category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോൺവെന്റുകളിലെ സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു
Contentകൊച്ചി: കോൺവെന്റുകളിലും ആശ്രമങ്ങളിലും താമസിക്കുന്ന സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു. ഇവർക്ക് പ്രതിമാസം രണ്ടു കിലോ അരിക്കൊപ്പം നൽകിയിരുന്ന ആട്ട ഇനി കിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി. സംസ്ഥാനത്തെ അഭയ, ബാലഭവനുകൾക്ക് അനുവദിച്ചിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സന്യസ്തർക്കുള്ള റേഷനും സർക്കാർ വെട്ടിക്കുറച്ചത്. നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ (എൻപിഐ) വിഭാഗത്തിലാണ് സന്യസ്തരെയും വൈദികരെയും പൊതുവിതരണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിമാസം 10,90 രൂ പ നിരക്കിൽ രണ്ടു കിലോ അരിയും 17 രൂപയ്ക്ക് ഒരു കിലോ ആട്ടയുമാണ് ലഭിച്ചിരുന്നത്. ഇതിലെ ആട്ട ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന നിർദേശമാണ് സപ്ലൈ ഓഫീസുകൾക്ക് നൽകിയിട്ടുള്ളത്. പഞ്ചസാര, മണ്ണെണ്ണ, ഉത്സവസീസണുകളിലെ ഭക്ഷ്യക്കിറ്റുക ൾ എന്നിവയൊന്നും ഇവർക്ക് ഇന്നേവരെ കൊടുത്തിട്ടില്ല. എൻപിഐ കാർഡിന് ആകെ കിട്ടുന്ന അരിയും വൈകാതെ നിലച്ചേക്കുമെന്നു സൂചനയുണ്ട്. കേന്ദ്രവിഹിതം കുറയുന്ന ഘട്ടങ്ങളിൽ മറ്റു കാറ്റഗറികളിൽ മിച്ചം വരുന്നതും നീക്കിവക്കുന്നതുമായ റേഷൻ വിഹിതം എൻപിഐ വിഭാഗത്തിലുള്ളവർക്കു വിതരണം നട ത്തിയിരുന്നു. ഇനി അതും വേണ്ടതില്ലെന്നാണ് ഉത്തരവ്. എൻപിഐ വിഭാഗത്തിനു പ്ര ത്യേകം ആട്ട അനുവദിക്കുമ്പോൾ മാത്രം റേഷൻ കടകൾ വഴി അതു നൽകിയാൽ മതി യെന്നാണു തീരുമാനം. പൊതുവിതരണ വകുപ്പ് കുടുംബങ്ങൾക്കു നൽകുന്ന റേഷൻ കാർഡുകളുടെ നിർവച നത്തിലും ഏതെങ്കിലും മുൻഗണനാ പട്ടികയിലും ഉൾപ്പെടാത്തവർക്കാണ് എൻപിഐ റേഷൻ കാർഡ് അനുവദിക്കുന്നത്. രൂപതകളിലെ വൈദികർക്കും ഈ കാർഡിന് അർഹതയുണ്ട്. ക്ഷേമപെൻഷൻ ഉൾപ്പടെയുള്ള സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളിൽനിന്നെല്ലാം സന്യസ്തരെ നേരത്തേതന്നെ മാറ്റിനിർത്തിയിരിക്കുകയാണ്. കോൺവെന്റുകൾക്കും ആ ശ്രമങ്ങൾക്കും റേഷൻ വിഹിതത്തിന് അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റ് 2016ൽ സർക്കാർ നിർത്തലാക്കിയിരുന്നു. സന്യസ്തരുടെയുൾപ്പെടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് 2011 മാർച്ചിൽ ഇവർക്കു നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിച്ചത്. News Courtesy: Deepika
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-12 09:03:00
Keywordsസന്യസ്ത
Created Date2022-07-12 09:50:56