Contents

Displaying 18991-19000 of 25050 results.
Content: 19383
Category: 18
Sub Category:
Heading: പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കുടികെട്ടി സമരം നടത്തുമെന്ന് മോൺ. യൂജിൻ പെരേര
Content: തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ എയർപോർട്ടിലും ഐഎസ്ആർഒയിലും ടൈറ്റാനിയത്തിലുമെല്ലാം കുടികെട്ടി സമരം നടത്തുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ യൂജിൻ എച്ച് പെരേര. മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു വലിയതുറ ഫൊറോനയുടെ നേതൃത്വത്തിൽ ഓൾ സെയ്ന്റ്സിനു സമീപം നടത്തി ധർണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ തീരദേശ ജനത ആഞ്ഞടിക്കും. തങ്ങൾ വിട്ടുകൊടുത്ത സ്ഥലങ്ങളിൽ മതിലുകൾ ഭേദിച്ച് കുടിലുകൾ കെട്ടി സമരം ചെയ്യുന്നതിന് മത്സ്യ ത്തൊഴിലാളികൾക്കു മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് മറൈൻ ആംബുലൻസിന്റെ പേരിലും നാവിക് കിറ്റുകളുടെ പേരിലും പുട്ടടിച്ചവരാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളികളെ വിറ്റ് പുട്ടടിക്കാൻ ഇനി ആരെയും അനുവദിക്കില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്ന ഭരണാധികാരികളാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളി കൾ കടലിൽ ഉപയോഗിക്കുന്ന കോട്ടിനുപോലും റോഡ് ടാക്സ് വാങ്ങുന്നു. നാലു വർഷമായി മുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവർ വിവിധ ക്യാമ്പുകളിലും ഗോഡൗണുകളിലുമായി താമസിക്കുന്നു. ഇവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. ഇവർക്ക് വാടകയ്ക്ക് വീടെടുത്തു താമസിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണം. നിലനില്പിനു വേണ്ടിയുള്ള സമരമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നത്. ഈ സമരത്തിൽ ജീവൻ ബലികഴിക്കാൻ സന്നദ്ധരായാണ് തങ്ങൾ നിൽക്കുന്നത്. തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായി പോരാടും. കടലിന്റെ പ്രതിഭാസം അറിയില്ലാത്തവരാണ് ഭരണം നടത്തുന്നത്. തങ്ങളെ പരദേശികളെപ്പോലെ ആട്ടിപ്പായിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിനു തുടർച്ചയായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രതിഷേധ സമരങ്ങൾ തീരദേശം കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്നത്. വലിയതുറ വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫൊറോന വികാരി ഫാ. ഹയസിന്ത് എം. നായകം, തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ഠിൻ ജോസ്, അൽമായ ശുശ്രൂഷാ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ഫൊ റോന സെക്രട്ടറി ഫാ. ജെറാൾഡ്, യുവജന ശുശ്രൂഷ ഡയറക്ടർ സന്തോഷ് തുടങ്ങിയ വർ ധർണാ സമരത്തിനു നേതൃത്വം നൽകി.
Image: /content_image/India/India-2022-08-04-11:11:27.jpg
Keywords: സമര
Content: 19384
Category: 1
Sub Category:
Heading: യുദ്ധക്കെടുതിയില്‍ ക്രൈസ്തവ സംഘടനയായ എ‌സി‌എന്‍ യുക്രൈന് കൈമാറിയത് അഞ്ചു മില്യണ്‍ ഡോളറിന്റെ സഹായം
Content: കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വിവിധ പദ്ധതികൾക്കുവേണ്ടി യുക്രൈൻ ജനതയ്ക്ക് കൈമാറിയത് അഞ്ചു മില്യൺ ഡോളറിന്റെ സഹായം. അഭയാർത്ഥികളായവർക്കു വേണ്ടിയും, ഭവനരഹിതരായവർക്ക് വേണ്ടിയും 5 മാസത്തിനിടെ ഈ സഹായങ്ങൾ ഉപയോഗിച്ചു. മെയ് മാസത്തിനും, ജൂലൈ മാസത്തിനും ഇടയിൽ മാത്രം 34 പദ്ധതികൾക്ക് വേണ്ടി 2.5 മില്യൺ ഡോളർ സഹായമാണ് നൽകിയത്. ആഴത്തിലുള്ള മുറിവ് ദൈവത്തിനു മാത്രമേ ഭേദമാക്കാൻ സാധിക്കുകയുള്ളൂവെന്നു എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് ഹീൻ ഗെൽഡേർൻ പറഞ്ഞു. എന്നാൽ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങൾ നിറവേറ്റുക, സഭയെ അവിടെ തന്നെ പിടിച്ചുനിൽക്കാൻ സഹായിക്കുക എന്നീ കാര്യങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീടുകൾ നഷ്ടപ്പെടുകയും, കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്തവർക്ക് ആത്മീയ പിന്തുണ നൽകുന്നതിനൊപ്പം, വൈദികർക്കും, സന്യസർക്കും ഭക്ഷ്യ ദൗർലഭ്യത്തിനും, മരുന്നുകൾക്കും പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. ഇതിനുവേണ്ടി സംഘടനയിലൂടെ സാമ്പത്തിക സഹായം നൽകുന്നവർക്ക് തോമസ് ഹീൻ ഗെൽഡേർൻ നന്ദി രേഖപ്പെടുത്തി. എല്ലാ ദിവസവും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനാൽ സുപ്രധാനമെന്ന് തോന്നുന്ന പദ്ധതികൾ എളുപ്പത്തിൽ കണ്ടെത്താൻ പ്രാദേശിക തലത്തിലെ സഭയുടെ സഹായത്തോടെ സംഘടനയ്ക്ക് സാധിക്കുന്നുണ്ടെന്ന് 14 വർഷമായി :എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യുക്രെയിനിലെ വിവിധ പദ്ധതികളുടെ ചുമതല വഹിക്കുന്ന മഗ്ദ കാസ്മാറക് പറഞ്ഞു. എല്ലാ രൂപതകളിലും ആയിരക്കണക്കിന് ഭവനരഹിതരെയാണ് സഭ വിവിധ ദേവാലയങ്ങളിലായി സ്വീകരിച്ചത്. അതിനാൽ തന്നെ വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുവേണ്ടി പണം കണ്ടെത്തുക എന്നതാണ് ദേവാലയങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Image: /content_image/News/News-2022-08-04-11:35:19.jpg
Keywords: യുക്രൈ
Content: 19385
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ ഏകാധിപത്യം തുടരുന്നു; അഞ്ച് കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ചു
Content: മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച 'മിഷണറീസ് ഓഫ് ചാരിറ്റി' അംഗങ്ങളായ കത്തോലിക്ക സന്യാസിനികളെ നാടുകടത്തിയതിന് പിന്നാലെ അഞ്ച് കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ച് നിക്കരാഗ്വേ ഭരണകൂടം. സെബാക്കോ മുനിസിപ്പാലിറ്റിയിലെ ഡിവിന മിസെറികോർഡിയ ഇടവകയിൽ ഓഗസ്റ്റ് 1-ന് രാത്രി പോലീസ് അതിക്രമിച്ചു കയറി റേഡിയോ സ്റ്റേഷൻ അടച്ചുപൂട്ടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിലൂടെയുള്ള പ്രവേശനവും അതിക്രമവും ഇടവക അതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിന് പിന്നാലെ ഇടവക പുറത്തുവിട്ടത്. 2003 ജനുവരി 30 മുതൽ സാധുവായ അംഗീകാരം ഇല്ലായെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നതെങ്കിലും ഇതിൽ വസ്തുതയില്ലെന്നാണ് രൂപത പറയുന്നത്. വടക്കൻ മതഗൽപ രൂപതയുടെ അധ്യക്ഷനും റേഡിയോയുടെ കോർഡിനേറ്ററുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് തിങ്കളാഴ്ച റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയ കാര്യം പൊതുവായി അറിയിച്ചു. തങ്ങളുടെ എല്ലാ റേഡിയോ സ്റ്റേഷനുകളും അടച്ചുവെങ്കിലും അവർക്കു ദൈവവചനം തടയുവാൻ കഴിയില്ലായെന്ന് ബിഷപ്പ് അൽവാരസ് ട്വിറ്ററിൽ കുറിച്ചു. റേഡിയോ സ്റ്റേഷനുകൾ സംപ്രേഷണം ചെയ്യുന്നതിനുള്ള സാങ്കേതികത്വം പാലിച്ചിട്ടില്ലായെന്നാണ് നിക്കരാഗ്വേൻ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി പറയുന്നതെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കാൻ ഇവർ തയാറായിട്ടില്ല. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FParroquiaDivinaMisericordiaSebaco%2Fvideos%2F1536630473426858%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> അതേസമയം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം നിക്കരാഗ്വേയിൽ രാഷ്ട്രീയ അടിച്ചമർത്തലിന് നേതൃത്വം നൽകികൊണ്ടിരിക്കുന്ന ഒർട്ടെഗ ഭരണകൂടം, ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട കത്തോലിക്ക സഭയെ അടിച്ചമർത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് സംഭവത്തെ എല്ലാവരും നോക്കി കാണുന്നത്. സ്വേച്ഛാധിപതിയായ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ക്രൂരതകളെ തുറന്നുക്കാട്ടികൊണ്ടിരുന്ന വ്യക്തിയായിരുന്നു ബിഷപ്പ് അൽവാരസ്. 2018-ൽ ഭരണത്തിനെതിരായ പ്രതിഷേധങ്ങളും തുടർന്നുള്ള സർക്കാരിന്റെ അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ കത്തോലിക്ക സഭയും ഒർട്ടേഗ സർക്കാരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.
Image: /content_image/News/News-2022-08-04-13:21:59.jpg
Keywords: നിക്കരാ
Content: 19386
Category: 1
Sub Category:
Heading: ആരും സുരക്ഷിതരല്ല, സ്ഥിതിഗതികൾ കൈവിട്ടുപോകുന്നു: നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനായേക്കൻ
Content: അബൂജ: നൈജീരിയയിലെ പൗരന്‍മാര്‍ ദിവസവും കൊല്ലപ്പെടുകയാണെന്നും സുരക്ഷാസേന എവിടെയാണെന്ന് അറിയില്ലായെന്നും സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നുമുള്ള വെളിപ്പെടുത്തലുമായി അബൂജയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോൺ ഒനായേക്കൻ. ജൂലൈ 31-ന് ഘാനയിലെ അക്രയിൽ സമാപിച്ച ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും ബിഷപ്പ്‌സ് കോൺഫറൻസിന്റെ സിമ്പോസിയത്തിന്റെ പ്ലീനറി അസംബ്ലിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നൈജീരിയയുടെ സുരക്ഷസാഹചര്യം കൈവിട്ടുപോകുകയാണെന്നും ക്രിസ്ത്യാനികൾ മാത്രമല്ല, ആരും സുരക്ഷിതരല്ലായെന്നും കർദ്ദിനാൾ പറഞ്ഞു. സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയാണ് ഇത്, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് അഭൂതപൂർവമായ അരക്ഷിതാവസ്ഥയാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന കുറ്റവാളികൾ നടത്തുന്ന അക്രമങ്ങളുടെ ഇരകളാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും. കുറ്റവാളികൾ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഒരു പുരോഹിതൻ കൊല്ലപ്പെടുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു. എന്നാൽ കത്സിന സംസ്ഥാനത്തിന്റെ നടുവിൽ എവിടെയെങ്കിലും 50 ഗ്രാമീണർ കൊല്ലപ്പെടുമ്പോൾ ആരും കേൾക്കുന്നില്ല. സർക്കാർ നന്നായി ഭരിക്കുന്നില്ലെങ്കിൽ, ബൊക്കോഹറാം ആയാലും വേറെ ആരായാലും എല്ലാത്തരം ക്രിമിനലുകള്‍ക്കും തുറന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും പ്രശ്‌നമല്ല, അത് മനുഷ്യജീവന്റെ ബഹുമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രശ്‌നമാണ്. പല കുറ്റവാളികളും ഇസ്ലാമിന്റെ ബാനർ വഹിക്കുന്നുണ്ട്. ആർക്കെങ്കിലും അക്രമങ്ങളില്‍ അജണ്ടയുണ്ടെങ്കിൽ, ക്രിസ്ത്യാനി ഉറച്ച ക്രിസ്ത്യാനിയായി തുടരുകയും എങ്ങനെ വിശ്വസ്തനായിരിക്കണമെന്ന് പ്രഘോഷിക്കുകയും വേണം. നമ്മളെത്തന്നെ കൊല്ലാൻ അനുവദിക്കണമെന്ന് നമ്മുടെ വിശ്വാസം പറയുന്നില്ല. സ്വയം പ്രതിരോധിക്കാൻ നമ്മുക്ക് എല്ലാ അവകാശവുമുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും ഒരു നല്ല ക്രിസ്ത്യാനി ആയിരിക്കുക. നിങ്ങൾ ഒരു ക്രിസ്ത്യാനിയും സായുധസേനയിലെ അംഗവുമാണെങ്കില്‍ ആളുകളെ സംരക്ഷിക്കാൻ നിങ്ങളുടെ ജോലി നല്ലപോലെ ചെയ്യുക. ക്രൈസ്തവര്‍ അവരുടെ വിളിയോട് വിശ്വസ്തരായിരിക്കണമെന്നുമുള്ള വാക്കുകളോടെയാണ് കർദ്ദിനാൾ തന്റെ സന്ദേശം ചുരുക്കിയത്. 2013-ലെ പേപ്പൽ കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്‌ടർമാരിൽ ഒരാളായിരുന്ന കർദ്ദിനാൾ ഒനായേക്കൻ സഭയിലെ നിരവധി പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2022-08-04-15:59:44.jpg
Keywords: നൈജീ
Content: 19387
Category: 11
Sub Category:
Heading: ഇരുളടഞ്ഞ വേളകളില്‍ കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്തണം: യുവജനങ്ങളോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ മെഡ്ജുഗോറി: സമാധാനത്തിനായി യേശുവിൻറെ പക്കൽ അണയുകയും അവിടുന്നിൽ നിന്നു പഠിക്കുകയും വേണമെന്നും ഇരുളടഞ്ഞ വേളകളില്‍ കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പ. തെക്കുകിഴക്കെ യൂറോപ്യൻ രാജ്യമായ ബോസ്നിയ ഹെർസഗൊവീനയിലെ മെഡ്ജുഗോറിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം….” എന്നു തുടങ്ങുന്ന ക്രിസ്തു വചനത്തെ ആധാരമാക്കിയായിരിന്നു പാപ്പയുടെ സന്ദേശം. തൻറെ കാലഘട്ടത്തിലെ ജനതയോടു പറഞ്ഞതു പോലെ യേശു ഇന്ന് യുവജനത്തെ ക്ഷണിക്കുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മൾ ഹൃദയങ്ങളിൽ നിരാശയും മുറിവുകളും പേറുകയും അനീതികൾ സഹിക്കേണ്ടിവരുകയും നിരവധിയായ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുമ്പോൾ യേശു നമ്മെ അവിടത്തെപ്പക്കലേക്കു വിളിക്കുകയും തന്നിൽ നിന്നു പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ജീവിതത്തിനു മുന്നിൽ ഭയന്ന് മരവിച്ചു നില്ക്കാതെ അവിടത്തെപ്പക്കലണയാനും അവിടുന്നിൽ വിശ്വാസമർപ്പിക്കാനുമുള്ള ക്ഷണമാണ് അതെന്നും ഇത് വളരെ എളുപ്പമായി തോന്നാമെങ്കിലും ഇരുളടഞ്ഞ വേളകളിൽ അവനവനിൽത്തന്നെ അടച്ചുപൂട്ടുന്നതിനുള്ള പ്രവണതയുണ്ടാകുക സ്വാഭാവികമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. പോംവഴി നമ്മെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവനുമായി ബന്ധത്തിലാകുകയും അവൻറെ നേർക്ക് കണ്ണുകളുയർത്തുകയുമാണ്. അവനവനിൽ നിന്നു പുറത്തുകടന്നാൽ മാത്രം പോരാ, എവിടേയ്ക്കു പോകണമെന്ന് അറിയുകയും വേണം, ഹൃദയത്തിലുള്ള സകലവും പേറിക്കൊണ്ട് യേശുവിൻറെ പക്കലണയാൻ ഭയപ്പെടേണ്ടെന്നും നമുക്ക് യഥാർത്ഥ, ആശ്വാസം, സമാധാനം, പ്രദാനം ചെയ്യുന്ന ഏക കർത്താവാണ് അവിടന്നെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അപ്പസ്തോലിക് വിസിറ്റർ ആർച്ചുബിഷപ്പ് ആൽദൊ കവാല്ലിയാണ് യുവജന സംഗമത്തില്‍ പാപ്പയുടെ സന്ദേശം വായിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതിനായിരത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 1 തിങ്കളാഴ്ച ആരംഭിച്ച സംഗമം ശനിയാഴ്ച (ആഗസ്റ്റ് 6) സമാപിക്കും. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കു പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. എന്നാല്‍ മരിയന്‍ പ്രത്യക്ഷീകരണത്തിന് സഭ ഔദ്യോഗികമായ അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണ്. 2019-ല്‍ മെഡ്ജുഗോറിയിലേക്കു തീര്‍ത്ഥാടനം നടത്തുന്നതിന് ഫ്രാന്‍സിസ് പാപ്പ ഔദ്യോഗിക അംഗീകാരം നല്‍കിയിരിന്നു. ഈ അനുമതി മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ ഒദ്യോഗിക സ്ഥിരീകരണമല്ലെന്നും, ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും തുടരുമെന്നും അന്നു പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-04-20:10:47.jpg
Keywords: യുവജന
Content: 19388
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത മിഷൻ ലീഗിന്റെ അൽഫോൻസ തീര്‍ത്ഥാടനം നാളെ
Content: കുടമാളൂർ: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലേക്കും നാളെ നടത്തുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കുടമാളൂർ മേഖലാ ഡയറക്ടർ ഫാ. ജോയൽ പുന്നശേരി അറിയിച്ചു. തീർത്ഥാടനദിനത്തിൽ കുടമാളൂർ ദേവാലയത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്ത ജനങ്ങൾക്കും നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നത്തിനുള്ള ക്രമീകരണം പൂർത്തിയായതായി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ. മാണി പുതിയിടവും അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ആർപ്പൂക്കര ചെറുപുഷ്പ ദേവാലയത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജോഷി പാണംപറമ്പിലിന്റെയും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോവിലിന്റെയും നേതൃത്വത്തിൽ പ്രാർത്ഥനയും പതാക കൈമാറൽ ചടങ്ങും ഉണ്ടായിരിക്കും. ചടങ്ങിൽ അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി, ഓർഗനൈസിംഗ് സെക്രട്ടറി ടിൻഡോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുടമാളൂർ മേഖലാ പ്രസിഡന്റ് പതാക ഏറ്റുവാങ്ങി അൽഫോൻസാ ഗൃഹത്തിലേക്ക് റാലിയായി എത്തി അതിരൂപതാ പ്രസിഡന്റിനു കൈമാറി പതാക ഉയർത്തും. തുടർന്ന് 5.30ന് ഫാ. ആന്റണി കാട്ടുപ്പാറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി തീർത്ഥാടനത്തിന് തുടക്കമാകും.
Image: /content_image/India/India-2022-08-05-11:33:38.jpg
Keywords: മിഷന്‍ ലീഗ
Content: 19389
Category: 18
Sub Category:
Heading: യുവജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും 'ഇഗ്നൈറ്റ്'
Content: കൊച്ചി: യുവജനങ്ങളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ 'ഇഗ്നൈറ്റ്' വെബിനാർ വീണ്ടും സംഘടിപ്പിക്കുന്നു. ആധുനിക സമൂഹത്തിൽ യുവജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും മൂല്യബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ, ലക്ഷ്യംവെച്ചുകൊണ്ട് മരിയൻ വൈബ്സ് ന്യൂസ്പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13നു വൈകുന്നേരം 6 മണി മുതൽ 7:30 വരെയാണ് വെബിനാര്‍ നടക്കുക. ഷoഷാബാദ് രൂപതാധ്യക്ഷൻ മാര്‍ റാഫേൽ തട്ടില്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, വിശിഷ്ട അതിഥിയായി എത്തുന്ന വെബ്നാറിൽ പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, പ്രശസ്ത കൺസൾട്ടന്‍റ് ഡോ. ഗ്ലെൻ ഓസ്റ്റിൻ ഫെർണാണ്ടസ്, ഡോ. ഫാ. ജെയിംസ് കുരുക്കിലാംകട്ട് തുടങ്ങിയ പ്രമുഖർ ക്ലാസുകൾ നയിക്കും. #{blue->none->b->രജിസ്റ്റര്‍ ചെയ്യാന്‍ : ‍}# {{https://forms.gle/L7TcfmPKzViMJrpx9-> https://forms.gle/L7TcfmPKzViMJrpx9/}}
Image: /content_image/India/India-2022-08-05-11:43:35.jpg
Keywords: വെബി
Content: 19390
Category: 10
Sub Category:
Heading: പോലീസ് അതിക്രമങ്ങള്‍ക്കിടെ ദിവ്യകാരുണ്യവുമായി നിക്കരാഗ്വേ മെത്രാന്‍ തെരുവിൽ
Content: മനാഗ്വേ: നിക്കാരോഗ്വേയിലെ ഭരണാധികാരിയായ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യപരമായ നിലപാട് കത്തോലിക്ക സഭയെ വേട്ടയാടുന്നതിനിടെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റൊളാൻഡോ അൽവാരസ് തെരുവിൽ ദിവ്യകാരുണ്യവുമായി ഇറങ്ങി വിശ്വാസി സമൂഹത്തെ ആശീർവ്വദിച്ചു. രൂപതാ മന്ദിരത്തിൽ വിശുദ്ധ കുർബാനയിൽ ഗാനം ആലപിക്കാൻ എത്തിയ രണ്ട് കുട്ടികളെ കടത്തിവിടാത്തതു ഇക്കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരിന്നു. ഇന്നലെ ഓഗസ്റ്റ് നാലാം തീയതിയാണ് ബിഷപ്പ് അൽവാരസ് വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയില്‍ പോലീസ് പുറത്തുനിന്നുള്ളവർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fdiocesisdematagalpa%2Fvideos%2F652400372402778%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> പുറത്ത് തടിച്ചു കൂടിയിരുന്ന വിശ്വാസികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചിട്ടും, അവരെ അകത്തോട്ട് വിടാൻ പോലീസ് തയ്യാറായില്ലെന്നും, വിശ്വാസികൾ കർത്താവിനെ സ്തുതിച്ചു പാടുന്നത് കേട്ടപ്പോഴാണ് അവരോട് ഒന്നിച്ച് പ്രാർത്ഥിക്കാനും, അവരെ ആശിർവദിക്കാന്‍ ദിവ്യകാരുണ്യം കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടതെന്നും ബിഷപ്പ് വിശദീകരിച്ചു. എന്നാല്‍ ദിവ്യകാരുണ്യത്തിന്റെ സമീപത്തെത്തി പ്രാർത്ഥിക്കാനും വിശ്വാസികളെ പോലീസ് അനുവദിച്ചില്ല. ഏകദേശം ഒരു മണിക്കൂറോളം ബിഷപ്പ് അൽവാരസ് തെരുവിൽ പ്രാർത്ഥിക്കുകയും, അധികൃതരോട് സംവദിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ക്രിസ്തുവാണ് രാജ്യത്തിന്റെ രാജാവെന്ന് പറഞ്ഞ ബിഷപ്പ് അൽവാരസ് വേണ്ടിവന്നാൽ തെരുവിൽ തന്നെ വിശുദ്ധ കുർബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. ഇതിനുശേഷം മെത്രാസന മന്ദിരത്തിലേക്ക് പ്രവേശിച്ച അദ്ദേഹത്തോടൊപ്പം വിശ്വാസികളും ഉണ്ടായിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ സഭയുടെ മേൽ നിക്കാരോഗ്വേയിലെ ഭരണാധികാരി ഡാനിയൽ ഒർട്ടേഗ നടപ്പിലാക്കിയിരിക്കുന്നത്. അഞ്ചോളം കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ ഭരണകൂടം അടച്ചുപൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്.
Image: /content_image/News/News-2022-08-05-14:27:07.jpg
Keywords:
Content: 19391
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവരുടെ മോചനത്തിനായി പോരാട്ടവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍
Content: കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 36 ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ കത്തോലിക്കാ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ അടിയന്തിര മോചനവും, ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ക്കു അറുതിയും ആവശ്യപ്പെടുന്നതായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 2-ന് ‘സിറ്റിസണ്‍ഗോ ആഫ്രിക്ക’ വഴി അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. നൈജീരിയയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നിരാശ പ്രകടിപ്പിച്ച കത്തോലിക്ക സാമൂഹ്യ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത രാജ്യമായി നൈജീരിയ മാറിക്കഴിഞ്ഞുവെന്നും, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, കൊലപാതകം എന്നിവയുടെ ഭീഷണിയുമായിട്ടാണ് ഓരോ ദിവസവും കടന്നു വരുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സമീപകാലത്തായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. നൈജീരിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ ആഗോള നേതാക്കളോ, ലോക സമൂഹമോ ഇതുവരെ കണ്ട ഭാവം നടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കര്‍ക്കശമായ നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവുമായി കഴിഞ്ഞ 5 വര്‍ഷങ്ങളായി തങ്ങള്‍ നിരവധി പ്രചാരണ പരിപാടികള്‍ നടത്തിവരികയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇപ്പോഴും ബന്ധിയാക്കപ്പെട്ടിരിക്കുന്ന ലിയ ഷരീബുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുവാനായി മൈഡുഗുരിയില്‍ പോയ കത്തോലിക്കാ സാമൂഹ്യ പ്രവര്‍ത്തകര്‍ എക്കോവാസ് കോടതിയില്‍ തങ്ങളുടെ പരാതി സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ആഫ്രിക്കന്‍ യൂണിയനെ സമീപിക്കുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെങ്കിലും ഇതുവരെ ഒന്നും സംഭവിക്കാത്തത് ലജ്ജാകരമാണെന്നും സംഘടന പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ഇത്രയധികം വര്‍ദ്ധിച്ചിട്ടും മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും സംഘടന ചൂണ്ടികാട്ടി. ജൂലൈ 25-ന് രാത്രി 9 മണിക്ക് വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെട്ടവരേ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് ക്രൈസ്തവരെ അവരുടെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-05-15:25:33.jpg
Keywords: നൈജീ
Content: 19392
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ച് പാഠഭാഗം; സമ്മര്‍ദ്ധത്തിന് ഒടുവില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ചതില്‍ പ്രതിഷേധം. ‘പാന്‍കാസില ആന്‍ഡ്‌ സിറ്റിസന്‍ഷിപ്പ് എജ്യൂക്കേഷന്‍’ എന്ന പുസ്തകത്തിലാണ് വിശ്വാസത്തിന് വിരുദ്ധമായ ഉള്ളടക്കമുള്ളത്. രണ്ട് ഇസ്ലാം മതസ്ഥര്‍ ചേര്‍ന്ന്‍ തയ്യാറാക്കിയ പുസ്തകത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ ത്രിത്വത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത് “ദൈവം, മാതാവ്, യേശു ക്രിസ്തു” എന്നാണ്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് ജൂലൈ 26-ന് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ഒരു വീഡിയോ പെട്ടെന്ന് തന്നെ വൈറലായിരിന്നു. ഇതിന് പിന്നാലേ ഇന്തോനേഷ്യയിലെ വിവിധ ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസിന്റെ പ്രതിനിധി, ഫാ. സ്റ്റെഫാനൂസ് സിജിറ്റ് പ്രാനോടോ പാഠപുസ്തകം പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ജക്കാര്‍ത്ത ആസ്ഥാനമായുള്ള ഡ്രിയാര്‍ക്കര സ്കൂള്‍ ഓഫ് ഫിലോസഫിയിലെ ഡോഗ്മാറ്റിക് തിയോളജി ലെക്ച്ചറായ ഫാ. ആന്‍ഡ്രിയാസ് അടാവോളോ ക്രൈസ്തവര്‍ എന്തിലാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് ഈ വീഡിയോയോട് പ്രതികരിച്ചത്. വിശ്വാസി സമൂഹം “പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്” എന്ന ത്രിയേക ദൈവത്തിലാണ് വിശ്വസിക്കുന്നതെന്നും, കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുകയല്ല മറിച്ച് വണങ്ങുകയാണ് ചെയ്യുന്നതെന്നും ഫാ. അടാവോളോയുടെ പ്രതികരണത്തില്‍ പറയുന്നു. ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‍ പുസ്തകം പുനരവലോകനം ചെയ്യുവാന്‍ സഹായിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയോടും, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസിനോടും അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. പാഠപുസ്തകം വാങ്ങിച്ച കുട്ടികള്‍ക്ക് അധികം താമസിയാതെ തന്നെ പുനരവലോകനം ചെയ്ത പാഠപുസ്തകം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ 7.6% പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും, 3.12% കത്തോലിക്ക വിശ്വാസികളുമാണുള്ളത്.
Image: /content_image/News/News-2022-08-05-16:24:00.jpg
Keywords: ഇന്തോനേ