category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത വിവാഹവും: അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലാഹോര്‍ മെത്രാപ്പോലീത്ത
Contentലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയാക്കുന്നത് തടയുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന അഭ്യര്‍ത്ഥനയുമായി ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ. പോര്‍ച്ചുഗലിലെ സെറ്റുബാല്‍ രൂപതയിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ ദേവാലയത്തില്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ്‌ പീസ്‌’ എന്ന സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്തു 12-നും 25-നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ ഓരോവര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ താന്‍ ആവശ്യപ്പെടുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പൂന്തോട്ടങ്ങളില്‍ പോലും കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കുവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഇത്തരം സംഭവങ്ങള്‍ തടയുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ബാഗുകളുമായി കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ക്ക് പിന്നീടൊരിക്കലും അവരെ കാണുവാന്‍ കഴിയാത്ത അവസ്ഥയേക്കുറിച്ച് ആലോചിച്ച് നോക്കണം. വളരെ ദാരുണമാണ്. പലപ്പോഴും അപ്രത്യക്ഷരായ കുട്ടികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ അവരെ കുറിച്ചോര്‍ത്ത് കരയുവാന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കഴിയുകയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത് പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന കാര്യവും ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ തടയുവാന്‍ പാക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ സഹായകമാവുമെന്നു മെത്രാപ്പോലീത്ത പ്രത്യാശ പ്രകടിപ്പിച്ചു. ഒരു മതാന്തര സംഘടന വഴി ലാഹോര്‍ അതിരൂപതയും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കനത്ത ഭീഷണികള്‍ സംബന്ധിച്ച് “അവളുടെ കരച്ചില്‍ കേള്‍ക്കൂ” എന്നപേരില്‍ എ.സി.എന്നിന്റെ യു.കെ ഓഫീസ് 2021-ല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈജിപ്ത്, ഇറാഖ്, മൊസാംബിക്ക്, നൈജീരിയ, സിറിയ, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-18 11:52:00
Keywordsപെണ്‍, പാക്കി
Created Date2022-07-18 11:57:06