Content | കോട്ടാര്‍ (തമിഴ്നാട്): ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (CCBI) ആഭിമുഖ്യത്തിൽ, ഇന്ന് കൃതജ്ഞത ദിനം ആചരിക്കുമ്പോള്‍ ഭാരതത്തിലെ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കും. യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനം കൂടിയായ ഇന്ന്‍ ജൂൺ 24 വെള്ളിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കുമെന്നും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുമെന്നും മെത്രാന്മാര്‍ നേരത്തെ അറിയിച്ചിരിന്നു.
തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് മെത്രാൻ സംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി ആരംഭം കുറിക്കും. സിസിബിഐയുടെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും.
ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാചടങ്ങുകളുടെ മധ്യേ, ഗോവ ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്ത കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. ഭാരത കത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു.
ചടങ്ങുകളും കത്തോലിക്ക ടെലിവിഷൻ ചാനലുകളായ മാധ ടിവി, ശാലോം ടിവി, ഗുഡ്‌നെസ് ടിവി, ഷെക്കെയ്ന ടിവി, ദിവ്യവാണി ടിവി, ആത്മദർശൻ ടിവി, ഇഷ്വാണി ടിവി, സിസിആർ ടിവി, പ്രാർത്ഥന ഭവൻ ടിവി വഴിയും പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|