Content | മനില: പൊതു നന്മയ്ക്കുവേണ്ടി കത്തോലിക്ക സഭയോടൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്ന നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ പ്രഖ്യാപനത്തെ സഭ സ്വാഗതം ചെയ്തു. ജൂൺ പത്താം തീയതി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നിയുക്ത പ്രസിഡന്റ് സഹകരണം വാഗ്ദാനം ചെയ്തുവെന്ന് ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞു. നയതന്ത്ര പ്രതിനിധികളുമായി ഫെർഡിനാൻഡ് മാർക്കോസ് നടത്തിയ കൂടിക്കാഴ്ച പ്രോത്സാഹനപരമായിരുന്നുവെന്ന് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റേഡിയോ വെരിത്താസിന് നൽകിയ അഭിമുഖത്തിലാണ് ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞത്.
ആശംസകൾ നേരാൻ നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റിനെ സന്ദർശിച്ച വിവിധ രാജ്യങ്ങളുടെ പ്രതിനിധികളിൽ ഒരാളായിരുന്നു താനെന്നും ചാൾസ് ബ്രൗൺ വിശദീകരിച്ചു. ധാർമികമായ രാഷ്ട്രീയം പിന്തുടരുകയാണെങ്കിൽ കാരിത്താസ് പ്രസ്ഥാനം പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കാരിത്താസിന്റെ അധ്യക്ഷനും, കിടാപവൻ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോൺ കോളിൻ ബഗാഫോറോ പറഞ്ഞു. മനുഷ്യരുടെ അന്തസ്സും അവകാശവും നേടിയെടുക്കാനുള്ള പദ്ധതികളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കാരിത്താസ് തയ്യാറാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞത് നല്ല ഭരണത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ അവസാനമല്ലെന്ന് രാജ്യത്തെ കത്തോലിക്കാ വിശ്വാസികളെ ബിഷപ്പ് ഓർമ്മിപ്പിച്ചു.
പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ സത്യസന്ധത കാണിക്കണമെന്നും ജോൺ കോളിൻ ബഗാഫോറോ പുതിയ ഭരണകൂടത്തെ ഓർമിപ്പിച്ചു. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ ഭരണത്തിൻകീഴിൽ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണെന്ന് സോർസഗോൺ രൂപതയിലെ വൈദികനായ ഫാ. ജോയേം അഫാബൾ പറഞ്ഞു. അധികാര ദുർവിനിയോഗത്തിനു വേണ്ടി നിയുക്ത പ്രസിഡന്റിന് പദ്ധതി ഉണ്ടെങ്കിൽ അത് ഭരണഘടന നിയന്ത്രണങ്ങൾ മൂലം നടപ്പിലാകുകയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|