category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ തടങ്കലില്‍ കഴിഞ്ഞ 3 വൈദികര്‍ക്ക് മോചനം: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയി
Contentബെന്യൂ (നൈജീരിയ): നോർത്ത് സെൻട്രൽ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ നൈജീരിയന്‍ വൈദികനെ തട്ടിക്കൊണ്ടുപോയി. കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സമൂഹാംഗമായ ഫാ. പീറ്റർ അമോഡുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ 6ന് ഒതുക്പോ- ഉഗ്ബോകോലോ റോഡില്‍ നിന്ന് വൈകുന്നേരം 5:00 മണിയോടെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസങ്ങളിൽ നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ തട്ടിക്കൊണ്ടുപോകലിനു ഇരയായ വൈദികരിൽ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് എകെ-ഒലെങ്‌ബെച്ചെയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ഫാ. അമോഡു. നിരവധി വൈദികര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വൈദികരെ വിട്ടയച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ കടുണയിലെ സാംബിനയിൽ ജൂലൈ 4-ന് തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ സിലാസ്, സെന്റ് പാട്രിക് ഉറോമി ഇടവകയിൽ നിന്നുള്ള ഫാ. പീറ്റർ ഉഡോ, തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഈസാനിലെ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ ഉഗ്ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററിൽ സേവനം ചെയ്യുന്ന ഫാ. ഫിലേമോൻ ഒബോ എന്നിവരാണ് മോചിതരായിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നൈജീരിയയിലെ സുരക്ഷ പ്രശ്നം വര്‍ദ്ധിച്ച് വരികയാണ്. അനേകം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന സാഹചര്യവും വൈദികരെയും സന്യസ്ഥരെയും തട്ടിക്കൊണ്ടുപോകുന്ന സാഹചര്യങ്ങള്‍ തുടരെ ഉണ്ടെങ്കിലും മുഹമ്മദ് ബുഹാരിയുടെ ഭരണകൂടം യാതൊരു നടപടിയും എടുക്കിന്നില്ലായെന്നതാണ് വേദനാജനകമായ അവസ്ഥ. കഴിഞ്ഞ ദിവസം തലസ്ഥാനമായ അബുജയ്ക്ക് പുറത്തുള്ള കുജെ ജയിലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) നടത്തിയ ആക്രമണത്തില്‍ 440 തടവുകാര്‍ രക്ഷപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-08 15:41:00
Keywordsനൈജീ
Created Date2022-07-08 15:42:07