category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആത്മീയത പകര്‍ത്താന്‍ നാം പരിശ്രമിക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Contentഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബര്‍ മുത്താന്‍ എനിക്കും നിങ്ങള്‍ക്കും കഴിയുമെങ്കിലും വിശുദ്ധയുടെ ആത്മീയത ലഭിക്കാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്ന് സീറോ മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. അൽഫോൻസാമ്മയുടെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവം ആരാണെന്ന പൂര്‍ണ്ണ ബോധ്യത്തില്‍ ലോകത്തിന് സാക്ഷ്യം നല്കണം എന്ന വിളിയോടെ ജനിച്ചതാണ് അല്‍ഫോന്‍സാമ്മ. വിശുദ്ധയുടെ കബര്‍ മുത്താന്‍ എനിക്കും നിങ്ങള്‍ക്കും കഴിയും, മെഴുകുതിരി കത്തിക്കാനും കഴിയും. എന്നാല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ പ്രകടിപ്പിച്ച ആത്മീയ ബോധ്യം നമ്മുക്ക് ഉണ്ടോയെന്നതാണ് ചോദ്യം. ഇത് ലഭിക്കാനാണ് ഇവിടെ നാം പ്രാര്‍ത്ഥിക്കേണ്ടത്. വിശുദ്ധ അല്‍ഫോന്‍സാമ്മ കേവലം 10 വര്‍ഷം മാത്രമാണ് സന്യാസിനിയായി ജീവിച്ചുള്ളുവെങ്കിലും അത് മഹത്വപൂര്‍ണ്ണമായിരിന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ലോകം പരാജയം എന്ന്‍ പറയുന്ന കാര്യങ്ങള്‍ പോലും വ്യത്യസ്തമായി നല്‍കുന്നവനാണ് ദൈവമെന്നും ക്ലീമിസ് ബാവ പറഞ്ഞു. വൈകുന്നേരം ഭക്തിനിർഭരമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും തുടർന്ന് പാലാ രൂപതാ ഇവാഞ്ചലൈസേഷൻ ടീം നേതൃത്വം നൽകിയ രാത്രി ആരാധനയുമുണ്ടായിരു ന്നു. തിരുനാളിന്റെ ആറാം ദിനമായ ഇന്നു രാവിലെ 11ന് മാർ മാത്യു അറയ്ക്കൽ വിശു ദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഇന്നു രാവിലെ 5.30നും 6.30നും എട്ടിനും ഉ ച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-24 09:45:00
Keywordsഅല്‍ഫോ
Created Date2022-07-24 09:48:27