Content | കാലിഫോര്‍ണിയ: അമേരിക്കയില്‍ ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമാക്കിയിരിന്ന വിധി റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് പിന്നാലേ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും കത്തോലിക്ക ദേവാലയങ്ങള്‍ക്കും നേരെ അരങ്ങേറുന്ന ആക്രമണം തുടരുന്നു. ഇന്ത്യാനയിലെ സൗത്ത് ബെൻഡിലുള്ള ഔർ ലേഡി ഓഫ് ഹംഗറി കത്തോലിക്ക ദേവാലയം, ഭ്രൂണഹത്യ അനുകൂലികള്‍ അലങ്കോലമാക്കിയത് ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒറിഗോണിലെ പ്രോലൈഫ് ഗർഭധാരണ കേന്ദ്രങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ കലാപകാരികൾ തകര്‍ത്തിരിന്നു.
അബോർഷൻ അനുകൂല പ്രതിഷേധക്കാർ അക്രോണിലെ റൈറ്റ് ടു ലൈഫ് ഓഫ് നോർത്ത് ഈസ്റ്റ് ഒഹായോയുടെ ഓഫീസുകളുടെ പുറംഭാഗം അലങ്കോലമാക്കുകയും ഭ്രൂണഹത്യ അനുകൂല ബോർഡുകള്‍ സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മാഡിസണിലെ സെന്റ് ബെർണാഡ് കത്തോലിക്ക ദേവാലയത്തിന്റെ മുൻവശത്ത്, ഭ്രൂണഹത്യയെ കുറിച്ചുള്ള സഭയുടെ നിലപാടിനെ വിമർശിച്ചു അശ്ലീല സന്ദേശം എഴുതി അലങ്കോലമാക്കി. സ്പ്രേ പെയിന്‍റ് ഉപയോഗിച്ചാണ് ദേവാലയം വൃത്തിക്കേടാക്കിയത്. ഇതു ചെയ്‌തവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും കർത്താവ് അവരുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുമെന്നും മാഡിസൺ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും സെന്റ് ബെർണാഡ് വികാരി ഫാ. മൈക്കൽ റഡോവിക്‌സ് ഡബ്ല്യുഎംടിവിയോട് പറഞ്ഞു.
ഭ്രൂണഹത്യ മാരക തിന്‍മയാണെന്ന തിരുസഭയുടെ പ്രബോധനമാണ് ഗര്‍ഭഛിദ്ര അനുകൂലികളെ ചൊടിപ്പിക്കുന്നത്. അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധിയെ അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്ത വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അരങ്ങേറുകയായിരിന്നു. വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ അനേകം ദേവാലയങ്ങളും ജീവന്റെ മഹത്വത്തിന് വേണ്ടി നിലകൊള്ളുന്ന അനേകം പ്രോലൈഫ് കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി. സംഭവങ്ങളെ അപലപിച്ച് വൈറ്റ് ഹൌസ് രംഗത്തു വന്നിരിന്നുവെങ്കിലും ആക്രമണം തുടര്‍ക്കഥയാകുകയാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |