Contents

Displaying 18691-18700 of 25058 results.
Content: 19081
Category: 18
Sub Category:
Heading: സുപ്രീം കോടതി വിധി കർഷകരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാള്‍: മാർ ജോൺ നെല്ലിക്കുന്നേൽ
Content: ചെറുതോണി: സംരക്ഷിത വനമേഖയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധി കർഷകരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായിരിക്കുകയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ബഫർ സോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎം ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് പൈനാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിലാണ്. നാലു വന്യജീവി സങ്കേതവും നാലു ദേശീയ ഉദ്യാനവും ഇടുക്കി ജില്ലയിലാണുള്ളത്. ജനങ്ങളുടെ സ്വ ത്തിനും ജീവനും സംരക്ഷണം നൽകി മാത്രമേ നിയമം നടപ്പാക്കാനാവൂ. ബഫർ സോൺ വിഷയത്തിൽ നിയമനിർമാണത്തിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സം സ്ഥാന സർക്കാർ തയാറാകണം. നാടിനെ രക്ഷിക്കാൻ ഇടുക്കി രൂപത സമരമുഖത്തുണ്ടാകുമെന്നും ബിഷപ്പ് പ്രഖ്യാപിച്ചു. പ്രതിഷേധ മാർച്ച് കളക്ടറേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. തുടർന്നു ധർണയിൽ കെ സിവൈഎം രൂപത പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. എകെസിസി - രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ്, കെസിവൈഎം ഡയറക്ടർ ഫാ. ജോസഫ് നടുപടവിൽ, എകെസിസി ജനറൽ സെ ക്രട്ടറി സിജോ ഇലന്തൂർ, മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. എകെസിസി ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, എച്ച്ഡിഎസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, ഫാ. ജോസഫ് പൗവത്ത്, ഫാ. ജോബി പൂവത്തിങ്കൽ, ഫാ. ജോസ് നരിതൂക്കിൽ, ആൽബർട്ട് റെജി, ഐബി തോമസ്, ജബിൻ ജേക്കബ് തുടങ്ങിയവർ നേ തൃത്വം നൽകി. പൈനാവിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ ബിഷപ്പ് പാളത്തൊപ്പി ധരിച്ചു പങ്കുചേർന്നു. യുവജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
Image: /content_image/India/India-2022-06-19-06:17:50.jpg
Keywords: ബഫര്‍
Content: 19082
Category: 18
Sub Category:
Heading: റവ. ഡോ. ആന്റണി കാക്കനാട്ടിലിന് റമ്പാൻ പട്ടം നൽകി
Content: തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭ കൂരിയ ബിഷപ്പായി നിയമിതനായ റവ. ഡോ. ആന്റണി കാക്കനാട്ടിലിന് റമ്പാൻ പട്ടം നൽകി. തിരുവല്ല സെന്റ് ജോൺ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സമൂഹബലിമധ്യേയാണ് റമ്പാൻ പട്ടം നൽകിയത്. മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ തിയോഡോഷ്യസ് എന്നിവർ സഹകാർമികരായിരുന്നു. മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്തമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോ സഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, ഏബ്രഹാം മാർ യൂലിയോസ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, നിയുക്ത മെത്രാൻ റവ.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, ബഥനി സന്യാസസമൂഹം പ്രൊവിൻഷൽ ജനറാൾ ഫാ. മത്തായി കടവിൽ ഒഐസി എന്നിവ രും വൈദികരും ശുശ്രൂഷകളിൽ കാർമികരായി. ജൂലൈ 15നു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലാണ് നിയുക്ത മെത്രാൻ ആന്റണി റമ്പാൻ മെത്രാൻ സ്ഥാനം സ്വീകരിക്കുന്നത്. മെത്രാൻ സ്ഥാനാഭിഷേകത്തിനു മുന്നോടിയായാണ് മലങ്കര പാരമ്പര്യത്തിൽ പൂർണ സന്ന്യാസ പട്ടത്തിന്റെ പ്രതീകമായ റമ്പാൻ സ്ഥാനം നൽകിയത്.
Image: /content_image/India/India-2022-06-19-06:29:04.jpg
Keywords: റമ്പാ
Content: 19083
Category: 18
Sub Category:
Heading: പത്തനംതിട്ടയിൽ മലങ്കര യുവത്വത്തിന്റെ ബഹുജന പ്രക്ഷോഭ റാലി
Content: പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ എംസിവൈഎംന്റെ നേതൃത്വത്തിൽ മലയോര ജനതയുടെ ജീവിതത്തിനെ വെല്ലുവിളിയായി മാറ്റപ്പെടുന്ന പരിസ്ഥിതിലോല കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് ഉപവാസ ധർണ്ണയും, ബഹുജന പ്രക്ഷോഭ റാലിയും നടത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്ന് ഉപവാസ- ധർണ്ണ വേദിയായ പത്തനംതിട്ട കളക്ടറേറ്റ് ലക്ഷ്യമാക്കി വായ് മൂടി കെട്ടി കൊണ്ട് 100 കണക്കിന് യുവജന പങ്കാളിത്തത്തോടെ മൗന ജാഥയായി പ്രസ്തുത പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സമര യൗവനത്തിന്റെ വേദിയായ പത്തനംതിട്ട കളക്ടറേറ്റില്‍ മൗന ജാഥ എത്തിച്ചേർന്നപ്പോൾ എം സി വൈ എം സഭാതല സമതിയുടെ ഡയറക്ടർ റവ ഫാ എബ്രഹാം മേപ്പുറത്ത് ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു. എംസിവൈഎം ഭദ്രാസന പ്രസിഡന്റ്‌ അജോഷ് എം തോമസ്, പത്തനംതിട്ട രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു നിരവധി വൈദീക ശ്രേഷ്ഠർ, സിസ്റ്റേഴ്സ് യുവജന നേതാക്കന്മാർ എന്നിവർ ഉപവാസം അനുഷ്ഠിച്ചു. സമരവേദിയിൽ ആവേശമായി ഉപവാസം അനുഷ്‌ടിച്ച സമരാർഥികളെ പത്തനംതിട്ട രൂപതയുടെ ചാൻസിലർ വെരി റവ ഫാ സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ എം സി വൈ എം ഹാരം അണിയിച്ചുകൊണ്ട് സമരവേദിയിലേക്ക് സ്വീകരിച്ചു. സമരത്തിന് ആവേശമായി പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത യുഹാനോൻ മാർ ക്രിസോസ്റ്റം അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകുന്നേരം നടന്ന ബഹുജന പ്രക്ഷോഭ റാലി സി.ബിസി.ഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാ അദ്ധ്യക്ഷനുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തുടർന്ന് കെസിബിസിയുടെ സെക്രട്ടറി ജനറലും ബത്തേരി രൂപതയുടെ അദ്ധ്യക്ഷനുമായ ജോസഫ് മാർ തോമസ് പിതാവും മുഖ്യ സന്ദേശം നൽകി സമരവേദിയിൽ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയെ പ്രതിഷേധത്തിന്റെ കടലാക്കി മാറ്റി കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ, പരിസ്ഥിതിലോല നിയമങ്ങൾ അറബികടലിൽ എന്ന് ഉറക്കെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എംസിവൈഎം പാതകയും വീശികൊണ്ട് നടത്തപ്പെട്ട ബഹുജനപ്രഷോഭ റാലി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിചേർന്നപ്പോൾ കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകി. തുടർന്ന് ഉപവാസ സമര അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തി കൊണ്ട് പത്തനംതിട്ട രൂപതയുടെ അദ്ധ്യക്ഷൻ സാമൂവേൽ മാർ ഐറേനിയോസ് സംസാരിച്ചു. രാവിലെ മുതൽ പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഉപവാസ സമര വേദിയിൽ പത്തനംതിട്ട രൂപതയുടെ മുഖ്യവികാരി ജനറാൾ മോണ്‍സിഞ്ഞോർ റവ ഡോ ഷാജി മാണികുളം, എം സി വൈ എം ഭദ്രാസന ഡയറക്ടർ റവ ഫാ ജോബ് പതാലിൽ, രൂപതയിലെ വിവിധ വൈദീക ജില്ലകളിലെ ജില്ലാ വൈദികറ്, എം സി വൈ എം ജില്ലാ ഡയറക്ടർ അച്ചന്മാർ, എസ്. എം വൈ. എം പത്തനംതിട്ട- റാന്നി ഫോറോനോ ഡയറക്ടർ ഫാ. തോമസ്, മറ്റ് വൈദീക ശ്രേഷ്ഠർ, എം സി വൈ എം രൂപതാ ആനിമേറ്റർ സിസ്റ്റർ ഹൃദ്യ S. I. C, വൈദീക ജില്ലാ സിസ്റ്റർ ആനിമേറ്റർമാർ, രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികൾ, മുൻകാല എം സി വൈ എം നേതാക്കന്മാർ, കെസിവൈഎം സംസ്ഥാന ട്രഷറർ ലിനു വി ഡേവിഡ്, എം സി വൈ എം സഭാതല സമതിയുടെ ജനറൽ സെക്രട്ടറി സുബിൻ തോമസ്, കിഫാ സംഘടനയുടെ പ്രതിനിധികൾ, വിവിധ വൈദീക ജില്ലകളിലെ ശക്തരായ പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, വൈദീക ജില്ലാ ഭാരവാഹികൾ,യൂണിറ്റ് തല നേതാക്കന്മാർ, യുവജന -അത്മായ പ്രധിനിധികൾ, എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
Image: /content_image/India/India-2022-06-19-06:43:49.jpg
Keywords: :മലങ്കര
Content: 19084
Category: 11
Sub Category:
Heading: 'തീക്ഷ്ണതയോടെ പ്രേഷിതദൗത്യം നിർവഹിക്കുക': സീറോമലബാർ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സീറോമലബാർ യുവജന നേതൃസംഗമ പ്രതിനിധികളുമായി ഫ്രാൻസിസ് മാർപാപ്പയുടെ അവിസ്മരണീയ കൂടിക്കാഴ്ച. ഇന്ത്യക്കു വെളിയിലുള്ള സീറോ മലബാർ രൂപതകളിലെ യുവജനങ്ങളുടെ ഒരാഴ്ച നിണ്ടുനിൽക്കുന്ന നേതൃസമ്മേളനത്തിന്റെ അവസരത്തിലാണ് മാർപാപ്പ ഇന്നലെ അവർക്കു പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്. കൂടിക്കാഴ്ചയില്‍ യേശുവിനെ അനുഗമിക്കുകയും മറിയത്തിന്റെ മാതൃകയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ജീവിക്കുകയും ചെയ്യണമെന്നായിരുന്നു മാർപാപ്പയുടെ ആഹ്വാനം. അത് എളുപ്പല്ലെങ്കിലും ഈ വഴി ആവേശഭരിതവും നമ്മുടെ ജീവിതത്തെ അർഥപൂർണമാക്കുന്നതുമാണ്. സേവനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ജീവിതത്തോട് അനുകൂലമായും, ഉപരിപ്ലവവും സുഖലോലുപതയുള്ള ജീവിതത്തോട് പ്രതികൂലമായും പ്രതികരിക്കാനുള്ള ശക്തി യേശുവിനെ അനുഗമിക്കുന്നതിലൂടെ കൈവരുമെന്നും മാർപാപ്പ പറഞ്ഞു. പ്രവാസികളായ സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിൽ മാർത്തോമ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷം ആചരിക്കുമ്പോൾ സഭയ്ക്കു പ്രേഷിതപ്രവർത്തനത്തിനുള്ള ചുമതലയെക്കുറിച്ചു പുതുതായി ചിന്തിക്കണം. തോമാശ്ലീഹ സുവിശേഷവുമായി ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തിയതുപോലെ നിങ്ങൾ ലോകമെങ്ങും സുവിശേഷവുമായി സഞ്ചരിക്കുകയാണ്. വൈദികരോടും മെത്രാൻമാരോടുമുള്ള കൂട്ടായ്മയിൽ സ്വന്തം സഭാചരിത്രം മനസിലാ ക്കി അതിന്റെ ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നതയിൽ അടിയുറച്ചു പ്രേഷിതദൗത്യം നിർവഹിക്കാൻ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
Image: /content_image/News/News-2022-06-19-07:01:00.jpg
Keywords: സീറോ മലബാ
Content: 19085
Category: 1
Sub Category:
Heading: യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥ നൈജീരിയന്‍ മെത്രാനുമായി കൂടിക്കാഴ്ച നടത്തി
Content: വാഷിംഗ്‌ടണ്‍ ഡി.സി: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലേറെ ക്രൈസ്തവ വിശ്വാസികളുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥ നൈജീരിയയിലെ പ്രാദേശിക മെത്രാനുമായി കൂടിക്കാഴ്ച നടത്തി. സൂം ടെലികോണ്‍ഫറന്‍സു വഴിയായിരുന്നു യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പൊളിറ്റിക്കല്‍ അഫയേഴ്സ് വിക്ടോറിയ നുലാന്‍ഡും ബിഷപ്പ് ജൂഡ് ആറോഗുണ്ടാഡെയുമായുള്ള കൂടിക്കാഴ്ച. ന്യൂ ജേഴ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്മിത്ത് നൈജീരിയന്‍ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സ്മിത്ത് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും ആശങ്കകള്‍ ഉന്നയിക്കുവാനുള്ള അവസരം ലഭിച്ചതായി തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും സ്മിത്തിന്റെ പ്രസ്സ് സെക്രട്ടറിയായ മൈക്കേല്‍ ഫിനാന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. തന്റെ നൈജീരിയന്‍ യാത്രക്കിടയില്‍ ബിഷപ്പ് അരോഗുണ്ടാഡെയെ കാണണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് താന്‍ വിക്ടോറിയയ്ക്ക് എഴുതിയ കത്തുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്‍ 15-ന് സ്മിത്ത് പ്രസ്താവന പുറത്തുവിട്ടിരുന്നു. ജൂണ്‍ 5-ന് ഒണ്ടോ സംസ്ഥാനത്തേ ഓവോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലുണ്ടായ ഭീകരമായ ആക്രമണത്തിന് ശേഷം വരുവാനിരിക്കുന്ന നൈജീരിയന്‍ സന്ദര്‍ശനത്തിനിടയില്‍ ഒണ്‍ഡോ മെത്രാന്‍ അരോഗുണ്ടാഡെയുമായി കൂടിക്കാഴ്ച നടത്തുവാന്‍ സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് സ്മിത്തിന്റെ കത്തില്‍ പറയുന്നു. തെക്കന്‍ മേഖലയിലുള്ള ക്രിസ്തീയ ഭൂരിപക്ഷ മേഖലകളിലേക്കും, എണ്ണ ഉല്‍പ്പാദന മേഖലകളിലേക്കും ആക്രമണങ്ങള്‍ പടരുന്നത് ആശങ്കാജനകമാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയില്‍ 21.6 കോടി ജനങ്ങളാണ് ഉള്ളത്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ലെന്ന്‍ സ്മിത്ത് ചൂണ്ടിക്കാട്ടി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അന്താരാഷ്ട്ര മതസ്വാതന്ത്യം സംബന്ധിച്ച തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ 'ഓപ്പണ്‍ഡോഴ്സ് യു.എസ്.എ' യുടെ കണക്കനുസരിച്ച് നൈജീരിയയില്‍ ഓരോ രണ്ടു മണിക്കൂറിലും ഓരോ ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം സ്മിത്ത് തന്റെ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ഈ കണക്കുവെച്ച് നോക്കുമ്പോള്‍ ഓരോ ദിവസവും ഏതാണ്ട് 13 ക്രൈസ്തവര്‍ വീതവും ഓരോ മാസം 372 ക്രൈസ്തവര്‍ വീതവും വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ട മൊത്തം ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 80% നൈജീരിയയില്‍ ആണെന്നാണ് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. മതപീഡനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ ഇക്കൊല്ലത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2022-06-19-18:05:33.jpg
Keywords: നൈജീ
Content: 19086
Category: 18
Sub Category:
Heading: മൈലാപ്പൂരില്‍ നിന്നുള്ള ദീപശിഖാപ്രയാണം പാലയൂരില്‍ എത്തിച്ചേര്‍ന്നു
Content: പാലയൂർ: ജൂലൈ മൂന്നിന് ദുക്റാന ദിനത്തിൽ പാലയൂർ മാർത്തോമ എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ നടത്തുന്ന മഹാവിശ്വാസ സംഗമത്തിലേക്കുള്ള മൈലാപ്പൂരിൽ നിന്നുള്ള ദീപശിഖാപ്രയാണം പാലയൂർ എത്തിച്ചേർന്നു. വിശ്വാസികൾ ആവേശത്തോടെ വരവേല്പ്പ് നല്കി. മൈലാപ്പൂരിലെ മാർത്തോമ കബറിടത്തിൽ നിന്നു ദീപശിഖയും ശ്ലീഹ കുത്തേറ്റ് രക്ത സാക്ഷിയായ പെരിയ മലയിൽനിന്നു ശേഖരിച്ച മണ്ണുമായിട്ടുള്ള പ്രയാണം കഴിഞ്ഞ ദിവസം ഹോസൂർ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലാണ് ഉദ്ഘാടനം ചെയ്തത്. സഹവികാരി ഫാ. മിഥുൻ വടക്കേത്തല, കൺവീനർ പി.ഐ. ലാസർ മാസ്റ്റർ, സെക്രട്ടറി സി.കെ. ജോസ്, എന്നിവരുടെ നേതൃത്വത്തിൽ നീങ്ങിയ പ്രയാണം നിരവധി സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര തുടർന്നത്. രാമനാഥപുരം രൂപതയിലെ പ്രധാന ദേവാലയങ്ങളിൽ സ്വീകരണം നടന്നു. രാമനാഥ പുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന സമാപനത്തിൽ ബിഷപ്പ് മാർ പോൾ ആലപ്പാട്ട് മുഖ്യാതിഥിയായി. തൃശൂർ രൂപതയുടെ അതിർത്തിയായ കൊമ്പഴ ദേവാലയത്തിൽ നടന്ന സ്വീകരണത്തിൽ ചാൻസിലർ ഫാ. ഡൊമിനിക് തലക്കാടൻ, വൈസ് ചാൻ സിലർ ഫാ. സൈജോ പൊറത്തൂർ, ഫാ. ഡെന്നി താണിക്കൽ വികാരി ഫാ. ഷാന്റോ ത ലക്കോട്ടൂർ, ജോഷി വടക്കൻ, എൻ.പി. ജാക്സൻ, ജോജു മഞ്ഞില കെ.വി. ഡേവിസ് തുടങ്ങിയവർ നേതൃത്വം നല്കി.
Image: /content_image/India/India-2022-06-20-10:29:55.jpg
Keywords: പാലയൂ
Content: 19087
Category: 1
Sub Category:
Heading: നൈജീരിയയിൽ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ വീണ്ടും തീവ്രവാദി ആക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു; 36 പേരെ തട്ടിക്കൊണ്ടുപോയി
Content: കടുണ: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്പേ നൈജീരിയയിലെ കടുണ സംസ്ഥാനത്ത് സമാനമായ ആക്രമണം. ഇന്നലെ (ജൂണ്‍ 19) ഞായറാഴ്ച രണ്ട് ദേവാലയങ്ങൾ ആക്രമിച്ച് തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ 3 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാർത്ഥനയിൽ ആയിരുന്നു. കജുരു എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. തോക്കുധാരികൾ മൂന്നുപേരെ കൊലപ്പെടുത്തുകയും, കുറഞ്ഞത് 36 ഓളം ആളുകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നു. മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേരെ തട്ടിക്കൊണ്ടുപോയെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയും സ്ഥിരീകരിച്ചു. അജ്ഞാതരായ തോക്കുധാരികൾ കടുണ സംസ്ഥാനത്തിലെ കജുരു എൽജിഎയിലെ റോബുഹിലെ സെന്റ് മോസസ് കത്തോലിക്ക പള്ളിയിലെ ആദ്യത്തെ കുർബാന അവസാനിക്കുവാനിരിക്കെ ആക്രമിച്ചുവെന്ന് മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി. ഭീകരർ വൻതോതിൽ വന്ന് ഇടയ്ക്കിടെ വെടിയുതിർക്കുകയായിരുന്നുവെന്നും മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നും നിരവധി പേര്‍ക്ക് പരിക്കുകൾ ഏൽക്കേണ്ടി വന്നതായും കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഫ്രാൻസിസ് സേവ്യർ ദേവാലയം രണ്ടാഴ്ച മുന്‍പാണ് തീവ്രവാദികൾ ആക്രമിച്ചത്. ഏകദേശം നാല്പതോളം ആളുകളാണ് അന്ന് മരണമടഞ്ഞത്. ദീർഘനാളായി പ്രാദേശിക സമൂഹങ്ങളെ ലക്ഷ്യംവെച്ച് അക്രമസംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, ഇത് ഭൂരിപക്ഷം അക്രമങ്ങളും ആരും റിപ്പോർട്ട് ചെയ്യാതെയും, ശ്രദ്ധിക്കപ്പെടാതെയും പോവുകയാണെന്നും കടുണ സംസ്ഥാനത്തെ ഗവർണറുടെ മുൻ മാധ്യമ ഉപദേശകൻ റൂബൻ ബുഹാരി പറഞ്ഞു. അടുത്തിടെ 2 തവണ കജുരുവിലെ റോബോ ഗ്രാമം ആക്രമിക്കപ്പെട്ട സംഭവങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തെ ആക്റ്റിങ്ങ് ഗവർണറായ ഹഡിസ സബുവ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഗവർണർ പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ അറിയിക്കാമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-20-11:25:58.jpg
Keywords: നൈജീ
Content: 19088
Category: 1
Sub Category:
Heading: വിവിധ സാമൂഹ്യ സേവന പദ്ധതികൾക്കായി പാപ്പ കൈമാറിയത് 82 കോടി രൂപയുടെ സഹായം
Content: വത്തിക്കാന്‍ സിറ്റി: പേപ്പല്‍ ഫണ്ടിലേക്ക് ലഭിച്ച തുകയിൽനിന്ന് ഒരു കോടി യൂറോ വിവിധ സാമൂഹ്യസേവന പദ്ധതികൾക്കായി ഫ്രാൻസിസ് പാപ്പ നൽകി. പാപ്പയുടെ ശുശ്രൂഷാമേഖലയിലേക്കും, ലോകമെമ്പാടും പാപ്പ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായുള്ള ഒബോലോ - പീറ്റേഴ്സ് പെൻസ് (പത്രോസിന്റെ നാണയം) എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയിൽനിന്നാണ് 82 കോടി രൂപയോളം വരുന്ന തുക പാപ്പ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ വര്‍ഷം നൽകിയത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ജൂൺ 16-നാണ് പ്രസിദ്ധീകരിച്ചത്. കണക്കുകൾ പ്രകാരം ഏതാണ്ട് 4.7 കോടി യൂറോയാണ് ഫണ്ടിലേക്ക് ലഭിച്ചത്. എന്നാൽ, ഫണ്ടുപയോഗിച്ചു നടത്തുന്ന ചിലവുകൾ 6.5 കോടിയായിരുന്നു. 1.8 കോടിയോളം വത്തിക്കാന്റെ ധനശേഖരത്തിൽ നിന്നാണ് കണ്ടെത്തിയത്. വടക്കേ അമേരിക്ക, ഇറ്റലി, ജർമ്മനി, കൊറിയ, ഫ്രാൻസ് എന്നിവയായിരുന്നു ധനസമാഹരണത്തിന്റെ പ്രധാന ദാതാക്കൾ. കോവിഡ് മഹാമാരിയുണ്ടാക്കിയ സാഹചര്യങ്ങളെ തുടര്‍ന്നു പൊതുവിൽ, ഈ ഫണ്ടിൽ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്. പാപ്പയുടെ അപ്പസ്തോലിക ദൗത്യ നിർവ്വഹണത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തികളുടെ ആവശ്യങ്ങൾക്കായാണ് ഏതാണ്ട് 5.5 കോടി യൂറോ ചെലവായത്. അതേസമയം, മറ്റു സഹായ പദ്ധതികൾക്കായി ഏതാണ്ട് ഒരു കോടി യൂറോയോളമാണ് കഴിഞ്ഞ വര്‍ഷം മാത്രം പാപ്പ നൽകിയത്. ഈ തുക, 67 രാജ്യങ്ങളിലായി 157 വിവിധ പദ്ധതികൾക്കായാണ് ഉപയോഗിച്ചത്. ഇതിൽ 42 ശതമാനത്തോളം ആഫ്രിക്കൻ രാജ്യങ്ങളിലും, 24 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലും, 8 ശതമാനത്തോളം ഏഷ്യയിലും, 1 ശതമാനത്തോളം യൂറോപ്പിലുമാണ് നൽകപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-20-12:40:53.jpg
Keywords: പത്രോ
Content: 19089
Category: 1
Sub Category:
Heading: കത്തോലിക്ക സഭയെയും ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെയും അവഹേളിച്ച് ആര്‍‌എസ്‌എസ് പ്രസിദ്ധീകരണം
Content: കോഴിക്കോട്: ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ഭാരതത്തിന്റെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍ ദേവസഹായംപിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന ലേഖനവുമായി മലയാളത്തിലുള്ള ആർ.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'. "ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും" എന്ന തലക്കെട്ടോടെ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിലാണ് അതീവ നിന്ദാകരമായ പരാമര്‍ശങ്ങളുള്ളത്. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ഒടുവില്‍ കാറ്റാടി മലയില്‍വെച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം മരണത്തെ സ്വീകരിക്കുകയും ചെയ്ത ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് 'കേസരി' വളച്ചൊടിച്ചിരിക്കുന്നത്. ദേവസഹായം പിള്ളയെ വധിച്ചത് മോഷണവും രാജ്യദ്രോഹവും കൊണ്ടായിരിന്നുവെന്ന ശുദ്ധ അസംബന്ധമാണ് ലേഖനത്തില്‍ വിവരിക്കുന്നത്. വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണെന്ന യുക്തിരഹിതമായ ആരോപണവുമായാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയ ചരിത്രസത്യത്തെ ''കത്തോലിക്ക സഭയുടെ വ്യാജ ചരിത്ര നിര്‍മാണത്തിന്റെ ഭാഗമാണെന്ന'' അവഹേളനപരമായ വിശേഷണവും ലേഖനത്തിന്റെ ആദ്യ ഖണ്ഡികയില്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്നു പോകുന്ന ലേഖനത്തില്‍ ഉടനീളം കത്തോലിക്ക സഭയെയും വിശുദ്ധ പദ പ്രഖ്യാപനത്തെയും മദര്‍ തെരേസയെയും അവഹേളിക്കുന്നു. ദേവസഹായം പിള്ളയെ മോഷ്ട്ടാവായും അധികാര ദുരുപയോഗം നടത്തിയ വ്യക്തിയായും രാജ്യദ്രോഹിയായും ലേഖനത്തില്‍ അധിക്ഷേപിക്കുന്നുണ്ടെന്നതും വസ്തുതയാണ്. മറ്റ് അനേകം അവഹേളനപരമായ പരാമര്‍ശങ്ങളും ലേഖനത്തില്‍ ഉടനീളമുണ്ട്. ''ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടി കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ്'' എന്ന നിന്ദനാപരമായ പരാമര്‍ശങ്ങളോടെയാണ് ആർ.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണതിന്റെ ലേഖനം സമാപിക്കുന്നത്. ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വസ്തുതകളെ കാറ്റില്‍പറത്തി ക്രൈസ്തവ സമൂഹത്തെ മാഫിയയ്ക്കു സമാനമായി അവതരിപ്പിക്കുന്ന ലേഖനം കേരളത്തിലെ സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. #{blue->none->b-> സത്യത്തില്‍ ആരായിരിന്നു ദേവസഹായം പിള്ള? ‍}# പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോ സമൂഹാംഗമായ വൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു. ‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദൈവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദൈവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് 15നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള അടക്കം പത്തു പേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരും മലയാളികളും അടക്കം ഭാരതത്തില്‍ നിന്ന് നൂറുകണക്കിനാളുകള്‍ വത്തിക്കാനിലെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-20-14:34:04.jpg
Keywords: ദേവസഹായ
Content: 19090
Category: 1
Sub Category:
Heading: മൊസാംബിക്കിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്
Content: മപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വിവിധ ക്രൈസ്തവ ഗ്രാമങ്ങളിലായി 8 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസ്. ഇക്കഴിഞ്ഞ മെയ് 23നും, മെയ് 31നും ഇടയില്‍ 6 ക്രൈസ്തവ ഗ്രാമങ്ങളില്‍ നടന്ന 8 പേരുടെ ക്രൂരമായ കൊലപാതകത്തിന് പുറമേ, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയിരിന്നു. ശിരഛേദം ചെയ്യപ്പെട്ട 6 മൃതദേഹങ്ങളുടേയും, കത്തി ചാമ്പലായ വീടുകളുടേയും ഫോട്ടോകള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിട്ടുണ്ടെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ (ഐ.സി.സി) റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസാംബിക്കിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് നിഷ്ടൂരമായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇതിനിടെ കാബോ ഡെല്‍ഗാഡോയിലെ അന്‍കുവാബെ ജില്ലയില്‍ ജൂണ്‍ 2-നും ജൂണ്‍ 9-നും ഇടയില്‍ നടന്ന ഏറ്റവും പുതിയ തീവ്രവാദി ആക്രമണ പരമ്പരയില്‍ 10,000-ത്തോളം പേര്‍ ഭവനരഹിതരായെന്നും, ഏറ്റവും ചുരുങ്ങിയത് നാല് പേരെങ്കിലും ശിരഛേദം ചെയ്യപ്പെട്ടതായും കണക്കാക്കപ്പെടുന്നു. പ്രകൃതി വാതകം, റൂബി, ഗ്രാഫൈറ്റ്, സ്വര്‍ണ്ണം തുടങ്ങിയ പ്രകൃതി സമ്പത്താല്‍ സമ്പുഷ്ടമാണ് കാബോ ഡെല്‍ഗാഡോ. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം മുഴുവനും ഭരണക്ഷിയായ ‘ഫ്രെലിമോ’യിലേക്കാണ് പോകുന്നത്. വളരെ കുറച്ച് തൊഴിലവസരങ്ങള്‍ മാത്രമാണ് മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യമാണ് ഇസ്ലാമിക് സ്റ്റേറ്റ് മുതലെടുത്തിരിക്കുന്നതെന്നു ബി.ബി.സി പറയുന്നു. ജെന്‍ഡര്‍, ചില്‍ഡ്രന്‍, സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഭവനരഹിതരായ കുട്ടികളുടെ എണ്ണം 3,70,000-ത്തില്‍ നിന്നും 4,00,000 ലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റും, വാഷിംഗ്ടണും മൊസാംബിക്കില്‍ ഒരു നിഴല്‍ യുദ്ധം നടത്തുവാന്‍ പദ്ധതിയിടുന്നുണ്ടെന്ന്‍ കരുതുന്നവരും കുറവല്ല. രാജ്യത്തെ തീവ്രവാദത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കുന്നതിനായി ഇരുപത്തിനാലോളം രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യത്തെ മൊസാംബിക്കിലേക്ക് അയച്ചിട്ടുണ്ട്. ആരേയും കൊല്ലില്ലെന്നും ഗ്രാമവാസികളെ സഹായിക്കുമെന്നും വിശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ക്രിസ്ത്യന്‍ ഗ്രാമങ്ങളെ അഗ്നിക്കിരയാക്കുന്നതും, ക്രൈസ്തവരെ കൊലപ്പെടുത്തുന്നതും തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരി 13ന് സിറ്റേറ്റ് ഗ്രാമം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് 60 വീടുകളും, തൊട്ടടുത്ത ദിവസം 20 വീടുകളും അഗ്നിക്കിരയാക്കി. ജനുവരി 18-ന് ലിംവാലാംവാല ഗ്രാമത്തിലെ ഇരുന്നൂറോളം വീടുകള്‍ ഐസിസ് ജിഹാദികള്‍ അഗ്നിക്കിരയാക്കിയെന്നാണ് ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Image: /content_image/News/News-2022-06-20-17:12:14.jpg
Keywords: ഇസ്ലാ