category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുഖത്തെ ചുളിവുകൾ അനുഭവത്തിന്റെ പ്രതീകം, വാര്‍ദ്ധക്യത്തെ ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി; ചുളിവുകൾ അനുഭവത്തിൻറെയും പക്വതയുടെ പ്രതീകമാണെന്നും വാര്‍ദ്ധക്യത്തെ ബഹുമാനിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്ന് ബുധനാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പതിവ് പൊതുജന കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ചുളിവുകൾ അനുഭവത്തിന്റെ പ്രതീകമാണ്, ജീവിതത്തിൻറെ പ്രതീകമാണ്, പക്വതയുടെ പ്രതീകമാണ്, ഒരു യാത്ര നടത്തിയതിൻറെ പ്രതീകമാണ്. ചെറുപ്പമാകാൻ, മുഖം ചെറുപ്പമാക്കാൻ, അവയെ തൊടരുത്: കാരണം അവ മുഴുവൻ വ്യക്തിത്വമാണ്. പ്രായാധിക്യത്തിലെത്തിയവർ ഭാവിയുടെ സന്ദേശവാഹകരാണ്, പ്രായംചെന്നവർ ആർദ്രതയുടെ ദൂതരാണ്, വയോധികർ ജീവിതത്തിൽ നിന്നാർജ്ജിച്ച അറിവിന്റെ സന്ദേശവാഹകരാണെന്നും പാപ്പ പറഞ്ഞു. നശ്വരമായ മാംസത്തിലുള്ള നിത്യയൌവനം എന്നത് അപൂർണ്ണതയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഐഹിക ജീവിതം 'ഉപക്രമം' ആണ്, പൂർത്തീകരണമല്ല. നമ്മൾ ലോകത്തിലേക്ക് വരുന്നത്, തീർത്തും. അങ്ങനെയാണ്. വാർദ്ധക്യം എന്നത് നമ്മുക്കും നൽകപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്, അത് കാലത്തിലുള്ള ജനനത്തോടുള്ള ഗൃഹാതുരതയല്ല, മറിച്ച് അന്തിമ ലക്ഷ്യത്തോടുള്ള സ്നേഹമാണ് പകരുന്നത്. ഈ വീക്ഷണത്തിൽ, വാർദ്ധക്യത്തിന് സവിശേഷമായ ഒരു സൗന്ദര്യമുണ്ട്: നാം നിത്യതയിലേക്ക് നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വീണ്ടും പ്രവേശിക്കാൻ ആർക്കും കഴിയില്ല, ഇത് കൃത്രിമവുമാണ്. വാർദ്ധക്യം ജീവശാസ്ത്രപരവും യന്ത്രവത്കൃതവുമായ സാങ്കേതിക മിഥ്യയിൽ നിന്ന് ഭാവിയെ അഴിച്ചുമാറ്റാനുള്ള ഒരു പ്രത്യേക സമയമാണ്. വയോധികരുടെ ആർദ്രത അടിവരയിട്ടു പറയാൻ ആഗ്രഹിക്കുകയാണ്. ഒരു മുത്തച്ഛനോ മുത്തശ്ശിയോ പേരക്കുട്ടികളെപ്പോലെ എങ്ങനെ ലാളിക്കുന്നു എന്നു നോക്കൂ: മാനുഷികമായ എല്ലാ പരീക്ഷണങ്ങളിലും നിന്ന് മുക്തമായ ആര്‍ദ്രമായ സ്നേഹത്തിന്റെ ഭാഗമാണ് അത്. നമുക്ക് വൃദ്ധ ജനത്തെ നോക്കി മുന്നേറാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പാപ്പ പതിവുപോലെ അഭിവാദ്യം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-08 19:38:00
Keywordsപാപ്പ
Created Date2022-06-08 19:38:52