Contents
Displaying 18911-18920 of 25050 results.
Content:
19303
Category: 18
Sub Category:
Heading: പരിഹാരം കാണുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്ന് ബിഷപ്പ് ക്രിസ്തുദാസ്
Content: തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനുശേഷം ജില്ലയിൽ വർദ്ധിച്ചുവരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം കാണുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകെട്ടി പുല്ലുവിള ഫൊറോനക്കാർ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീരദേശജനത കുറേവർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്. തീരദേശം കടലെടുത്തുകൊണ്ടിരിക്കുന്നു. ഭൂമി മാത്രമല്ല വീടും സ്ഥലവും കട ലെടുക്കുന്നതോടെ കുടുംബങ്ങൾ സ്കൂളിലും ഗോഡൗണിലും താമസിക്കുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരം കാണുന്നില്ല. ദുരവസ്ഥ നീളുന്നു. ഈ അവസ്ഥയിൽ അതിരൂപതയിലെ വിവിധ സമിതികളിലെ തീരുമാനപ്രകാരം ആരംഭിച്ച സമരം വിജയംവരെ മുന്നോട്ടു പോകുമെന്ന് സഹായ മെത്രാൻ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-23-10:17:02.jpg
Keywords: ക്രിസ്തുദാ

19304
Category: 18
Sub Category:
Heading: ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ തീയറ്ററില്‍ എത്തിച്ച വിക്ടർ എബ്രഹാമിന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം
Content: ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ ജീവിതം സമര്‍പ്പിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ തീയറ്ററില്‍ എത്തിച്ച 'ദ ലീസ്റ്റ് ഓഫ് ദീസ്' സിനിമയുടെ നിര്‍മ്മാതാവ് വിക്ടർ എബ്രഹാമിന് മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സിനിമ വഴി കാരുണ്യത്തെയും സഹനത്തിന്റെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ.സി.വി, വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ സംഭവത്തിന്റെ കാണാപ്പുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിച്ച വിക്ടർ എബ്രഹാമിന്റെ സ്റ്റെയിൻസ് ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി. 500 കലാകാരന്മാരുടെ 5 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ചലച്ചിത്രം 2019-ല്‍ തീയറ്ററുകളില്‍ എത്തിച്ചത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫൻ ബാൾഡ് വിന്നാണ് ഗ്രഹാം സ്റ്റെയിൻസിന്റെ വേഷം കൈക്കാര്യം ചെയ്തത്. ക്രിസ്തു വിശ്വാസത്തെ വേറിട്ട തലത്തില്‍ അവതരിപ്പിച്ചു അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധ നേടിയ 'പന്ത്രണ്ട്' സിനിമയുടെ നിര്‍മ്മാതാവും വിക്ടർ എബ്രഹാമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/India/India-2022-07-23-10:40:18.jpg
Keywords: ഗ്രഹാം

19305
Category: 13
Sub Category:
Heading: 20 വര്‍ഷം സജീവ ഭൂതോച്ചാടകനായിരിന്ന വൈദികന്‍ ഇന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍
Content: റോം: കഴിഞ്ഞ 20 വര്‍ഷക്കാലം ഭൂതോച്ചാടനത്തില്‍ സജീവമായിരുന്ന നാല്‍പ്പത്തിയേഴുകാരനായ ഇറ്റാലിയന്‍ മെത്രാന്‍ ജോർജിയോ മാരെങ്കോ ഇന്ന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുവാനുള്ള ആഗ്രഹത്തിന്റേയും, ധൈര്യത്തിന്റേയും പ്രതീകമായ ചുവന്ന തൊപ്പി ഈ വരുന്ന ഓഗസ്റ്റ് 27-നാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ അണിയിക്കുക. മംഗോളിയയില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് കൺസൊളാട്ട സമൂഹാംഗമായ ബിഷപ്പ് മാരെങ്കോയേ തേടി കര്‍ദ്ദിനാള്‍ പദവി എത്തുന്നത്. സഭയിലെ ഭൂരിഭാഗം കര്‍ദ്ദിനാളുമാരും അറുപത് വയസ്സു കഴിഞ്ഞവരായിരിക്കേയാണ് നാല്‍പ്പത്തിയേഴ് വയസ്സു മാത്രമുള്ള മെത്രാന്‍ കര്‍ദ്ദിനാളാവുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലം ഇദ്ദേഹം ഭൂതോച്ചാടനത്തില്‍ സജീവമായിരുന്നു എന്നതാണ് പുതിയ കര്‍ദ്ദിനാളിന്റെ ഏറെ ശ്രദ്ധ നേടുന്ന പ്രത്യേകത. ഭൂതോച്ചാടന രംഗത്ത് സേവനം ചെയ്യുന്ന മറ്റ് വൈദികര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി കൂടിയാണ് ഇദ്ദേഹം. റോമിലെ പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പോസ്‌തോലോറത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ‘ഭൂതോച്ചാടന വിമോചന പ്രാര്‍ത്ഥന കോഴ്സിലെ വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹം പിന്നീട് ഈ കോഴ്സിന്റെ അദ്ധ്യാപകരില്‍ ഒരാളായി മാറി. പൈശാചിക ബാധയില്‍ നിന്ന് വിടുതല്‍ വാങ്ങി തരണമെന്നാവശ്യപ്പെട്ടു ഇതര മതസ്ഥര്‍ പോലും തന്നെ സമീപിച്ചിട്ടുണ്ടെന്നും, തിന്മയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ക്രിസ്തുവിന്റെ പ്രതിനിധിക്കുള്ള ശക്തി അവര്‍ അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷത്തിലൂടെയും, കൂദാശകളിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം വളര്‍ത്തുവാന്‍ സഭ ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കുവാന്‍ ശ്രമിക്കുന്നവനാണ് സാത്താനെന്ന്‍ പറഞ്ഞ നിയുക്ത കര്‍ദ്ദിനാള്‍, മംഗോളിയില്‍ മാമ്മോദീസക്ക് തയ്യാറെടുക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളും സാത്താന്റെ കുടിലതകള്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ അഭാവമാണ് അന്ധവിശ്വാസങ്ങളെ ആശ്രയിക്കുവാന്‍ കാരണം. പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ സഹായകമായ പൊടികൈകള്‍ നിര്‍ദ്ദേശിക്കുവാനും മറന്നില്ല. പ്രാര്‍ത്ഥനയും, കൂദാശകളുമാണ് പ്രധാനമായും അദ്ദേഹം നിര്‍ദ്ദേശിച്ചത്. പിശാചിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബോധ്യവും, മതബോധനവും സഹായകരമാണ്. സഭാപ്രബോധനമനുസരിച്ചുള്ള ഭൂതോച്ചാടനവും, പിശാചിനെതിരെയുള്ള പോരാട്ടത്തിന് സഹായകമായ രീതിയിലും, ആത്മീയ ആരോഗ്യത്തിലുമുള്ള പുരോഹിതരുടെ രൂപീകരണവും സാത്താനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കരോൾ വോയിറ്റീവയെ (ജോൺപോൾ രണ്ടാമൻ മാർപാപ്പ) വിശുദ്ധ പോൾ ആറാമൻ മാർപാപ്പ കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയ അതേ വയസ്സിൽ തന്നെയാണ് ജോർജിയോ മാരെങ്കോയും കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-23-11:36:24.jpg
Keywords: ഭൂതോച്ചാ

19306
Category: 1
Sub Category:
Heading: ചരിത്രം കുറിക്കാന്‍ ആദ്യ പ്രോലൈഫ് മാര്‍ച്ചിന് ഒരുങ്ങി ഭാരതം; പ്രഥമ റാലി ഓഗസ്റ്റ് 10നു ഡല്‍ഹിയില്‍
Content: ന്യൂഡല്‍ഹി: ഭ്രൂണഹത്യയെന്ന മാരക തിന്മയ്ക്കെതിരെ ലോകമെമ്പാടും നടക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ ചുവടു പിടിച്ച് ആദ്യ പ്രോലൈഫ് മാര്‍ച്ചിന് തയാറെടുത്ത് ഭാരതം. ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ രാജ്യമായ ഭാരതത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുവാന്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ഓഗസ്റ്റ് 10നു ഡല്‍ഹിയിലാണ് നടക്കുക. ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യയാണ് ദേശീയ തലത്തിലുള്ള പ്രഥമ പ്രോലൈഫ് റാലി സംഘടിപ്പിക്കുന്നത്. 1971 ഓഗസ്റ്റ് 10നാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) ആക്ടിലൂടെ ഇന്ത്യയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. ഇതിന്റെ വാര്‍ഷിക ദിനത്തിലാണ് ജീവന്റെ മഹത്വം പ്രഘോഷിച്ച് റാലി നടക്കുകയെന്നത് ശ്രദ്ധേയമാണ്. അന്നേ ദിവസം വൈകിട്ട് 4നു ജന്തർമന്ദിറിൽ നിന്ന് തുടക്കം കുറിക്കുന്ന പ്രോലൈഫ് മാര്‍ച്ച് ഡൽഹി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തിച്ചേരും. ഏതാണ്ട് 2.5 കിലോമീറ്റർ ദൂരപരിധിയാണ് ഇതിലുള്ളത്. ഇതേ തുടര്‍ന്നു കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയും സഹായമെത്രാന്‍ ദീപക് വലേറിയന്‍ ടൗറോയും കാര്‍മികത്വം വഹിക്കും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വൈദികരും പ്രോലൈഫ് സംഘടനകളുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളും വിശ്വാസികളും റാലിയില്‍ അണിനിരക്കും. അമേരിക്കയിൽ ഭ്രൂണഹത്യയ്ക്കു ഭരണഘടനപരമായ സാധുത നൽകിയ ‘റോ വേഴ്‌സസ് വേഡ്’ നിയമം റദ്ദ് ചെയ്തത് പോലെ ‘എം.ടി.പി’ ആക്ട് പൂർണമായി അസാധുവാക്കപ്പെടുംവരെ എല്ലാ വർഷവും പ്രോലൈഫ് മാർച്ച് സംഘടിപ്പിക്കണമെന്ന ചിന്തയിലാണ് സംഘാടകര്‍. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐഐപിഎസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്- ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതിൽപെട്ടതാണ്. മന:പൂർവ്വം ഭ്രൂണഹത്യ നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും പാപമാണ് (CCC. 2270). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-23-13:46:31.jpg
Keywords: പ്രോലൈ

19307
Category: 11
Sub Category:
Heading: ക്രിസ്തുവിന്റെ ജീവനുള്ള വചനം ചിലിയുടെ നാനാഭാഗങ്ങളില്‍ എത്തിച്ച് ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍
Content: സാന്റിയാഗോ: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പ്രത്യാശയുടെ സന്ദേശവാഹകരാകുവാന്‍ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരായി രംഗത്ത്. ഇതിനോടകം തന്നെ ഇവര്‍ ചിലിയിലെ 52 സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളെയും, കുടുംബങ്ങളെയും സന്ദര്‍ശിച്ച് കർത്താവിന്റെ വചനം പകർന്നുക്കഴിഞ്ഞു. 'മിഷന്‍ ഡെ വിദാ', 'ട്രാബാജോ പൈസ്', 'സിയംബ്ര യുസി' എന്നീ പദ്ധതികളുടെ യുവ സന്നദ്ധ സേവകര്‍ക്ക് പുറമേ, 'മിഷന്‍ പെയ്സ്' എന്ന ഗായക സംഘത്തിലെ അംഗങ്ങളുമാണ് കത്തോലിക്ക യൂണിവേഴ്സിറ്റി ഓഫ് ചിലിയുടെ (യുസി) സാന്‍ ജോവാക്കിന്‍ കാമ്പസില്‍ നിന്നും തങ്ങളുടെ പുതിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലിയിലെ പൊന്തിഫിക്കല്‍ കത്തോലിക്ക യൂണിവേഴ്സിറ്റിയുടെ പാസ്റ്ററല്‍ പദ്ധതികള്‍ ഈ മാസം 13 മുതല്‍ 22 വരേയാണ് നടക്കുക. കത്തോലിക്ക യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, മറ്റ് സര്‍വ്വകലാശാലകളിലെ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ക്രിസ്തു കേന്ദ്രീകൃതമായ ചര്‍ച്ചകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിന് പുറമേ, ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും, കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇവര്‍ മുന്നിലുണ്ട്. രണ്ടു വര്‍ഷക്കാലം നീണ്ട കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം അജപാലക പദ്ധതികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഇക്കൊല്ലം യുവജനങ്ങളെ വീണ്ടും സജീവമാക്കുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ട്രാബാജോ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ ഹെര്‍നാന്‍ ഹോള്‍ച്ച് പറഞ്ഞു. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തേയും സഭയേയും സേവിക്കുന്ന കാര്യത്തില്‍ സജീവമാക്കുകയും, പരസ്പരം സഹായിക്കുവാന്‍ കഴിയുന്ന യുവജനത ചിലിയില്‍ ഉണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുകയുമാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 450-ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉള്ളത്. ഇത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ഇത്രയും യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു മിഷന്‍ ഡെ വിദാ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍മാരായ മരിയ പാസ് അലെസാന്‍ഡ്രിയും, ജുവാന്‍ പാബ്ലോ സായെസും യുവ പ്രേഷിതരെ ഓര്‍മ്മിപ്പിച്ചു. സംഗീതത്തിലൂടെ ആളുകളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുക എന്നതിലാണ് ഗായക സംഘമായ ‘മിഷന്‍ പൈസ്’ വിശ്വസിക്കുന്നത്. സംഗീതാത്മക പ്രാര്‍ത്ഥനയാണ് കൂടുതല്‍ അനുഭവഭേദ്യമാവുകയെന്നും, പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മിഷന്‍ പൈസിന്റെ കൊഓര്‍ഡിനേറ്റര്‍മാരായ മാനുവല്‍ ജോവാന്നയും, മരിയ ജോസ് ചാഡിക്കും വെളിപ്പെടുത്തി. വരും വർഷത്തേക്കുള്ള മിഷൻ ദൗത്യം പതിമടങ്ങ് സജീവമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-23-16:28:50.jpg
Keywords: ചിലി

19308
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ ചരിത്രപരമായ ദേവാലയങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍; ആശങ്കയുമായി സെനറ്റര്‍മാരുടെ റിപ്പോര്‍ട്ട്
Content: പാരീസ്: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷത ഫ്രാന്‍സിന്റേയും ക്രിസ്തീയ പൈതൃകത്തിന് ഭീഷണിയാകുമോയെന്ന ആശങ്കയുമായി ഫ്രഞ്ച് സെനറ്റര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത്. പരിപാലനത്തിന് വേണ്ട വിഭവങ്ങളും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മധ്യകാലഘട്ടം മുതലുള്ള ആയിരകണക്കിന് ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങള്‍ വില്‍ക്കുകയോ പൊളിച്ച് കളയുകയോ ചെയ്യപ്പെടുമെന്ന് ഫ്രഞ്ച് പാര്‍ലമെന്റംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ കെട്ടിടങ്ങള്‍ക്ക് ആത്മീയത മാത്രമല്ല, ചരിത്രപരവും, സാംസ്കാരികവും, കലാപരവുമായ, വാസ്തുശില്‍പ്പപരവുമായ മൂല്യമുണ്ടെന്നും ഫ്രഞ്ച് സെനറ്റര്‍മാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സിലെ കത്തോലിക്കാ ദേവാലയങ്ങള്‍ രാഷ്ട്രത്തിന്റെ സ്വത്താണെന്ന് ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ നിയമപരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതാണ്. ദേവാലയങ്ങളുടെ പരിപാലന ചിലവുകള്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നും അനുശാസിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഏതാണ്ട് നാലായിരത്തോളം ദേവാലയ നിര്‍മ്മിതകളാണ് ഉള്ളതെന്നും, ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന പതിനയ്യായിരത്തോളം നിര്‍മ്മിതികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ പലതും ശരിയായ പരിപാലനത്തിന്റെ അഭാവത്തില്‍ തകര്‍ച്ചയുടെ വക്കിലാണ്. ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറു ദേവാലയങ്ങളെങ്കിലും സ്ഥിരമായി അടച്ചുപൂട്ടപ്പെട്ടു കഴിഞ്ഞു. അയ്യായിരത്തോളം ദേവാലയങ്ങള്‍ ജീര്‍ണ്ണതകാരണം 2030-ഓടെ വില്‍ക്കപ്പെടുകയോ, തകര്‍ക്കപ്പെടുകയോ ചെയ്യുമെന്നും സെനറ്റര്‍മാരായ പിയറെ ഔസോലിയാസും, ആന്നെ വെന്റാലോണും തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 36,000-ത്തോളം വരുന്ന ഇടവക ദേവാലയങ്ങളില്‍ പലതിലും സ്ഥിരമായ വൈദികര്‍ ഇല്ലാത്ത അവസ്ഥയാണ്. നിലവില്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. പ്രത്യേക താല്‍പ്പര്യമുള്ള പള്ളികളെ കണ്ടെത്തുവാന്‍ ദേശവ്യാപകമായ കണക്കെടുപ്പ് നടത്തുക, വിശ്വാസപരമായ വസ്തുക്കളുടെ അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയുവാനുള്ള നടപടികള്‍ കൈകൊള്ളുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. നെതര്‍ലന്‍ഡ്‌സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
Image: /content_image/News/News-2022-07-23-17:58:45.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

19309
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആത്മീയത പകര്‍ത്താന്‍ നാം പരിശ്രമിക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബര്‍ മുത്താന്‍ എനിക്കും നിങ്ങള്‍ക്കും കഴിയുമെങ്കിലും വിശുദ്ധയുടെ ആത്മീയത ലഭിക്കാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്ന് സീറോ മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. അൽഫോൻസാമ്മയുടെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവം ആരാണെന്ന പൂര്‍ണ്ണ ബോധ്യത്തില്‍ ലോകത്തിന് സാക്ഷ്യം നല്കണം എന്ന വിളിയോടെ ജനിച്ചതാണ് അല്‍ഫോന്‍സാമ്മ. വിശുദ്ധയുടെ കബര്‍ മുത്താന്‍ എനിക്കും നിങ്ങള്‍ക്കും കഴിയും, മെഴുകുതിരി കത്തിക്കാനും കഴിയും. എന്നാല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ പ്രകടിപ്പിച്ച ആത്മീയ ബോധ്യം നമ്മുക്ക് ഉണ്ടോയെന്നതാണ് ചോദ്യം. ഇത് ലഭിക്കാനാണ് ഇവിടെ നാം പ്രാര്‍ത്ഥിക്കേണ്ടത്. വിശുദ്ധ അല്‍ഫോന്‍സാമ്മ കേവലം 10 വര്‍ഷം മാത്രമാണ് സന്യാസിനിയായി ജീവിച്ചുള്ളുവെങ്കിലും അത് മഹത്വപൂര്‍ണ്ണമായിരിന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ലോകം പരാജയം എന്ന്‍ പറയുന്ന കാര്യങ്ങള്‍ പോലും വ്യത്യസ്തമായി നല്‍കുന്നവനാണ് ദൈവമെന്നും ക്ലീമിസ് ബാവ പറഞ്ഞു. വൈകുന്നേരം ഭക്തിനിർഭരമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും തുടർന്ന് പാലാ രൂപതാ ഇവാഞ്ചലൈസേഷൻ ടീം നേതൃത്വം നൽകിയ രാത്രി ആരാധനയുമുണ്ടായിരു ന്നു. തിരുനാളിന്റെ ആറാം ദിനമായ ഇന്നു രാവിലെ 11ന് മാർ മാത്യു അറയ്ക്കൽ വിശു ദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഇന്നു രാവിലെ 5.30നും 6.30നും എട്ടിനും ഉ ച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും.
Image: /content_image/India/India-2022-07-24-09:52:05.jpg
Keywords: അല്‍ഫോ

19310
Category: 18
Sub Category:
Heading: വനം മന്ത്രിക്കു കത്തോലിക്ക കോൺഗ്രസ് നിവേദനം നല്‍കി
Content: കൊച്ചി: ബഫർ സോൺ, വന്യജീവി ആക്രമണ പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു വനം മന്ത്രി എ.കെ.ശശീന്ദ്രനു കത്തോലിക്ക കോൺഗ്രസ് നിവേദനം നല്‍കി. മലയോര മേഖലയിലെ കർഷകരോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംസ്കാര കേരളത്തിന് അപമാനകരമാണെന്നും, ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ മന്ത്രി കർശന നിർദേശം നൽകണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ജേക്കബ് നിക്കോളാസ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Image: /content_image/India/India-2022-07-24-09:50:41.jpg
Keywords: ബഫര്‍

19311
Category: 1
Sub Category:
Heading: വയോധികര്‍ക്കു വേണ്ടിയുള്ള ആഗോളദിനം ഇന്ന്: പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശിമുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ഇന്നു ആചരിക്കപ്പെടുന്നു. "വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീ. 92:14) എന്നതാണ് ദിനത്തിന്റെ പ്രമേയം. ഇന്ന് ഞായറാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10.00 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്ക് 01:30) വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസ് പരിശുദ്ധ പിതാവിന്റെ കൽപ്പനപ്രകാരം ദിവ്യബലിക്ക് നേതൃത്വം നൽകും. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഈ വർഷത്തെ ബുധനാഴ്ചകളിലുള്ള പാപ്പയുടെ പൊതുജന കൂടിക്കാഴ്ചകളിൽ ഭൂരിഭാഗവും വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പ പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗവും പ്രായമായവർക്കുള്ളവർക്ക് വേണ്ടിയുള്ളതാണ്. അതേസമയം ഇന്നു പൂർണ ദണ്ഡവിമോചനം നേടാന്‍ അവസരം ഉണ്ടെന്ന് വത്തിക്കാൻ അപ്പസ്തോലിക പെനിറ്റൻഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്. #{blue->none->b->എന്താണ് ദണ്ഡവിമോചനം? }# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. വത്തിക്കാന്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. #{blue->none->b-> ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? }# 1. ഇന്നു തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന ഇന്നു സ്വീകരിക്കണം. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. #{blue->none->b-> പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: }# 1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ ഇന്ത്യന്‍ സമയം ഇന്നു ഉച്ചക്ക് 01;30 മുതല്‍ യൂട്യൂബില്‍ തത്സമയം കാണാം- Vatican Media Youtube Channel) 2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-07-24-10:43:45.jpg
Keywords: വയോധി

19312
Category: 1
Sub Category:
Heading: വിശുദ്ധനാട് സന്ദർശനത്തിന് ക്രൈസ്തവർക്ക് സാമ്പത്തിക സഹായം അനുവദിച്ച് നൈജീരിയൻ സംസ്ഥാനം
Content: എനുഗു: വിശുദ്ധനാട് സന്ദർശിക്കാൻ ക്രൈസ്തവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ ഭരണനേതൃത്വം. ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് സഹായം. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സർക്കാർ നടത്തിയത്. 274 ക്രൈസ്തവ വിശ്വാസികളായിരിക്കും സര്‍ക്കാര്‍ സഹായത്തോടെ ആദ്യ ബാച്ചിൽ വിശുദ്ധ നാട്ടിലേക്ക് പോകുക. എനുഗു ഗവർണർ ഇഫേഅന്യി ഉഗ്വുഅന്യി കഴിഞ്ഞ ദിവസം ആദ്യ ബാച്ചിലെ തീർത്ഥാടകരോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു. സമാധാനത്തിനും, ഐക്യത്തിനും രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും ഉന്നമനത്തിനും വേണ്ടിയാണ് അവർ പ്രാർത്ഥിച്ചത്. ബുദ്ധിമുട്ടേറിയതും, വിചിത്രവുമായ സമയത്തുകൂടിയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറഞ്ഞ ഉഗ്വുഅന്യി ദൈവത്തിന്റെ ഇടപെടൽ ഈ നാളുകളിൽ ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു. നൈജീരിയയിൽ 2023-ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു വേണ്ടിയും, തടസ്സമില്ലാത്ത ഭരണ കൈമാറ്റത്തിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് തീർത്ഥാടകരോട് ഗവർണർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ക്രിസ്ത്യൻ പിൽഗ്രിം വെൽഫെയർ ബോർഡിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി നെസ്തർ എസിമേ ക്രൈസ്തവർക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനമെടുത്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലായെന്ന് പറഞ്ഞ അദ്ദേഹം, വിശ്വാസപരമായ പരിപാടികൾക്ക് ഗവർണർ നൽകുന്ന സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി. ക്രിസ്ത്യൻ പിൽഗ്രിം വെൽഫെയർ ബോർഡിന്റെ അധ്യക്ഷൻ ബിഷപ്പ് ഇമ്മാനുവേൽ എഡേയും ഗവർണർക്ക് നന്ദി പറഞ്ഞു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-24-14:33:09.jpg
Keywords: വിശുദ്ധനാട്