category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഷിൻസോ അബെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ജപ്പാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ലെയോ ബൊക്കാർദിയ്ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനു അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പയുടെ അനുശോചനമുള്ളത്. ഷിൻസോ ആബെയുടെ കൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ജപ്പാനിലെ ജനങ്ങൾക്കും പാപ്പ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നു സന്ദേശത്തില്‍ പറയുന്നു. വിവേകശൂന്യമായ പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ചരിത്രപരമായ പ്രതിബദ്ധതയിൽ ജാപ്പനീസ് സമൂഹം ശക്തിപ്പെടുത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിക്കുകയാണെന്നും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. 2014 ജൂൺ 6-ന് ഷിൻസോ ആബെ വത്തിക്കാനില്‍ എത്തിയപ്പോള്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2019 നവംബറില്‍ നടന്ന ജപ്പാൻ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പ ആബെയുമായി സമയം ചെലവിട്ടിരിന്നു. ഇക്കഴിഞ്ഞ ദിവസമാണ് ലോകത്തെ നടുക്കിയ കൊലപാതകം കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ നടന്നത്. തെരുവോര യോഗത്തിൽ സംസാരിക്കാൻ തുടങ്ങിയ ഉടനെ ഷിൻസോ ആബെയ്ക്കു വെടിയേല്‍ക്കുകയായിരിന്നു. വെടിവച്ച തെറ്റ്‌സുയ യമഗാമിയെ (41) പോലീസ് കീഴടക്കി. ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് എന്ന നാവിക സേനാ വിഭാഗത്തിൽ 3 വർഷം ഇയാൾ ജോലി ചെയ്തിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വയം നിർമിച്ച ഇരട്ടക്കുഴൽ നാടൻ തോക്കാണ് ഉപയോഗിച്ചത്. ആക്രമണ കാരണം എന്താണെന്നു ഇപ്പോഴും വ്യക്തമായിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-09 21:11:00
Keywordsപാപ്പ, ജപ്പാ
Created Date2022-07-09 21:12:16