Contents

Displaying 18951-18960 of 25050 results.
Content: 19343
Category: 18
Sub Category:
Heading: മലങ്കര ഓർത്തഡോക്സ് സഭയില്‍ 7 മെത്രാപ്പോലീത്തമാർ അഭിഷിക്തരായി
Content: കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഴ് മെത്രാപ്പോലീത്തമാർ ഇന്നലെ അഭിഷിക്തരായി. ചരിത്രപ്രസിദ്ധമായ പഴയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലായിരുന്നു പ്രാർത്ഥന നിറവിൽ എഴു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന നമസ്കാരത്തോടെയാണു ശുശ്രൂഷയ്ക്കു തുടക്കമായത്. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമികരായി. ഇന്നലെ രാവിലെ ആറിനു കുർബാന ആരംഭിച്ചു. കുർബാന മധ്യേയായിരുന്നു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണശുശ്രൂഷ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന അനുമോദന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാർ സ്‌തെഫാനോസ് മെത്രാപ്പോലീത്ത, തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവരാണു സ്ഥാനമേറ്റത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴഞ്ഞി പള്ളി മൂന്നാം തവണയാണു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു വേദിയാകുന്നത്. മലങ്കരയിലെ പ്രഥമ മെത്രാപ്പോലീത്തയായ സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ സ്ഥാനാരോഹണ ശുശ്രൂഷ 1815 മാർച്ച് 22ന് പഴഞ്ഞിയിൽ നടന്നിരുന്നു. 1978 മെയ് 15ന് അന്നത്തെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമന്റെ കാർമികത്വത്തിൽ അഞ്ചു മെത്രാപ്പോലീത്തമാരെ വാഴിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് കോലഞ്ചേരിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി അസോസിയേഷനാണ് ഏഴു വൈദികരെ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു ശിപാർശ ചെയ്തത്.
Image: /content_image/India/India-2022-07-29-09:53:55.jpg
Keywords: മലങ്കര
Content: 19344
Category: 18
Sub Category:
Heading: അൽഫോൻസാമ്മ സഹനത്തിന്റെ സമര്‍പ്പിത മാതൃക: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി
Content: ഭരണങ്ങാനം: മനുഷ്യ ജീവിതത്തിന്റെ അതിപ്രധാന ഭാഗമായ സഹനത്തിന്റെ ശാസ്ത്രമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങളിൽ നാം കാണുന്നതെന്ന് മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ഇന്നലെ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. ദൈവശാസ്ത്ര പണ്ഡിതയല്ലാത്ത അമ്മയുടെ ജീവിതത്തിൽ സഹന സുവിശേഷത്തിന്റെ മറ്റൊരു ക്രിസ്തു ശാസ്ത്രം നന്നായി വിളക്കിചേർക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം നമുക്ക് നൽകുന്ന ദാനമാണ് സഹനങ്ങൾ. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പ്രഭാതം മുതൽ പ്രദോഷംവരെ സഹനങ്ങളുടെ നീണ്ട പരമ്പരയുണ്ട്. ദൈവികജ്ഞാനം ലഭിച്ച വ്യക്തി കൾ സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമായി തെരഞ്ഞെടുക്കുന്നു. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ നാമും ക്രൂശിതനായ യേശുവിനോടോപ്പം ക്രൂശിക്കപ്പെടുന്നു. അതു വിശുദ്ധിയിലേയ്ക്കുള്ള പാതയാണ്. സഹിക്കുന്ന ക കരയുന്ന സഭയുടെ ചിത്രമാണ് ഇന്ന് ലോകമെങ്ങും നാം കാണുന്നത്. ലോകത്തിനു ലഭിക്കുന്ന പീഡ ദൈവത്തിന്റെ ദാനമാണ്. അൽഫോൻസാമ്മ ഈ ലോകത്തെ സഹനത്താൽ വെട്ടിപ്പിടിച്ചു. നമുക്കു ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമാക്കി മാറ്റിയെടുക്കാൻ സാധിക്കണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു. ഫാ. ജോസഫ് മൂത്തനാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ സഹകാർമികരായി റാസ കുർബാനയ്ക്കുശേഷ നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുനാൾ സമാപന ദിനമായ ഇന്നലെ വെളുപ്പിനു മുതൽ രാത്രി വൈകുംവരെ ആയിരക്കണക്കിനു വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിൽ എത്തിയത്. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. ജോൺ ജോസഫ് തടത്തിൽ, മോൺ സെബാൻ വേത്താനത്ത്, മോൺ, ജോസഫ് കണിയോടിക്കൽ, മോൺ ജോസഫ് മലേപ്പറമ്പിൽ, ഫാ.ജോസ് വാ പുരയിടത്തിൽ, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ജോസഫ് വെള്ളച്ചാലിൽ, ഫാ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ ജോൺസൺ പുള്ളീറ്റ്, ഫാ.ജോൺ ചാവേലിൽ, ഫാ.ജോസഫ് കിരാതടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.
Image: /content_image/India/India-2022-07-29-10:14:58.jpg
Keywords: അൽഫോൻ
Content: 19345
Category: 13
Sub Category:
Heading: 'മഹത്വം ദൈവത്തിന്' : ലോക ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തില്‍ ബൈബിള്‍ വചനവും ദൈവസ്തുതിയുമായി യു‌എസ് താരം
Content: ഒറിഗോണ്‍: ജൂലൈ 23നു നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തിന് ബൈബിള്‍ വചനവും ദൈവസ്തുതിയും നവമാധ്യമങ്ങളില്‍ പങ്കുവെച്ച് യു‌എസ് താരം സിഡ്നി മക്ക്ലോലിൻ. അമേരിക്കയിലെ ഒറിഗോണിൽ നടന്ന 400 മീറ്റർ ഹർഡിൽസിലാണ് തന്റെ തന്നെ ഒരു മാസം മുന്‍പത്തെ റെക്കോർഡ് സിഡ്നി തിരുത്തി കുറിച്ചത്. ന്യൂജെഴ്സിയിൽ താമസിക്കുന്ന 22 വയസ്സുള്ള ഈ കായിക താരം 50 .68 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ സിഡ്നി ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരിന്നു. തന്റെ ജനത്തിന്റെ ആവശ്യങ്ങളോട് ദൈവം കാണിക്കുന്ന ഉദാരതയെ പറ്റി വിവരിക്കുന്ന ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം നാലാം അധ്യായം പതിനാറാം വാക്യമായ "അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം," എന്ന വാക്യമാണ് പോസ്റ്റിന്റെ ആദ്യ ഭാഗത്തുള്ളത്. കഠിനാധ്വാനത്തോടൊപ്പം പ്രാർത്ഥനയാല്‍ 50.68 സെക്കൻഡിൽ ദൈവീകമായി കലാശിച്ചുവെന്നും ദൈവാനുഗ്രഹത്താൽ ലക്ഷ്യം പൂർത്തീകരിച്ചുവെന്നും സിഡ്നി കുറിച്ചു. ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് വൈറലായ ആ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Sydney McLaughlin (@sydneymclaughlin16)

എൻബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയും താരം തന്റെ അടിയുറച്ച ക്രിസ്തു വിശ്വാസം പ്രഘോഷിച്ചു. ദൈവത്തിന് മഹത്വം നൽകിക്കൊണ്ടായിരിക്കണം താൻ അഭിമുഖം തുടങ്ങേണ്ടതെന്ന് പറഞ്ഞ താരം നാഴികകല്ല് പിന്നിടാൻ തന്നെ സഹായിച്ചത് ദൈവം ശക്തി നൽകിയത് മൂലമാണെന്ന് കൂട്ടിച്ചേർത്തു. കത്തോലിക്ക സന്യാസിനികൾ നടത്തിയിരുന്ന ന്യൂ ജേഴ്സിയിലെ യൂണിയൻ കാത്തലിക്ക് റീജണൽ ഹൈസ്കൂളിലാണ് സിഡ്നി മക്ക്ലോലിൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ലോക വേദികൾ സുവിശേഷം പങ്കുവയ്ക്കാനായി തങ്ങളുടെ പൂർവ വിദ്യാർത്ഥി ഉപയോഗിക്കുന്നതിൽ സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ പേഴ്സിലി ഹാർട്ട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ലോകത്തിന്റെ ഏറ്റവും വലിയ വേദിയിൽ സുവിശേഷത്തിന്റെ ഉപകരണമാകാനുള്ള വിളി സ്വീകരിക്കാൻ സിഡ്നി മുന്നോട്ടുവന്നുവെന്ന് സിസ്റ്റർ പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്സിൽ താരം രണ്ട് ഗോൾഡ് മെഡൽ നേടുകയും, ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തപ്പോൾ സിഡ്നി രക്ഷയുടെ സുവിശേഷമാണ് പങ്കുവെക്കുന്നതെന്ന് സിസ്റ്റർ പേഴ്സിലി ഹാർട്ട് പറഞ്ഞിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-29-13:24:35.jpg
Keywords: നേട്ട, റെക്കോ
Content: 19346
Category: 1
Sub Category:
Heading: നൈജീരിയയില്‍ 36 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
Content: കടുണ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ 36 ക്രൈസ്തവര്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. ജൂലൈ 25ന് രാത്രി 9 മണിക്ക് വടക്ക് - പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് അവരെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം അജ്ഞാതമാണ്. ഇതിനുപുറമേ, സോകോട്ടോ സംസ്ഥാനത്തിലെ ടോണി ഉഡെമെസ്യു എന്ന കത്തോലിക്ക വിശ്വാസിയും തട്ടിക്കൊണ്ടുപോകലിനിരയായിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ വീട്ടില്‍ നിന്നും അജ്ഞാതര്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു സൊകോട്ടോ രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെടുന്നതിന് മുന്‍പ് ഉഡെമെസ്യു നിരവധി പ്രാവശ്യം പോലീസിനെ വിളിച്ചിരുന്നു. നൈജീരിയയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും. വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ പതിവായികൊണ്ടിരിക്കുകയാണ്. കടുണ സംസ്ഥാനത്തു നിന്നും രണ്ടു കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയത് ഈ അടുത്ത കാലത്താണ്. ഇതില്‍ റവ. ജോണ്‍ മാര്‍ക്ക് ചെയിറ്റ്നം ജൂലൈ 19 ന് കൊല്ലപ്പെട്ടിരിന്നു. വൈദികന്റെ മൃതസംസ്കാര കര്‍മ്മങ്ങള്‍ക്കിടെ നടത്തിയ പ്രസംഗത്തില്‍ നൈജീരിയില്‍ പതിവായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കാഫാഞ്ചാന്‍ രൂപത മെത്രാന്‍ റവ. ജൂലിയസ് യാകുബു ചൂണ്ടിക്കാട്ടിയിരിന്നു. വിശ്വാസത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്കിടയിലും സുവിശേഷത്തിന്റെ ദീപശിഖ ഭൂമിയുടെ അറ്റത്തെത്തിക്കുന്നതില്‍ നിന്നും നമ്മളെ തടയുവാന്‍ കഴിയില്ലെന്ന് തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും തൊഴിലാക്കി മാറ്റിയവര്‍ അറിയണമെന്നു അദ്ദേഹം പറഞ്ഞു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നതെന്ന ആരോപണം ലോകമെമ്പാടും ചര്‍ച്ചയായി കൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമങ്ങള്‍ ഭയാനകമായ വിധം തുടരുന്നത്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പൺ ഡോർസ്’ന്റെ വാർഷിക പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-29-15:37:16.jpg
Keywords: നൈജീ
Content: 19347
Category: 1
Sub Category:
Heading: വടക്കേ അമേരിക്കയിലെ പുരാതന തീർത്ഥാടന കേന്ദ്രത്തില്‍ ബലിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ക്യൂബെക്ക്: വടക്കേ അമേരിക്കയിലെ പുരാതന ദേശീയ തീർത്ഥാടന കേന്ദ്രമായ ക്യുബെക്കിലെ വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള സാന്ത് ആന്ന ദെ ബുപ്രേ ബസിലിക്ക ദേവാലയത്തില്‍ ബലിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. 1658-ല്‍ പണിതുയർത്തിയ ഈ ദേവാലയം സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷം പത്തു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. കാനഡ സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ ദേവാലയത്തിനടുത്തെത്തിയ പാപ്പ കാറിൽ നിന്നിറങ്ങി, തന്നെ എല്ലാവർക്കും കാണാൻ കഴിയുന്ന പേപ്പൽ വാഹനത്തിലേറി ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. തൻറെ അടുത്തേക്ക് കൊണ്ടുവരപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുത്തംകൊടുത്തു തലോടിയും പാപ്പ തന്റെ സ്നേഹ വാത്സല്യം പങ്കുവെച്ചു. ദേവാലയത്തിനു പുറത്തു കാത്തുനിന്നിരുന്ന തദ്ദേശീയരുൾപ്പടെയുള്ള വിശ്വാസികളുടെ സഞ്ചയത്തെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് പാപ്പ ബലിയര്‍പ്പിച്ചത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ളവര്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു. സ്പാനിഷ് ഭാഷയിൽ പാപ്പ വചന സന്ദേശം നല്കി. സഹകാർമ്മികനായിരുന്ന വൈദികൻ ഈ സന്ദേശം വിവർത്തനം ചെയ്തു. വിശുദ്ധ കുർബാന സ്വീകരണാനന്തരം ക്യുബെക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ജെറാൾഡ് സിപ്രിയെൻ ലക്വാ പാപ്പയ്ക്ക് നന്ദി പറഞ്ഞു. വടക്കേ അമേരിക്കയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ ഈ ബസിലിക്ക ദേശീയ തീർത്ഥാടന കേന്ദ്രമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പണിയിച്ച ദേവാലയം പിന്നീട് പലതവണ വിസ്തൃതമാക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. 1922-ൽ ഈ ദേവാലയം ഒരു അഗ്നിബാധയിൽ നശിച്ചു.തുടർന്ന് പുതുതായി നിർമ്മിച്ച ഇന്നത്തെ രൂപത്തിലുള്ള ദേവാലയം 1976-ൽ കർദ്ദിനാൾ മൗറിസ് റോയാണ് ആശീർവ്വദിച്ചത്. ദേവാലയത്തിൻറെ പണിക്കാരിൽ ഒരാൾക്ക് നട്ടെല്ലു വളഞ്ഞുപോകുന്ന ഒരു ഗുരുതര രോഗം ബാധിക്കുകയും ദേവാലയത്തിൻറെ പണിപൂർത്തിയായപ്പോൾ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തതായി ചരിത്രമുണ്ട്. അധികം വൈകാതെ ഈ ദേവാലയം സുഖപ്രാപ്തിക്കായി എത്തുന്നവരുടെ ഒരു പവിത്രസന്നിധാനമായി പരിണമിച്ചു. തൻറെ മകളായ മറിയത്തെ കൈയ്യിലേന്തി നില്ക്കുന്ന വിശുദ്ധ അന്നയുടെ തടിയിൽ തീർത്ത ഒരു രൂപവും ഈ ദേവാലയത്തിലുണ്ട്. ചെറു കപ്പേളകളും, റോമിൽ സൂക്ഷിച്ചിരിക്കുന്നതും പീലോത്തോസിൻറെ അരമനയിൽ വച്ച് കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിനു മുമ്പ് യേശു കയറിയതുമായ 28 ചവിട്ടുപടികളുടെ ഒരു പകർപ്പും ഇവിടെയുണ്ടെന്നതും ശ്രദ്ധേയമാണ്. 1892-ൽ ലെയോ പതിമൂന്നാമൻ പാപ്പ സമ്മാനിച്ച വിശുദ്ധ അന്നയുടെ തിരുശേഷിപ്പും ഈ ദേവാലയത്തിൽ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-29-17:37:36.jpg
Keywords: കാനഡ
Content: 19348
Category: 14
Sub Category:
Heading: ക്രിസ്തുവിനെ പ്രതി മരണം വരിച്ച രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ കൊറിയയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം
Content: സിയോള്‍: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണകൊറിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തേ പ്രതി രക്തസാക്ഷിത്വം വരിച്ച ആയിരകണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന് സിയോളില്‍ ആരംഭമായി. ‘സാങ്ബോണ്‍’ എന്ന പ്രമേയവുമായി സിയോളിലെ ജിയോള്‍ഡൂസന്‍ രക്തസാക്ഷി ദേവാലയത്തില്‍ ഇക്കഴിഞ്ഞ ജൂലൈ 22നാണ് പ്രദര്‍ശനം ആരംഭിച്ചതെന്നു കാത്തലിക് ടൈംസ് ഓഫ് കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. യേശു ക്രിസ്തുവിന്റേയും, പരിശുദ്ധ കന്യകാ മാതാവിന്റേയും, വിശുദ്ധരുടേയും രൂപത്തിലുള്ള കാര്‍ഡുകളെയാണ് ‘സാങ്ബോണ്‍’ എന്ന് പറയുന്നത്. അടിച്ചമര്‍ത്തലിനിടയിലും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി കൊറിയയിലെ വിശ്വാസികള്‍ ഈ കാര്‍ഡുകള്‍ കയ്യില്‍ കരുതാറുണ്ട്. 2023 ജൂലൈ 22-നാണ് പ്രദര്‍ശനം അവസാനിക്കുക. 1860-കളുടെ അവസാനത്തില്‍ ജോസിയോണ്‍ രാജവംശത്തിന്റെ ഭരണകാലത്ത് മതപീഡനത്തിനിരയായി കൊല്ലപ്പെട്ട ബയോനിന്‍ രക്തസാക്ഷികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ് ജിയോള്‍ഡൂസന്‍ രക്തസാക്ഷി ദേവാലയം. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഏതാണ്ട് പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു. ആദിമ ക്രൈസ്തവര്‍ നേരിട്ട പീഡനങ്ങളേക്കുറിച്ചും, വിശ്വാസം സജീവമായി നിലനിര്‍ത്തുവാനുള്ള അവരുടെ ശ്രമങ്ങളെ കുറിച്ചും ധ്യാനിക്കുവാനുള്ള അവസരമാണെന്നും, പുരോഹിതരുടേയും, സന്യസ്ഥരുടേയും, വിശ്വാസികളുടേയും ഒരുപോലത്തെ പങ്കാളിത്തമുള്ള ഈ പ്രദര്‍ശനം അര്‍ത്ഥവത്തായ പരിപാടിയാണെന്നും ആര്‍ച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് പറഞ്ഞു. പ്രദർശനം ആരംഭിക്കുന്നതിന്റെ തൊട്ടുതലേന്ന് അനുസ്മരണ ബലിയര്‍പ്പണം നടത്തിയിരിന്നു. സിയോൾ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദ്ദിനാൾ ആൻഡ്രൂ യോം സൂ-ജുംഗും ഇപ്പോഴത്തെ മെത്രാപ്പോലീത്ത പീറ്റർ ചുങ് സൂൻ-ടേക്കുമാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത്. 2021 മെയ് മാസത്തിലെ സിയോള്‍ അതിരൂപതയുടെ ഔദ്യോഗിക അഭ്യര്‍ത്ഥനയില്‍ അതിരൂപതയിലെ വിശ്വാസികള്‍ തങ്ങളുടെ പക്കലുള്ള രക്തസാക്ഷികളുടെ പ്രാര്‍ത്ഥനാകാര്‍ഡുകളും, രൂപങ്ങളും , മെമെന്റോകളും പ്രദര്‍ശനത്തിനായി വിട്ടുനല്‍കിയിരിന്നു. ഏതാണ്ട് നാലായിരത്തോളം പ്രാര്‍ത്ഥനാ കാര്‍ഡുകളാണ് ഇത്തരത്തില്‍ ലഭിച്ചത്. അതിരൂപതയിലെ ആയിരത്തിനടുത്ത് വരുന്ന വൈദികരില്‍ നിന്നും അറുന്നൂറോളം പൗരോഹിത്യ പ്രാര്‍ത്ഥനാ കാര്‍ഡുകളും ശേഖരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-29-20:20:30.jpg
Keywords: കൊറിയ
Content: 19349
Category: 18
Sub Category:
Heading: ബഫർ സോൺ: മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെസിബിസി
Content: കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജൂലൈ 27ലെ മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെസിബിസി. ജനങ്ങളുടെ ആശങ്ക പരിഹരി ക്കപ്പെടുംവിധമല്ല മന്ത്രിസഭാ തീരുമാനമെന്നാണ് ഇതുസംബന്ധിച്ച പ്രസ്താവന വായിക്കുമ്പോൾ മനസിലാക്കുന്നതെന്ന് കെസിബിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2019ലെ മന്ത്രിസഭാ തീരുമാനം മുഖവിലയ്ക്കെടുത്താണ് സുപ്രീം കോടതി ബഫർ സോൺ സംബന്ധിച്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഫർ സോ ൺ സംബന്ധിച്ച 2019ലെ മന്ത്രിസഭാ തീരുമാനം പൂർണമായും പിൻവലിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂർണമായ തീരുമാനമല്ല സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാ തീരുമാനവും ഭാവിയിൽ ജനങ്ങൾക്കു തിരിച്ചടിയാകും. വനാതിർത്തി പുനർനിർണയിച്ച് വനത്തിനുള്ളിൽ ബഫർ സോൺ നിജപ്പെടുത്തുകയാണു വേണ്ടത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിൽ ലഭിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് ജനവാസമേഖലകൾ പൂർണമായും കൃഷിയിടങ്ങളും സർക്കാർ അർധസർക്കാർ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസർക്കാരിനു സമർപ്പിച്ച നടപടിക ളും രേഖകളും ജനങ്ങളുടെ അറിവിലേക്കായി വനംവകുപ്പു പുറത്തുവിടണം. മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മിൽ വന്യജീവി ആക്രമണത്തെ സംബന്ധിച്ചും ഭൂപ്രശ്നങ്ങൾ സംബന്ധിച്ചും കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അകൽ ച്ച നിലനിൽക്കുമ്പോൾതന്നെ ബഫർ സോൺ വിഷയത്തിൽ തുടർനടപടികൾക്കും കേസുകൾ നടത്തുന്നതിനുമായി വനംവകുപ്പിന്റെ ഉത്തരവാദിത്വമേൽപ്പിക്കുന്നത് ആശങ്ക വർധിപ്പിക്കും. ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കുംവിധം സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ കൃത്യമായ ഡേറ്റാ സഹിതം സിഇസിയിൽ നൽകേണ്ട അപ്പീലുകൾ സമർപ്പിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-07-30-09:31:04.jpg
Keywords: കെസിബിസി
Content: 19350
Category: 18
Sub Category:
Heading: കെസിവൈഎം സെനറ്റ് അർധവാർഷിക സമ്മേളനം ഇന്നും നാളെയും
Content: കാഞ്ഞിരപ്പള്ളി: കെസിവൈഎം സെനറ്റ് അർധവാർഷിക സമ്മേളനം ഇന്നും നാളെയും അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തും. കെസിവൈഎം കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന 44-മത് അർധവാർഷിക സെനറ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യാതിഥിയായിരിക്കും. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെയും യുവജന നേതാക്കളും ഡയറക്ടർമാരും ആനിമേറ്റർമാരും പങ്കെടുക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-30-11:36:35.jpg
Keywords: കെ‌സി‌വൈ‌എം
Content: 19351
Category: 1
Sub Category:
Heading: കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഢശ്രമം
Content: തൃശൂര്‍: കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ ഗൂഢശ്രമം. ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇരയാക്കുവാൻ ഉദ്ദേശിക്കുന്ന ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ''ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ'' എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ സെക്ടുകളുടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. അനുദിനം പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ ഇരകളായവരെ പ്രചോദിപ്പിച്ചുക്കൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ വ്യക്തിപരമായി കൂടുതല്‍ സ്വാധീനിക്കുവാനുള്ള ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി അവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ ഈ അടുത്തിടെ മൂരിയാടുള്ള കുപ്രസിദ്ധമായ സെക്ടിന്റെ കേന്ദ്രത്തില്‍ ചിലരെ എത്തിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ഇതില്‍പ്പെട്ടു പോയവര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. #{blue->none->b->ഫോണ്‍ വിളിച്ചും തട്ടിപ്പ് ‍}# ''താങ്കളുടെ നമ്പര്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍ നിന്ന്‍ ലഭിച്ചതാണെന്ന'' ആമുഖത്തോടെ ഫോണ്‍ വിളിച്ചും ഇക്കൂട്ടര്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഫാത്തിമയിലെ സന്ദേശം പറയാനാണ് /പ്രാർത്ഥന സഹായം ആവശ്യമുണ്ടെങ്കിൽ പ്രാർത്ഥിക്കാം എന്ന രീതിയില്‍ സംസാരം തുടരുകയാണ് ഇവരുടെ മറ്റൊരു രീതി. അനുഭാവ പൂര്‍വ്വം, അവരെ കേള്‍ക്കാന്‍ തയാറായാല്‍ സ്വാധീനം ചെലുത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും. അതേസമയം വിളിക്കുന്ന ആള്‍ - ഏത് രൂപത, ആരാണ് ആത്മീയ നേതൃത്വം തുടങ്ങീ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ പതറുകയാണ് പതിവ്. #{blue->none->b->ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ‍}# 1. 'വ്യക്തിപരമായി' ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്താല്‍ അതീവ ജാഗ്രത പുലര്‍ത്തുക. 2. താങ്കളെ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യട്ടെ എന്ന രീതിയില്‍ അപരിചിത നമ്പറില്‍ നിന്ന് വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് അവഗണിക്കുക. 3. സന്ദേശങ്ങള്‍, ഫോണ്‍ വിളികള്‍ തുടരുകയാണെങ്കില്‍ നമ്പര്‍ ബ്ളോക്ക് ചെയ്യുക. 4. ഇത്തരം സന്ദേശം, ഫോണ്‍ വിളികള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അഡ്മിന്‍മാരെ വിവരമറിയിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H1FelUSBTtnEfv9USN98cc}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-30-12:03:04.jpg
Keywords: സെക്ട
Content: 19352
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കാന്‍ നീക്കം; പ്രതിഷേധവുമായി ഐറിഷ് പ്രോലൈഫ് പ്രവര്‍ത്തകര്‍
Content: ഡബ്ലിന്‍: ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള ജാഗരണ പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അയര്‍ലന്‍ഡിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്ത്. ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം “സേഫ് ആക്സസ് മേഖല”യാക്കി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞുവെന്ന് ഇക്കഴിഞ്ഞ ജൂലൈ 24നു ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡൊണേലി വ്യക്തമാക്കിയിരിന്നു. പുതിയ നിയമമനുസരിച്ച് ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിശബ്ദമായിട്ടാണെങ്കില്‍ പോലും ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് കണ്ടാല്‍ തടവു ശിക്ഷയോ പിഴയോ നേരിടേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും, പൊതുസ്ഥലങ്ങളില്‍ സമാധാനപരമായി ഒരുമിച്ചു കൂടുന്നതിനുള്ള അവകാശത്തിന്റെ മേലുള്ള അപകടകരമായ കടന്നുകയറ്റമാണ് ഈ നീക്കമെന്നു പ്രോലൈഫ് പ്രവര്‍ത്തകയായ എല്ലിസ് മുള്‍റോയ് പറഞ്ഞു. ഭാവിയില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് സമീപം അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ ഇത് വഴിവെക്കുമെന്ന്‍ മുള്‍റോയി കാത്തലിക് ന്യൂസ് സര്‍വീസിനോട് പറഞ്ഞു. ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ രോഗികളുടെയോ, സ്റ്റാഫുകളുടെയോ ഭാഗത്തു നിന്നും യാതൊരു പരാതിയുമില്ലെന്നിരിക്കെ ഇത്തരമൊരു നിയമനിര്‍മ്മാണം അനാവശ്യമാണെന്നു പ്രമുഖ പ്രോലൈഫ് സംഘടനയായ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയം ഉയി ബ്രിയന്‍ പ്രതികരിച്ചു. ഒരു സമയത്ത് രണ്ടു സ്ത്രീകള്‍ മാത്രം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ട് അബോര്‍ഷന്‍ കേന്ദ്രത്തിന് ചുറ്റും നടക്കുക മാത്രമാണ് ജാഗരണ പ്രാര്‍ത്ഥനകളില്‍ സംഭവിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ആളുകളും അബോര്‍ഷന്‍ അനുകൂലികളല്ല. ബില്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കുന്ന സ്ത്രീകളെ കുറ്റവാളികളായി ചിത്രീകരിക്കുകയാണെന്ന സത്യം ആളുകള്‍ അറിയുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇതിനെ എതിര്‍ക്കുമെന്നും ബ്രിയന്‍ പറഞ്ഞു. വ്യാജ സംഭവങ്ങളുടെയും, വളച്ചൊടിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള ജാഗരണ പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കുവനുള്ള സര്‍ക്കാര്‍ നീക്കമെന്ന് പറഞ്ഞ ബ്രിയന്‍ ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2022-07-30-13:46:17.jpg
Keywords: അയര്‍