category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപത്തനംതിട്ടയിൽ മലങ്കര യുവത്വത്തിന്റെ ബഹുജന പ്രക്ഷോഭ റാലി
Contentപത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ എംസിവൈഎംന്റെ നേതൃത്വത്തിൽ മലയോര ജനതയുടെ ജീവിതത്തിനെ വെല്ലുവിളിയായി മാറ്റപ്പെടുന്ന പരിസ്ഥിതിലോല കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് ഉപവാസ ധർണ്ണയും, ബഹുജന പ്രക്ഷോഭ റാലിയും നടത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്ന് ഉപവാസ- ധർണ്ണ വേദിയായ പത്തനംതിട്ട കളക്ടറേറ്റ് ലക്ഷ്യമാക്കി വായ് മൂടി കെട്ടി കൊണ്ട് 100 കണക്കിന് യുവജന പങ്കാളിത്തത്തോടെ മൗന ജാഥയായി പ്രസ്തുത പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സമര യൗവനത്തിന്റെ വേദിയായ പത്തനംതിട്ട കളക്ടറേറ്റില്‍ മൗന ജാഥ എത്തിച്ചേർന്നപ്പോൾ എം സി വൈ എം സഭാതല സമതിയുടെ ഡയറക്ടർ റവ ഫാ എബ്രഹാം മേപ്പുറത്ത് ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു. എംസിവൈഎം ഭദ്രാസന പ്രസിഡന്റ്‌ അജോഷ് എം തോമസ്, പത്തനംതിട്ട രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു നിരവധി വൈദീക ശ്രേഷ്ഠർ, സിസ്റ്റേഴ്സ് യുവജന നേതാക്കന്മാർ എന്നിവർ ഉപവാസം അനുഷ്ഠിച്ചു. സമരവേദിയിൽ ആവേശമായി ഉപവാസം അനുഷ്‌ടിച്ച സമരാർഥികളെ പത്തനംതിട്ട രൂപതയുടെ ചാൻസിലർ വെരി റവ ഫാ സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ എം സി വൈ എം ഹാരം അണിയിച്ചുകൊണ്ട് സമരവേദിയിലേക്ക് സ്വീകരിച്ചു. സമരത്തിന് ആവേശമായി പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത യുഹാനോൻ മാർ ക്രിസോസ്റ്റം അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകുന്നേരം നടന്ന ബഹുജന പ്രക്ഷോഭ റാലി സി.ബിസി.ഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാ അദ്ധ്യക്ഷനുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തുടർന്ന് കെസിബിസിയുടെ സെക്രട്ടറി ജനറലും ബത്തേരി രൂപതയുടെ അദ്ധ്യക്ഷനുമായ ജോസഫ് മാർ തോമസ് പിതാവും മുഖ്യ സന്ദേശം നൽകി സമരവേദിയിൽ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയെ പ്രതിഷേധത്തിന്റെ കടലാക്കി മാറ്റി കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ, പരിസ്ഥിതിലോല നിയമങ്ങൾ അറബികടലിൽ എന്ന് ഉറക്കെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എംസിവൈഎം പാതകയും വീശികൊണ്ട് നടത്തപ്പെട്ട ബഹുജനപ്രഷോഭ റാലി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിചേർന്നപ്പോൾ കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകി. തുടർന്ന് ഉപവാസ സമര അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തി കൊണ്ട് പത്തനംതിട്ട രൂപതയുടെ അദ്ധ്യക്ഷൻ സാമൂവേൽ മാർ ഐറേനിയോസ് സംസാരിച്ചു. രാവിലെ മുതൽ പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഉപവാസ സമര വേദിയിൽ പത്തനംതിട്ട രൂപതയുടെ മുഖ്യവികാരി ജനറാൾ മോണ്‍സിഞ്ഞോർ റവ ഡോ ഷാജി മാണികുളം, എം സി വൈ എം ഭദ്രാസന ഡയറക്ടർ റവ ഫാ ജോബ് പതാലിൽ, രൂപതയിലെ വിവിധ വൈദീക ജില്ലകളിലെ ജില്ലാ വൈദികറ്, എം സി വൈ എം ജില്ലാ ഡയറക്ടർ അച്ചന്മാർ, എസ്. എം വൈ. എം പത്തനംതിട്ട- റാന്നി ഫോറോനോ ഡയറക്ടർ ഫാ. തോമസ്, മറ്റ് വൈദീക ശ്രേഷ്ഠർ, എം സി വൈ എം രൂപതാ ആനിമേറ്റർ സിസ്റ്റർ ഹൃദ്യ S. I. C, വൈദീക ജില്ലാ സിസ്റ്റർ ആനിമേറ്റർമാർ, രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികൾ, മുൻകാല എം സി വൈ എം നേതാക്കന്മാർ, കെസിവൈഎം സംസ്ഥാന ട്രഷറർ ലിനു വി ഡേവിഡ്, എം സി വൈ എം സഭാതല സമതിയുടെ ജനറൽ സെക്രട്ടറി സുബിൻ തോമസ്, കിഫാ സംഘടനയുടെ പ്രതിനിധികൾ, വിവിധ വൈദീക ജില്ലകളിലെ ശക്തരായ പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, വൈദീക ജില്ലാ ഭാരവാഹികൾ,യൂണിറ്റ് തല നേതാക്കന്മാർ, യുവജന -അത്മായ പ്രധിനിധികൾ, എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-19 06:43:00
Keywords:മലങ്കര
Created Date2022-06-19 06:43:49