category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്നും മനുഷ്യ സേവനത്തിലേക്ക് തിരിയണം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Contentകോട്ടയം: മതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്നും മനുഷ്യ സേവനത്തിന്റെ മാർഗത്തിലേക്കു തിരിയണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിളിച്ചു ചേർത്ത മതാന്തര സൗഹൃദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധുസംരക്ഷണം മതത്തിന്റെ മുഖമുദ്രയാകണമെന്നും അതിർ വരമ്പുകൾക്ക് അതീതമായ സുഹൃത്ബന്ധമാണ് ഇന്നിന്റെ ആവശ്യമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ, ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം, സ്വാമി സച്ചിദാനന്ദ, റഷീദ് അലി ശിഹാബ് തങ്ങൾ, കൽദായ സഭാ മെത്രാപ്പോലീത്താ മാർ അപ്രേം, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. മാമ്മൻ മാത്യു, സാജൻ വർഗീസ്, ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-11 09:46:00
Keywordsആലഞ്ചേരി
Created Date2022-06-11 09:46:55