Contents

Displaying 19031-19040 of 25050 results.
Content: 19423
Category: 18
Sub Category:
Heading: പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്; പുതിയ ബാച്ച് ആരംഭിക്കുന്നു
Content: കോട്ടയം, കടുവാക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ച് 2022 ആഗസ്റ്റ് 20-ന് ആരംഭിക്കുന്നു. #{blue->none->b->പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്‌സിന്റെ പ്രത്യേകതകൾ; ‍}# 1. അത്മായർക്കും സന്യസ്തർക്കും പങ്കെടുക്കാം. 2. സെക്കുലർ-മതപഠന പ്ലസ് ടു പാസായവർക്കാണ് പ്രവേശനം. 3. വികാരിയച്ചന്റെ സാക്ഷ്യപത്രം ആവശ്യമാണ്. 4. മലയാളത്തിലാണ് ക്‌ളാസുകൾ. 5. ഒരു വർഷമാണ് ദൈർഘ്യം. 6. മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1.30 മുതൽ 5.00 വരെയാണ് ക്‌ളാസുകൾ. 7. കേരളത്തിലെ പ്രഗത്ഭരായ ബൈബിൾ-ദൈവശാസ്ത്ര പണ്ഡിതർ ക്‌ളാസുകൾ നയിക്കുന്നു. 8. ഫീസ് 1250/- രൂപ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 8157852304, 9539036736 ഇ മെയിൽ: emmausktm@gmail.com
Image: /content_image/India/India-2022-08-10-15:31:25.jpg
Keywords: ദിവ്യകാരുണ്യ
Content: 19424
Category: 1
Sub Category:
Heading: ചൈനീസ് ബൈബിള്‍ ലഭ്യമല്ലാതെ വരുമെന്ന ഭീതിയില്‍ ഹോങ്കോങ്ങിലെ വിശ്വാസികള്‍
Content: ഹോങ്കോങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിച്ചമര്‍ത്തലിനെ തുടര്‍ന്നു ഹോങ്കോങ്ങിലെ വിശ്വാസികള്‍ക്ക് ഭാവിയില്‍ ചൈനീസ് കത്തോലിക്ക ബൈബിളുകള്‍ ലഭ്യമല്ലാതെ വരുമെന്ന് ഹോങ്കോങ്ങ് രൂപതയുടെ മുന്നറിയിപ്പ്. ബൈബിളിന്റെ ചൈനീസ് പതിപ്പിനായിരിക്കും (സ്റ്റൂഡിയം ബിബ്ലിക്കം പതിപ്പ്) ദൗര്‍ലഭ്യം ഉണ്ടാവുകയെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ചൈന എയിഡ് പറയുന്നത്. ബൈബിള്‍ അച്ചടിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അനുമതി വേണമെന്നതും, ബൈബിളിന്റെ ചൈനീസ് പതിപ്പുകള്‍ അച്ചടിക്കുന്ന നാന്‍ജി അമിറ്റി പ്രിന്റിംഗ് സ്ഥാപനത്തെ അച്ചടി നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചതുമാണ് ദൗര്‍ലഭ്യത്തിന് കാരണമാകുകയെന്ന് ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലുള്ള ബൈബിള്‍ ഗവേഷണ സ്ഥാപനമായ ‘സ്റ്റൂഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്കാന’ത്തിലെ ഫ്രിയാര്‍ റെയ്മണ്ട് മേരി യുങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അമിറ്റി ഫൗണ്ടേഷന്റെയും, യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റികളുടെയും (യു.ബി.എസ്) സംയുക്ത സംരംഭമാണ് നാന്‍ജിങ് അമിറ്റി പ്രിന്റിംഗ്. ചൈനീസ് കത്തോലിക്ക ബൈബിളുകളും സ്തുതിഗീതങ്ങളും അച്ചടിക്കുന്ന ഒരേയൊരു പ്രിന്റിംഗ് കമ്പനിയായ നാന്‍ജിങ് അമിറ്റി പ്രിന്റിംഗ് ചൈനയിലെ കത്തോലിക്കാ സഭക്കായി 1994 മുതൽ ബൈബിളുകൾ അച്ചടിക്കുന്നുണ്ടെന്നു ചൈന എയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സൊസൈറ്റിയുടെ ശേഖരത്തിലുള്ള ചൈനീസ് കത്തോലിക്ക ബൈബിളുകള്‍ മുഴുവനും ബുക്ക് സ്റ്റോറുകള്‍ക്ക് കൈമാറി കഴിഞ്ഞുവെന്നും, പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഭാവിയിലെ ചൈനീസ് ബൈബിളുകള്‍ ലഭ്യമല്ലാതെ വരുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മറ്റൊരു പ്രിന്റിംഗ് സ്ഥാപനം കണ്ടെത്തുക പ്രായോഗികമല്ല. ചൈനീസ് ഭാഷയിലുള്ള ബൈബിളിനു വേണ്ട സ്റ്റേപ്പിള്‍ ബൈന്‍ഡിംഗ് സാങ്കേതിക വിദ്യ ഹോങ്കോങ്ങില്‍ ലഭ്യമല്ലെന്നും ഫ്രിയാര്‍ യുങ് ചൂണ്ടിക്കാട്ടി. ഹോങ്കോങ്കിലും, ദക്ഷിണ കൊറിയയിലും അച്ചടിക്കുന്നതിനാല്‍ പ്രൊട്ടസ്റ്റന്റ് ബൈബിളുകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. വിശ്വാസപരമായ ഉള്ളടക്കം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് ക്രൈസ്തവര്‍ രജിസ്റ്റർ ചെയ്യുകയും, സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണമെന്ന് ചൈനീസ് സർക്കാർ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു. മതങ്ങളെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്.
Image: /content_image/News/News-2022-08-10-16:58:21.jpg
Keywords: ചൈന, ബൈബി
Content: 19425
Category: 1
Sub Category:
Heading: കർദ്ദിനാൾ ജോസെഫ് ടോംകോയുടെ വിയോഗത്തില്‍ പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ജോസെഫ് ടോംകോയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സ്ലോവാക്യയിലെ കൊഷിത്സെ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബെർണ്ണാഡ് ബോബെറിന് തിങ്കളാഴ്‌ച (08/08/22) അയച്ച ടെലഗ്രാം സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പ തന്റെ ദുഃഖം അറിയിച്ചത്. അഗാധമായ വിശ്വാസവും ദീർഘവീക്ഷണവും ഉണ്ടായിരുന്ന ആദരണീയനും ജ്ഞാനിയുമായിരുന്ന കർദ്ദിനാൾ ടോംകൊ വിനയത്തോടും ആത്മത്യാഗത്തോടും കൂടി സുവിശേഷത്തെയും സഭയെയും സേവിച്ചുവെന്ന് പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. തൻറെ മുൻഗാമികളോട് സൂക്ഷ്മതയോടും വിവേകത്തോടും സഹകരിച്ച അദ്ദേഹം പരിശുദ്ധസിംഹാസനത്തിന് ദീർഘകാലം നല്‍കിയ ഫലദായക സേവനങ്ങളെക്കുറിച്ചും പുലര്‍ത്തിയിരിന്ന തീക്ഷ്ണമായ പ്രാർത്ഥനാരൂപിയെക്കുറിച്ചും പാപ്പ സൂചിപ്പിച്ചു. വാർദ്ധക്യത്തിൽപ്പോലും അനുദിന സായാഹ്നത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ ജപമാല നയിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹത്തിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും മുന്നിൽ പരസ്യമായി കര്‍ദ്ദിനാള്‍ സാക്ഷ്യം നല്കിയിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ കുറിച്ചു. ആഗസ്റ്റ് 8 തിങ്കളാഴ്‌ച രാവിലെയാണ് 98 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ജോസെഫ് ടോംകോ അന്തരിച്ചത്. ലോകത്തെ ഏറ്റവും പ്രായമേറിയ കര്‍ദ്ദിനാളായിരിന്നു അദ്ദേഹം. കർദ്ദിനാൾ ടോംകോയുടെ മൃതസംസ്കാര തിരുക്കർമ്മങ്ങൾ നാളെ വ്യാഴാഴ്‌ച (11/08/22) നടക്കും. അതേസമയം കർദ്ദിനാൾ ടോംകൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 206 ആയി കുറഞ്ഞു. ഇവരിൽ 116 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 90 പേർ 80 വയസ്സു പൂർത്തിയായവരാകയാൽ ഈ വോട്ടവകാശം ഇല്ലാത്തവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-10-19:28:18.jpg
Keywords: പ്രായ
Content: 19426
Category: 14
Sub Category:
Heading: 800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി
Content: ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 - 1250 കാലയളവില്‍ സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ സന്യാസികള്‍ മൃഗത്തിന്റെ തുകലില്‍ ലാറ്റിന്‍ ഭാഷയില്‍ വര്‍ണ്ണാലങ്കാരങ്ങളോടെ എഴുതിയ എ5 വലുപ്പത്തിലുള്ള ബൈബിളിന്റെ പേജാണ്‌ ആശ്രമത്തില്‍ വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. 2020-ല്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല ലേലത്തില്‍ പിടിച്ച ഈ ബൈബിള്‍ പേജ് യൂണിവേഴ്സിറ്റി തന്നെയാണ് പൊതുപ്രദര്‍ശനത്തിനായി താല്‍ക്കാലികമായി വിട്ടുനല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 2 വരെ ഇത് പ്രദര്‍ശനത്തിന് ഉണ്ടാകും. ഈ അമൂല്യ ചരിത്രനിധി ഇതാദ്യമായാണ് യു.കെ യില്‍ പൊതുപ്രദര്‍ശനത്തിനുവെക്കുന്നത്. ഇരു പുറത്തും എഴുത്തുകളുള്ള മനോഹരമായ ബൈബിള്‍ പേജ് എഴുതപ്പെട്ട കാലഘട്ടത്തേക്കുറിച്ച് കൃത്യമായ അറിവില്ല. പഴയ നിയമത്തിലെ ദിനവൃത്താന്തത്തിന്റെ ആരംഭമാണ് പേജിലെ പ്രതിപാദ്യം. വെല്ലം കടലാസ് എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ മൃഗതുകലില്‍ മനോഹരമായ വര്‍ണ്ണാലങ്കാരങ്ങളോടെയാണ് എഴുത്ത്. ടെംപേര എന്ന വിദ്യ ഉപയോഗിച്ചാണ് വെല്ലം കടലാസ് തയ്യാറാക്കുന്നത്. ബൈബിളിന്റെ ചരിത്രത്തിലെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച പതിമൂന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയാണ് ടെംപേര. കല്ല്‌, ധാതുക്കള്‍, മണ്ണ് പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ മുട്ടയുടെ മഞ്ഞക്കരു പോലെയുള്ള വെള്ളത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയയാണ് ടെംപേര. ആശ്രമത്തിന്റെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ രത്നമാണ് ഈ ബൈബിള്‍ പേജെന്നു ആശ്രമത്തിലെ കളക്ഷന്റെ ചുമതലയുള്ള ലൂസി ന്യൂമാന്‍ പറഞ്ഞു. പഴക്കം വെച്ചുനോക്കുബോള്‍ അതിശയകരമായ ഗുണമേന്മയാണ് ഇതിനുള്ളതെന്നും, 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എഴുത്ത് സാമഗ്രികള്‍ വെച്ച് നോക്കുമ്പോള്‍ ഇതിന്റെ സൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൂല്യമായ പുസ്തകങ്ങളാലും, നിരവധി കയ്യെഴുത്ത് പ്രതികളാലും പ്രസിദ്ധമായ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ വിശാലമായ ലൈബ്രറി 1539-ല്‍ ഹെന്‍റി എട്ടാമന്‍ രാജാവിന്റെ കാലത്താണ് വില്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് ചരിത്രം. പിന്നീട് യാതൊരു അറിവുമില്ലാതിരുന്ന ഈ ബൈബിള്‍ 240 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ സോത്തെബീസ് ഓക്ഷന്‍ ഹൗസിലാണ് കണ്ടെത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-10-20:35:06.jpg
Keywords: :ബൈബി
Content: 19427
Category: 18
Sub Category:
Heading: തീരദേശവാസികളുടെ സമരം കുതന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്: ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ
Content: തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തീരദേശവാസികൾ നടത്തുന്ന സമരം കുതന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നു ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ. അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണയിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. തീരവാസികളുടെ ആവശ്യങ്ങളുമായി മുന്നിലെത്തുമ്പോൾ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രി നിയോഗിച്ച രണ്ട് മന്ത്രിമാർ അതിരൂപത പ്രതിനിധികളുമായി സംസാരിക്കാനെത്തി എന്നതല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ആരും താത്പര്യപ്പെട്ടില്ല. മുടന്തൻ ന്യായങ്ങളാണ് അധികാരത്തിലിരിക്കുന്നവർ പറയുന്നത്. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്ന ബോ ധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നത്. ഇന്നുമുതൽ വീഴി ഞ്ഞം തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Image: /content_image/India/India-2022-08-11-09:30:13.jpg
Keywords: തീര
Content: 19428
Category: 18
Sub Category:
Heading: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പ്രതിഷേധത്തിരയിളകി
Content: തിരുവനന്തപുരം: സര്‍ക്കാര്‍ തീരദേശ ജനതയോടു കാണിക്കുന്ന നീതി നിഷേധത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധത്തിരയിളകി. മത്സ്യബന്ധന ബോട്ടുകളുമായാണ് സെക്രട്ടേറിയറ്റ് സമരത്തിനു മത്സ്യ തൊഴിലാളികള്‍ എത്തിയത്. തീരദേശത്തുനിന്നുള്ള പ്രതിഷേധക്കാരെ ഈഞ്ചയ്ക്കലിലും ജനറൽ ആശുപത്രി ജംഗക്ഷനിലും അഞ്ചു തെങ്ങ് ഭാഗത്തുമെല്ലാം പോലീസ് തടഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. വള്ളങ്ങൾ കയറ്റിയ വാഹനവുമായി സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്തു വന്നാലും പോകുമെന്നു മത്സ്യത്തൊഴിലാളികളും പറഞ്ഞതോടെ വാക്കേറ്റമായി. ഏറെ നേരം പൊലീസ് മത്സ്യത്തൊഴിലാളികളെ തടഞ്ഞു. ഇതിനിടെ, വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ 11 മണിയോടെ മ്യൂസിയം ജംക്ഷനിലെത്തി. മത്സ്യത്തൊഴിലാളികളുമായി വാഹനങ്ങളും മ്യൂസിയം ഭാഗത്തേക്കു വന്നു തുടങ്ങി. ഒരു മണിയോടെ വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ പോലീസ് സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ അനുവദിച്ചു. നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി വാഹനങ്ങളെ അനുഗമിച്ചു.ആത്മാർഥതയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ പറഞ്ഞു. സമാധാനത്തോടെ പ്രതിഷേധിച്ചപ്പോൾ അധികാരികൾ കുതന്ത്രം ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാർ പരിഗണിച്ചില്ലെന്നും സമരം തുടരുമെന്നും മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം പറഞ്ഞു. അതിരൂപത വികാരി ജനറലും സമര കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര തീര ജനതയെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന യാതൊരു ഭീഷണിപ്പെടുത്തലും നിർദ്ദേശങ്ങളും കണ്ട് ഭയപ്പെടില്ലെന്നും ഇനിയും തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ 20 മുതലാരംഭിച്ച സമരത്തിൽ തങ്ങൾ അടിസ്ഥാന ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഇന്നോ നാളെയോ അവസാനിക്കുന്ന സമരമല്ലെന്നും അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് താക്കീത് നൽകി. ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം. അതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അഭിസംബോധന ചെയ്ത് ഫാ. തിയോഡീഷ്യസ്, മോൺ. ജെയിംസ് കുലാസ്, ജോണി, അതിരൂപത മത്സ്യ ശുശ്രൂഷാ ഡയറക്ടർ ഫാ. ഷാജിൻ ജോസ് എന്നിവർ സംസാരിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ ജനങ്ങൾക്കൊപ്പം അതിരൂപയിലെ വൈദീക സന്യസ്ത അൽമായ പ്രതിനിധികളും പങ്കെടുത്തു.
Image: /content_image/India/India-2022-08-11-09:45:25.jpg
Keywords: തിരുവ
Content: 19429
Category: 18
Sub Category:
Heading: തീരദേശജനങ്ങൾ നടത്തുന്നത് ജീവന്മരണ പോരാട്ടം: ഡോ. എം സൂസപാക്യം
Content: തിരുവനന്തപുരം: തീരദേശജനങ്ങൾ ഇപ്പോൾ നടത്തുന്നത് ജീവന്മരണ പോരാട്ടമാ ണെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതുവരെ സമരം തുട രുമെന്നും എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. സെക്രട്ടേറിയറ്റിനു മുന്നിൽ ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശജനത നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ഇപ്പോൾ നടക്കുന്നത് അശാസ്ത്രീയ മാണെന്നു ബോധ്യപ്പെട്ടിട്ടും അധികാരികൾ കണ്ണടയ്ക്കുന്ന സമീപനമാണ് തുടരുന്ന ത്. തീരദേശത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അധികാരി കൾ കണ്ടെത്തേണ്ടതെന്നും ഡോ. എം. സൂസപാക്യം പറഞ്ഞു.
Image: /content_image/India/India-2022-08-11-10:21:36.jpg
Keywords:
Content: 19430
Category: 1
Sub Category:
Heading: കന്ധമാൽ ക്രൈസ്തവ കൂട്ടകൊലയുടെ 14ാം വാർഷികത്തോട് അനുബന്ധിച്ച് 14 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞം
Content: കന്ധമാൽ: 2008ൽ ഒഡീഷയിലെ കന്ധമാലിൽ അരങ്ങേറിയ ക്രൈസ്തവ കൂട്ടക്കൊലയുടെ വാർഷികത്തോട് അനുബന്ധിച്ച് 14 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞം ഭാരതത്തിലുടനീളം നടക്കും. സത്യത്തിനും, നീതിക്കും വേണ്ടി നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് 14 ദിവസം നിൽക്കുന്ന പ്രാർത്ഥനകളും നടക്കുക. ഓഗസ്റ്റ് 23നാണ് ക്രൈസ്തവ കൂട്ടക്കൊലയുടെ പതിനാലാം വാർഷികം. ആർക്കും പ്രാർത്ഥിക്കുന്നതിൽ നിന്ന് നമ്മെ തടുക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കന്ധമാൽ രക്തസാക്ഷികൾക്ക് നീതി ലഭിക്കാനായി പോരാട്ടം നടത്തിവരുന്ന മാധ്യമപ്രവർത്തകനായ ആന്റോ അക്കര പറഞ്ഞു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവരെ ആക്രമിക്കാൻ തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായാണ് ഇവർ ഇതിനെ നോക്കികണ്ടത്. അവിടെ ഇനിയും ജീവിക്കണം എന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെടുകയും ക്രൈസ്തവർ ഇതിന് വിസമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവന രഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും, 2016 സുപ്രീംകോടതി തന്നെ വിമർശിച്ചിരുന്നു. ഇത്രയും ആളുകൾ കൊല്ലപ്പെട്ടു എന്നത് സംഭ്രമം ഉണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. 827 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 315 കേസുകളിലും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി പറഞ്ഞ 362 കേസുകളിൽ, 78 കേസുകളിൽ മാത്രമേ ശിക്ഷ നൽകിയിട്ടുള്ളൂ. ഇതിനിടയിൽ ലക്ഷ്മണാനന്ദയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് നിരക്ഷരരായ ഏഴ് ക്രൈസ്തവ വിശ്വാസികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിൽ മാനസിക പ്രശ്നങ്ങൾ അലട്ടുന്ന ഒരാളും ഉൾപ്പെട്ടിരിന്നു. 2013ൽ രണ്ട് ജഡ്ജിമാരെ സ്ഥാനം മാറ്റിയതിനുശേഷം മൂന്നാമത്തെ ഒരു ജഡ്ജിയാണ് ക്രൈസ്തവർക്ക് ശിക്ഷ വിധിച്ചത്. എന്നാൽ 2019ൽ സുപ്രീം കോടതി ക്രൈസ്തവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിട്ടു. നിരപരാധികളായ ക്രൈസ്തവ വിശ്വാസികളെ കുറ്റവിമുക്തരാക്കിയാൽ മാത്രമേ കന്ധമാൽ രക്തച്ചൊരിച്ചിന്റെ പിന്നിലെ സത്യം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും എല്ലാ ക്രൈസ്തവരും ഇതിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ആന്റോ അക്കര അഭ്യർത്ഥിച്ചു. കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-11-11:55:51.jpg
Keywords: കന്ധമാ
Content: 19431
Category: 4
Sub Category:
Heading: ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര
Content: കത്തോലിക്ക സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി, പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ ക്ലാര മുൻപന്തിയിലായിരുന്നു. ക്ലാരയ്ക്കു പന്ത്രണ്ടു വയസ്സായിരിക്കേ ഒരു നോമ്പുകാലത്തു വി. ഫ്രാൻസീസ് വഴിക്കവലയിൽ നിന്നു പ്രസംഗിക്കുന്നതു അവൾ കേട്ടു. ദൈവത്തിനായി സമർപ്പിക്കാൻ അന്നവൾ സ്വയം തീരുമാനിച്ചു. പിറ്റേ ദിവസം രാത്രി വി. ഫ്രാൻസീസിനേയും, അവന്റെ സഹോദരന്മാരെയും കാണാൻ അവർ താമസിച്ചിരുന്ന പള്ളിയിൽ ക്ലാര പോവുകയും ഫ്രാൻസിസിനെപ്പോലെ ക്രിസ്തുവിനെ അനുകരിക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് അവളെ സ്വീകരിക്കും സഭാ വസ്ത്രം നൽകുകയും, ഒരു ബനഡിക്ടൻ മഠത്തിലേക്കു പറഞ്ഞു വിടുകയും ചെയ്തു. അധികം വൈകാതെ അവളുടെ ഇളയ സഹോദരി ആഗ്നസും ക്ലാരയുടെ വഴി പിൻതുടർന്നു. വീട്ടുകാരിൽ നിന്നു ശക്തമായ എതിർപ്പുണ്ടായി. എങ്കിലും ഫ്രാൻസ്സിക്കൻ വഴിയിൽ നിന്നു ആർക്കും അവളെ പിൻതിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രാൻസിസ് ക്ലാരയെ ആശ്രമത്തിൻ്റെ സുപ്പീരിയറാക്കി. മരണം വരെ 42 വർഷം അവൾ ആശ്രമ ശ്രേഷ്ഠയായിരുന്നു. അക്കാലത്തു വിപ്ലവകരമായ ജീവിതമാണ് ക്ലാരയും സഹോദരിമാരും നയിച്ചിരുന്നത്. പാദരക്ഷകൾ അണിയാതെ ,ഭിക്ഷ യാചിച്ചു, ചാക്കു വസ്ത്രം ധരിച്ച്, യാതൊന്നും സ്വന്തമക്കാതെ, ദൈവത്തിൽ മാത്രം ആശ്രയം വച്ചുള്ള ജീവിതം.ധാരാളം യുവതികൾ സർവ്വതു ഉപേക്ഷിച്ചു ക്ലാരയുടെ ദരിദ്ര കുപ്പായം അണിയാൻ സന്നദ്ധരായി. പാവപ്പെട്ട ക്ലാരമാർ എന്നറിയപ്പെട്ടിരുന്ന ക്ലാര സമുഹം ഇറ്റലിയിൽ മുഴുവനും പിന്നീട് ലോകം മുഴുവനും വളർന്നു. ക്ലാരയുടെ വിശുദ്ധിയും മാതൃകാ ജീവിതവും മാർപാപ്പയുടെ കാതുകളിലുമെത്തി അതിനാലാണ് 1253 അവളുടെ മരണക്കിടയിൽ നാലാം അലക്സാണ്ടർ പാപ്പ നേരിട്ടു വരുകയും അവൾക്കു പാപമോചനം നൽകുകയും ചെയ്തത്. മരണ ദിവസം തന്നെ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ തയ്യാറായതാണ് മാർപാപ്പ, കർദ്ദിനാളുമാരുടെ ഉപദേശം മൂലം രണ്ടു അതു രണ്ടു വർഷം താമസിച്ചു. ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ ഡാമിയാനോയും അസ്സീസി നഗരത്തെയും വിശുദ്ധ കുർബാനയാൽ രക്ഷിച്ച സംഭവം പ്രശസ്തമാണ്. തോമസോ ഡാ ചെലാനോ എഴുതിയ കന്യക വിശുദ്ധ ക്ലാരയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. രാജാവിന്റെ ഉത്തരവിനാൽ സറാസെൻ റെജിമെന്‍റസിലെ പടയാളികൾ സാൻ ഡാമിയാനോ (San Damiano ) ആശ്രമവും അസ്സീസി നഗരവും വളഞ്ഞു. പട്ടണത്തെ പിടിച്ചെടുക്കുക ആയിരുന്നു അവരുടെ ലക്ഷ്യം. അസ്സിസി നഗരത്തിൽ നിലയുറപ്പിച്ച ശത്രുസൈന്യം നഗരകവാടം ആക്രമിക്കുകയും ക്ലാരയും സഹോദരിമാരും വസിച്ചിരുന്ന സാൻ ഡാമിയാനോ ആശ്രമത്തിലേക്കു അതിക്രമിച്ചു കടന്നു. കന്യകമാർ താമസിക്കുന്ന ആവൃതിയിലും അവർ പ്രവേശിച്ചു. ഭയചകിതരായ സഹസന്യാസികൾ അലറിക്കരഞ്ഞുകൊണ്ടു ആശ്രമാധിപയായ ക്ലാരയുടെ സമീപത്തെത്തി. “ധൈര്യശാലിയായ ക്ലാര ശത്രുക്കളുടെ മുമ്പിൽ അല്പം പോലും പതറാതെ വിശുദ്ധ കുർബാന അടക്കം ചെയ്തിരിക്കുന്ന പൂജ്യ സക്രാരിക്കു മുമ്പിലെത്തി. . വിശുദ്ധ കുർബാനയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച അവൾ നിറ കണ്ണുകളോടെ ഈശോയോടു ഇപ്രകാരം സംസാരിച്ചു. " എൻ്റെ നാഥാ ഇതു കാണുക, എതിർക്കാൻ കഴിയാത്ത, ആരെയാണോ നിന്നോടുള്ള സ്നേഹത്തെ പ്രതി ഞാൻ പഠിപ്പിച്ചത് ആ പാവപ്പെട്ട ഈ ദാസികളെ വിജാതിയരുടെ കൈകളിൽ ഏൽപ്പിക്കുകയാണോ? എൻ്റെ നാഥാ, എനിക്കു തന്നെ രക്ഷിക്കാൻ സാധിക്കാത്ത നിൻ്റെ ഈ ദാസികളെ സംരക്ഷിക്കണമേ."പൊടുന്നനേ സക്രാരിയിൽ നിന്നു ഒരു ശിശുവിൻ്റേതുപോലുള്ള ഒരു ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു. "ഞാൻ നിങ്ങളെ എപ്പോഴും സംരക്ഷിക്കും". എന്റെ നാഥാ നീ തിരുമനസ്സാകുന്നുവെങ്കിൽ നിൻ്റെ സ്നേഹത്താൽ നിലനിൽക്കുന്ന ഈ നഗരത്തെയും സംരക്ഷിക്കണമേ ക്ലാര ഈശോയോടു പറഞ്ഞു. "നഗരം പലതരത്തിലുള്ള പ്രതിസന്ധികളിലുടെ കടന്നുപോകുവെങ്കിലും ഞാനതിനെ സംരക്ഷിക്കും" ഈശോ മറുപടി നൽകി. വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നു എണീറ്റ ക്ലാരയുടെ മുഖം കണ്ണീരിൽ കുതിർന്നിങ്കെലും സഹ സന്യാസിനിമാരെ ആശ്വസിപ്പിച്ചു കൊണ്ടു അവൾ പറഞ്ഞു: "പ്രിയ പുത്രിമാരെ ഞാൻ നിങ്ങൾക്കു ഉറപ്പു നൽകുന്നു നിങ്ങൾക്ക് ഒരിക്കലും തിന്മ വരുകയില്ല. യേശുവിൻ മാത്രം പ്രത്യാശ അർപ്പിക്കുക." വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നു എണീറ്റ ക്ലാരയുടെ ധൈര്യം കണ്ട ശത്രു സൈന്യം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു. ആരോടാണോ ക്ലാര പ്രാർത്ഥിച്ചത് ആജീവനുള്ള ശക്തിക്കു മുമ്പിൽ അവർ കീഴടങ്ങി. വിശുദ്ധ കുർബാനയോടുള്ള ഭക്തി മരണം വരെ നിലനിർത്തിയ ക്ലാര മരണക്കിടയിൽ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. "ക്രിസ്തീയ ആത്മാവേ ഭയം കൂടാതെ മുന്നോട്ടു പോവുക, കാരണം നിന്റെ യാത്രയ്ക്കു നല്ലൊരു വഴികാട്ടി നിനക്കുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോവുക നിന്നെ സൃഷ്ടിച്ചവൻ നിന്നെ വിശുദ്ധീകരിക്കുകയും എപ്പോഴും നിന്നെ സംരക്ഷിക്കുകയും അമ്മയെപ്പോലെ നിന്നെ സ്നേഹിക്കുകയും ചെയ്യുന്നു." വിശുദ്ധ ക്ലാരയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയുടെ ശക്തി മനസ്സിലാക്കി ജീവിതത്തിൽ ധൈര്യശാലികളാകാം. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2022-08-11-13:14:01.jpg
Keywords: ക്ലാര
Content: 19432
Category: 13
Sub Category:
Heading: പ്രാര്‍ത്ഥനയിലൂടെയാണ് വളര്‍ന്നത്, കത്തോലിക്ക വിശ്വാസമാണ് എന്നെ നയിക്കുന്നത്: ഹോളിവുഡ് നടി നിക്കോളെ കിഡ്മാന്‍
Content: കാലിഫോര്‍ണിയ: തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും പരസ്യമാക്കിക്കൊണ്ട് ഓസ്കാര്‍ അവാര്‍ഡ് ജേതാവും, പ്രശസ്ത അമേരിക്കന്‍ - ഓസ്ട്രേലിയന്‍ നടിയും നിര്‍മ്മാതാവുമായ നിക്കോള്‍ കിഡ്മാന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. പ്രശസ്ത അമേരിക്കന്‍ മാസികയായ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് കിഡ്മാന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞത്. പ്രാര്‍ത്ഥനയിലൂടെയാണ് താന്‍ വളര്‍ന്നതെന്ന്‍ പറഞ്ഞ കിഡ്മാന്‍ കത്തോലിക്കാ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും, താന്‍ പതിവായി ദേവാലയത്തില്‍ പോകുവാനും കുമ്പസാരിക്കുവാനും ശ്രമിക്കാറുണ്ടെന്നും, ദൈവ വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും തന്റെ സുഹൃത്തുക്കള്‍ തന്നെ കളിയാക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍-ഓസ്ട്രേലിയന്‍ സംഗീതജ്ഞനും, ഗായകനുമായ കെയിത്ത് ഉര്‍ബനേയാണ് കിഡ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. നിക്കോള്‍-കെയിത്ത് ദമ്പതികള്‍ക്ക് 4 മക്കളാണ് ഉള്ളത്. തങ്ങളുടെ കുട്ടികളേയും ക്രിസ്തു വിശ്വാസത്തിലാണ് വളര്‍ത്തുന്നത്, തന്റെ ഭര്‍ത്താവായ കെയിത്തിന് വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മൂമ്മ അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ്. ഇത് കേവലവാദമാണെന്ന് ഞാന്‍ പറയില്ല. ഇതൊരു നിരന്തരമായ ചോദ്യം ചെയ്യലാണ്, ഞാന്‍ ഇച്ഛാശക്തിയുള്ളവളും പോരാടുന്നവളുമാണ്. ആരേയും വിധിക്കാതിരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും സഹിഷ്ണുതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തന്റെ പിതാവ് പറയാറുണ്ടെന്നും കിഡ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കിഡ്മാന്‍ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നത്. 2018-ല്‍ പ്രമുഖ അമേരിക്കന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലും കിഡ്മാന്‍ തന്റെ ദൈവ വിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിന്നു. 'ഞാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു'. ഒരു കന്യാസ്ത്രീ ആവുക എന്ന ആശയത്തോട് താല്‍പര്യമുണ്ടായിരിന്നുവെന്നും ആ പാതയില്‍ പോയില്ലെങ്കിലും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും കിഡ്മാന്‍ പറഞ്ഞു. 55 കാരിയായ കിഡ്മാന്‍ ഇപ്പോഴും ഹോളിവുഡില്‍ സജീവമാണ്. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്ന നടിയായ കിഡ്മാന് ഓസ്കാറിന് പുറമേ, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡും, രണ്ട് പ്രൈം ടൈം എമ്മി അവാര്‍ഡുകളും, ആറ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ‘ഫാര്‍ ആന്‍ഡ് എവേ’, ‘ബാറ്റ്മാന്‍ ഫോര്‍ എവര്‍’ തുടങ്ങിയ സിനിമകളാണ് കിഡ്മാന്റെ പ്രശസ്തമായ സിനിമകള്‍.
Image: /content_image/News/News-2022-08-11-14:25:39.jpg
Keywords: :നടി, നടന്‍