Contents

Displaying 18671-18680 of 25058 results.
Content: 19060
Category: 18
Sub Category:
Heading: കേരളത്തെ അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്നു: മാർ ജോസ് പുളിക്കൽ
Content: കോട്ടയം: ജനിച്ചു വളർന്ന നാടും അദ്ധ്വാനിച്ച മണ്ണും തട്ടിപ്പറിച്ചെടുത്ത് നാടിനെയും നാട്ടുകാരേയും അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുകയാണെന്ന് കെസിബിസി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ. കോട്ടയം ആമോസ് സെന്ററിൽ വച്ച് നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തൊന്നാമത് വാർഷികയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർസോൺ എന്ന പേരിൽ ഒരു ജനതയെ ആക്രമിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണം. കേരള സർക്കാരും പ്രതിപക്ഷവും ഇതിനായി ഉടനടി നടപടിയെടുക്കുകയും കർഷക ജനതയെ സംരക്ഷിക്കുവാൻ മുന്നോട്ട് വരുകയും ചെയ്യണമെന്ന് മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. കേരള സമൂഹത്തിൽ ക്രൈസ്തവ ജനതയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഈ സമൂഹം അർഹിക്കുന്ന വളർച്ച കൈവരിക്കാനായിട്ടില്ലെന്നും യോഗം ഉത്ഘാടനം ചെയ്ത കേരള സംസ്ഥാന ക്രൈസ്തവ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശി അഭിപ്രായപ്പെട്ടു. ഒരുമിച്ചു നിന്ന് അവകാശങ്ങൾ നേടിയെടുക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പോൾ മൂഞ്ഞേലി, തോമസ് പാറയ്ക്കൽ, എന്നിവർ പങ്കെടുത്തു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ ഡയറക്ടർമാരായ വൈദികരും അത്മായ പ്രതിനിധികളും സംബന്ധിച്ചു. ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും സി. ജെസ്സീന എസ്. ആർ. എ. നന്ദിയും പറഞ്ഞു. ചടങ്ങിൽ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷണ സ്ഥാപനത്തിനുള്ള ഫാ. അബ്രാഹം മുത്തോലത്ത് ഫൗണ്ടേഷൻ നർച്ചർ ഇക്കോളജി അവാർഡ് കോട്ടപ്പുറം ഇൻറഗ്രേററഡ് ഡവലപ്മെന്റ് സൊസൈറ്റിയും ഏറ്റവും നല്ല വാർഷിക റിപ്പോർട്ടിനുളള അവാർഡ് ഇരിഞ്ഞാലക്കുട സോഷ്യൽ ആക്ഷൻ ഫോറവും കരസ്ഥമാക്കി.
Image: /content_image/India/India-2022-06-16-09:57:46.jpg
Keywords: പുളിക്കൽ
Content: 19061
Category: 18
Sub Category:
Heading: കലാപ കലുഷിതമാക്കുന്ന സമരങ്ങളിൽ നിന്നു പിന്‍മാറണം: കെആർഎൽസിസി
Content: കൊച്ചി: കേരളത്തെ കലാപകലുഷിതമാക്കുന്ന സമരങ്ങളിൽ നിന്നും പ്രതിരോധങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ന്യായമായവിധം രാഷ്ട്രീയ ആവശ്യങ്ങൾ ഉയർത്താനും അവ ചർച്ച ചെയ്യാനും രാഷ്ട്രീ യ പാർട്ടികൾക്ക് അവകാശമുണ്ട്. അവയോട് സഹിഷ്ണുതയോടെ പ്രതികരിക്കാൻ മറുപക്ഷത്തിനു കഴിയുന്നതാണ് ജനാധിപത്യം. അവിടെ അധികാരത്തിന്റെ ധാർഷ്ട്യവും സംഘശക്തിയുടെ അപകടകര മായ പ്രകടനവും ആശാസ്യമല്ല. അണികളെ പ്രകോപിപ്പിക്കുകയല്ല നേതൃത്വത്തിന്റെ ദൗത്യം; അവരെ ശാന്തരാക്കുക. യാണ്. നേതാക്കൾ സംയമനം പാലിക്കണം. രാഷ്ട്രീയത്തെ ജനങ്ങൾ വെറുത്തു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്ന് എല്ലാ കക്ഷികളും തിരിച്ചറിയണമെന്നും കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ട റി ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-16-10:21:33.jpg
Keywords:
Content: 19062
Category: 1
Sub Category:
Heading: കുരിശ് ധരിച്ചതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ട ക്രൈസ്തവ വിശ്വാസിക്ക് അനുകൂലമായി ബ്രിട്ടീഷ് കോടതി വിധി
Content: ലണ്ടന്‍: കുരിശുമാല ധരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ട ക്രൈസ്തവ വിശ്വാസിയ്ക്കു അനുകൂലമായി ബ്രിട്ടീഷ് കോടതിയുടെ വിധി പ്രസ്താവം. സ്കോട്ട്ലൻഡിലെ കൂപ്പർ ആൻജസിൽ പ്രവർത്തിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് എന്ന ഭക്ഷ്യ നിർമ്മാണകമ്പനിയില്‍ ജീവനക്കാരനായിരിന്ന ജെവ്ജെനിജ്സ് കോവാൾകോവ്സിനാണ് നീതി ലഭിച്ചിരിക്കുന്നത്. 22074 പൗണ്ട് നഷ്ടപരിഹാരം നൽകാന്‍ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ വിധിച്ചു. വിവേചനം മൂലമാണ് ജെവ്ജെനിജ്സിന് ജോലി നഷ്ടപ്പെട്ടതെന്ന് ജഡ്ജി ലൂയിസി കോവൻ പറഞ്ഞു. മതവിശ്വാസവും, കുരിശുമാല ധരിക്കുന്നതും പരാതിക്കാരനെ സംബന്ധിച്ച് ആഴമേറിയ അർത്ഥമുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസിയായ ജെവ്ജെനിജ്സിന് കുരിശുമാല അമ്മ സമ്മാനമായി നൽകിയതായിരുന്നു. ആഭരണങ്ങൾ അണിയരുതെന്ന് കമ്പനി നിയമം ഉണ്ടായിരുന്നുവെങ്കിലും, അപകടസാധ്യത നിർണയം നടത്തി മതപരമായ ആഭരണങ്ങൾ അണിയാനുള്ള അനുമതി കമ്പനി നൽകിയിരുന്നു. 2019 ഡിസംബർ മാസം ക്വാളിറ്റി ഇൻസ്പെക്ടറായി പ്രമോഷൻ കിട്ടിയ ദിവസം ജെവ്ജെനിജ്സിന്റെ മാനേജർ മക്കോൾ അദ്ദേഹത്തോട് കുരിശുമാല മാറ്റാൻ ആവശ്യപ്പെട്ടതാണ് കേസിന്റെ തുടക്കം. 2020 ജനുവരിയില്‍ ജോലിസ്ഥലത്ത് അപമാനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജെവ്ജെനിജ്സ് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മറ്റൊരു മാനേജരുമായി ചർച്ച സംഘടിപ്പിച്ചപ്പോഴും കുരിശുമാല ധരിച്ചാണ് ജെവ്ജെനിജ്സ് കോവാൾകോവ്സ് അതിൽ പങ്കെടുത്തത്. അപകടസാധ്യത നിർണയം നടത്തിയിട്ടില്ലെങ്കിലും, തന്റെ കുരിശുമാല വിശ്വാസപരമായ ഒന്നാണെന്ന് വിശദീകരിക്കുകയും ചെയ്തു. കുരിശുമാല നീക്കം ചെയ്യാൻ തയ്യാറാകാത്തത് മൂലം എച്ച്ആർ മാനേജറാണ് ജെവ്ജെനിജ്സിനെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്നത്. വിവേചനം ഇല്ലായിരുന്നെങ്കിൽ ജെവ്ജെനിജ്സിന് ജോലിയിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-16-10:58:39.jpg
Keywords: കുരിശ
Content: 19063
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ രാഷ്ട്രങ്ങളില്‍പോലും ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നതിനു ക്രൈസ്തവര്‍ ബുദ്ധിമുട്ട് നേരിടുന്നതായി പഠനഫലം
Content: ലണ്ടന്‍: ക്രിസ്ത്യന്‍ രാഷ്ട്രങ്ങളില്‍പ്പോലും ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സംഘടനയുടെ പഠനഫലം പുറത്ത്. യൂറോപ്പിലെയും, ലാറ്റിന്‍ അമേരിക്കയിലെയും “ദി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ്” (ഒ.ഐ.ഡി.എ.സി) എന്ന നിരീക്ഷക സംഘടനയും, ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡമും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മരവിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിട്ട ആളുകളുമായി നടത്തിയ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. അര്‍ത്ഥവത്തായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, മതേതര അസഹിഷ്ണുത മതപീഡനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കപ്പെടുന്ന നാല് രാഷ്ട്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പഠനം. യൂറോപ്പില്‍ ഫ്രാന്‍സിലും, ജര്‍മ്മനിയിലും ലാറ്റിന്‍ അമേരിക്കയില്‍ മെക്സിക്കോയിലും, കൊളംബിയയിലുമായിരുന്നു അഭിമുഖങ്ങള്‍. ചില ആളുകള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമോ, ശിക്ഷകള്‍ നേരിടേണ്ടി വരുമോ എന്നൊക്കെ ഭയപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ക്ക് തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമോ എന്ന ഭയമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും തങ്ങളുടെ വിശ്വാസ പ്രകടനവും, ജീവിതം, വിവാഹം, കുടുംബം തുടങ്ങിയവയെ കുറിച്ചുള്ള തങ്ങളുടെ ക്രിസ്തീയ കാഴ്ചപ്പാടും രഹസ്യമായി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ചില സംഭവങ്ങള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത്തരം ചെറിയ കാര്യങ്ങള്‍ ഭാവിയില്‍ ഗൗരവമേറിയ കാര്യമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വലിയതോതില്‍ വിവേചനം നേരിടുന്ന കേസുകൾ കാരണം മരവിപ്പിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം മരവിപ്പിക്കുന്ന അനുഭവങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നതിനാല്‍ അദൃശ്യമായി തുടരുകയാണെന്നും, റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ വിധത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ ഭീഷണികളെ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറിലും റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-16-16:23:49.jpg
Keywords: പീഡിത
Content: 19064
Category: 10
Sub Category:
Heading: സെപ്റ്റംബര്‍ 8 പുരുഷന്മാരുടെ ജപമാലയുടെ ദേശീയ ദിനമായി പ്രഖ്യാപിക്കുവാന്‍ ബ്രസീല്‍
Content: സാവോ പോളോ: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 വര്‍ഷംതോറും പുരുഷന്മാരുടെ ജപമാലയുടെ ദേശീയ ദിനമായി പ്രഖ്യാപിക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ നിയമമാക്കുവാനുള്ള ഭരണഘടനാപരമായ നടപടികള്‍ ബ്രസീലില്‍ പുരോഗമിക്കുന്നു. ഡെപ്യൂട്ടി ഇറോസ് ബിയോണ്ടിനി നിര്‍ദ്ദേശിച്ച ബില്ലിന് ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗീകാരം നല്‍കിയത്. ബില്‍ ഇപ്പോള്‍ വോട്ടെടുപ്പിനായി സെനറ്റിന്റെ പരിഗണനയിലാണ്. ബിയോണ്ടിനി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് നല്‍കിയ പിന്തുണക്ക് എല്ലാവര്‍ക്കും നന്ദിയെന്നു ബിയൊണ്ടിനി കുറിച്ചു. പുരുഷന്‍മാരുടെ ജപമാല സഭയില്‍ അത്മായരുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും, കുടുംബത്തിന്റേയും ക്രിസ്ത്യന്‍ സമൂഹത്തിന്റേയും കൂട്ടായ രൂപീകരണത്തിനുള്ള ക്രിസ്ത്യന്‍ അടയാളമാണെന്നും പദ്ധതിയുടെ റിപ്പോര്‍ട്ടറായ ഡെപ്യൂട്ടി ഇവെയര്‍ വിയേര ഡി മെലോ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് മുമ്പാകെ ഉറപ്പു നല്‍കി. ആരാധനാപരമായ പല കാര്യങ്ങളില്‍ നിന്നും അകന്നുപോയ പുരുഷന്‍മാരെ മരിയന്‍ വണക്കത്തിന്റെ ഹൃദയത്തോടടുപ്പിക്കുമെന്നതിനാല്‍ ഇത് സഭയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് പുരുഷന്‍മാരുടെ ജപമാലയെന്ന്‍ കാത്തലിക് പാര്‍ലമെന്ററി ഫ്രണ്ടിന്റെ കോഓര്‍ഡിനേറ്ററായ ഡെപ്യൂട്ടി ഫ്രാന്‍സിസ്കൊ ജൂനിയര്‍ പറഞ്ഞു. സെര്‍ഗിപെ, സാവോ പോളോ, എസ്പിര്‍ട്ടോ സാന്റോ, ബാഹിയ, പെര്‍നാംബുക്കോ, റിയോ ഗ്രാന്‍ഡെ ഡൊ നോര്‍ട്ടെ, മാരാന്‍ഹാവോ എന്നീ ഏഴോളം ബ്രസീലിയന്‍ സംസ്ഥാനങ്ങളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടതാണ് പുരുഷന്‍മാരുടെ ജപമാല. 2009 മുതല്‍ പുരുഷന്‍മാരുടെ ജപമാല സംഘം സാവോ പോളോയിലെ അപാരെസിഡാ മാതാവിന്റെ ചാപ്പലിലേക്ക് തീര്‍ത്ഥാടനം നടത്തി വരുന്നുണ്ട്. രാഷ്ട്രത്തിന്റെ സുവിശേഷവത്കരണത്തില്‍ തങ്ങളുടേതായ സംഭാവന നല്‍കുവാനാണ് പുരുഷന്‍മാരുടെ ജപമാല സംഘം ശ്രമിക്കുന്നതെന്നു സംരംഭത്തിന്റെ ജനറല്‍ സെക്രട്ടറിയായ ഗ്ലെയ്സണ്‍ ലോസര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോര്‍ച്ചുഗീസ് വിഭാഗമായ എ.സി.ഐ ഡിജിറ്റലിനോട് പറഞ്ഞു. ഇത് പുരുഷന്‍മാരെ സഭയുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമല്ല, തങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും പുരുഷന്‍മാരുടെ ജീവിതത്തില്‍ ആന്തരിക രൂപീകരണത്തിനു കാരണമാവുന്നുണ്ടെന്നും, ഇറ്റാബി മുനിസിപ്പാലിറ്റിയിലെ വിലാ പ്രൊവിഡെന്‍സിയായില്‍ ഇന്ന്‍ ഇരുനൂറോളം പുരുഷന്‍മാരുടെ ഒരു സംഘം ഈ സംരംഭത്തിന്റെ കീഴില്‍ പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ബില്ലിന്റെ അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമം നടക്കുകയായിരിന്നു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-16-18:31:04.jpg
Keywords: ജപമാല
Content: 19065
Category: 1
Sub Category:
Heading: ദേവാലയങ്ങൾക്കും പ്രോലൈഫ് ക്ലിനിക്കുകൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് അമേരിക്കന്‍ മെത്രാന്മാർ
Content: വാഷിംഗ്ടണ്‍ ഡി‌.സി: കത്തോലിക്ക ദേവാലയങ്ങൾക്കും, പ്രോലൈഫ് ക്ലിനിക്കുകൾക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്നതിന് പിന്നാലെ ശക്തമായ നടപടി വേണമെന്ന്‍ ആവശ്യപ്പെട്ട് യുഎസ് മെത്രാൻ സമിതി രംഗത്ത്. നിയമപാലകർ ഇക്കാര്യത്തിൽ ജാഗരൂകത കാണിക്കണമെന്ന് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് മെത്രാൻ സമിതി അധ്യക്ഷനും ന്യൂയോർക്ക് ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ തിമോത്തി ഡോളനും, പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ബാൾട്ടിമോർ ആർച്ച് ബിഷപ്പ് വില്യം ലോറിയും പുറത്തുവിട്ട പ്രസ്താവനയിൽ സംയുക്തമായി ആവശ്യപ്പെട്ടു. 2020ന് ശേഷം 139 ദേവാലയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ അമേരിക്കയിൽ നിയമവിധേയമാക്കിയ 1973ലെ സുപ്രീംകോടതിവിധി റദ്ദാക്കപ്പെടും എന്ന് സൂചന നൽകുന്ന ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിലെ വിധി മെയ് രണ്ടാം തീയതി ചോർന്നതിനുപിന്നാലെ വലിയ വർദ്ധനവാണ് ദേവാലയ ആക്രമണങ്ങളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വളരെ ചുരുക്കം ചില കേസുകളിൽ മാത്രമേ അക്രമികളുടെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കാൻ സാധിച്ചിട്ടുളളു. അതിൽ കൂടുതൽ പേരുടെയും ഉദ്ദേശലക്ഷ്യം ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കണമെന്ന സഭ പഠനത്തോട് എതിർപ്പ് പ്രകടിപ്പിക്കുക എന്നതായിരുന്നുവെന്നും മെത്രാന്മാർ തങ്ങളുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ വിധി പ്രസ്താവന ചോർന്നതിനുപിന്നാലെ ഗർഭിണികളായ സ്ത്രീകൾക്ക് സഹായം നൽകുന്ന ക്ലിനിക്കുകളിൽ ബോംബാക്രമണങ്ങൾ ഉണ്ടായി. പ്രോലൈഫ് സംഘടനകൾ അനുദിനം ആക്രമിക്കപ്പെടുന്നു. അമേരിക്കൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ജീവന് പോലും ഭീഷണി ഉണ്ടായിരിക്കുന്നു. ഇതിന് മറുപടിയായി നമ്മളോരോരുത്തരും സമാധാനത്തിന്റെ പാത സ്വീകരിക്കണം. ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന് നമ്മുടെ ഹൃദയങ്ങളെ തുറന്നു നൽകണം. അമ്മമാർക്കും, കുട്ടികൾക്കും സേവനം ചെയ്യുന്ന വലിയൊരു ചരിത്രം സഭയ്ക്ക് ഉണ്ടെന്നും, സാമൂഹ്യ സേവനം നൽകുന്ന അമേരിക്കയിലെ ഏറ്റവും വലിയ സർക്കാർ ഇതര പ്രസ്ഥാനമാണ് തിരുസഭയെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-16-19:30:58.jpg
Keywords: പ്രോലൈ
Content: 19066
Category: 18
Sub Category:
Heading: റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ
Content: തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂരിയ ബിഷപ്പായി നിയമിതനായ തിരുവല്ല അതിരൂപതയിലെ വൈദികൻ റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന സമൂഹബലി മധ്യേ നിയുക്ത മെത്രാന് റമ്പാൻ സ്ഥാനം നൽകും. മെത്രാൻ സ്ഥാനാഭിഷേകത്തിനു മുന്നോടിയായിട്ടാണ് വൈദികൻ പൂർണ സന്ന്യാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന റമ്പാൻ സ്ഥാനം നൽകുന്നത്. ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബ സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നി വർ കാർമികരാകും. മെത്രാൻ സ്ഥാനാഭിഷേകം ജൂലൈ 15 ന് തിരുവനന്തപുരം പട്ടം സെന്റ്മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
Image: /content_image/India/India-2022-06-17-08:46:46.jpg
Keywords: മലങ്കര
Content: 19067
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം ഫെമി സിബിൽ വചന ശുശ്രൂഷയും ക്ലെമെൻസ് ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2022-06-17-08:51:23.jpg
Keywords: സെഹിയോ
Content: 19068
Category: 18
Sub Category:
Heading: സുവിശേഷ പ്രഘോഷണത്തിന് മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഫാ. ഡാനി കപ്പൂച്ചിൻ
Content: കണ്ണൂര്‍: എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മീഡിയ മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച മീഡിയ ഹോം നെല്ലിക്കുറ്റിയില്‍ 'വരയന്‍' സിനിമയുടെ തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പൂച്ചിന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനസരിച്ചുള്ള സുവിശേഷ പ്രാഘോഷണത്തിന് മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. ഡാനി കപ്പൂച്ചിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന്റെ അതിരുകളെ മായിച്ചുകളയുന്നതാണ് മീഡിയയെന്നും ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് നാം ഈ മീഡിയ മിനിസട്രിയിലൂടെ ലക്ഷ്യമിടേണ്ടതെന്നും ഫാ ഡാനി പറഞ്ഞു. ജന മനസ്സുകളിൽ നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്നു നൽകാൻ സാൻജോ മീഡിയ ഹോമിനു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സി. ഫിന്‍സി അധ്യക്ഷത വഹിച്ചു. മീഡിയയുടെ അനന്തസാധ്യതകള്‍ സുവിശേഷ പ്രഘോഷണത്തിനായ് ഉപയോഗപ്പെടുത്തുവാനും മീഡിയയിലൂടെ ലോകത്തിനു പുത്തൻ പ്രതീക്ഷ പകരാനും കഴിയട്ടെയെന്നു സിസ്റ്റർ ഫിൻസി പറഞ്ഞു. എംഎസ്എംഐ സന്യാസിനി സഭയുടെ തലശേരി സാൻജോസ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ആന്‍സി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. പ്രോവിന്‍ഷ്യല്‍ കൗണസിലർ ആയ സി. ടെസ്സാ മാനുവേല്‍, നെല്ലിക്കുറ്റി വിമലഗിരി കോണ്‍വെന്റിന്റെ സുപ്പീരിയര്‍ സി ലിസി ജോര്‍ജ്, നെല്ലിക്കുറ്റി ഇടവക വികാരി ഫാ റോബിന്‍സണ്‍ ഓലിക്കല്‍, വികാർ പ്രോവിൻഷ്യൽ സിസ്റ്റർ തെരെസ് കുറ്റിക്കാട്ടുകുന്നേൽ,ലൈസൻ മാവുങ്കല്‍എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സി. ജിന്‍സി പോളും, സി. ജ്യോതി ജയിംസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം സ് എം ഐ സാൻജോ ഹോം ഒരുക്കിയ ഒരുതുള്ളി എന്ന ഷോർട് ഫിലിം പരമ്പര ഏറെ ജന ശ്രദ്ധ നേടിയിരുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി, ഫിലിം & വീഡിയോ എഡിറ്റിങ്ങ്, ഡബിങ്ങ്, മിക്സിങ്ങ്, മാസ്റ്ററിങ്ങും കൂടാതെ ലൈവ് സംപ്രേഷണം സാന്‍ജോ മീഡിയ ഹോമിന്റെ നേതൃത്വത്തില്‍ പ്രൊഫഷ്ണലായി ചെയ്തു കൊടുക്കും. സാന്‍ജോ മീഡിയ ഹോമുമായി ബന്ധപ്പെടേണ്ട നമ്പര്‍: 7592806577, 7034617543
Image: /content_image/India/India-2022-06-17-09:00:18.jpg
Keywords: മീഡിയ
Content: 19069
Category: 1
Sub Category:
Heading: കുരിശ് ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന നിരോധിച്ചിട്ടില്ല: കുവൈറ്റ് വ്യവസായ മന്ത്രാലയം
Content: കുവൈറ്റ് സിറ്റി: കുരിശ് ഉള്‍പ്പെടെയുള്ള ക്രൈസ്തവ പ്രതീകങ്ങളുടെയും അടയാളങ്ങളുടേയും വില്‍പ്പന നിരോധിക്കില്ലെന്ന് കുവൈറ്റ് വ്യാപാര വ്യവസായ മന്ത്രാലയം. വ്യാപാര വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്രഷ്യസ് മെറ്റല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ സാദ് അല്‍-സയിദിയാണ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. കുവൈറ്റ് സ്വദേശികള്‍ക്ക് പുറമേ, രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ഇത് ബാധകമാണെന്ന് ‘അല്‍-ജരിദ ഡെയിലി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ രീതിയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിനായും, നിശ്ചയിക്കപ്പെട്ട ഫീസ്‌ വസൂലാക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് മുദ്ര പതിപ്പിക്കുമെന്നു സാദ് അല്‍-സയിദി പറഞ്ഞു. അമൂല്യമായ ബുദ്ധപ്രതിമകളില്‍ ഒരെണ്ണം മന്ത്രാലയം പിടിച്ചെടുത്ത കാര്യം സാദ് അല്‍-സയിദി സമ്മതിച്ചു. സ്വര്‍ണ്ണ നിര്‍മ്മിതമായ ചില സാധനങ്ങള്‍ ഉള്‍പ്പെടെ സ്വവര്‍ഗ്ഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളുടെയും, സാത്താനികമായ കരകൗശല വസ്തുക്കളുടെയും വില്‍പ്പന മന്ത്രാലയം നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം തെറ്റായതും, മറ്റ് മതങ്ങളെ പരിഹസിക്കുന്നതുമായ ചില വിഭാഗങ്ങളുടെ മതപരമായ പ്രതീകങ്ങള്‍ മുന്‍പ് പിടിച്ചെടുത്തിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദൈവ വിശ്വാസികളായ മൂന്ന്‍ മതങ്ങള്‍ക്ക് നിരക്കാത്തതോ, അവഹേളിക്കുന്നതോ ആയ സ്വര്‍ണ്ണ നാണയങ്ങളോ, വിലപ്പിടിപ്പുള്ള ലോഹങ്ങളോ, രൂപത്തിലുള്ളവയെ നിയമം വഴി നിരോധിച്ചിട്ടുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെ കുവൈറ്റില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ ഉറപ്പ്. കത്തോലിക്ക സഭ ഉള്‍പ്പെടെ ഏഴോളം ക്രിസ്ത്യന്‍ സഭകള്‍ക്ക് കുവൈറ്റി ഭരണകൂടം ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2022-06-17-09:19:56.jpg
Keywords: കുവൈ