category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിക്കരാഗ്വേയില്‍ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക സമൂഹത്തിന് നേരെ 190 ആക്രമണ സംഭവങ്ങള്‍
Contentമധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കാരാഗ്വേയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ‘പ്രൊ-ട്രാന്‍സ്പരന്‍സി ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ഒബ്സര്‍വേറ്ററി’ അംഗവും, അറ്റോര്‍ണിയുമായ മാര്‍ത്താ പട്രീഷ്യ മോളിന മോണ്ടെനെഗ്രോ “നിക്കരാഗ്വേ: ഒരു അടിച്ചമര്‍ത്തപ്പെടുന്ന സഭ?” എന്ന പേരില്‍ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് നിക്കരാഗ്വേയില്‍ നടക്കുന്ന മതപീഡനത്തിന്റെ വ്യാപ്തി വിവരിച്ചിരിക്കുന്നത്. നിക്കാരാഗ്വേ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടേതായ ഈ പ്രതിസന്ധി ഘട്ടത്തില്‍ കത്തോലിക്ക സഭ വളരെ പ്രാധാന്യമേറിയ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നു മാര്‍ത്താ പട്രീഷ്യ പറഞ്ഞു. മനാഗ്വേ കത്തീഡ്രലില്‍ പ്രവേശിച്ച് വൈദികരെ ഭീഷണിപ്പെടുത്തുക, ദേവാലയങ്ങള്‍ അലംകോലമാക്കുക തുടങ്ങി 2018-ല്‍ കത്തോലിക്കാ സഭയ്ക്കെതിരായ 46 ആക്രമണ സംഭവങ്ങളാണ് നിക്കാരാഗ്വേയില്‍ അരങ്ങേറിയത്. 2019-ല്‍ ഇത് 48 ആയി ഉയര്‍ന്നു. മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ഒര്‍ട്ടേഗക്ക് വധഭീഷണി വരെ ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം നിക്കാരാഗ്വേ വിട്ടു. ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പലിന് കേടുപാടുകള്‍ വരുത്തിയ മനാഗ്വേ കത്തീഡ്രലിലെ തീബോംബാക്രമണം ഉള്‍പ്പെടെ 2020-ല്‍ നാല്‍പ്പതോളം ആക്രമണങ്ങളാണ് ഉണ്ടായത്. ദേവാലയങ്ങളിലെ കവര്‍ച്ചകളും, അലംകോലപ്പെടുത്തലും, കത്തോലിക്കാ മെത്രാന്മാരെയും പുരോഹിതരെയും ഡാനിയല്‍ ഒര്‍ട്ടേഗ അപമാനിച്ചതുള്‍പ്പെടെ 2021-ല്‍ 35 സംഭവങ്ങള്‍ രേഖപ്പെടുത്തി. എസ്റ്റെലി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മാതഗല്‍പ്പാ മെത്രാന്‍ റോളണ്ടോ ജോസ് അല്‍വാരെസിനെ പോലീസ് ഉപദ്രവിച്ചതുള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 21 ആക്രമണങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് . 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറി. 2018 ഏപ്രിലിനു മുന്‍പ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് വളരെ വിരളമായിരുന്നു, എന്നാല്‍ 2018-ന് ശേഷം അതൊരു പതിവ് സംഭവമായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-12 06:37:00
Keywordsനിക്കരാ
Created Date2022-06-12 06:37:40