Contents

Displaying 19061-19070 of 25050 results.
Content: 19453
Category: 1
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന് അഭയം നിഷേധിച്ച് ജർമ്മനി
Content: മ്യൂണിക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ സ്വദേശി തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ അപ്പീൽ തള്ളി. സുരക്ഷാഭീഷണിയെ തുടർന്ന് ഹസ്സൻ എന്ന പേരിൽ രേഖകളിൽ പേര് നൽകിയിരിക്കുന്ന 44 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയുടെ കേസാണ് മനുഷ്യാവകാശ കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹസ്സന്റെ വീട്ടിൽ ഇറാനിയൻ സുരക്ഷാസേന തിരച്ചിൽ നടത്തി കംപ്യൂട്ടറും, ബൈബിളും അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് അവരുടെ കുടുംബം തുർക്കി വഴി ജർമ്മനിയിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഇപ്പോൾ ജർമ്മനിയിലുള്ള ഹസ്സൻ 2018 ലാണ് തങ്ങൾക്ക് ജർമ്മനിയിൽ തങ്ങാനുളള അനുമതി ഔദ്യോഗികമായി ആവശ്യപ്പെടുന്നത്. ഹസ്സന്റെ ഭാര്യ സഹോദരനും ക്രൈസ്തവിശ്വാസം സ്വീകരിച്ച ആളാണ്. പിന്നീട് അദ്ദേഹത്തിന് വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരിൽ ജീവൻ തന്നെ നഷ്ടമായി. അയാളുടെ ഭാര്യയ്ക്കും കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നു. ഈ സംഭവമാണ് ഹസ്സനും ക്രൈസ്തവിശ്വാസം സ്വീകരിക്കാൻ പ്രചോദനമായി മാറിയത്. ക്രൈസ്തവിശ്വാസം സ്വീകരിച്ചതിനുശേഷം ഭാര്യ സഹോദരൻ മറ്റൊരു വ്യക്തിയായി മാറിയെന്നും, ആ അനുഭവം തങ്ങൾക്കും ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും ജർമ്മനിയിലെ അധികൃതർക്ക് നൽകിയ രേഖയിൽ ഹസ്സൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികൃതർ അഭയം നിഷേധിച്ചതിനു ശേഷം, ഗ്രീഫ്സ് വാൾഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവന വിചിത്രമായിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാര്യ സഹോദരന്റെയും, അയാളുടെ ഭാര്യയുടെയും അനുഭവം കണ്ടിട്ട് ഒരു മുസ്ലിമും ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനുശേഷമാണ് കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്റെ മതത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും, അത് ചോദിക്കാൻ തനിക്ക് അനുവാദം ഇല്ലായിരുന്നുവെന്നും, ചോദ്യം ചോദിച്ച വേളകളിൽ സ്കൂളിൽ നിന്നും മർദ്ദനം വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ക്രൈസ്തവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന സംഘടന ആയ അലയൻസ് ഡിഫൻഡിങ് ഫ്രീഡം എന്ന സംഘടന വഴി തയ്യാറാക്കിയ പ്രസ്താവനയിൽ ഹസ്സൻ പറഞ്ഞു. ഒരിക്കൽ ഒരു നല്ല വാർത്ത ഉണ്ടെന്ന് ഭാര്യ സഹോദരൻ തന്നോടും, ഭാര്യയോടും പറഞ്ഞു. ''ഒരു നിധിയുണ്ട്, ജീവിക്കുന്ന ഒരു ദൈവമുണ്ട്. യേശുക്രിസ്തു, നമ്മൾ ആ ദൈവത്തിന്റെ മക്കളാണ് അടിമകൾ അല്ല''. രക്ഷ സൗജന്യമായി തന്നെ ലഭിക്കുമെന്നും ഭാര്യ സഹോദരൻ പറഞ്ഞു. ജർമ്മനിയിൽ ഇപ്പോൾ താൽക്കാലികമായി താമസിക്കുന്ന സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ടെന്നും, മറ്റുള്ളവരെ ക്രിസ്തുവിനു വേണ്ടി തനിക്ക് നേടണമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിൽ ക്രിസ്തുവിനെ കണ്ടെത്തുക എന്നതും, ഒരു നല്ല ജീവിതം നയിക്കുക എന്നതുമാണ് തന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ലക്ഷ്യമെന്നും ഹസ്സൻ വിശദീകരിച്ചു. പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറാൻ പരാജയമായി മാറുകയാണെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡത്തിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന കെൽസി സോർസി ഓഗസ്റ്റ് പതിനൊന്നാം തീയതി ഹസ്സൻ കേസിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും, അത് പ്രകാരം ജീവിക്കാനും അവകാശം നൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ തലത്തിലേക്ക് ഇറാന്റെ നിയമങ്ങളെയും കൊണ്ടുവരാൻ ഭരണഘടന ഭേദഗതി ആവശ്യമാണെന്നും കെൽസി സോർസി ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിക്കുന്നത് വരെ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ജർമ്മനി പോലെയുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്തം മാനിക്കാതിരുന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹസ്സനെ തിരികെ ഇറാനിലേക്ക് അയച്ചാൽ ഒന്നെങ്കിൽ അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിക്കുമെന്നും അതല്ലെങ്കിൽ വധശിക്ഷ വരെ നൽകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷകർ കരുതുന്നത്.
Image: /content_image/News/News-2022-08-15-15:30:23.jpg
Keywords: ഇറാന
Content: 19454
Category: 10
Sub Category:
Heading: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?; ചോദ്യങ്ങളുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? സുവിശേഷത്തോട് ആസക്തിയുണ്ടോ? അത് കൊണ്ടുപോകാറുണ്ടോ? അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നുണ്ടോ? തുടങ്ങീ വിവിധ ചോദ്യങ്ങളുമായി ആത്മശോധന നടത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പു പതിവുപോലെ നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു സമാഗതനായത്, ദൈവ സ്നേഹത്തിൻറെ സദ്വാർത്ത, കൊണ്ടുവരാനാണ്. അതിനാൽ, സുവിശേഷം ഒരു തീ പോലെയാണെന്ന് അവിടന്ന് നമ്മോട് പറയുകയാണ്, കാരണം അത് ചരിത്രത്തിലേക്ക് വിസ്ഫോടനം ചെയ്യുമ്പോൾ, ജീവിതത്തിൻറെ പഴയ അവസ്ഥകളെ അഗ്നിയിൽ ദഹിപ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യഥാർത്ഥ വിശ്വാസം ഒരു തീയാണ്, രാത്രിയിൽ പോലും ഉണർന്നിരിക്കാനും പ്രവർത്തനനിരതരായിരിക്കാനും നമ്മെ പ്രാപ്തരാക്കുന്നതിന് കത്തിനില്ക്കുന്ന അഗ്നി! ആകയാൽ നമുക്ക് ആത്മശോധനചെയ്യാം: എനിക്ക് സുവിശേഷത്തോട് ആസക്തിയുണ്ടോ? ഞാൻ നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകാറുണ്ടോ? ഞാൻ ഏറ്റുപറയുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശ്വാസം എന്നെ ആനന്ദകരമായ ഒരു ശാന്തതയിലാഴ്ത്തുകയാണോ അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയാണോ ചെയ്യുന്നത്? ഒരു സഭ എന്ന നിലയിലും നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ സമൂഹങ്ങളിൽ, ആത്മാവിൻറെ തീ കത്തുന്നുണ്ടോ, പ്രാർത്ഥനയ്ക്കും ദാനധർമ്മത്തിനുമുള്ള അഭിനിവേശം, വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?, അല്ലെങ്കിൽ തളർച്ചയിലേക്കും പതിവു രീതികളിലേക്കും പരാതികൾ പറഞ്ഞും അനുദിന ജല്പനങ്ങളോടു കൂടിയും വലിച്ചിഴയ്ക്കുകയാണോ? ഇക്കാര്യത്തില്‍ നമ്മുക്ക് ആത്മശോധന ചെയ്യാം. പിതാവിന്റെ ആർദ്രത കണ്ടെത്താനും ഹൃദയത്തെ വിശാലമാക്കുന്ന യേശുവിന്റെ ആന്ദം അനുഭവിക്കാനും എല്ലാവർക്കും കഴിയട്ടെ. അതിനായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2022-08-15-19:42:22.jpg
Keywords: പാപ്പ
Content: 19455
Category: 18
Sub Category:
Heading: നിർദിഷ്ട ഹിന്ദു രാഷ്ട്രത്തിൽ ക്രിസ്ത്യാനികൾക്കു വോട്ടവകാശം ഉണ്ടാകില്ല: 'ഹിന്ദു രാഷ്ട്ര ഭരണഘടന'യുടെ ആദ്യ കരട് പുറത്ത്
Content: ന്യൂഡൽഹി: നിർദിഷ്ട ഹിന്ദു രാഷ്ട്രത്തിൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശം ഉണ്ടാകില്ലെന്നു കരട് ഭരണഘടന. ഡൽഹി മാറ്റി വരാണാസി രാജ്യതലസ്ഥാനമാക്കാനും 30 ഹൈന്ദവ സന്യാസിമാർ തയാറാക്കിയ 'ഹിന്ദു രാഷ്ട്ര ഭരണഘടന'യുടെ ആദ്യ കരടിൽ പറയുന്നു. കാശിയിൽ (വരാണാസി) സ്ഥാപിക്കുന്ന പുതിയ പാർലമെന്റിന് മതങ്ങളുടെ പാർലമെന്റ് (പാർലമെന്റ് ഓഫ് റിലീജിയൻസ്) എന്നാകും പേര്. മൊത്തം 543 പേരാകും പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുക. 16 വയസു മുതലുള്ള എല്ലാ ഹിന്ദു പൗരന്മാർക്കും വോട്ടവകാശമുണ്ടാകും. 25 വയസു തികയുന്ന ഏതൊരു ഹിന്ദുവിനും പാർലമെന്റിലേക്കു മൽസരിക്കാം. എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക പരിശീലനത്തിനും നിർദേശമുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗരാജിൽ അടുത്ത വർഷം നടക്കുന്ന മഹാമേളയുടെ ഭാഗമായുള്ള ധർമ സൻസദിൽ (ധർമ പാർലമെന്റ്) ഇതുവരെ തയാറാക്കിയ 32 പേജുള്ള ഭരണഘടനയുടെ കരട് അവതരിപ്പിക്കും. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടിയാൽ മുസ്ലിം, ക്രിസ്ത്യൻ അടക്കമുള്ള ഹൈന്ദവ ഇതര മതസ്ഥർക്ക് വോട്ടവകാശം ഉണ്ടാകില്ലെന്നു വരാണസി ആസ്ഥാനമായുള്ള ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റ് സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. അവസാന ഭരണഘടന 750 പേജുള്ളതായിരിക്കും. ഹൈന്ദവ മത പണ്ഡിതരുമായി വിശദമായ ചർച്ചകൾക്കു ശേഷം കരടു ഭരണഘടനയുടെ പകുതിയോളമാകും (മുന്നൂറോളം പേജ്) അടുത്ത വർഷത്തെ മഹാസമ്മേളനത്തിൽ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രയാഗ് രാജിൽ ചേർന്ന മഹാസമ്മേളനത്തിലാണ് ഷംഭവി പീതാദീശ്വറിന്റെ നേതൃത്വത്തിൽ 30 അംഗങ്ങളെ ഭരണഘടനയുടെ കരട് ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയതെന്നും സ്വാമി ആനന്ദ് സ്വരൂപ് വിശദീകരി ച്ചു. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന പ്രമേയവും ധർമ സൻസദിൽ പാസാക്കി. 'അഖണ്ഡ ഭാരത'ത്തിന്റെ മുഖചിത്രത്തോടു കൂടിയ കരട് രേഖയിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങൾ കൂടി ഭാവിയിൽ ഭാരതത്തിൽ ലയിക്കുമെന്നും പറയുന്നു. ഹിന്ദു രാഷ്ട്ര നിർമാൻ സമിതി അധ്യക്ഷൻ കമലേശ്വർ ഉപാധ്യായ, സ്വാമി ആനന്ദ് സ്വരൂപ്, സുപ്രീംകോടതി അഭിഭാഷകൻ ബി.എൻ. റെഡ്ഢി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, സനാതന ധർമ പണ്ഡിതൻ ചന്ദ്രമണി മിശ്ര, വേൾഡ് ഹിന്ദു ഫെഡറേഷൻ പ്രസിഡന്റ് അജയ് സിംഗ് തുടങ്ങിയവരാണു ഹിന്ദു ഭരണഘടനാ കരട് തയാറാക്കുന്ന സമിതിയിലുള്ളത്.
Image: /content_image/India/India-2022-08-16-08:41:12.jpg
Keywords: ഹിന്ദുത്വ
Content: 19456
Category: 14
Sub Category:
Heading: ലോഗോസ് ക്വിസ് 2022; മൊബൈൽ ആപ്പിന്റെ അഞ്ചാം വേർഷൻ പുറത്തിറങ്ങി
Content: തിരുവനന്തപുരം : കെസിബിസിയുടെ കീഴിൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ക്വിസിന് തയാറാകുന്നവർക്കായുള്ള മൊബൈൽ ആപ്പിന്റെ അഞ്ചാം വെർഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നേറ്റോ പുറത്തിറക്കി. ലോഗോസ് ആപ്പിൽ ഗെയിമായി കളിച്ചു കൊണ്ട് 2022 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനം നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. 2022ലെ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള 1050 ചോദ്യങ്ങളാണ് മൊബൈൽ ആപ്പിലുള്ളത്. ഒന്നാം ഘട്ടത്തിലെ ജോഷ്വായുടെ പുസ്തകത്തിൽ നിന്നുള്ള 300 ചോദ്യങ്ങൾക്ക് ഉത്തരം നൽകി കളിക്കാവുന്നതാണ്. ആഗസ്റ്റ് 25 മുതൽ രണ്ടാം ഘട്ടം ആപ്പിൽ ലഭ്യമാകും. സെപ്റ്റംബർ ഒന്നിന് മൂന്നാം ഘട്ടവും സെപ്റ്റംബർ 15 ന് നാലാം ഘട്ടവും സെപ്റ്റംബർ 20, 23 തീയതികളിൽ ലോഗോസ് മോഡൽ പരീക്ഷയും സെപ്റ്റംബർ 24ന് രാത്രി 10ന് അന്തിമഫലവും ആപ്പിൽ ലഭ്യമാകും. തിരുവനന്തപുരം അതിരൂപതയിലെ മീഡിയ കമ്മീഷനും അജപാലന ശുശ്രൂഷ സമിതിയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ, മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ദീപക് ആന്റോ, ഷാജി ജോർജ്, ആൻസൺ, പ്രദീപ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ലോഗോസ് ആപ്പിൽ കളിച്ച് കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ മത്സരാർഥികളും ലോഞ്ചിംഗ് പരിപാടിയിൽ പങ്കെടുത്തു. 2017 മുതൽ പുറത്തിറക്കിയ ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വി സിന് തയാറെടുക്കുന്നത്. ആദ്യശ്രമത്തിൽ തന്നെ കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ചോ ദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിന്റ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോഗോസ് ആപ്പ് അഞ്ചാം വേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ഇപ്പൊൾ ലഭ്യമാണ്. ** {{ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ->https://play.google.com/store/apps/details?id=com.logosquizapp.LAT2k18}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-08-16-09:20:27.jpg
Keywords: ലോഗോ
Content: 19457
Category: 1
Sub Category:
Heading: മെക്സിക്കോയിൽ സാത്താനിക് ടെമ്പിൾ തുറക്കാൻ ശ്രമം; അപലപിച്ച് കത്തോലിക്ക സഭ
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ സാത്താനിക് ടെമ്പിൾ ആരംഭിക്കാനുള്ള തീരുമാനം എൻറിക് മാർതൻ ബെർഡൻ എന്ന കുപ്രസിദ്ധ മന്ത്രവാദി പ്രഖ്യാപിച്ചതിന് പിന്നാലെ നീക്കത്തെ അപലപിച്ച് കത്തോലിക്ക സഭ രംഗത്ത്. 2023ൽ മാർച്ച് മാസം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് എൻറിക് മാർതന്റെ പ്രഖ്യാപനം. വെരാക്രൂസ് രൂപതയുടെ അധ്യക്ഷന്‍ കാർലോസ് ബ്രിസെനോയും, സ്പാനിഷ് ഭൂതോച്ചാടകൻ ഫാ. ഫ്രാൻസിസ്കോ ടോറസും മന്ത്രവാദിയുടെ പ്രഖ്യാപനത്തെ അപലപിച്ചു. നാം നാശത്തിന് എതിരാണെന്നും, സാത്താൻ നാശത്തിന്റെ രാജകുമാരനാണെന്നും ബിഷപ്പ് കാർലോസ് ബ്രിസെനോ പറഞ്ഞു. ഭൂമിയിൽ ഒരു സന്തോഷകരമായ ജീവിതം നയിക്കുന്നതിൽ നിന്ന് സാത്താൻ നമ്മെ തടയുന്നു. മരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് പകരം, ജീവന്റെ സംസ്കാരം വളർത്തേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു. സാത്താനു വേണ്ടി ഏതെങ്കിലും ഒരു ആരാധനാലയം പണിയുന്നത് വലിയ തെറ്റാണെന്ന് എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ്കോ ടോറസ് പറഞ്ഞു. സാത്താൻ എന്നത് സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ്, അതിനാൽ അത് ഒരു സൃഷ്ടിയാണ്, സാത്താന് അധികാരം ഒന്നുമില്ലായെന്നും പ്ലാസൻസിയ രൂപതയിൽ ഭൂതോച്ചാടനത്തിന്റെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ ടോറസ് വിശദീകരിച്ചു. സാത്താന് വിശ്വാസികളെയോ, ശിഷ്യന്മാരെയോ അല്ല; മറിച്ച് അടിമകളെയാണ് ആവശ്യം. സാത്താനിക് ടെമ്പിളുമായി ബന്ധപ്പെടുന്നവർ സാത്താന്റെ അധീനതയിൽ ആകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദൈവത്തിന്റെ ഏതൊരു മകനും കൃപയിൽ സാത്താനേക്കാൾ ശക്തിയുള്ള വ്യക്തിയാണെന്നും ടോറസ് കൂട്ടിച്ചേർത്തു. മാസ്റ്റർ ഷെഫ് എന്ന പരിപാടിയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആളാണ് സാത്താനിക് ടെംപിളിന് ആരംഭം കുറിച്ചിരിക്കുന്ന മാർതൻ ബെർഡൻ. ടുക്സ്റ്റ്ലാസ് പ്രദേശത്തെ 400 സ്ക്വയർ മീറ്റർ സ്ഥലമാണ് സാത്താനിക് ടെമ്പിൾ പണിയാൻ വേണ്ടി ഇയാള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
Image: /content_image/News/News-2022-08-16-10:38:01.jpg
Keywords: സാത്താ, പിശാച
Content: 19458
Category: 13
Sub Category:
Heading: ഫുലാനികള്‍ നടത്തുന്ന വംശഹത്യ; ഭവനരഹിതരാക്കിയ ആയിരങ്ങളെ സംരക്ഷിക്കുവാന്‍ നൈജീരിയന്‍ ഇടവക
Content: അബൂജ: നൈജീരിയയില്‍ ഫുലാനികളുടെ ആക്രമണങ്ങള്‍ നിരാലംബരാക്കിയ ആയിരങ്ങളെ സംരക്ഷിക്കുവാന്‍ നൈജീരിയയിലെ കത്തോലിക്ക ഇടവക ഏറെ കഷ്ട്ടപ്പെടുന്നു. ഫുലാനികളും കൊള്ളക്കാരും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം നിരവധി പേരാണ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക അടക്കമുള്ള കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ബെന്യൂ സംസ്ഥാനത്തില്‍ ജൂണ്‍ 30-ന് ഉണ്ടായ ആക്രമണത്തില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട ഓര്‍ഗൂസ് അകായുടെ ഭാര്യയും മൂന്ന്‍ മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ബെന്യൂ ഗവര്‍ണര്‍ സാമുവല്‍ ഒര്‍ട്ടോം വാഗ്ദാനം ചെയ്തിരിക്കുന്ന സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അകായുടെ ഭാര്യ. നൈജീരിയയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ പത്തുലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഏതാണ്ട് 82%-നും മാകുര്‍ഡി രൂപതയാണ് അഭയം നല്‍കിയിരിക്കുന്നതെന്നു ബിഷപ്പ് വില്‍ഫ്രഡ് ചിക്പാ അനാഗ്ബെ വെളിപ്പെടുത്തി. എന്നാല്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി സെന്റ്‌ ഫ്രാന്‍സിസ് ഇടവക പോലെയുള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ പാടുപെടുകയാണ്. ഇവരില്‍ പലരും പട്ടിണിയിലാണ്. വല്ലപ്പോഴും മാത്രമാണ് ഫെഡറല്‍ ഗവണ്‍മെന്റ് എന്തെങ്കിലും അയച്ചു തരാറുള്ളതെന്ന്‍ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇബാ ടെര്‍ണാ ജേക്കബ് പറയുന്നു. കാലിമേക്കുന്ന മുസ്ലീം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നുഴഞ്ഞുകയറുവാന്‍ പറ്റുന്ന രീതിയില്‍ വളരെ ആസൂത്രിതമായിട്ടാണ് കൊള്ളക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ക്രൈസ്തവരെ പുറത്താക്കി അവരുടെ നിലങ്ങള്‍ ഫുലാനികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള നിഗൂഡ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും ബിഷപ്പ് അടുത്തിടെ പ്രസ്താവിച്ചിരിന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ മെത്രാന്‍ കാലാവസ്ഥാ വ്യതിയാനമാണ് ആക്രമണങ്ങളുടെ പിന്നിലെ കാരണമെന്ന് പറയുന്നത് അപഹാസ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. 2014 മുതല്‍ ഫുലാനികള്‍ ക്രൈസ്തവരെ കൊലപ്പെടുത്താത്ത വാര്‍ത്ത കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്നും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിക്ക് അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പറ്റുന്നില്ലെന്നും, മെയ് 1 മുതല്‍ ജൂണ്‍ 30 വരെ ബെന്യു സംസ്ഥാനത്തില്‍ 70 പേര്‍ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മെത്രാന്‍ പറയുന്നു. ഗ്രാമവാസികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ പോകുന്ന സമയത്താണ് ഫുലാനികള്‍ ആക്രമണം നടത്തുന്നതെന്നു ഗ്വേര്‍ വെസ്റ്റ്‌ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയുടെ തലവനായ അയാണ്ടേ ആന്‍ഡ്ര്യു പറഞ്ഞു. തോക്കുകളുമായി സ്വതന്ത്രമായി വിഹരിക്കുന്ന ഫുലാനികള്‍ മുപ്പതോളം ഗ്രാമങ്ങള്‍ പിടിച്ചടക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുലാനികളുടെ ആക്രമണങ്ങള്‍ കാരണം ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനോ, കൂദാശകള്‍ സ്വീകരിക്കുവാനോ കഴിയാത്ത അവസ്ഥയാണെന്നു സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയുടെ ചുമതലയുള്ള ഫാ. ക്ലീറ്റസ് ബുവാ പറയുന്നു. അഗ്ബാഗെയില്‍ മാത്രം ഫുലാനികള്‍ ഭവനരഹിതരാക്കിയവരുടെ 50 അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ സാധാരണക്കാരുടെ അവസ്ഥ ഓരോ ദിവസവും ക്ലേശകരമാകുകയാണ്.
Image: /content_image/News/News-2022-08-16-14:41:29.jpg
Keywords: നൈജീ
Content: 19459
Category: 1
Sub Category:
Heading: മുൻ കന്യാസ്ത്രീകളും അശ്ലീല സാഹിത്യങ്ങളും
Content: മലയാള സാഹിത്യത്തിന്റെയും കലാസ്വാദനത്തിന്റെയും ഗതിമാറ്റത്തിന്റെ ഒരു ശരിയായ വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരൻ ടി പത്മനാഭൻ നടത്തിയത്. "അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനി ആണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം". എന്നായിരുന്നു ഒരു സാഹിത്യ സദസിൽ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുൻസന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ പ്രതിഷേധവുമായെത്തിയവരിൽ ഒരാൾ. അതിന്റെ കാരണം, ടി പത്മനാഭൻ തന്റെ പരാമർശത്തിൽ ഉദ്ദേശിച്ചവരിൽ ഒരാൾ താനാണെന്ന് അവർ കരുതിയതുകൊണ്ടാവാം. ലൂസി കളപ്പുരയുടെ ഉൾപ്പെടെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ചില "ആത്മകഥകൾ" വായിച്ചിട്ടുള്ളവർക്ക് ടി പത്മനാഭൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് വ്യക്തമാകും. മുൻ സന്യാസിനിയായ ജെസ്മി എഴുതിയ "ആമേൻ", ലൂസി കളപ്പുര എഴുതിയിട്ടുള്ള "കർത്താവിന്റെ നാമത്തിൽ", ഒരു സന്യാസിനി പോലും ആയിരുന്നില്ലാത്ത അന്നമ്മ ചാണ്ടി വ്യാജ അവകാശവാദത്തോടെ എഴുതിയ "സ്വസ്തി" തുടങ്ങി ചില ഗ്രന്ഥങ്ങൾ കേരളത്തിൽ കുറെയേറെ കോപ്പികൾ വിറ്റഴിഞ്ഞവയും വിവാദങ്ങൾ സൃഷ്ടിച്ചവയുമാണ്. അത്തരം പുസ്തകങ്ങളുടെ ഉള്ളടക്കം യാഥാർഥ്യവുമായി തീരെയും ബന്ധമില്ലാത്തവയാണെന്നും, അശ്ളീലഭാവനകളിൽനിന്ന് ഉരുത്തിരിഞ്ഞ കഥകൾ മാത്രമാണ് അവയെന്നും സാമാന്യബുദ്ധിയുള്ള ഒരു മലയാളിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. എങ്കിലും അത്തരം രചനകൾക്ക് ഇവിടെ ആസ്വാദകർ ഏറുന്നു എന്നുള്ളതാണ് ടി പത്മനാഭന്റെ നിരീക്ഷണം. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭാവനകളാണ് ആത്മകഥകളും ജീവിതാനുഭവങ്ങളും എന്ന വ്യാജേന ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. ശുദ്ധ സാഹിത്യത്തിനും കാമ്പുള്ള രചനകൾക്കും വായനക്കാർ കുറയുമ്പോൾ തരംതാണ ഭാവനകൾക്കും കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങൾക്കും ശ്രോതാക്കളും വായനക്കാരും വർദ്ധിച്ചുവരുന്നത് സാംസ്‌കാരിക അധഃപതനത്തിന്റെ ലക്ഷണങ്ങളാണ്. അതിനെ മുതലെടുക്കാൻ മുൻനിര പ്രസാധകരും തുനിഞ്ഞിറങ്ങുന്നത് പരിതാപകരമായ അവസ്ഥയാണ്. അതിനാൽ, ടി പത്മനാഭന്റെ വാക്കുകൾ ആത്മവിമർശനമായെടുത്ത് തിരുത്തലുകൾ വരുത്തുവാൻ പ്രസാധകരും തയ്യാറാകണം. #{blue->none->b->ആസ്വാദനത്തിന്റെ ഗതിമാറ്റങ്ങളും, സന്യാസിനിമാർ നേരിടുന്ന അവഹേളനങ്ങളും ‍}# കേരളത്തിലെ സന്യസ്തർ ഒരു പ്രത്യേക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തങ്ങളെ സംരക്ഷിക്കാൻ എന്ന ഭാവേന സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്ന ഒരു കൂട്ടരിൽനിന്നാണ് വാസ്തവത്തിൽ അവർക്ക് ഇപ്പോൾ സംരക്ഷണം ആവശ്യമായിരിക്കുന്നത്. സന്യാസിനിമാർ മുഴുവൻ പീഡിപ്പിക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് എന്ന പ്രചാരണമാണ് "രക്ഷകരുടെ" ഉദയത്തിന് ഒരു കാരണം. സമീപകാലത്ത് ഒരു സംഘടന, "പീഡിപ്പിക്കപ്പെടുന്ന" സന്യസ്തർക്ക് നിയമസഹായം നൽകുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടി പരസ്യമായി ധനാഭ്യർത്ഥന നടത്തിയിരിക്കുന്നതായി കാണുകയുണ്ടായി. മറ്റൊരു സംഘടന ഏതാനും വർഷങ്ങൾക്ക് മുമ്പ്, "പുറംതള്ളപ്പെടുന്ന" സന്യാസിനിമാർക്ക് അഭയസ്ഥാനം ഒരുക്കുന്നതിനായി ഒരു വലിയ സെന്റർ പണിയുന്നതിനുവേണ്ടി കോടികൾ സമാഹരിക്കുന്നതായി അറിയാനിടയായിരുന്നു. ഇത്തരം "പ്രോജക്ടുകൾക്ക്" പിന്നിൽ മുഖ്യമായും ആട്ടിൻതോൽ ധരിച്ച ചില തല്പരകക്ഷികൾ ആണെന്നുള്ളത് വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്കും ഒരുവിഭാഗം നിഷ്കളങ്കർ പിന്തുണ നൽകുന്നതായി കാണാനിടയായിട്ടുണ്ട്. തികഞ്ഞ ഒരു അബദ്ധധാരണ സന്യാസിനിമാരെക്കുറിച്ചും സന്യാസഭവനങ്ങളെക്കുറിച്ചും സന്യാസസമൂഹങ്ങളെക്കുറിച്ചും രൂപപ്പെടുത്തുവാൻ ഏറ്റവും കൂടുതൽ കാരണമായി മാറിയത് മേൽപ്പറഞ്ഞതരം ആത്മകഥകളായി അവതരിപ്പിക്കപ്പെടുന്ന ഭാവനാ സൃഷ്ടികളാണ്. ടി പത്മനാഭന്റെ തന്നെ ഭാഷയിൽ, അത്തരം അശ്‌ളീല സാഹിത്യത്തിന്റെ ആരാധകരാണ് ഈ രക്ഷക ദൗത്യം ഏറ്റെടുത്തിരിക്കുന്നവരിൽ മോശമല്ലാത്ത ഒരു വിഭാഗം. പതിനായിരങ്ങൾ ഒരു പരാതിയുമില്ലാതെ മഠത്തിന്റെ ആവൃതിക്കുള്ളിൽ ജീവിച്ച് ലാഭേഛയില്ലാതെ സേവനം ചെയ്യുമ്പോൾ, സഭാനിയമങ്ങളെയും മേലധികാരികളെയും അനുസരിക്കാൻ കൂട്ടാക്കാത്ത രണ്ടോ മൂന്നോ പേരുടെ വാക്കുകൾ വിശ്വസിച്ചുകൊണ്ടാണ് മഠങ്ങളിൽ മുഴുവൻ ചൂഷണമാണെന്ന മുറവിളിയുമായി കുറേപേർ ഇറങ്ങുന്നത്! സന്യാസത്തെക്കുറിച്ചും സന്യാസിനികളെക്കുറിച്ചും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുക എന്ന ചില സ്ഥാപിത താല്പര്യക്കാരുടെ ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ട്. കേരളത്തിലും വെളിയിലും പാവപ്പെട്ടവരും അധഃസ്ഥിതരുമായ ഒരു വലിയ വിഭാഗത്തിനുവേണ്ടി, എല്ലാം ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ചിരിക്കുന്ന ഒരു കൂട്ടർ എങ്ങനെയാണ് ലോകത്തിന് മുന്നിൽ തെറ്റുകാരാക്കുന്നത് അഥവാ, തെറ്റുകാരാക്കപ്പെടുന്നത്‌ എന്നുള്ള വിചിന്തനം ആവശ്യമാണ്. സ്വന്തം സുരക്ഷിതത്വം എന്ന ആശയം മനസിന്റെ അടിത്തട്ടിൽ പോലുമില്ലാതെ ചേരികൾക്കുള്ളിൽ പോയി സേവനം ചെയ്യുന്ന നൂറുകണക്കിന് മലയാളി സന്യാസിനിമാരുണ്ട്. പതിറ്റാണ്ടുകളോളം നടത്തിയ ശ്രമഫലമായി ചേരികളെ ടൗൺഷിപ്പുകളാക്കി മാറ്റി ലോകത്തെ അമ്പരപ്പിച്ച സന്യാസിനിമാർ കേരളത്തിലുണ്ട്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത കുറേക്കാര്യങ്ങളാണ് ഇവിടെ സന്യാസിനിമാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ടവരല്ല അവരെന്നും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവരല്ല മലയാളികൾ. എങ്കിലും, സന്യസ്തർക്കും അവരുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾക്കും വിരുദ്ധമായ പലതും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. അതിന് പിന്നിലെ ലക്ഷ്യങ്ങൾ ഏത് പ്രത്യയശാസ്ത്രത്തിൽനിന്ന് ഉത്ഭവിച്ചതായാലും മനസ്സിൽ നന്മയുള്ള മലയാളികൾക്ക് അത് സ്വീകാര്യമാവില്ല എന്ന് തീർച്ച. #{blue->none->b->ഒരു സാംസ്‌കാരിക നവോത്ഥാനം ആവശ്യം ‍}# ഇന്നത്തെ കേരളത്തിൽ, വായന മുതൽ ദൃശ്യകല വരെയുള്ള എല്ലാ മേഖലകളിലും ഒരു ശുദ്ധീകരണം ആവശ്യമാണ്. ചില പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ശരാശരി മലയാളിയുടെ ഭവനത്തിൽ കയറ്റുമായിരുന്നില്ലാത്ത രണ്ടാംകിട സാഹിത്യ രചനകൾ പോലും വർണ്ണാഭമായ പുറംചട്ടയോടും, കാഴ്ച്ചയിൽ ക്വാളിറ്റിയുള്ള പ്രിന്റിംഗിലും പുറത്തിറക്കി, കൂടിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ പതിവ് കാഴ്ചയാണ്. സോഷ്യൽമീഡിയ വഴിയും മുഖ്യധാരാ മാധ്യമങ്ങൾ വഴിയും സിനിമയിലൂടെയും ഇത്തരം മാന്യതകുറഞ്ഞ ആശയപ്രചരണങ്ങൾ നിർബ്ബാധം നടക്കുന്നു. കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും എതിരെ കുത്തഴിഞ്ഞ പ്രചരണങ്ങൾ നടക്കുന്നു എന്നുള്ളതിനേക്കാൾ, ഈ നാടിന്റെ സംസ്കാരത്തെ വളരെ ദോഷകരമായി ഇത്തരം പ്രവണതകൾ ബാധിച്ചുകഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട വസ്തുത. സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി ചലച്ചിത്രങ്ങളിലൂടെയും അവയ്ക്ക് ലഭിച്ച നിരൂപക പ്രശംസയിലൂടെയും ഇന്നത്തെ കേരളത്തിന് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ വിലയിരുത്താവുന്നതാണ്. അഴുകിയതും, ദുർഗന്ധം വമിക്കുന്നതും, നന്മയുടെ അംശം ലവലേശം പോലുമില്ലാത്തതുമായ "കലാ - സാഹിത്യ" സൃഷ്ടികൾക്ക് അമിത പ്രചാരമുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകേണ്ടതുണ്ട്. ടി പത്മനാഭനെപ്പോലെയുള്ള സാഹിത്യകാരന്മാർ മാത്രമല്ല, സാമൂഹിക പ്രവർത്തകരും, കലാകാരന്മാരും, ചലച്ചിത്ര പ്രവർത്തകരും, പ്രസാധകരും, സർക്കാരും പുനർവിചിന്തനങ്ങൾക്കും തിരുത്തൽ നടപടികൾക്കും തയ്യാറാകട്ടെ..!
Image: /content_image/SocialMedia/SocialMedia-2022-08-16-16:44:34.jpg
Keywords: കന്യാസ്ത്രീ
Content: 19460
Category: 1
Sub Category:
Heading: താലിബാന്റെ കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ സഹനം നിറഞ്ഞ അതിജീവനത്തിന് ഒരാണ്ട്
Content: കാബൂള്‍: ഭീതിയുടെയും സഹനത്തിന്റെയും നടുവില്‍ അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന ചുരുക്കം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ അതിജീവനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന്‍ 2021 ഓഗസ്റ്റ് 15-നാണ് ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അന്ന് തൊട്ട് ഇന്നുവരെ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയില്‍ ഒളിവു ജീവിതമാണ് അഫ്ഗാനിലെ ക്രൈസ്തവര്‍ നയിച്ചുവരുന്നത്. യു‌എസ് സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയെ കുറിച്ചും അവര്‍ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളെ കുറിച്ചും ആളുകള്‍ മറന്നു തുടങ്ങിയെന്ന് അഫ്ഗാനിലെ ഭൂഗര്‍ഭ സഭാശൃംഖലയുമായി സഹകരിച്ച് അഫ്ഗാന്‍ ക്രൈസ്തവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ‘ഗ്ലോബല്‍ കാറ്റലിസ്റ്റ് മിനിസ്ട്രി’ (ജി.സി.എം) യുടെ പ്രവര്‍ത്തകനായ റേസ പറഞ്ഞു. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്ത്യാനികളെ കുറിച്ച് ചിന്തിക്കുന്നവര്‍ ചുരുക്കമാണ്. അതിജീവനത്തിനായി ഇന്ന് മിക്ക അഫ്ഗാനികളും വിദേശ സംഘടനകളുടെ സഹായത്തെയാണ് ആശ്രയിക്കുന്നത്. താലിബാന്റെ നിയന്ത്രണം അഫ്ഗാനെ നയതന്ത്രപരമായ ഒറ്റപ്പെടലിലേക്ക് നയിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പാടെ തകർന്നുകഴിഞ്ഞു. മിക്ക അഫ്ഗാനികൾക്ക് ദൈനംദിന അവശ്യവസ്തുക്കൾപോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ്‌ മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. “രാജ്യത്തെ ജനത തളര്‍ന്നുകഴിഞ്ഞു. ഇസ്ലാം അവരെ നശിപ്പിച്ചു. താലിബാന്‍ ദുഷ്ടത നിറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ അവരെ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യാശയുടെ അടയാളമാണ് ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതെന്നും റേസ പറയുന്നു. ആയിരകണക്കിന് പേരെ രക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് പറഞ്ഞ റേസ, ഭൂഗര്‍ഭ നേതാക്കള്‍ക്ക് ക്രിസ്തുവിനെ പങ്കുവെക്കുവാനും അതുവഴി കൂടുതല്‍ വിശ്വാസികളെ നേടുവാന്‍ കഴിയുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ബൈഡന്‍ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാന്റെ പതനത്തിന്റെ വാര്‍ഷികം സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ പതനം ബൈഡന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് നാലു ലക്ഷം ഡോളറുമായി അഫ്ഗാനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ‘ജി.സി.എം’ന് 45 ലക്ഷം ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞു. മൂന്ന്‍ വര്‍ഷം നീണ്ട പുനരുദ്ധാരണ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന ലക്ഷ്യം വെക്കുന്നത്.
Image: /content_image/News/News-2022-08-16-17:15:26.jpg
Keywords: അഫ്ഗാ
Content: 19461
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സിനഡ് സമ്മേളനം ആരംഭിച്ചു
Content: കാക്കനാട്: കർഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫർസോൺ വിഷയവും, തീരദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സംസ്ഥാനകേന്ദ്ര സർക്കാരുകൾ കൂടുതൽ സത്വരമായ നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടാകുന്നതിൽ പ്രശ്നബാധിതപ്രദേശങ്ങളിലെ മനുഷ്യർ ആശങ്കാകുലരാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനവും, സിസ്റ്റർ മരിയ സെലിൻ കണ്ണനായിക്കലിന്റെ ധന്യ പദവി പ്രഖ്യാപനവും ഭാരത സഭയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളാണെന്ന് മേജർ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ജൂബിലിയുടെയും നവതിയുടെയും നിറവിലായിരിക്കുന്ന മെത്രാന്മാരെ കർദിനാൾ അഭിനന്ദനങ്ങൾ അറിയിച്ചു. അമ്പത്തിയൊന്ന് സീറോമലബാർ പിതാക്കന്മാർ പങ്കെടുക്കുന്ന ഇൗ സിനഡ് സമ്മേളനം ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു. ഉച്ചക്കഴിഞ്ഞ് 2.30ന് മേജർ ആർച്ച്ബിഷപ് തിരി തെളിയിച്ച് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും, വിശ്വാസത്തിൽ പിതാവുമായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷികത്തിന്റെ ഭാഗമായി രൂപതകളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തപ്പെട്ട, പ്രത്യേകിച്ച് പാലയൂരും കൊടുങ്ങല്ലൂരും നടന്ന ആഘോഷങ്ങളെ മേജർ ആർച്ച് ബിഷപ്പ് ശ്ലാഘിച്ചു. സഭാതലത്തിലുള്ള മാർതോമാശ്ലീഹായുടെ 1950ാം രക്തസാക്ഷിത്വ അനുസ്മരണം ജൂലൈ മൂന്നിന് ‘സീറോമലബാർ സഭാദിന’ത്തിൽ ആചരിച്ചതിനെകുറിച്ചും കർദിനാൾ അനുസ്മരിച്ചു. വൈദികപരിശീലനത്തിന്റെ പാഠ്യപദ്ധതികൾ പുനരാവിഷ്കരിക്കുന്നതിനെ കുറിച്ചും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ‘സിനഡാലിറ്റി'യെക്കുറിച്ചുള്ള മെത്രാന്മാരുടെ 16ാമത് സാധാരണ സിനഡിനെ കുറിച്ചും ഇൗ സമ്മേളനം ചർച്ച ചെയ്യും. "ആത്മാവിനോട് തുറവിയുള്ളവരായിരിക്കാം; കപ്പലിനെ കാറ്റ് മുമ്പോട്ട് കുതിക്കാൻ സഹായിക്കുന്നതുപോലെ അവിടുന്ന് നമ്മെ മുമ്പോട്ട് നയിക്കും’ എന്ന ഫ്രാൻസിസ് പാപ്പായുടെ ചിന്ത സിനഡിനെ വഴിനടത്തുമെന്ന് കർദ്ദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സിനഡിന്റെ വരും ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.
Image: /content_image/India/India-2022-08-16-20:35:15.jpg
Keywords: സീറോ മലബാർ
Content: 19462
Category: 10
Sub Category:
Heading: നിക്കരാഗ്വേയില്‍ മരിയന്‍ രൂപം സ്വീകരിക്കുവാന്‍ പോയ സംഘത്തെ പോലീസ് തടഞ്ഞു; പ്രാര്‍ത്ഥന കൊണ്ട് സാക്ഷ്യം തീര്‍ത്ത് വിശ്വാസികള്‍
Content: മതഗല്‍പ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ നടപടികള്‍ വീണ്ടും തുടർക്കഥ. മതഗല്‍പ്പ കത്തീഡ്രലില്‍ നിന്നും ഫാത്തിമ മാതാവിന്റെ രൂപം സ്വീകരിക്കുന്നതില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെയും വിശ്വാസികളെയും പോലീസ് വിലക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് മനാഗ്വേയില്‍ നടന്ന മരിയന്‍ കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതയിലെ ഓരോ പ്രതിനിധി സംഘത്തിനും ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നല്‍കിയിരിന്നു. ടൂമാ ഇടവകയിലെത്തിയ പോലീസ് ഇടവക വികാരിയായ ഫാ. എറിക്ക് ഡിയാസിനോട് മരിയന്‍ രൂപം സ്വീകരിക്കുവാന്‍ മതഗല്‍പ്പയിലേക്ക് പോകുന്നത് നിരോധിച്ചിരിക്കുകയാണെന്ന് അറിയിക്കുകയായിരിന്നു. സാന്‍ ജോസ് ഒബ്രേരോ ഇടവക ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. പട്ടണത്തിന്റെ പ്രധാന കവലയില്‍ പോലീസ് പട്രോളിംഗ് ഉണ്ടെന്നും മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ മതഗല്‍പ്പയിലേക്ക് പോകുന്നവരെ ചോദ്യം ചെയ്ത് തിരിച്ചയക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പരിശുദ്ധ കന്യകാമാതാവിലൂടെ സഭയെയും വൈദികരെയും സംരക്ഷിക്കുവാന്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ്‌ അവസാനിക്കുന്നത്. ഇതിനിടെ പ്രദിക്ഷണത്തിന് വിവിധയിടങ്ങളില്‍ അനുമതി തടഞ്ഞെങ്കിലും കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുമിച്ച് കൂടിയ വിശ്വാസികള്‍ പതാകകള്‍ വീശിയും പ്രാര്‍ത്ഥന ഉറക്കെ ചൊല്ലിയും തങ്ങളുടെ വിശ്വാസം പങ്കുവെച്ചു. ''പരിശുദ്ധ ദൈവമാതാവ് നിക്കരാഗ്വേയുടേതാണ്', "നിക്കരാഗ്വേ ദൈവമാതാവിന്റെതാണ്" തുടങ്ങീ വിവിധ മുദ്രാവാക്യ വിളികളും ഇതിനിടെ വിശ്വാസികള്‍ മുഴക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച എല്‍ ടൂമായില്‍ വെച്ച് നൂയെസ്ട്രാ യിലെ സെനോര ഡെ ഫാത്തിമ ഇടവകവികാരിയായ ഫാ. ഫെര്‍ണാണ്ടോ കലേരോയെ പോലീസ് തടയുകയും അവരുടെ വാഹനം പരിശോധിച്ച് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മതഗല്‍പ്പ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചില്ലായെന്നും ഫാ. ഫെര്‍ണാണ്ടോ കലേരോ വെളിപ്പെടുത്തി. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ സമീപകാലത്തായി ശക്തമായിരിക്കുകയാണ്. 2018 മുതല്‍ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ടിച്ചു വന്നിരുന്ന മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനേയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെയും പുറത്താക്കിയ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജനാധിപത്യത്തെ പിന്തുണക്കുന്ന കത്തോലിക്ക സഭാനിലപാടാണ് സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കിയത്. മതഗല്‍പ്പ രൂപതാധ്യക്ഷനായ റൊണാള്‍ഡോ അല്‍വാരെസിനെ അഞ്ചു വൈദികർക്കും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, മൂന്ന്‍ അത്മായര്‍ക്കുമൊപ്പം ഓഗസ്റ്റ് 4 മുതല്‍ പോലീസ് വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-16-21:07:52.jpg
Keywords: നിക്കരാഗ്വേ