Contents

Displaying 18961-18970 of 25050 results.
Content: 19353
Category: 13
Sub Category:
Heading: ലോകത്തെ ഈറനണിയിച്ച കൂടിക്കാഴ്ച: '3M സിന്‍ഡ്രോം' ബാധിച്ച കുഞ്ഞിന്റെയും പാപ്പയുടെയും വീഡിയോ കണ്ടത് ലക്ഷങ്ങൾ
Content: ക്യൂബെക്ക്: കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിൽ അപൂർവ്വ രോഗ ബാധിച്ച കുഞ്ഞും അമ്മയും പത്രോസിന്റെ പിൻഗാമിയും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് ലക്ഷങ്ങൾ. ഇക്കഴിഞ്ഞ ജൂലൈ 28ന് ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗങ്ങൾക്കാണ് കാനഡയിലെ ക്യൂബെക്കിലെ സെന്റ്‌ ലോറന്‍സ് നദിക്കരയിലുള്ള സെന്റ്‌ ആന്‍-ഡെ-ബ്യൂപ്രെ ബസിലിക്ക സാക്ഷിയായത്. പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം "3 എം സിന്‍ഡ്രോം" എന്ന അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയുമായി കുഞ്ഞിന്റെ വല്യമ്മ പാപ്പയുടെ സമീപത്തേക്ക് വരികയായിരിന്നു. രോഗത്താൽ സ്വാഭാവിക രൂപം നഷ്ട്ടപ്പെട്ട കുഞ്ഞായിരുന്നു അത്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1060590391251379%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കുഞ്ഞിന്റെ നെറ്റിയിൽ ചുംബിക്കുകയും ആശീർവ്വദിക്കുകയും പാപ്പ ചെയ്തപ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്നവരും തത്സമയം ടിവിയിലൂടെയും നവമാധ്യമങ്ങളിലൂടെയും വീക്ഷിച്ചുകൊണ്ടിരുന്നവർ കണ്ണീർവാർത്തു. ശേഷം കുഞ്ഞിനെ കൊണ്ടുവന്ന അമ്മയെ ചേർത്തുപിടിച്ച പാപ്പ ഫോട്ടോക്കും പോസ് ചെയ്തു. ഇതിന് പിന്നാലെ പാപ്പ കുഞ്ഞിനെ മടിയിലേക്ക് സ്വീകരിക്കുകയായിരിന്നു. ഈ സമയത്തും ദേവാലയത്തിൽ ഉണ്ടായിരുന്നവർ നിറഞ്ഞ കൈയടി നൽകി. അപ്പസ്തോലിക ആശീർവാദം അവർക്ക് നൽകിയതോടെയാണ് വികാരനിർഭരമായ ദൃശ്യങ്ങൾക്ക് തിരശീല വീണത്. ഇതിന്റെ ദൃശ്യങ്ങൾ പ്രവാചകശബ്ദം ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തപ്പോൾ മാത്രം മൂന്നരലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. രോഗബാധിതയായ എവെര്‍ളി എന്ന പെണ്‍കുട്ടിയെ അവളുടെ അപ്പൂപ്പനും, അമ്മൂമ്മയുമായ സിമിയോന്‍-റൂബി ഷാകാപേഷ് ദമ്പതികളാണ് ബസിലിക്കയില്‍ എത്തിച്ചത്. അമേരിക്കന്‍ നാഷണല്‍ മെഡിസിന്‍ ലൈബ്രറിയായ ‘മെഡ്ലൈന്‍ പ്ലസ്’ നല്‍കുന്ന വിവരമനുസരിച്ച് ഉയരകുറവിനും മുഖത്തിന്റെ അസാധാരണമായ ആകൃതിക്കും കാരണമാകുന്ന അപൂര്‍വ്വ രോഗമാണ് 3 എം സിന്‍ഡ്രോം. ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞ മില്ലര്‍, മക്കുസിക്ക്, മാല്‍വോക്സ് എന്നിവരുടെ പേരുകളില്‍ നിന്നുമാണ് 3 എം സിന്‍ഡ്രോം എന്ന പേര് ലഭിച്ചത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കെല്ലാം എവെര്‍ളിയെ കാണണമെന്നാഗ്രഹമുണ്ടായിരുന്നെന്നും, ബസിലിക്ക മുഴുവനും അവള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നെന്നും സിമിയോണ്‍ ഷാകാപേഷ് സി.ബി.സി ന്യൂസിനോട് പറഞ്ഞു. എവെര്‍ളി വളരെ ശക്തയായ കുട്ടിയാണെന്നും അവള്‍ നന്നായി വരുമെന്നുമാണ് ദേവാലയത്തില്‍ ഉണ്ടായിരുന്നവര്‍ തങ്ങളോടു പറഞ്ഞതെന്നും, എവെര്‍ളിക്ക് പാപ്പയുടെ ആശീര്‍വാദം ലഭിക്കുക അതുമാത്രമായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനേകം നവമാധ്യമങ്ങളിലെ പേജുകളിലൂടെയും ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-30-15:51:19.jpg
Keywords: കണ്ണീ
Content: 19354
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Content: കാക്കനാട്: എറണാകുളം - അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്‍റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്. പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന (Sede Plena) അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018-ല്‍ നിയമിതനായിരുന്നു. ആര്‍ച്ചുബിഷപ്പ് ആഡ്രൂസ് താഴത്തിന് നല്‍കിയിരിക്കുന്ന നിയമനപത്രത്തില്‍ അപ്പസ്തോലിക് അഡ്മിനിസ്ടേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഒരു രൂപതാമെത്രാന്‍റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തില്‍ പരി. സിംഹാസനത്തോടാണ് അഡ്മിനിസ്ട്രേറ്റര്‍ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നല്‍കുന്നതിനെക്കുറിച്ചും നിയമനപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാډാരില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-30-16:21:37.jpg
Keywords: അങ്കമാ
Content: 19355
Category: 10
Sub Category:
Heading: കാനഡയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലെത്തി; പതിവ് തെറ്റിക്കാതെ മരിയന്‍ സന്നിധിയില്‍ നന്ദിയര്‍പ്പണം
Content: റോം: തദ്ദേശീയ സമൂഹത്തിനേറ്റ മുറിവുണക്കിക്കൊണ്ട് കനേഡിയന്‍ മണ്ണിലൂടെ നടത്തിയ അനുതാപത്തിന്റെ തീര്‍ത്ഥാടനത്തിന് വിജയകരമായ പരിസമാപ്തി കുറിച്ച് ഫ്രാന്‍സിസ് പാപ്പ റോമില്‍ മടങ്ങിയെത്തി. മുന്‍കൂട്ടി നിശ്ചയിച്ചപോലെ തന്നെ കാനഡയില്‍ നിന്ന് ഉച്ചകഴിഞ്ഞ് (ഇന്ത്യന്‍ സമയം ഇന്ന്‍ പുലര്‍ച്ചെ) റോമിലേക്കുള്ള വിമാനത്തില്‍ യാത്രതിരിച്ച പാപ്പ ഇന്ന് ഇറ്റാലിയന്‍ സമയം രാവിലെ 8:50-ഓടെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 12:20) റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ 1970 വരെ തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരിന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതിലും മാപ്പ് പറയുക എന്ന ലക്ഷ്യവുമായാണ് പാപ്പയുടെ കനേഡിയന്‍ സന്ദര്‍ശനം ഇക്കഴിഞ്ഞ ജൂലൈ 24നു ആരംഭിച്ചത്. തദ്ദേശീയരായ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും, സാംസ്കാരിക വേരുകളില്‍ നിന്നും അടര്‍ത്തിമാറ്റി പാശ്ചാത്യ സംസ്കാരത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കനേഡിയന്‍ സര്‍ക്കാര്‍ പരിപാടിയായിരുന്നു റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍. തന്റെ കാനഡ സന്ദര്‍ശനത്തിനിടെ പാപ്പ, നിരവധി തവണ തദ്ദേശീയ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിവിധയിടങ്ങളില്‍ മാപ്പ് യാചിക്കുകയും ചെയ്തിരിന്നു. ''സൃഷ്ടാവിന്റെ സഹായത്തോടെ ആ ഇരുണ്ട കാലഘട്ടത്തെ മറികടക്കുവാനുള്ള പ്രകാശം ചൊരിയുവാനായി നമുക്കൊരുമിച്ച് സൗഖ്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും പാതയിലൂടെ മുന്നേറാം എന്നായിരിന്നു'' കാനഡയിലെ തന്റെ അവസാന പരിപാടിക്കിടെ പാപ്പ പറഞ്ഞത്. കാലിന്റെ മുട്ടിലെ വിവിധ പ്രശ്നങ്ങളെ പോലും വകവെക്കാതേയാണ് പാപ്പ കാനഡയില്‍ സന്ദര്‍ശനം നടത്തിയതെന്നതും ഏറെ ശ്രദ്ധേയമാണ്. സന്ദര്‍ശനാനന്തരം റോമില്‍ തിരിച്ചെത്തിയ പാപ്പ പതിവ് തെറ്റിക്കാതെ മരിയ മജിയോരെ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചു. ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപം ഉള്‍പ്പെടുന്ന അൾത്താരയ്ക്ക് മുന്നില്‍ ഏതാനും സമയം മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ വാസസ്ഥലത്തേക്ക് മടങ്ങിയത്. തന്റെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്‍പും ശേഷവും പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-30-20:34:56.jpg
Keywords: പാപ്പ, കാനഡ
Content: 19356
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപതയുടെ രണ്ടാം ഘട്ട സമരത്തിന് ഇന്ന് തുടക്കമാകും
Content: തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനുശേഷം ജില്ലയിലെ തീരശോഷണം പരിഹരിക്കാനും വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാനും നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസിന്റെ സന്ദേശവും ലഘുലേഖയും പൊതുജനങ്ങളെ അറിയിക്കാനായി ഇടവക തലത്തിൽ കൺവൻഷൻ, സൈക്കിൾ റാ ലി തുടങ്ങിയവ ഇന്ന് സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികൾ, യുവജനങ്ങൾ, വിവിധ ശുശ്രൂഷാ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. നാളെ അഞ്ചുതെങ്ങ്, ഓഗ സ്റ്റ് രണ്ടിന് പുതുക്കുറിച്ചി, മൂന്നിന് വലിയതുറ, നാലിന് കോവളം, അഞ്ചിന് പുല്ലുവിള എന്നീ ഫൊറോനകളിൽ പ്രചാരണ വാഹന ജാഥകൾ, കാൽനട ജാഥകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇതിനോടൊപ്പം വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സം ഘടിപ്പിക്കും. ആറിന് വിഴിഞ്ഞം തുറമുഖ നിർമാണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹ്യ തൊഴിൽപരമായ ആഘാതങ്ങൾ സംബന്ധിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ബഹുജ ന കൺവൻഷൻ സംഘടിപ്പിക്കും. ബഹുജന കൺവൻഷനിൽ തുടർ സമരം പ്രഖ്യാപിക്കുമെന്ന് സെക്രട്ടേറിയറ്റ് നടയിൽ 10 ദിവസമായി നടന്നുവരുന്ന സമരം അവസാനിപ്പിക്കുന്ന വേളയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ യൂജിൻ എച്ച് പെരേര പറഞ്ഞു. ഇതു സംബന്ധിച്ച് സഹായ മെത്രാന്റെ സർക്കുലർ ഇന്ന് ദിവ്യബലി മധ്യേ ഇടവകകളിൽ വായിക്കും. തീരദേശത്തെ കഷ്ടപ്പാടുകൾക്ക് പരിഹാരം തേടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പത്താം ദിവസം വൈദികരേയും സന്യസ്തരേയും പങ്കെടു പ്പിച്ചു നടന്ന സമരം നടത്തി. പാളയം രക്താസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർ മോൺ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമരക്കാർ ഉന്നയിച്ച മറ്റാവശ്യങ്ങൾ അംഗീകരിച്ചാലും വിഴിഞ്ഞം തുറമുഖ പ്രശ്നം പരിഹരിക്കാതെ സമരം നിർത്തിവ യ്ക്കില്ലെന്ന് മോൺ. ജയിംലാസ് ആശംസാപ്രസംഗത്തിൽ പറഞ്ഞു. ഫാ. ബന്നി വർഗീസ് ഒഎഫ്എം, സിസ്റ്റർ മേഴ്സി ചെറുരശ്മി, ഫാ. ജോസ് തച്ചിൽ എസ്ജെ, സിസ്റ്റ ർ എമ്മ എഫ്ഐഎച്ച്, ഇഗ്നേഷ്യസ് ലയോള ടീച്ചേഴ്സ് ഗിൽഡ്, ഫാ. ലോറ ലാ സ്, ഫാ. ഡൈസൻ, ഫാ.മൈക്കിൾ തോമസ്, ഫാ. ഷാജിൻജോസ്, സിസ്റ്റർ ബ്ലസി, ബൈജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-07-31-07:08:45.jpg
Keywords: തിരുവനന്തപുരം
Content: 19357
Category: 18
Sub Category:
Heading: സഭാവിരുദ്ധറാലിയിൽ നിന്നു വൈദികർ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: എകീകൃത കുർബാനയർപ്പണത്തിലെ വത്തിക്കാൻ ഇടപെടലിൽ പ്രതിഷേധിച്ച് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ആഹ്വാനം ചെയ്തിട്ടുള്ള സഭാവിരുദ്ധറാലിയിൽ നിന്നു വൈദികർ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കുർബാനക്രമ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിന് മുതിര്‍ന്ന ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാനിൽനിന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച സാഹചര്യത്തിൽ എല്ലാവരും സഹകരിച്ച് ഐക്യത്തിൽ മുന്നേറണം. ഒരുവിഭാഗം വൈദികരും കുറച്ച് അൽമായരും എല്ലാ മര്യാദകളും ലംഘിച്ച് സഭാവിരു ധ പ്രവർത്തനങ്ങൾ നടത്തുന്നത് കർശനമായി അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നേതൃയോഗത്തിൽ അധ്യക്ഷതവഹിച്ചു.
Image: /content_image/India/India-2022-07-31-07:16:01.jpg
Keywords: കോണ്‍
Content: 19358
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ 2024-ല്‍ തുറന്നു നല്‍കുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി
Content: പാരീസ്: തീപിടുത്തത്തിനു ഇരയായി കത്തിയമര്‍ന്ന ഫ്രാന്‍സിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2024-ഓടെ ദേവാലയം ആരാധനക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി റിമ അബ്ദുല്‍ മലാക് അറിയിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. വേനലവസാനത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുംവിധം പുനരുദ്ധാരണ പദ്ധതിയിലെ ഒരു പ്രധാന ഘട്ടമായ ശുചീകരണ ഘട്ടം പൂര്‍ത്തിയായെന്നും റിമ പറഞ്ഞു. ഈ പദ്ധതിയുടെ വലിയൊരു ഭാഗം ജോലിയും പൂര്‍ത്തിയാക്കുന്ന വര്‍ഷമായിരിക്കും 2024 എന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും, കത്തീഡ്രല്‍ വിശ്വാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കുന്ന വര്‍ഷം കൂടിയായിരിക്കും അതെന്നും കൂട്ടിച്ചേര്‍ത്തു. വിനാശകരമായ അഗ്നിബാധയില്‍ കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയും പ്രശസ്തമായ ഗോപുരവും കത്തിവീഴുന്നത് ലോക ജനത ഭീതിയോടെയാണ് വീക്ഷിച്ചത്. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. വാസ്തുകലാവിദഗ്ദനായ യൂജിന്‍ വയലെറ്റ്‌-ലെ-ഡുക്ക്‌ രൂപകല്‍പ്പന ചെയ്ത 96 മീറ്റര്‍ (315 അടി) ഉയരമുള്ള ഗോപുരത്തോട് കൂടി കത്തീഡ്രല്‍ അതിന്റെ പഴയ രൂപകല്‍പ്പനയില്‍ തന്നെയാണ് പുനരുദ്ധരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കത്തീഡ്രലിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഘട്ടങ്ങളിലൊന്നായ സുരക്ഷാഘട്ടം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് കത്തീഡ്രലിന്റെ അകത്തളം വൃത്തിയാക്കുന്ന ശുചീകരണ ഘട്ടം ആരംഭിച്ചത്. മേല്‍ക്കൂരക്ക് പുറമേ, കമാനം, ഗോപുരം തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് പുനര്‍നിര്‍മ്മാണത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെ നിരവധി തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഈ ദേവാലയം. അഗ്നിബാധയില്‍ ഈ തിരുശേഷിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നത് ഇന്നും അത്ഭുതമായി തുടരുന്നു.
Image: /content_image/News/News-2022-07-31-07:34:46.jpg
Keywords: കത്തീഡ്ര
Content: 19359
Category: 14
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ 2024-ല്‍ തുറന്നു നല്‍കുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി
Content: പാരീസ്: തീപിടുത്തത്തിനു ഇരയായി കത്തിയമര്‍ന്ന ഫ്രാന്‍സിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2024-ഓടെ ദേവാലയം ആരാധനക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി റിമ അബ്ദുല്‍ മലാക് അറിയിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. വേനലവസാനത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുംവിധം പുനരുദ്ധാരണ പദ്ധതിയിലെ ഒരു പ്രധാന ഘട്ടമായ ശുചീകരണ ഘട്ടം പൂര്‍ത്തിയായെന്നും റിമ പറഞ്ഞു. ഈ പദ്ധതിയുടെ വലിയൊരു ഭാഗം ജോലിയും പൂര്‍ത്തിയാക്കുന്ന വര്‍ഷമായിരിക്കും 2024 എന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും, കത്തീഡ്രല്‍ വിശ്വാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കുന്ന വര്‍ഷം കൂടിയായിരിക്കും അതെന്നും കൂട്ടിച്ചേര്‍ത്തു. വിനാശകരമായ അഗ്നിബാധയില്‍ കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയും പ്രശസ്തമായ ഗോപുരവും കത്തിവീഴുന്നത് ലോക ജനത ഭീതിയോടെയാണ് വീക്ഷിച്ചത്. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. വാസ്തുകലാവിദഗ്ദനായ യൂജിന്‍ വയലെറ്റ്‌-ലെ-ഡുക്ക്‌ രൂപകല്‍പ്പന ചെയ്ത 96 മീറ്റര്‍ (315 അടി) ഉയരമുള്ള ഗോപുരത്തോട് കൂടി കത്തീഡ്രല്‍ അതിന്റെ പഴയ രൂപകല്‍പ്പനയില്‍ തന്നെയാണ് പുനരുദ്ധരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കത്തീഡ്രലിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഘട്ടങ്ങളിലൊന്നായ സുരക്ഷാഘട്ടം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് കത്തീഡ്രലിന്റെ അകത്തളം വൃത്തിയാക്കുന്ന ശുചീകരണ ഘട്ടം ആരംഭിച്ചത്. മേല്‍ക്കൂരക്ക് പുറമേ, കമാനം, ഗോപുരം തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് പുനര്‍നിര്‍മ്മാണത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെ നിരവധി തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഈ ദേവാലയം. അഗ്നിബാധയില്‍ ഈ തിരുശേഷിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നത് ഇന്നും അത്ഭുതമായി തുടരുന്നു.
Image: /content_image/News/News-2022-07-31-07:35:56.jpg
Keywords: നോട്ര
Content: 19360
Category: 1
Sub Category:
Heading: വാർദ്ധക്യവും ആരോഗ്യ പ്രശ്നവും; മുന്‍പത്തെ പോലെ യാത്രകൾ തുടരാൻ കഴിയില്ലെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ വാർദ്ധക്യവും നടക്കാനുള്ള ബുദ്ധിമുട്ടും തന്റെ മാർപാപ്പ പദവിയുടെ മന്ദഗതിയിലുള്ള പുതിയ ഘട്ടത്തിലേക്ക് നയിച്ചുവെന്നും മുമ്പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കാനഡ സന്ദര്‍ശനത്തിന് ശേഷം റോമിലേക്കുള്ള യാത്രാമധ്യേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ. 85 കാരനായ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ഏതാനും മാസങ്ങളായി, കാലിന്റെ ലിഗമെന്റിന്റെ വീക്കത്തെ തുടര്‍ന്നുള്ള മുട്ടുവേദനയെ തുടര്‍ന്നു വീൽചെയര്‍ ഉപയോഗിക്കുകയാണ്. റിപ്പോർട്ടർമാർ സഞ്ചരിക്കുന്ന പിൻ ക്യാബിനിലേക്ക് ചൂരല്‍ വടിയുമായാണ് അദ്ദേഹം നടന്നെത്തിയത്. എന്നാൽ 45 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരാഗത വാർത്താ സമ്മേളനത്തിനായി വീൽചെയറിൽ ഇരുന്നു. ''ഈ യാത്ര ഒരു പരീക്ഷണമായിരുന്നു. ഈ അവസ്ഥയിൽ എനിക്ക് യാത്രകൾ നടത്താൻ കഴിയില്ല എന്നത് ശരിയാണ്. ഒരുപക്ഷേ ശൈലി മാറണം, കുറച്ച് യാത്രകൾ നടത്തണം, ഞാൻ വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണം, കാര്യങ്ങൾ വീണ്ടും നടത്തണം. പക്ഷേ അത് തീരുമാനിക്കുന്നത് കർത്താവാണ്''. തന്റെ പ്രായത്തിലും ഈ പരിമിതിയിലും സഭയെ സേവിക്കാൻ കഴിയണമെങ്കിൽ തന്നെത്തന്നെ അൽപ്പം സംരക്ഷിക്കേണ്ടതുണ്ടെന്ന് കരുതുന്നു, അല്ലെങ്കിൽ മാറിനിൽക്കേണ്ടി വരുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. എന്നിരിന്നാലും ആളുകളുമായി അടുത്തിടപഴകാൻ യാത്ര തുടരാൻ ശ്രമിക്കും. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെബനൻ, ഒരുപക്ഷേ ഖസാക്കിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് താൻ പോകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് താൻ ആദ്യം യാത്ര നടത്തുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എനിക്ക് എല്ലാ നല്ല മനസ്സും ഉണ്ട്, പക്ഷേ കാലിന്റെ അവസ്ഥ നമുക്ക് കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുമ്പ് ഒരു കുടൽ ഓപ്പറേഷനുശേഷം അനുഭവിച്ച അനസ്തേഷ്യയിൽ നിന്നുള്ള ദീർഘകാല പാർശ്വഫലങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കാൽമുട്ടിന് ഓപ്പറേഷൻ വേണ്ടെന്നുവെച്ചതെന്നും പാപ്പ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കനേഡിയൻ സന്ദർശനത്തിന്റെ ഭൂരിഭാഗവും മാര്‍പാപ്പ വീൽചെയറിലായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-31-08:17:59.jpg
Keywords: പാപ്പ
Content: 19361
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനത്തിന് ഇന്നു ആരംഭമാകും
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 5 വരെ നീളുന്ന സമ്മേളനത്തില്‍ അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും ഇതോടൊപ്പം നടക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനവും ഇന്ന്‍ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും. ''വിശ്വാസപരിശീലനം - സമീപനങ്ങളും വെല്ലുവിളികളും''എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. ടോബി ജോസഫ് SJ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷ വഹിക്കും. ദൈവ ശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍, റവ. ഡോ. സാജന്‍ പിണ്ടിയാന്‍, റവ. ഡോ. ജോളി കരിമ്പില്‍, ഡോ. മിലന്‍ ഫ്രാന്‍സ്, ശ്രീ. അനില്‍ മാനുവല്‍ എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും. കത്തോലിക്ക സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.
Image: /content_image/India/India-2022-08-01-10:03:47.jpg
Keywords: കെ‌സി‌ബി‌സി
Content: 19362
Category: 18
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരത്തിന് തുടക്കമായെന്ന്‍ മാർ ആലഞ്ചേരി
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരി ഹാരത്തിന് തുടക്കമായിട്ടുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അതിന്റെ ഭാഗമായാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചുകൊണ്ടുള്ള വ ത്തിക്കാന്റെ അതിപ്രധാനമായ തീരുമാനം. അതിരൂപതയുടെ മുഴുവൻ ഭരണച്ചുമതല തന്നെയാണ് മാർ താഴത്തിനു നല്കിയിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനോടു ചേർന്നു നിന്ന് അദ്ദേഹം ഭരണച്ചുമതല നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതിരൂപതയുടെ പൊതുഭരണം നിർവഹിക്കുക എന്നതിനൊപ്പം ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുക എന്നതാണ് മാർ താഴത്തിന്റെ നിയമനോദ്ദേശ്യം. ഒരു നിമിഷംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ മാർ ആൻഡ്രൂസ് താഴത്തിന് പരിഹരിക്കാൻ സാധിക്കുമെന്നാണ് മാർപാപ്പയുടെയും സിനഡിന്റെയും പ്രതീക്ഷയെന്ന് ഒരു ചോദ്യത്തിനു മറുപടിയായി കർദ്ദിനാൾ പറഞ്ഞു. അതിരൂപതയിലെ നല്ലൊരു ശതമാനം വൈദികരും ആളുകളും ആ പ്രതീക്ഷയിൽ തന്നെയാണ്. ഏകീകൃത കുർബാന അർപ്പണ രീതി 34 രൂപതകളിൽ ആയിക്കഴിഞ്ഞു. അതിരൂപതയിൽ പൂർണമായി എന്നത്തേക്കു വരുമെന്ന് പറയാൻ സാധിക്കില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു തീയതി നിശ്ചയിച്ച് നടപ്പിലാക്കാൻ തുടങ്ങുമെന്നും മാർ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2022-08-01-10:11:41.jpg
Keywords: ആലഞ്ചേരി