് ഫൗണ്ടേഷന്‍ നല്‍കിയത് 1600 സ്കോളര്‍ഷിപ്പുകള്‍
Content: മാഡ്രിഡ്: സെമിനാരി വിദ്യാര്‍ത്ഥികള്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ക്കായി സ്പെയിനിലെ ‘ദി റോമന്‍ അക്കാഡമിക് സെന്റര്‍ ഫൗണ്ടേഷന്‍’ (കാര്‍ഫ്) കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് ആയിരത്തിഅറുനൂറിലധികം സ്കോളര്‍ഷിപ്പുകള്‍. ഫൗണ്ടേഷന്റെ 2021-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. നൂറ്റിമുപ്പത്തിയൊന്നോളം വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറോളം മെത്രാന്‍മാരുടെ അപേക്ഷ പ്രകാരമാണ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ പരിശീലനം കിട്ടിയ വൈദികന്‍ ആത്മീയ വികാസത്തിന്റെ മാത്രമല്ല, മാനുഷിക, സാംസ്കാരിക, സാമൂഹിക മേഖലകള്‍ തുടങ്ങി അവര്‍ സേവനം ചെയ്യുന്ന എല്ലാ മേഖലകളിലേയും ശ്രദ്ധാകേന്ദ്രമാകുമെന്ന്‍ കാര്‍ഫിന്റെ ജനറല്‍ ഡയറക്ടറായ ലൂയിസ് ആല്‍ബര്‍ട്ടോ റൊസാലസ് പറഞ്ഞു. 2021-ല്‍ തങ്ങളുടെ 10 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മെത്രാന്മാരായി അഭിഷിക്തരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വിദ്യാര്‍ത്ഥിക്കും 18,000 ഡോളര്‍ വീതം കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 50 ലക്ഷത്തിലധികം ഡോളറാണെന്ന് റൊസാലസ് വെളിപ്പെടുത്തി. 6,500-ലധികം ഉദാരമനസ്കരുടെ സംഭാവനകള്‍ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. സെമിനാരികളിലും, അന്താരാഷ്ട്ര സെമിനാരി കോളേജുകളിലും നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ നല്ലൊരു ഭാഗവും താമസ സൗകര്യത്തിന് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച ഒരു കോടിയിലധികം ഡോളറിന്റെ പകുതിയിലധികവും പരിശീലന സ്കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. തിരുകര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള വസ്തുക്കള്‍, ജന്മനാട്ടില്‍ ഭവനരഹിതരായ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, പുരോഹിതര്‍ക്കുമുള്ള ചികിത്സാ സഹായം, പ്രായമായ വൈദികര്‍ക്കുള്ള വൈദ്യ സഹായം, വിഷമതകള്‍ അനുഭവിക്കുന്ന ഇടവക ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഫൗണ്ടേഷന്‍ സഹായം നല്‍കിവരുന്നുണ്ട്. ഓരോ ക്രൈസ്തവ വിശ്വാസിയും നവ-സുവിശേഷവത്കരണത്തില്‍ കൂട്ടുത്തരവാദികള്‍ ആണെന്നു റിപ്പോര്‍ട്ടിന്റെ അവതരണ വേളയില്‍ കാര്‍ഫ് പ്രസിഡന്റ് ജോസ് എന്‍റിക് ഫുസ്റ്റര്‍ പറഞ്ഞു. നിരവധി പേരുടെ പൗരോഹിത്യ രൂപീകരണത്തില്‍ സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിലെ പാംപ്ലോണയിലെ നവാര സര്‍വ്വകലാശാലയിലേയും, ഇറ്റലിയിലെ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയിലേയും സ്വീകര്‍ത്താക്കള്‍ അടക്കം സ്കോളര്‍ഷിപ്പ്‌ ലഭിച്ച സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും, സന്യസ്തരും കാര്‍ഫ്-നു നന്ദിയര്‍പ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-14-16:54:42.jpg
Keywords: വൈദിക
Content: 19254
Category: 1
Sub Category:
Heading: ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് - കമില്ലസ് ഡി ലെല്ലിസ്
Content: കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ: " ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും". ഇത്രക്കും ധൂർത്തപുത്രനായി നടന്നയാൾ ഇന്ന് വിശുദ്ധനായി വണങ്ങപ്പെടുന്നു! മുപ്പത്തിരണ്ടാം വയസ്സിലാണ് കമില്ലസ് പഠനത്തെ ഗൗരവമായെടുക്കുന്നത്!! ഒരു പുരോഹിതനാകണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു അത്. ആറടി ആറ് ഇഞ്ച് ഉയരമുള്ള ദൃഡഗാത്രനായ കമില്ലസിന് ഈശോ സമൂഹം നടത്തുന്ന റോമൻ കോളേജിൽ ചെറുപ്പക്കാരായ കുട്ടികളുടെ ഇടയിൽ ഇരിക്കാൻ നാണക്കേട് തോന്നിയില്ല. കൂടെ പഠിക്കുന്നവർ അവൻ വൈകി പഠിക്കാൻ വന്നതിൽ ഇരട്ടപ്പേര് വിളിച്ചു കളിയാക്കുന്നതും ശ്രദ്ധിച്ചില്ല. പകരം പഠനത്തിൽ അതീവശ്രദ്ധ ചെലുത്തി. അവന്റെ ടീച്ചർ പറഞ്ഞു, "അവൻ വൈകിയാണ് വന്നതെന്നുള്ളത് ശരിയാണ്. പക്ഷെ അവന്റെ തീക്ഷ്‌ണത കാണുമ്പോഴറിയാം അവൻ ബഹുദൂരം മുന്നോട്ടു പോയി സഭക്കായി മഹത്തായ കാര്യങ്ങൾ നേടാനുള്ളവനാണെന്ന് ". യുദ്ധവും അക്രമവും പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ പോലും കാരുണ്യത്തിന്റെയും അനുകമ്പയുടെയും പ്രതീകമായി എത്തുന്ന റെഡ് ക്രോസ്സിന്റെ ഉത്ഭവത്തിന് നാന്ദിയായത് ഈ കമില്ലസ് തന്നെയാണ് . മറ്റുള്ളവരിൽ നിന്ന് തന്റെ ആളുകൾ തിരിച്ചറിയപ്പെടാനായി അവരുടെ ഉടുപ്പിന്മേൽ ചുവന്ന കുരിശ് ധരിക്കാൻ അനുവദിക്കണമെന്ന് കമില്ലസ് അപേക്ഷിച്ചു. അത് അനുവദിച്ചുകൊണ്ട് 1596 ജൂൺ 26ന് പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ അപ്പസ്തോലിക വിജ്‌ഞാനാപനത്തിൽ ഒപ്പുവച്ചു. മൂന്നുദിവസത്തിന് ശേഷം, കറുത്ത ഉടുപ്പിന്മേൽ ചുവന്ന കുരിശ് ധരിച്ചുകൊണ്ട്, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ദിനത്തിൽ കമില്ലസ് തന്റെ അനുയായികളുമായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലൂടെ ബസിലിക്കയിലേക്ക് മാർച്ച്‌ നടത്തി. അതെ, ജീവൻ വിലയായി കൊടുത്തുപോലും സേവനം ചെയ്യാൻ തന്റെ സഭയിലെ ഓരോരുത്തരും പ്രതിബദ്ധരാണ് എന്നതിന്റെ അടയാളമായി, ക്രിസ്തുവിന്റെ രക്തത്താൽ ചുവന്ന കുരിശിനെ , ഉപവിയുടെ അഗ്നി ആളിക്കത്തുന്ന ചുവന്ന കുരിശിനെ, കമില്ലസ് ആഗ്രഹിച്ചു. 1550 മെയ്‌ 25ന് ഇറ്റലിയിൽ അബ്രൂസോയിലെ ബുക്കിയാനിക്കൊവിൽ ക്യാപ്റ്റൻ ജോൺ ഡി ലെല്ലിസിന്റെയും കാമില്ലയുടെയും മകനായി കമില്ലസ് ജനിച്ചു. കുടുംബപ്പേര് കേട്ടാലറിയാം നല്ല കുലീനകുടുംബത്തിലെ അംഗമാണെന്ന് പക്ഷെ കമില്ലസിന്റെ പിതാവ് വഴിയായി കുടുംബത്തിന് ആവശ്യത്തിന് ചീത്തപ്പേരുണ്ടായിരുന്നു. സമ്പന്നനായ ഒരു പട്ടാളക്കാരന് അക്കാലത്ത് ഉണ്ടാകാൻ പാടുള്ള എല്ലാവിധ തെറ്റുകളിലും അകപ്പെട്ടിരുന്ന, അനിയന്ത്രിതമായ ധാരാളിത്തവും ആരൊക്കെ പറഞ്ഞാലും നിർത്താത്ത ചൂതുകളി ഭ്രാന്തും എല്ലാമുള്ള ഒരാൾ. "അദ്ദേഹം തന്റെ ഭാര്യക്ക് കൊടുത്തിരുന്ന ഏറ്റവും വലിയ ആശ്വാസം, വീട്ടിൽ അദ്ദേഹം ഉണ്ടാവാറെ ഇല്ല എന്നതാണ് " എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ കമില്ലസിന്റെ പിതാവ് എങ്ങനെയായിരുന്നെന്ന്. കമില്ലസ് അവന്റെ പിതാവിന്റെ പാത തന്നെ പിന്തുടർന്നു. ചെറുപ്രായം തൊട്ടേ ചീത്ത കൂട്ടുകെട്ടും കടിഞ്ഞാണില്ലാത്ത ജീവിതവുമായി ചൂതുകളിക്ക് അടിമയായി. 17 വയസ്സായപ്പോൾ കൂലിപ്പട്ടാളക്കാരനായി അപ്പന്റെ കൂടെ കൂടി. രണ്ടാളും ഓരോരോ സേനക്ക് വേണ്ടി യുദ്ധം ചെയ്ത് പണമുണ്ടാക്കി അതെല്ലാം ചൂതാട്ടശാലകളിൽ കൊണ്ടുപോയി കളഞ്ഞുകുളിച്ചു. ഒരിക്കൽ തുർക്കികൾക്ക് എതിരെ യുദ്ധം ചെയ്യാനായി അപ്പനും മകനും വെനീസിലേക്ക് കാൽനടയായി പോകവേ ലോറേറ്റൊയിൽ വെച്ച് രണ്ടുപേരും രോഗബാധിതരായി. പിതാവ് മരിക്കാറായി എന്ന് കണ്ട കമില്ലസ്, അവനും തീരെ വയ്യെങ്കിലും പിതാവിനെ ശുശ്രൂഷിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. ആ മനുഷ്യൻ തന്റെ ചെയ്തികളെപ്പറ്റി പശ്ചാത്തപിച്ച് അന്ത്യകൂദാശകൾ ബോധ്യത്തോടെ സ്വീകരിച്ചു മരിച്ചു. ജീവിതത്തിൽ ആദ്യമായി കമില്ലസ് , അവനു 12 വയസ്സ് മാത്രമുള്ളപ്പോൾ മരിച്ചുപോയ അമ്മ അവനിൽ സന്നിവേശിപ്പിച്ച വിശ്വാസത്തിന്റെ മൂല്യം അറിഞ്ഞു.കുട്ടിയായിരുന്നപ്പോൾ അമ്മക്ക് അവൻ എന്നും പ്രശ്നക്കാരനായിരുന്നു. പക്ഷെ മതത്തോട് അവനിൽ ബഹുമാനം ഉളവാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു. ഒട്ടും പ്രാർത്ഥിച്ചിരുന്നില്ലെങ്കിലും, കൂദാശകൾ സ്വീകരിച്ചിരുന്നില്ലെങ്കിലും പ്രാർത്ഥനയോടും കൂദാശകളോടും അവന് ആദരവായിരുന്നു. ഒരു അമ്മക്ക് അവളുടെ കുഞ്ഞിന്റെ മതബോധനത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം എത്ര വലുത് ! ഒരു ചെറിയ തീപ്പൊരി ആയി ഉള്ളിൽ കിടന്നാലും ദൈവകൃപയാകുന്ന കാറ്റ് അതിനെ യഥാകാലം തീനാളമാക്കുന്നു. ലോകത്തിൽ തനിച്ചായ കമില്ലസ് അവനും പെട്ടെന്ന് മരിച്ചുപോകുമെന്നും അവനെ അപ്പോൾ ആരും സഹായിക്കാനുണ്ടാകില്ലെന്നും ഭയന്നു. അവന്റെ അങ്കിൾ അക്വിലയിൽ ഒരു ഫ്രാൻസിസ്കൻ സന്യാസി ആയിരുന്നു.അവിടെപ്പോയി പ്രലോഭനങ്ങളിൽ നിന്നകന്ന് lഫ്രാൻസിസ്കൻ സഭയിൽ ചേരാമെന്നുറച്ചു. പക്ഷെ അവന്റെ വലത്തേകാലിൽ കണങ്കാലിൽ വലിയൊരു വ്രണം കണ്ട് അത് സുഖമായിട്ട് ആശ്രമത്തിൽ പോന്നോളാൻ അങ്കിൾ പറഞ്ഞു. കമില്ലസ് റോമിൽ സാൻ ജ്യാക്കൊമൊ ആശുപത്രിയിൽ പോയി. അവന്റെ കയ്യിൽ പണമൊന്നും ഇല്ലാത്തതുകൊണ്ട് ഒരു നഴ്സിനെപ്പോലെ മറ്റു രോഗികളെ ശുശ്രൂഷിക്കാൻ സഹായിച്ചാൽ കാലിലെ വ്രണം സുഖമാക്കി തരാമെന്ന് ഡോക്ടർമാർ പറഞ്ഞു. അന്നൊക്കെ പുരുഷന്മാരായിരുന്നു നഴ്‌സുമാരായിരുന്നത്.കമില്ലസ് സമ്മതിച്ചു. പക്ഷെ വളരെപ്പെട്ടെന്ന് അവൻ തന്റെ പാപവഴികളിലേക്ക് തിരികെ പോയി. ജോലികൾ അവഗണിക്കാനും ചൂതുകളിക്കാനും മറ്റു നഴ്സുമാരുമായി കലഹിക്കാനും തുടങ്ങി. 9 മാസത്തിനു ശേഷം അവനെ അവർ പുറത്താക്കി. കുറച്ചുകാലം വീണ്ടും പട്ടാളക്കാരനായി സൈന്യത്തിനൊപ്പം കൂടി. 1574ൽ ചൂതുകളിച്ച് ഉണ്ടായിരുന്ന സമ്പാദ്യവും ആയുധങ്ങളും മാറാപ്പും ധരിച്ചിരുന്ന ഷർട്ട് പോലും ഇല്ലാതായി. ദാരിദ്ര്യത്തിൻറെ പരമകോടിയിലെത്തി. പുറത്ത് ഭിക്ഷ യാചിക്കുമ്പോൾ അവനെ കണ്ട ഒരു സമ്പന്നനായ മനുഷ്യൻ കപ്പൂച്ചിൻ അച്ചന്മാർക്ക് വേണ്ടി അയാൾ പണിയുന്ന കെട്ടിടത്തിന്റെ പണിയിൽ കൂടിക്കോളാൻ പറഞ്ഞു. അത് സസന്തോഷം സ്വീകരിച്ച കമില്ലസ് തന്റെ ശോചനീയമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമായി ആ ജോലിയെ കണ്ടു.സാവധാനം ആത്മവിശ്വാസവും മറ്റുള്ളവരുടെ ആദരവും നേടിയെടുത്ത കമില്ലസിൽ ഒരു പുരോഹിതനാവാനുള്ള ആഗ്രഹം വീണ്ടും തലപൊക്കി. കൊച്ചുസന്യാസിമാരുടെ മേൽനോട്ടക്കാരനായ ഫാദർ ആഞ്ചലോയുടെ ആവേശോജ്ജ്വലമായ ഒരു പ്രസംഗം അവസാനഘട്ട മാനസാന്തരത്തിന് വഴിയൊരുക്കി .1575 ഫെബ്രുവരി 2 ന്, നമ്മുടെ കർത്താവിന്റെ കാഴ്ചവെപ്പ് തിരുന്നാളിന്റെയന്ന്, കമില്ലസ് ഓടിച്ചിരുന്ന കുതിരപ്പുറത്തുനിന്നിറങ്ങി, മുട്ടിൽ വീണ്, കഴിഞ്ഞ കാലജീവിതത്തെ കുറിച്ചോർത്തു കണ്ണീർ വാർത്തു. സ്വർഗ്ഗത്തോട് മാപ്പപേക്ഷിച്ചു. നൊവീഷ്യെറ്റിൽ പ്രവേശിച്ചു. ഫ്രാൻസിസ്ക്കൻ ആശ്രമത്തിലെ സമാധാനത്തിന്റെ നാളുകൾ കഴിഞ്ഞു. കണങ്കാലിനു മുകളിലെ മുറിവ് പഴുത്തു. കമില്ലസിനോട് അവിടം വിട്ടുപോകാൻ പറഞ്ഞെങ്കിലും കാല് സുഖമാകുമ്പോൾ തിരികെ വരാൻ അനുവദിച്ചു. കമില്ലസ് ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു ശുപാർശക്കത്തുമായി വീണ്ടും സാൻ ജ്യക്കോമോയിലെ ആശുപത്രിയിലേക്ക് പോയി. ഇപ്രാവശ്യം ഒരു പരിചാരകനായി ആണ് അവർ അവനെ എടുത്തത്. എങ്കിലും അവൻ ഒരു പുതിയ മനുഷ്യനായിരുന്നു. ഒരു പരാതിയും അവനുണ്ടായില്ല. വിശുദ്ധ ഫിലിപ്പ് നേരിയെ ആണ് തന്റെ കുമ്പസാരക്കാരനായും ആത്മീയോപദേഷ്ടാവായും അവന് ലഭിച്ചത്. കമില്ലസിന് 30 വയസ്സായപ്പോൾ അവന്റെ മുറിവ് അപ്രത്യക്ഷമാകുന്നത് പോലെ തോന്നി. ഒരിക്കൽ കൂടെ ആശ്രമത്തിൽ ചെല്ലേണ്ട താമസം വീണ്ടും വ്രണംപൊന്തിവന്നു. ഇനി ആശ്രമത്തിൽ ചേരാൻ ശ്രമിക്കരുതെന്ന് ശാസിച്ച് വീണ്ടും പറഞ്ഞുവിട്ടു. ഇപ്രാവശ്യം ആശുപത്രിയിൽ എല്ലാ നഴ്‌സുമാരുടെയും പണിക്കാരുടെയും സൂപ്രണ്ട് ആയാണ് അവനെ നിയമിച്ചത്. വിശുദ്ധനായ കമില്ലസ് ഇനിയാണ് വെളിച്ചത്തുവരുന്നത്. തെറ്റുകളിൽ നിന്നും അവനെ രക്ഷിച്ചു മാറ്റിനിർത്താനുള്ള ഉപാധി ആയാണ് നേരത്തെ അവൻ ജോലിയെ കണ്ടത്. എത്രത്തോളം മറ്റുള്ളവർക്കായി അവൻ തന്നെത്തന്നെ ബലിയാക്കുന്നോ അത്രത്തോളം ആനന്ദം വർദ്ധിക്കുന്നതായി ഇപ്പോൾ അവൻ തിരിച്ചറിഞ്ഞു. ഓരോ രോഗികളിലും അവൻ ക്രിസ്തുവിനെ കണ്ടു, പ്രത്യേകിച്ച് കൂടുതൽ ദാരുണവസ്ഥയിലുള്ളവരിൽ. ഒരു പ്രമുഖവ്യക്തി ഒരിക്കൽ അവനെ കാണാനും സംസാരിക്കാനുമായി ആശുപത്രിയിലെത്തി. അവനെ തിരയാനായി പോയ ആളുകൾ ഒരു രോഗിയെ ശുശ്രൂഷിക്കുന്ന നിലയിൽ അവനെ കണ്ടെത്തി. അവർ പറയുന്നത് കേട്ടതിനു ശേഷം തിരിഞ്ഞുനോക്കാതെ തന്നെ അവരോട് പറഞ്ഞു, "മോൺസിഞ്ഞോറിനോട് പറയു, ഞാൻ യേശുക്രിസ്തുവിനെ പരിചരിക്കുന്നതിൽ കുറച്ചു തിരക്കിലാണെന്ന്. ഈ സ്നേഹസേവനം കഴിഞ്ഞാലുടൻ ഞാൻ എത്രയും ബഹുമാനപ്പെട്ട പുരോഹിതനെ കാണാൻ വരാം". വേറെ നഴ്‌സുമാരും ഈ സേവനത്തിന്റെ മഹത്വം കണ്ടറിഞ്ഞു കൂട്ടത്തിൽ കൂടി. അവരൊന്നിച്ച് Order of Ministers of the sick എന്ന കൂട്ടായ്മക്ക് രൂപം കൊടുത്തു. മിനിസ്റ്റർ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ദാസൻ എന്നാണ്, അങ്ങനെയാണ് രോഗികളെ ശുശ്രൂഷിക്കുന്നവർ ആകേണ്ടതും എന്ന് കമില്ലസ് ശഠിച്ചു. ആശുപത്രിയിൽ മാത്രമല്ല തെരുവോരത്തും ജയിലിലും ഓടയിലും ഒക്കെ അവർ തങ്ങളുടെ യജമാനരെ( രോഗികളെ ) കണ്ടെത്തി. പഠനത്തിന് ശേഷം കമില്ലസ് 1584ൽ പൗരോഹിത്യം സ്വീകരിച്ചു. ഉടൻ തന്നെ രോഗിശുശ്രൂഷക്കായി ഒരു സഭ സ്ഥാപിക്കാൻ നീക്കങ്ങൾ തുടങ്ങി. 1591ൽ പോപ്പ് ഗ്രിഗറി പതിനാറാമൻ അതിന് ഔദ്യോഗികമായി അംഗീകാരം നൽകി. 1588ൽ 12 പേരോട് കൂടെ നേപ്പിൾസിൽ ഒരു ഭവനം സ്ഥാപിച്ചു. പ്ലേഗ് ബാധിച്ച ചിലരുള്ള കപ്പലുകൾക്ക് തുറമുഖത്ത് നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചപ്പോൾ കമില്ലസ് തന്റെ കൂട്ടരെ അങ്ങോട്ട്‌ പറഞ്ഞുവിട്ടു രോഗികളെ പരിചരിക്കാനായി. ഈ ഉദ്യമത്തിൽ അവരിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി, അവരാണ് കമില്ലസ് സ്ഥാപിച്ച സഭയിലെ ആദ്യ രക്തസാക്ഷികൾ. രോഗികൾക്ക് അന്ത്യകൂദാശ കൊടുക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് കമില്ലസ് സെമിനാരിയിൽ ചേർന്ന് പഠിച്ച് ഒരു പുരോഹിതനായത്. കമില്ലസ് അവന്റെ ജീവിതകാലത്ത് 15 സന്യാസഭവനങ്ങളും 8 ആശുപത്രികളും സ്ഥാപിച്ചു. അവന്റെ അനുയായികൾ 1595 നും 1601 num ഇടക്ക് ഹംഗറിയുടെയും ക്രോയേഷ്യയുടെയും യുദ്ധം ചെയ്യുന്ന ട്രൂപ്പുകളെ അനുഗമിച്ചപ്പോൾ അത് റെഡ് ക്രോസിന്റെ ആദ്യത്തെ മെഡിക്കൽ ഫീൽഡ് യൂണിറ്റ് ആയി. കമില്ലസിന്റെ കാലിലെ രണ്ട് വ്രണങ്ങൾ 46 കൊല്ലത്തോളം അദ്ദേഹത്തിന് വലിയ സഹനമായിരുന്നു. പലപ്പോഴും നിക്കാൻ കഴിയാതെ നിരങ്ങി നീങ്ങി ആണ് രോഗികളുടെ അടുത്തെത്താറുള്ളത്. ഒരു രോഗിയായ മനുഷ്യൻ ഒരിക്കൽ കമില്ലസിനോട് ഉറക്കെ വിളിച്ചു പറഞ്ഞു, "ഫാദർ, എന്റെ കിടക്ക ഒന്ന് വിരിച്ചു തരണമെന്ന് ഞാൻ താങ്കളോട് അപേക്ഷിക്കുകയാണ്. അതെന്നെ കൊണ്ട് പറ്റുന്നില്ല". "എന്നോട് അങ്ങനെ പറഞ്ഞതിന് ദൈവം താങ്കളോട് ക്ഷമിക്കട്ടെ" കമില്ലസ് പറഞ്ഞു. അയ്യോ, അതെന്ത് പറ്റി ഫാദർ?!" "കാരണം താങ്കൾ എന്നോട് യാചിച്ചു.എന്നോട് ആജ്‌ഞാപിക്കുകയാണ് വേണ്ടതെന്നു താങ്കൾക്കറിയില്ലേ? ഞാൻ നിങ്ങളുടെ ദാസനും അടിമയുമാണ്". "എന്റെ മരണവിനാഴികയിൽ ഈ പാവപ്പെട്ടവരുടെ ഒരു നെടുവീർപ്പോ അനുഗ്രഹമോ എന്റെ മേലുണ്ടാവാൻ കനിയണമേ" കമില്ലസ് ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെട്ടു. രണ്ടാഴ്ചയോളം സർവ്വശേഷിയും ഉപയോഗിച്ചുള്ള തീക്ഷ്ണമായ പ്രാർത്ഥനയോടെ ഒരുങ്ങിയതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. "May Jesus Christ appear to thee with a mild and joyful countenance" എന്ന് പുരോഹിതൻ പ്രാർത്ഥിക്കവേ കുരിശിന്റെ ആകൃതിയിൽ കൈകൾ നിവർത്തിയിട്ട് അദ്ദേഹം മരിച്ചു. 1614 ജൂലൈ 14 ലെ സായാഹ്നം ആയിരുന്നു അത്. അദ്ദേഹത്തിന് 64 വയസ്സും. 1746ൽ വിശുദ്ധ ജോൺ ഓഫ് ഗോഡ്ന് ഒപ്പം കമില്ലസ് ഡി ലെല്ലിസ് വിശുദ്ധപദവിയിലേക്കുയർന്നു. ലിയോ പതിമൂന്നാമൻ പാപ്പ രോഗികളുടെ മധ്യസ്ഥൻ ആയി വിശുദ്ധ കമില്ലസിനെ പ്രഖ്യാപിച്ചു. നഴ്സുമാരുടെയും നഴ്സിങ്‌ അസോസിയേഷനുകളുടെയും മധ്യസ്ഥനാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത് പീയൂസ് പതിനൊന്നാം പാപ്പയാണ്. ദൃഡനിശ്ചയത്തോടെ പാപങ്ങളെ വെറുത്തുപേക്ഷിക്കാനും ദൈവകൃപയിൽ ആശ്രയിച്ച് വിശുദ്ധിയിൽ മുന്നേറാനും തീരുമാനമെടുക്കുകയാണെങ്കിൽ കഴിഞ്ഞകാലപാപങ്ങൾക്ക് നമ്മളെ പുറകോട്ടു വലിക്കാനുള്ള ശക്തിയില്ലെന്ന് വിശുദ്ധ കമില്ലസ് നമുക്ക് കാണിച്ചുതരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2022-07-14-19:33:19.jpg
Keywords: വിശുദ്ധ പദ
Content: 19255
Category: 1
Sub Category:
Heading: ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വയോധികരെ സന്ദർശിക്കാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്ന വയോധികരെ സന്ദർശിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂലൈ പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഏകാന്തതയിൽ വസിക്കുന്നവരോട് സമീപസ്ഥരായിരിക്കാൻ പത്രോസിന്റെ പിന്‍ഗാമി ഉദ്ബോധിപ്പിച്ചത്. ആരും ഏകാന്തത അനുഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാമെന്നും പ്രായമായി ഒറ്റയ്ക്കായിരിക്കുന്നവരെ സന്ദർശിക്കുന്നത് കാരുണ്യപ്രവർത്തിയാണെന്നു പാപ്പ കൂട്ടിച്ചേർത്തു. "കൂടുതൽ ഒറ്റപ്പെട്ട്, ഭവനങ്ങളിലോ, പ്രായമായവർക്കുള്ള വസതികളിലോ ആയിരിക്കുന്ന ഏറ്റവും തനിച്ചായിരിക്കുന്ന പ്രായമായവരെ അന്വേഷിക്കാൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ആരും ഏകാന്തത അനുഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം. ഒറ്റയ്ക്കായിരിക്കുന്ന വയോധികരെ സന്ദർശിക്കുന്നത്, നമ്മുടെ ഇക്കാലത്ത് ചെയ്യാവുന്ന കാരുണ്യത്തിന്റെ പ്രവർത്തനമാണ്" - പാപ്പായുടെ ട്വീറ്റില്‍ പറയുന്നു.

I invite you to go out and look for those elderly persons who are most alone, at home or in residences where they are guests. Let's make sure no one feels alone. Visiting the elderly who live alone is a work of mercy in our time! #GrandparentsElderly #BlessingOfTime
— Pope Francis (@Pontifex) July 13, 2022

മുത്തശ്ശീമുത്തച്ഛന്മാർ (#GrandparentsElderly), സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു പാപ്പയുടെ സന്ദേശം. 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വീറ്റ് അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-14-21:05:19.jpg
Keywords: പാപ്പ
Content: 19256
Category: 1
Sub Category:
Heading: മോഷണം പോയ ക്രിസ്തുവിന്റെ തിരുനിണമടങ്ങിയ സുവര്‍ണ്ണ പെട്ടകം തിരികെ ലഭിച്ചു
Content: പാരീസ്: ഫ്രാന്‍സിലെ അപ്പര്‍ നോര്‍മണ്ടിയിലെ ഫെക്കാംബ് ആശ്രമമെന്നറിയപ്പെടുന്ന ഹോളി ട്രിനിറ്റി ആശ്രമ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട ക്രൈസ്തവ ലോകത്തെ ഏറ്റവും അമൂല്യവും പവിത്രവുമായ ക്രിസ്തുവിന്റെ തിരുനിണമടങ്ങിയ സുവര്‍ണ്ണ പെട്ടകം തിരികെ ലഭിച്ചു. യേശു ക്രിസ്തുവിന്റെ തിരുരക്തമടങ്ങിയ രണ്ട് ചെറിയ ഈയ കുപ്പികളടങ്ങിയ മനോഹരമായി അലങ്കരിക്കപ്പെട്ട സുവര്‍ണ്ണ പെട്ടകമാണ് തിരികെ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇത് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട സ്ഥലത്തു നിന്നും 490 കിലോമീറ്റര്‍ അകലെ ‘ഡച്ച് ഇന്ത്യാന ജോണ്‍സ്’ എന്നറിയപ്പെടുന്ന കാണാതായ അമൂല്യ കലാസൃഷ്ടികള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ നിപുണനായ ഡച്ച് ആര്‍ട്ട് ഡിറ്റക്ടീവ് ആര്‍തര്‍ ബ്രാന്‍ഡ്സിന്റെ വീട്ടുപടിക്കല്‍ അര്‍ദ്ധരാത്രി ഉപേക്ഷിച്ച നിലയിലാണ് അമൂല്യനിധി ലഭിച്ചത്.

I recovered the legendary ‘Blood of Jesus' of Fécamp ('Précieux Sang’), one of the oldest and holiest relics of the Catholic Church. Said to contain blood drops of Jesus Christ, collected in the Holy Grail from his wounds at the Cross. Stolen on June 2nd 2022 in France. AMEN! pic.twitter.com/YhgK8RaUaf
— Arthur Brand (art detective) (@brand_arthur) July 12, 2022

മോഷ്ടിക്കപ്പെട്ട അമൂല്യ നിധി മോഷ്ടാവിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞുകൊണ്ട് ഒരു അജ്ഞാതനായ വ്യക്തി തനിക്ക് ഇമെയില്‍ അയച്ചുവെന്നും, ഈ നിധി എന്താണെന്ന് തിരിച്ചറിഞ്ഞ മോഷ്ടാവിന്റെ സുഹൃത്ത് അത് തിരികെ ഏല്‍പ്പിക്കുവാന്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്നും ഇമെയില്‍ അയച്ച വ്യക്തി തന്നോടു സൂചിപ്പിച്ചതായി ബ്രാന്‍ഡ്സ് പറയുന്നു. മോഷ്ടാവിന് വേണ്ടിയാണ് അയാള്‍ താനുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തു, അതായത് യേശുവിന്റെ തിരുരക്തം വീട്ടിലിരുന്നാല്‍ അത് വില്‍ക്കുവാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയെങ്കിലും ഒഴിവാക്കുവാനായിരിക്കും ശ്രമിക്കുകയെന്നും ബ്രാന്‍ഡ്സ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി ഈ അമൂല്യ നിധി ഫെക്കാംബ് ആശ്രമ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യേശുവിന്റെ കുരിശു മരണത്തിന്റെ സമയത്ത് ശേഖരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന രക്തത്തുള്ളികള്‍ അടങ്ങിയ ഈ അമൂല്യ പെട്ടകം കാണുവാന്‍ നിരവധി തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ചു കൊണ്ടിരുന്നത്. അമൂല്യമായ നിധി മോഷ്ടിക്കപ്പെട്ടത് സഭാസമൂഹത്തെ ഞെട്ടിച്ചിരുന്നു. അതീവ പ്രാധാന്യമുള്ള തിരുശേഷിപ്പ് യേശുവിന്റെ തിരുരക്തം വളരെ ആദരവോടെ വണങ്ങുന്ന ജൂലൈ മാസത്തില്‍ തന്നെ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-15-13:02:23.jpg
Keywords: :രക്ത
Content: 19257
Category: 1
Sub Category:
Heading: നൈജീരിയയിലെ പ്രസിഡന്‍ഷ്യല്‍ പദവിയിലേക്ക് മുസ്ലീങ്ങള്‍ മാത്രം: ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ ക്രൈസ്തവര്‍
Content: അബൂജ: അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന നൈജീരിയന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഭരണകക്ഷിയായ ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ്സ് (എ.പി.സി) നൈജീരിയന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ക്രൈസ്തവരെ അവഗണിച്ചതില്‍ അമര്‍ഷവുമായി രാജ്യത്തെ ക്രൈസ്തവ സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ‘എ.പി.സി’യുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ബോലാ ടിനുബു, സെനറ്റര്‍ കാഷിം ഷെട്ടിമയെ വൈസ്-പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇരുവരും ഇസ്ലാം മതസ്ഥരാണ്. പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയാല്‍ അത് രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി മുന്നറിയിപ്പ് നല്‍കി ഒരു മാസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം. മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പരിഗണന നല്‍കുന്ന നൈജീരിയന്‍ പാരമ്പര്യത്തിന് വിരുദ്ധമായ ഈ നടപടി കൊടിയ വിവേചനത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. തീരുമാനത്തിന്റെ പേരില്‍ എ.പി.സി യിലെ പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു കഴിഞ്ഞു. മുസ്ലീം അനുകൂല നിലപാട് പുലര്‍ത്തിയിരുന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ ജന്മസ്ഥലമായ ഡൌരായില്‍വെച്ചായിരുന്നു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലീങ്ങള്‍ തന്നെ ആയിരിക്കുന്നതിനോടു കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് യോജിപ്പില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് വിഭാഗീയത വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയില്‍ 3 പ്രധാന മതങ്ങളും, നാനൂറിലധികം ഭാഷകളും, 250 ഗോത്രവര്‍ഗ്ഗങ്ങളുമാണുള്ളത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മുസ്ലീങ്ങളും, തെക്കന്‍ മേഖലയില്‍ ക്രിസ്ത്യാനികളും എന്ന രീതിയിലാണ് ജനസംഖ്യയുടെ വ്യാപനം. തെക്കന്‍ മേഖലയില്‍ നിന്നുള്ള ഇസ്ലാം മതവിശ്വാസിയായ ടിനുബു പ്രാദേശികതയാണ് കണക്കിലെടുത്തതെങ്കില്‍ വടക്കന്‍ മേഖലയിലുള്ള ഒരു ക്രൈസ്തവ വിശ്വാസിയെ നിര്‍ദ്ദേശിക്കാമായിരുന്നുവെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ജനാധിപത്യ സംവിധാനത്തില്‍ മുസ്ലീം - മുസ്ലീം ടിക്കറ്റോ, ക്രിസ്ത്യന്‍ - ക്രിസ്ത്യന്‍ ടിക്കറ്റോ പ്രശ്നമല്ലെങ്കിലും നൈജീരിയയിലെ നിലവിലെ സാഹചര്യത്തില്‍ ഇത് ആശാസ്യമല്ലെന്നു നൈജീരിയന്‍ മെത്രാന്‍ സമിതി ജൂണ്‍ 14-ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചിരിന്നു. സമീപ മാസങ്ങളില്‍ നൂറുകണക്കിന് ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും, നിരവധി വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. നിലവിലെ പ്രസിഡന്‍റ് മുഹമ്മദ്‌ ബുഹാരിയുടെ കാലത്ത് മാത്രമാണ് രാജ്യത്ത് മുസ്ലീം - മുസ്ലീം സൈനീക സ്വേച്ഛാധിപത്യം നിലനിന്നിരുന്നതെന്നും വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ മുസ്ലീം അനുകൂല നിലപാട് പുലര്‍ത്തുന്ന ബുഹാരി കഴിഞ്ഞ 7 വര്‍ഷക്കാലം രാഷ്ട്രത്തിന്റെ ഐക്യത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഇനി വരാനിരിക്കുന്ന ഭരണകൂടം എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായെന്നു അബുജ അതിരൂപതയിലെ വൈദികനായ ഫാ. ഇമ്മാനുവല്‍ ഒജെയിഫൊ പറഞ്ഞു. മെത്രാന്‍ സമിതിക്ക് പുറമേ നൈജീരിയയിലെ മറ്റ് ക്രിസ്ത്യന്‍ സംഘടനകളും ഈ വിവേചനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ'- ഇരു മതങ്ങളിലും ഉള്‍പ്പെട്ടവരെ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് പരിഗണിക്കണമെന്ന് ‘ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) ആവശ്യപ്പെട്ടുകഴിഞ്ഞു. ആംഗ്ലിക്കന്‍ സഭയും ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-15-17:04:53.jpg
Keywords: നൈജീ
Content: 19258
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ 32ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ജൂലൈ 16)
Content: 'പ്രവാചകശബ്ദം' ZOOM-ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 32ാമത്തെ ക്ലാസ് നാളെ ശനിയാഴ്ച (ജൂലൈ 16) നടക്കും. പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. കഴിഞ്ഞ ക്ലാസിന്റെ തുടര്‍ച്ചയായി അല്‍മായരെ കുറിച്ച് തന്നെയാണ് ഈ ക്ലാസിലും സമഗ്രമായ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുക. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്. അല്‍മായരുടെ സ്ഥാനം എന്താണ്? അവരുടെ ദൗത്യം എന്താണ്? അല്‍മായരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? അല്‍മായര്‍ എങ്ങനെയാണ് ദൈവരാജ്യം അന്വേഷിക്കേണ്ടത്? ഭൗതീക വസ്തുക്കളോടും ഭൗതീക ജീവിതത്തോടും അല്‍മായര്‍ക്ക് എന്തുതരം ആഭിമുഖ്യമാണ് വേണ്ടത്? അൽമായർക്കു പൗരോഹിത്യമുണ്ടോ? അവരുടെ പൗരോഹിത്യ ദൗത്യം എങ്ങനെയാണ് വിനിയോഗിക്കപ്പെടുന്നത്? പൗരോഹിത്യ പ്രവാചക രാജകീയ ദൗത്യങ്ങൾ എപ്രകാരമുള്ളതാണ്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-07-15-18:48:08.jpg
Keywords: രണ്ടാം
Content: 19259
Category: 13
Sub Category:
Heading: ഖസാഖിസ്ഥാനിലെ മിഷന്‍ ദൗത്യത്തിന് കാല്‍ നൂറ്റാണ്ട് തികച്ച് ദൈവകരുണയുടെ കത്തോലിക്ക സന്യാസിനികള്‍
Content: അസ്താന: ദൈവകരുണയുടെ ദൗത്യവുമായി മധ്യേഷ്യന്‍ രാജ്യമായ ഖസാഖിസ്ഥാനില്‍ എത്തിയ 'ഔര്‍ ലേഡി ഓഫ് മേഴ്സി' സമൂഹാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ തങ്ങളുടെ മിഷന്‍ ദൗത്യം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട്. 1997 ജൂണ്‍ 22-നാണ് സിസ്റ്റര്‍ മരിയ മഗ്ദലീന ഗ്ലൂമിന്‍സ്ക, സിസ്റ്റര്‍ നതാലിയ വിഡെല്‍, സിസ്റ്റര്‍ ഇവാ ഷെലിസ്സെവ്സ്ക എന്നീ മൂന്ന്‍ സന്യാസിനികള്‍ മുന്‍ പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആശീര്‍വാദവുമായി ഖസാഖിസ്ഥാനിലെ റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പെട്രോപാവ്ലോവ്സ്കില്‍ എത്തിയത്. 1997 ജൂണ്‍ 7ന് പോളണ്ടിലെ ക്രാക്കോവിലെ പ്രസിദ്ധമായ ഡിവൈന്‍ മേഴ്സി ദേവാലയം സന്ദര്‍ശിക്കുന്നതിനിടയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈ സന്യാസിനികളെ മിഷന്‍ ദൗത്യവുമായി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഖസാഖിസ്ഥാനിലേക്ക് അയക്കുന്നത്. രാജ്യത്തു ദൈവകരുണയുടെ പ്രകാശം ചൊരിഞ്ഞതിന് ഖസാഖിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കൂടിയായ ആര്‍ച്ച് ബിഷപ്പ് ടോമാസ് പെറ്റാ നന്ദി അറിയിച്ചു. സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മിരിയം ജാനെറ്റും, ആദ്യ മിഷ്ണറി സിസ്റ്റര്‍മാരില്‍ രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. തുടക്കത്തില്‍ പ്രാദേശിക ഇടവക വിശ്വാസികളും, റിഡംപ്റ്ററിസ്റ്റ് സമൂഹാംഗങ്ങളായ വൈദികരുമായി സഹകരിച്ചും മതബോധന ക്ലാസ്സുകള്‍ നടത്തിയുമാണ് ഇവര്‍ തങ്ങളുടെ മിഷ്ണറി ദൗത്യം നിറവേറ്റിയിരുന്നത്. അധികം താമസിയാതെ അവര്‍ ഖസാഖിസ്ഥാനില്‍ തങ്ങളുടെ ആദ്യത്തെ ഡിവൈന്‍ മേഴ്സി സന്യാസി സമൂഹത്തിന് രൂപം നല്‍കുകയും, പെട്രോപാവ്ലോവ്സ്കില്‍ ആദ്യത്തെ മഠം സ്ഥാപിക്കുകയും ചെയ്തു. സുവിശേഷവത്കരണം, സാമൂഹിക പ്രവര്‍ത്തനം, സ്കൂളുകള്‍, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് കോളനി തുടങ്ങിയവയുമായി ക്രമേണ ഈ സന്യാസിനിമാര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു. പെട്രോപാവ്ലോവ്സ്കി, ടാജിന്‍സാ എന്നീ നഗരങ്ങളില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി ‘കരുണയുടെ ഭവനം’ എന്ന പേരില്‍ രണ്ട് ഭവനങ്ങളും, പെണ്‍കുട്ടികളുടെ ധാര്‍മ്മിക നവീകരണത്തിനും, വിധവകള്‍ക്കും വേണ്ടിയുള്ള കേന്ദ്രങ്ങളും, രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാലയങ്ങളും, കുട്ടികള്‍ക്ക് വേണ്ടി കിന്റര്‍ഗാര്‍ട്ടനുകളും ഈ സന്യാസിനികള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ 150-തിലധികം വര്‍ഷങ്ങളായി ആഗോള തലത്തില്‍ ഈ സന്യാസിനി സമൂഹം ഇടവകകളിലും, ദേവാലയങ്ങളിലും ജയിലുകളിലും ദൈവകരുണയുടെ സന്ദേശം നല്‍കിവരികയാണ്. നിലവില്‍ പോളണ്ട്, യുക്രൈന്‍, യു.എസ്.എ, സ്ലോവാക്യ, ബെലാറൂസ്, ചെക്ക് റിപ്പബ്ളിക്ക്, ഇറ്റലി, ബ്രസീല്‍, ക്യൂബ എന്നീ രാജ്യങ്ങളിലായി നാനൂറോളം ഡിവൈന്‍ മേഴ്സി സന്യാസിനിമാര്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Image: /content_image/News/News-2022-07-15-20:50:55.jpg
Keywords: ഖസാ
Content: 19260
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയിൽ പുതിയ മെത്രാന്മാർ അഭിഷിക്തരായി
Content: തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിന്റെ ധന്യവേളയിൽ മലങ്കര കത്തോലിക്കാ സഭയിൽ രണ്ടു പുതിയ മെത്രാന്മാർ അഭിഷിക്തരായി. മോൺ. മാത്യു മനക്കരക്കാവിൽ റമ്പാനെ മാത്യൂസ് മാർ പോളികാർപസ് എന്ന നാമത്തിലും മോൺ, ആന്റണി കാക്കനാട്ട് റമ്പാനെ ആന്റണി മാർ സിൽവാനോസ് എന്ന നാമത്തിലുമാണ് മെത്രാന്മാരായി അഭിഷേകം ചെയ്തത്. ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നലെ രാവിലെ നടന്ന മെത്രാഭിഷേക ചടങ്ങിന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. രാവിലെ എട്ടിന് മുഖ്യകാർമികൻ കർദിനാൾ മാറ്റ് ബസേലിയോസ് ക്ലീമീസ് കാതോലി ക്കാ ബാവയെയും സഹകാർമികരെയും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്ക് പ്ര ക്ഷിണമായി ആനയിച്ചതോടെയാണ് തിരുക്കർമങ്ങൾക്കു തുടക്കമായത്. ഇരുവരുടേ യും ചുമതല സംബന്ധിച്ചുള്ള കർദ്ദിനാളിന്റെ ഉത്തരവ് ചടങ്ങിൽ വായിച്ചു. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് തുടക്കമായി. കുർബാന മധ്യേയാണ് മെത്രാൻമാരു ടെ അഭിഷേകച്ചടങ്ങ് രണ്ടു ഘട്ടമായി നടന്നത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേലി, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്കി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ തുടങ്ങി വിവിധ സഭാധ്യക്ഷൻമാർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സഭകളിലെ ഇരുപതോളം മെത്രാൻമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുത്തു. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാനായാണ് മാത്യുസ് മാർ പോളി കാർപസിന്റെ നിയമനം. സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കുരിയ മെത്രാനായാണ് ആന്റണി മാർ സിൽവാനോസ് അഭിഷിക്തനായത്.
Image: /content_image/India/India-2022-07-16-11:23:58.jpg
Keywords: മലങ്കര
Content: 19261
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് സെക്രട്ടേറിയറ്റ് പ്രതിഷേധ ധർണ 20ന്
Content: കൊച്ചി: സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 20ന് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ബഫർ സോണ്‍ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കർഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കുക, വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങളുടെ ജീവനും കൃഷി സ്ഥലങ്ങളും നശിക്കുന്നതിൽ പരിഹാരമുണ്ടാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ തമസ്കരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തുന്നതെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറി ബെന്നി ആന്റണി എ ന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ തുടർച്ചയായാണു 20ന് സെക്രട്ടേറിയേറ്റ് പടിക്കലെ ധർണ കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളും കർഷക നേതാക്കന്മാരും സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Image: /content_image/India/India-2022-07-16-11:31:02.jpg
Keywords: കോണ്‍