category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന്
Contentകോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്നു നടക്കും. വൈകുന്നേരം അഞ്ചരയ്ക്ക് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബെത്ലഹേം ഭവനനിർമാണ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഹോം മിഷൻ പ്രോജക്ടിന്റെ ഉദ്ഘാടനം തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വിവാഹസഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മ ദ് റിയാസും കൗൺസലിംഗ് സെന്റർ പ്രോജക്ടിന്റെ ഉദ്ഘാടനം കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും എഡ്യൂക്കേഷൻ ഹബ്ബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും നിർവഹിക്കും. റിട്രീറ്റ് സെന്ററുകൾ ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസും കോഴിക്കോട് രൂപത ഹിസ്റ്ററി പ്രോജക്ട് മലങ്കര മാർത്തോമാ സിറിയൻ ചർച്ചിലെ തോമസ് മാർ തീതോസ് എപ്പിസ്കോപ്പയും നിർവഹിക്കും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എംപിയും യുത്ത് മാപ്പിംഗ് പ്രോജക്ട് ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പും ജീവൻ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും വയനാട് യൂത്ത് ഗൈഡൻസ് സെ ന്ററിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എംഎൽഎയും നിർവഹിക്കും. സിഎസ്ഐ മലബാർ ഡയസിസ് ബിഷപ്പ് ഡോ. റോയ്സി മനോജ് കുമാർ വിക്ടർ പ്രസംഗിക്കും. ജില്ലാ കളക്ടർ ഡോ. നരസിംഹഗരി ടി.എൽ. റെഡ്ഡി, ബിജെപി സംസ്ഥാന വൈസ് പ്ര സിഡന്റ് പി. രഘുനാഥ്, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവൻകര, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, ഫാ. ഇ.പി. മാ ത്യു എസ്ജെ, സിസ്റ്റർ മരിയ ജെസിന് എസി, ജോസഫ് റെബല്ലോ എന്നിവർ പ്രസംഗി ക്കും. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്വാഗതവും വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ നന്ദിയും പറയും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-12 06:20:00
Keywordsകോഴിക്കോ
Created Date2022-06-12 06:24:06