category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെക്സിക്കോയില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ച അരുളിക്ക അജ്ഞാതര്‍ നശിപ്പിച്ചു; പരിഹാര പ്രാർത്ഥനയുമായി രൂപത
Contentജലിസ്കോ: മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്തെ കനഡാസ് ഡി ഒബ്രേഗോൺ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന നുഎസ്ട്രാ സെനോര ഡി ലാ ലുസ് കത്തോലിക്ക ദേവാലയത്തില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ച അരുളിക്ക നശിപ്പിച്ച നിലയിൽ കണ്ടെത്തി. സാൻ ജുവാൻ ഡി ലോസ് ലാഗോസ് രൂപതയുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ജൂൺ 29നാണ് അതിക്രമം നടന്നത്. വിശുദ്ധ കുർബാന സൂക്ഷിച്ചിരിന്ന അരുളിക്ക വൈകുന്നേരം ആറരയോടെയാണ് കേടുപാടുകൾ പറ്റി നിലത്ത് എറിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോണ്‍സിഞ്ഞോർ ജോര്‍ജ്ജ് ആൽബർട്ടോ കവാസോസ് പത്രക്കുറിപ്പിൽ അറിയിച്ചു. ആക്രമണം നടന്ന സമയത്ത് അവിടെ ഇരുന്നു പ്രാർത്ഥിക്കാൻ നിയോഗിക്കപ്പെട്ടിരിന്ന ആളുടെ അശ്രദ്ധ മൂലമാണ് അജ്ഞാതര്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നശിപ്പിക്കപ്പെട്ട നിലയിൽ ഒരു മെഴുകുതിരിയും നിലത്ത് കിടപ്പുണ്ടായിരുന്നു. അരുളിക്കയിലും, നിലത്തും രക്തം കണ്ടത് അതിക്രമം നടത്തിയ ആൾക്ക് മുറിവേറ്റിരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ദേവാലയത്തിന്റെ ചുമതലമുണ്ടായിരുന്ന ലൂയിസ് ഫാബിയൻ എന്ന വൈദികനും, രണ്ടു വിശ്വാസികളുമാണ് അരുളിക്ക നിലത്ത് വീണു കിടക്കുന്നത് കണ്ടെത്തിയത്. വിശുദ്ധ കുർബാനയെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിലേക്കാണ് സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് ബിഷപ്പ് ജോർജ് ആൽബർട്ടോ കവാസോസ് പറഞ്ഞു. ദിവ്യകാരുണ്യത്തിന് മുമ്പിൽ പ്രാർത്ഥിക്കാൻ വേണ്ടി പകൽ മുഴുവൻ ദേവാലയം തുറന്നുവെച്ചിരിക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനത്തിന് പകരമായി പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു മെത്രാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-05 15:47:00
Keywordsദിവ്യകാരുണ്യ
Created Date2022-07-05 15:48:41