category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
Contentതലശേരി: ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ബഫര്‍ സോണ്‍ ആശങ്ക അറിയിക്കുന്നതിന് വേണ്ടിയായിരിന്നു കൂടിക്കാഴ്ച. കർഷകരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പിക്കാൻ കാരണമാകുന്ന ബഫർ സോൺ വിഷയത്തിൽ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലോക്സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ സഭയും വിവിധ സംഘടനകളും നടത്തുന്ന പോരാട്ടങ്ങൾക്കു തന്റെ പിന്തുണയുണ്ടാകുമെന്നും രാഹുൽ അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനമാണെന്ന്‍ മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-02 11:02:00
Keywordsപാംപ്ലാ
Created Date2022-07-02 11:03:29