Content | കോഗി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനു ഇരയായി. കോഗി സംസ്ഥാനത്തിലെ ഒകേഹി പ്രാദേശിക സര്‍ക്കാര്‍ മേഖലയിലെ ഒബാങ്ങെഡെയിലെ ഫാ. ക്രിസ്റ്റഫര്‍ ഒണോടു എന്ന വൈദികനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പോലീസിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ ജനാല തകര്‍ത്ത് വൈദികന്റെ മുറിയില്‍ കയറിയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയതെന്നു പോലീസ് പബ്ലിക് റിലേഷന്‍ ഒഫീസറായ (പി.പി.ആര്‍.ഒ) എസ്.പി വില്ല്യംസ് അയാ പറഞ്ഞു.
പിറ്റേദിവസമായ ഞായറാഴ്ച പ്രഭാത ബലിയര്‍പ്പണത്തിനായി വിശ്വാസികള്‍ എത്തിയപ്പോഴാണ് വൈദികന്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം പുറത്തറിയുന്നത്. വൈദികന്റെ കാര്‍ ദേവാലയ പരിസരത്ത് ഇല്ലായിരിന്നുവെന്നും കാറും അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. വില്ല്യംസിനെ മോചിപ്പിക്കുവാന്‍ ഇന്റലിജന്‍സിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് കമ്മീഷണര്‍ സി.പി എഡ്വാര്‍ഡ് എഗ്ബുക്കാ പറഞ്ഞു. വൈദികന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതുമായി ബന്ധപ്പെട്ട നിഗൂഡതകളുടെ ചുരുളഴിക്കുവാന്‍ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കണമെന്ന് ഇടവക ജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു.
ഫാ. വില്ല്യംസിനെ തട്ടിക്കൊണ്ടുപോയവര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സഭയുമായി ബന്ധപ്പെടും എന്ന പ്രതീക്ഷയിലാണ് പോലീസ്. തങ്ങളുടെ പ്രിയപ്പെട്ട വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ലോകി സംസ്ഥാനത്തിലെ ഒരു കത്തോലിക്കാ വൈദികന്‍ തട്ടിക്കൊണ്ടുപോകലിനിരയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അന്‍പതോളം ക്രൈസ്തവ വിശ്വാസികളുടെ ജീവനെടുത്ത ക്രൂരനരഹത്യയും വൈദികര്‍ തട്ടിക്കൊണ്ടു പോകലിന് തുടര്‍ച്ചയായി ഇരയാകുന്നതും അടക്കമുള്ള സംഭവങ്ങളും രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|