Contents

Displaying 19091-19100 of 25050 results.
Content: 19483
Category: 18
Sub Category:
Heading: അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കർശന നടപടി വേണം: ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഏതാനും പേർ അതിരൂപത ആസ്ഥാനത്തെത്തി ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്ത സംഭവത്തിൽ അതിരൂപതയിലെ വിശ്വാസികളുടെ സംഘടനയായ സഭാസംരക്ഷണ സമിതി (ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ സിപിസി) പ്രതിഷേധം അറിയിച്ചു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോസഫ് കുര്യൻ അത്തിക്കളം, വൈസ് പ്രസിഡന്റ് അലക്സാണ്ടർ കുന്നേൽ, കമ്മിറ്റിയംഗം ജോസഫ് ചിറേപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സഭയുടെ ഔദ്യോഗിക ആരാധനാക്രമം അനുസരിച്ച് ഏകീകൃത വിശുദ്ധ കുർബാന അർപ്പണം മറ്റു 34 രൂപതകളിലേതുപോലെ എറണാകുളം അങ്കമാലി അതിരൂപതയിലും വേഗം നടപ്പിലാക്കാൻ വേണ്ട നടപടികൾ സിനഡ് സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ചു നിർദേശം നല്കണമെന്നും സഭാസംരക്ഷണസമിതി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-08-20-09:30:22.jpg
Keywords: അഡ്മിനി
Content: 19484
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സുരക്ഷയിൽ നൈജീരിയൻ സർക്കാരിന്റെ വീഴ്ചയെ പറ്റി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു
Content: അബൂജ: ക്രൈസ്തവരുടെ സുരക്ഷയിൽ നൈജീരിയൻ സർക്കാരിന് സംഭവിക്കുന്ന വീഴ്ചയെ പറ്റി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കാ ബിനായത്ത് എന്ന കത്തോലിക്ക വിശ്വാസിയായ മാധ്യമ പ്രവർത്തകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉടനെ തന്നെ ലൂക്കാ ബിനായത്ത് വിചാരണ നടപടികൾ നേരിടേണ്ടി വരും. മനുഷ്യാവകാശ വിഷയങ്ങളിൽ റിപ്പോർട്ടിംഗ് നടത്തിയിരുന്ന ലൂക്കാ, ക്രൈസ്തവർക്കെതിരെ ഭീഷണികൾ തുടരുമ്പോൾ, അതിനെ പ്രതിരോധിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി എഴുതിയ ലേഖനമാണ് അറസ്റ്റിലേക്ക് നയിച്ചത്. ദക്ഷിണ കടുണയിലെ രണ്ട് ഗ്രാമങ്ങളിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളെ പറ്റിയും അവ മറയ്ക്കുവാന്‍ ഭരണകൂടം നടത്തിയ ഇരട്ടത്താപ്പിനെയും കുറിച്ച് അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. 2021, സെപ്റ്റംബർ 28നു 38 ക്രൈസ്തവ വിശ്വാസികളെയാണ് മഡമേയി എന്ന ഗ്രാമത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയത്. ഇതിനടുത്ത ദിവസം സമീപ ഗ്രാമമായ ജങ്കാസയിൽ ഇക്കൂട്ടർ നാല് ക്രൈസ്തവരെ കൂടി കൊലപ്പെടുത്തി. എന്നാൽ ഈ സംഭവങ്ങളെ ഗ്രാമവാസികളും, ഫുലാനികളും തമ്മിൽ നടന്ന വൈരാഗ്യത്തിന്റെ പേരിൽ നടന്ന പ്രശ്നമായി അധികൃതർ ചിത്രീകരിക്കാൻ ശ്രമിച്ചത് ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി തീർന്നിരുന്നു. ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പറ്റി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ലൂക്കായുടെ അറസ്റ്റിലൂടെയും, വിചാരണയിലൂടെയും നടക്കുന്നതെന്ന് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി വഹിച്ചിരുന്ന നിയമ പ്രഫസറായി ജോലി ചെയ്യുന്ന റോബർട്ട് ടെസ്ട്രോ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രവർത്തകനും വിമർശനം ഇഷ്ടമല്ല, എന്നാൽ ഒരു മാധ്യമപ്രവർത്തകന്റെ ചുമതല എന്നത് വിവരങ്ങൾ ശേഖരിക്കുക എന്നതും, അത് ആത്മാർത്ഥമായി റിപ്പോർട്ട് ചെയ്യുക എന്നതുമാണെന്ന് ഭൂരിപക്ഷ ആളുകൾക്കും ബോധ്യമുണ്ടെന്ന് അദ്ദേഹം കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. സെപ്റ്റംബർ ആറാം തീയതി വരെ ലൂക്കായുടെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമോയെന്ന് വരെ ഭയമുണ്ടെന്നു അദ്ദേഹം പറയുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ തനിക്ക് സംഭവിച്ചാൽ അത് കടുണ സർക്കാരിന്റെ ഉത്തരവാദിത്വം ആയിരിക്കുമെന്നും ലൂക്കാ ബിനായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-20-10:29:08.jpg
Keywords: നൈജീ
Content: 19485
Category: 11
Sub Category:
Heading: 'ദൈവത്തിലാണ് നമ്മുടെ പ്രത്യാശ'; പോസ്റ്ററുകൾ സ്കൂളുകളിൽ സ്ഥാപിച്ച് ടെക്സാസ് സംസ്ഥാനം
Content: ടെക്സാസ്: "ദൈവത്തിലാണ് നമ്മുടെ പ്രത്യാശ"യെന്ന് എഴുതിയ പോസ്റ്ററുകൾ പൊതു വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നതിന്റെ തിരക്കിൽ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം. കഴിഞ്ഞവർഷത്തെ നിയമനിർമ്മാണ സഭയുടെ സമ്മേളനത്തിലാണ് 'സെനറ്റ് ബിൽ 797' എന്ന പേരിൽ അറിയപ്പെടുന്ന ബിൽ സംസ്ഥാനം പാസാക്കിയത്. ഭ്രൂണഹത്യ നടത്താനുള്ള അനുമതി 6 ആഴ്ചയാക്കി പരിമിതപ്പെടുത്താൻ മുൻകൈയെടുത്ത സെനറ്റർ ബ്രയാൻ ഹ്യൂജസാണ് സെനറ്റ് ബിൽ 797നും രൂപം നൽകിയത്. ആരെങ്കിലും സംഭാവന ചെയ്യുകയോ, ആരെങ്കിലും നൽകിയ പണം ഉപയോഗിച്ച് വാങ്ങുകയോ ചെയ്ത പോസ്റ്ററുകൾ മാത്രമേ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആളുകൾ ശ്രദ്ധിക്കുന്ന സ്ഥലത്ത് ഈ പോസ്റ്ററുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഓസ്റ്റിനിൽ നടന്ന പരിപാടിക്ക് ശേഷം ട്വിറ്ററിൽ നടത്തിയ പ്രതികരണത്തിൽ പോസ്റ്ററുകൾ സംഭാവന ചെയ്യാൻ മുൻപോട്ട് വരുന്നവരെ സെനറ്റർ ബ്രയാൻ ഹ്യൂജസ് അഭിനന്ദിച്ചു. ക്രൈസ്തവപരമായ കാര്യങ്ങൾക്ക് പണം നൽകുന്ന ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാട്രിയോട്ട് മൊബൈൽ എന്ന കമ്പനി തിങ്കളാഴ്ച ദിവസം സംസ്ഥാനത്തെ നിരവധി സ്കൂളുകൾക്ക് പോസ്റ്ററുകൾ കൈമാറി. ഡാളസ്- ഫോർട്ട്- വോർത്ത് പ്രദേശത്തെ വിദ്യാലയങ്ങൾക്ക് ഫ്രെയിം ചെയ്ത പോസ്റ്ററുകൾ നൽകിയ കമ്പനി പ്രദേശത്തെ എല്ലാ വിദ്യാലയങ്ങളിലും പോസ്റ്ററുകൾ എത്തുന്നത് വരെ തങ്ങളുടെ ഉദ്യമം തുടരുമെന്നും വ്യക്തമാക്കി. 1956ൽ നിരീശ്വരവാദം പുൽകിയ സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇൻ ഗോഡ് വി ട്രസ്റ്റ് (ദൈവത്തിലാണ് നമ്മുടെ പ്രത്യാശ) എന്ന ആപ്തവാക്യം രാജ്യത്തെ ഔദ്യോഗിക ആപ്തവാക്യമാക്കാനുള്ള പ്രമേയം അമേരിക്കൻ കോൺഗ്രസ് ഐക്യകണ്ഠേന പാസാക്കുന്നത്. പിന്നീട് കറൻസി നോട്ടുകളിലും, സർക്കാർ കെട്ടിടങ്ങളിലും ഈ ആപ്തവാക്യം പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ആപ്തവാക്യത്തിന്റെ ഉപയോഗത്തിനെതിരെ നിരീശ്വരവാദികൾ നിരന്തരമായി നിയമ പോരാട്ടത്തിൽ ഏർപ്പാടാറുണ്ട്. ഇൻ ഗോഡ് വി ട്രസ്റ്റ് എന്ന ദേശീയ ആപ്തവാക്യം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് 1970ൽ അമേരിക്കയിലെ ഒരു ഫെഡറൽ അപ്പീൽ കോടതി ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു കേസിൽ നടത്തിയ വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-20-16:36:23.jpg
Keywords: അമേരിക്ക
Content: 19486
Category: 1
Sub Category:
Heading: ഭരണകൂട ഭീകരത തുടരുന്നു; നിക്കരാഗ്വേയില്‍ മെത്രാനെയും വൈദികരെയും വിശ്വാസികളെയും പിടിച്ചുകൊണ്ടുപോയി
Content: മനാഗ്വേ: നിക്കരാഗ്വേയില്‍ സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്ക്കെതിരെയുള്ള വേട്ടയാടല്‍ തുടരുന്നു. പോലീസ് ക്രൂരതയെ തുടര്‍ന്നു വീട്ടു തടങ്കലിലായിരിന്ന മതഗല്‍പ്പ മെത്രാന്‍ റൊണാള്‍ഡോ ജോസ് അല്‍വാരസിനെയും വൈദികരെയും വിശ്വാസികളെയും ബന്ധനസ്ഥരാക്കി ക്കൊണ്ടുപോയി. രൂപതാസ്ഥാനത്ത് ആഗസ്റ്റ് 4 മുതൽ വീട്ടുതടങ്കലിലായിരുന്ന മെത്രാൻ റൊണാള്‍ഡോ ജോസ് അൽവാരസിനെയും വൈദികരും വൈദികാർത്ഥികളും അൽമായ വിശ്വാസികളുമുൾപ്പടെ മറ്റ് എട്ടുപേരെയുമാണ് പോലീസും അർദ്ധ സുരക്ഷാസേനയും ചേർന്ന് ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയത്. ഇന്നലെ വെള്ളിയാഴ്ച (19/08/22) രാത്രിയിൽ ആയിരുന്നു സംഭവം. 8 വാഹനങ്ങളുമായി എത്തിയാണ് പോലീസ് രൂപതയുടെ അരമനയിൽ ഇടിച്ചുകയറി ഇത് ചെയ്തതെന്ന്‍ ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്കാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യുന്നതിനാണ് കൊണ്ടു പോയതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ബിഷപ്പ് റൊണാള്‍ഡോ ജോസ് അല്‍വാരസിനെ ക്രൂശിക്കുവാനുള്ള പ്രസിഡന്‍റ് ഒര്‍ട്ടേഗയുടെ സമ്മര്‍ദ്ധ തീരുമാനമായാണ് ഇതിനെ നോക്കികാണുന്നത്. സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെയുള്ള ഇത്തരം നടപടികൾക്കു കാരണം.
Image: /content_image/News/News-2022-08-20-20:54:14.jpg
Keywords: നിക്കരാ
Content: 19487
Category: 4
Sub Category:
Heading: 'എത്രയും ദയയുള്ള മാതാവേ' എന്ന നമുക്ക് പ്രിയമുള്ള പ്രാർത്ഥന എഴുതിയ വിശുദ്ധൻ
Content: 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന പ്രഭുകുടുംബത്തിൽ പിറന്ന ബെർണാർഡും അവന്റെ നാല് സഹോദരന്മാരും ( ഗീയ്, ജെറാർഡ്, ആൻഡ്രൂ, ബർത്ലോമിയോ ) ലോകത്തെ പരിത്യജിക്കാനും സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാനുമായി ഒരുങ്ങി നില്ക്കുന്നു. ഏറ്റവും താഴെയുള്ള സഹോദരൻ നിവാർഡിനെ മാത്രം അവർ കൂടെ കൂട്ടിയിട്ടില്ല. പ്രായമായ പിതാവിനെ നോക്കാൻ ആരെങ്കിലും വേണമല്ലോ. തികഞ്ഞ ദൈവഭക്തയായ അവരുടെ അമ്മ ആറ് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞിരുന്നു. അവർ അഞ്ചുപേരും വീട്ടിൽ നിന്ന് ഇറങ്ങി അകലുമ്പോൾ അവർ വിളിച്ചു പറഞ്ഞു, " വിട കൊച്ചു നിവാർഡേ, ഇനി നമ്മുടെ എല്ലാ സ്ഥലങ്ങളും എസ്റ്റേറ്റുമൊക്കെ നിന്റെയാണ് കേട്ടോ " അവനെ ആശ്വസിപ്പിക്കാണെന്ന വണ്ണം അവർ വിളിച്ചുപറയുന്ന കേട്ട് നിവാർഡ് തിരിച്ചു ഉറക്കെ വിളിച്ചുപറഞ്ഞു, " അതൊട്ടും ശരിയായില്ല, നിങ്ങൾക്ക് സ്വർഗ്ഗം, എനിക്ക് ഭൂമി മാത്രം?!" സിറ്റോവിലെ ആശ്രമത്തിലേക്ക് അവനോട് കൂടെ ചേരാനായി, തന്റെ സഹോദരരെയും അമ്മാവനെയും ബർഗണ്ടിയിലെ 26 ശ്രേഷ്ഠപ്രഭുക്കന്മാരെയും ബെർണാർഡ് പിന്നാലെ നടന്നു സമ്മതിപ്പിച്ചിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു. അവന് 22 വയസ്സായിരുന്നു അപ്പോൾ. 1090 ൽ ജനിച്ച്, ഏറ്റവും മികച്ച സ്‌കൂളുകളിൽ വിദ്യാഭ്യാസം ലഭിച്ച ബെർനാർഡിന് സാഹിത്യം വളരെ ഇഷ്ടമായിരുന്നു. വഴിയോരത്തുള്ള ഒരു പള്ളിയിലെ സന്ദർശനവും ഭാവിയെക്കുറിച്ചുള്ള ദൈവഹിതം അറിയാനുള്ള പ്രാർത്ഥനയും അവന്റെ സംശയങ്ങളെല്ലാം ദുരീകരിച്ചു. ലോകവും അതിന്റെ ആർഭാടങ്ങളും തനിക്കുള്ളതല്ല, തന്റെ ഹൃദയം ദൈവത്തിന് മാത്രം അവൻ നിശ്ചയിച്ചു. സിറ്റോയിലെ ആശ്രമത്തിലെ ആബട്ട് സ്റ്റീഫൻ ഹാർഡിങ് ബെർണാർദിനെയും മറ്റ് 31 പേരെയും സ്വീകരിച്ചു. കുറെ കൊല്ലങ്ങളായി അവിടെ പുതിയ നോവിസുമാർ ഉണ്ടായിരുന്നില്ല. തീക്ഷ്‌ണതയോടെ പുതിയ ബാച്ചിന്റെ മേൽനോട്ടം അദ്ദേഹം നിർവ്വഹിച്ചു. 1115ൽ സ്റ്റീഫൻ ബെർണാർഡിനോട്‌ 12 പേരെ കൂട്ടി ക്ലയർവോയിൽ പോയി, ഒരു പ്രഭു കൊടുത്തിരുന്ന സ്ഥലത്ത് ആശ്രമം തുടങ്ങാൻ ആവശ്യപ്പെട്ടു . അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സിൽ ബെർണാർഡ് മഠാധിപനായി. അടുത്ത 38 കൊല്ലം ബെർണാർഡ് ആബട്ട് ആയിരിക്കെ, പേര് സൂചിപ്പിക്കും പോലെ തന്നെ ക്‌ളെയർവോ പ്രകാശത്തിന്റെ താഴ്‌വര ആയി മാറി. "ബെർണാർഡ്, നീയെന്തിനാണ് വന്നത്?" ഈ ചോദ്യം വിശുദ്ധനായ ആ ആബട്ട് സ്വയം എന്നും ചോദിച്ചു, കൂടുതൽ തീക്ഷ്‌ണതയോടെയും ഉത്സാഹവും ദൈവത്തെ സേവിക്കാനായി. അദ്ദേഹത്തിന്റെ വിശുദ്ധിയെയും വിജ്ഞാനത്തെയും കുറിച്ചറിഞ്ഞ ആളുകൾ ക്ലെയർവോയിലേക്ക് പ്രവഹിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ സന്യാസിമാരുടെ എണ്ണം നൂറുകണക്കിനായി. 1117 ൽ, താഴെയുള്ള സഹോദരനും പിതാവും കൂടി ആശ്രമത്തിൽ ചേർന്നു. ആകെയുള്ള ഒരു സഹോദരി സന്യാസിനിയായി കോൺവെന്റിൽ ചേർന്നു. വിശുദ്ധ ബെർണാർഡിന്റെ മരണത്തിനു മുൻപ് തന്നെ ജർമനിയിലും സ്വീഡനിലും അയർലണ്ടിലും ഇംഗ്ലണ്ടിലും പോർച്ചുഗലിലും ഇറ്റലിയിലും സ്വിറ്റ്സെർലണ്ടിലുമൊക്കെയായി 68 ആശ്രമങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാവം മറ്റ് സന്യാസസഭകളെയും ആത്മീയമായി നവീകരിച്ചു. #{blue->none->b->സുവിശേഷകനായ വിശുദ്ധ ബെർണാർഡ് ‍}# 'Art of Preaching' എന്ന തന്റെ പുസ്തകത്തിൽ ഇറാസ്മസ് എഴുതുന്നു. "ബെർണാർഡ് വാഗ്വിലാസമുള്ള ഒരു പ്രസംഗകനാണ്, കല എന്നതിനേക്കാൾ സ്വാഭാവികമായിത്തന്നെ. ആകർഷണശക്തിയോടെയും ചടുലതയോടെയും സംസാരിക്കുന്നവൻ, എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണം, അവരുടെ മനസ്സിൽ ചലനം സൃഷ്ടിക്കണം എന്നെല്ലാം അറിയാവുന്നവൻ". സുവിശേഷം പ്രസംഗിക്കാൻ വേണ്ടി അഞ്ചു പ്രാവശ്യമാണ് ബിഷപ്പാവാനുള്ള ക്ഷണം ബെർണാർഡ് നിരസിച്ചത്. അദ്ദേഹത്തിന്റെ മുന്നൂറോളം പ്രഭാഷണങ്ങൾ ലഭ്യമാണ്. ഉത്തമഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം പ്രസിദ്ധമാണ്.അതിലെ കുറച്ചു വരികൾ:- "സ്നേഹം സ്വയം പര്യാപ്തമാണ്. അത് അതിന് തന്നെ സന്തോഷം പകരുന്നു , അതിന്റെ സ്വന്തം ചിലവിൽ. സ്നേഹം തന്നെ അതിന് ശമ്പളമാണ്, അതിനുള്ള പ്രതിഫലവും. അതിന് ബാഹ്യമായ കാരണം ആവശ്യമില്ല, ഒരു ഫലവും തേടുന്നുമില്ല. സ്നേഹം ഉണ്ടാകുന്നത് സ്നേഹത്തിന്റെ ഫലമായി തന്നെയാണ്. ആന്തരികമായി വളരെ മൂല്യമുണ്ടതിന്. ഞാൻ സ്നേഹിക്കുന്നത് സ്നേഹിക്കുന്നതുകൊണ്ട് തന്നെയാണ്. സ്നേഹിക്കാൻ വേണ്ടി തന്നെയാണ് ഞാൻ സ്നേഹിക്കുന്നത്". "സ്നേഹം മൂല്യമുള്ളതാകുന്നത് അതിന്റെ ആരംഭത്തിലേക്ക് മടങ്ങി , ഉത്ഭവം തേടി, തിരിച്ച് അതിന്റെ ഉറവിടത്തിലേക്ക് ഒഴുകുമ്പോഴാണ്. അതെപ്പോഴും നിലക്കാത്ത ആ ഒഴുക്കിൽ നിന്ന് വലിച്ചെടുക്കപ്പെടണം. സ്നേഹം വഴിയായാണ് ആത്മാവിന്റെ ചലനങ്ങൾ, ഇന്ദ്രിയം, വാത്സല്യം എന്നിവയിലൂടെ സൃഷ്ടി അതിന്റെ സൃഷ്ടാവിനോട്‌ തിരിച്ചു പ്രതികരിക്കുന്നത് ദൈവം നമ്മെ സ്‌നേഹിക്കുമ്പോൾ, സ്നേഹം മാത്രമാണ് അവൻ തിരിച്ചു ആഗ്രഹിക്കുന്നതും. വേറെ ഒന്നിനും വേണ്ടിയല്ല സ്നേഹത്തെ പ്രതി മാത്രമാണ് ഉറപ്പായും അവന് നമ്മെ സ്നേഹിക്കുന്നത്. അവനെ സ്നേഹിക്കുന്നവർ അവരുടെ സ്നേഹത്തിൽ സന്തോഷവാന്മാരാണെന്ന് അവനറിയാം". തെക്കൻ ഫ്രാൻസിലെല്ലാം ആൽബിജെൻസിയൻ പാഷണ്ഡത പടർന്നുപിടിച്ച സമയമായിരുന്നു അത്. കർദ്ദിനാൾ ആൽബെറിക് ബെർണാർദിനോട് താഴെപ്പോയി ജനങ്ങളുടെയിടയിൽ പ്രവർത്തിക്കാൻ പറഞ്ഞപ്പോൾ അസുഖമായി ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം പോയി പറഞ്ഞപോലെ ചെയ്തു. 1146ൽ പോപ്പ് യൂജീൻ മൂന്നാമന്റെ അപേക്ഷപ്രകാരം യൂറോപ്പിലും ജർമനിയിലും കുരിശുയുദ്ധത്തെക്കുറിച്ച് ജനങ്ങളെ ഉത്ബോധിപ്പിച്ചു. യൂറോപ്പിലെ അനേകം ഭരണാധികാരികൾക്ക് അദ്ദേഹം എഴുതിയതിന്റെ ഫലമായി വിശുദ്ധനാട്ടിലേക്ക് ക്രിസ്ത്യാനികളുടെ സഹായത്തിനായി അനേകം പേരെത്തി. നിർഭാഗ്യമെന്നു പറയട്ടെ,അന്ന് കുരിശുയുദ്ധത്തിൽ പങ്കെടുത്തവരുടെ ധാർമികഅധഃപതനം മൂലം അത് പരാജയപ്പെട്ടു. #{blue->none->b->എഴുത്തുകാരനായ ബെർനാർഡ് ‍}# മധ്യകാലഘട്ടത്തിലെ അനേകം മികച്ച മിസ്റ്റിക് കൃതികൾ ബെർണാർഡിന്റെതായി ഉണ്ട്. Degrees of Humility and Pride എന്ന അദ്ദേഹത്തിന്റെ പ്രബന്ധം മനുഷ്യസ്വഭാവത്തെ പറ്റിയുള്ള അതിശയകരമായ വിചിന്തനമാണ്. ഇറ്റലിയിലേക്കുള്ള ഒരു യാത്രക്ക് ശേഷം കുറച്ചു സന്യാസാർത്ഥികളെ ബെർണാർഡ് ക്ലെയർവോയിലേക്ക് കൊണ്ടുവന്നു. അവരിലൊരാളായ യുവാവായ പീറ്റർ ബെർണാർഡ് പഗനേലി പിന്നീട് മാർപ്പാപ്പയായി യൂജിൻ മൂന്നാമൻ എന്ന പേര് സ്വീകരിച്ചു കുറച്ചു അന്തർമുഖനും പൊതുജനമദ്ധ്യത്തിൽ വരാൻ മടിയുള്ളവനും ആയ പോപ്പിന് വേണ്ടി അദ്ദേഹത്തെ നിർദ്ദേശപ്രകാരം Matters of Concern എന്ന പുസ്തകമെഴുതി, ക്രിസ്തുവിന്റെ വികാരിക്ക് വേണ്ട വിശുദ്ധിയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചുമായി. ഹൃദയത്തിൽ തട്ടുന്ന അനേകം എഴുത്തുകൾ അദ്ദേഹത്തിന് " The Doctor flowing with honey" എന്ന വിശേഷണം സമ്മാനിച്ചു. ' എത്രയും ദയയുള്ള മാതാവേ " എന്ന, നമ്മൾ എന്നും ചൊല്ലുന്ന പ്രാർത്ഥന എഴുതിയതും അദ്ദേഹമാണല്ലോ. #{blue->none->b->മധ്യസ്ഥനായ ബെർണാർഡ് ‍}# ഏകാന്തജീവിതത്തിനു ബെർണാർഡ് വളരെ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും വിജ്ഞാനവും സമാധാനം സ്ഥാപിക്കാനുള്ള കഴിവും പ്രസിദ്ധമായതിനാൽ രാജാക്കന്മാർ അവരുടെ തർക്കങ്ങൾ തീർക്കാനും മെത്രാന്മാർ രൂപതകാര്യങ്ങളിൽ അഭിപ്രായം ആരായാനും മാർപ്പാപ്പമാർ അവർക്ക് ഉപദേശത്തിനായുമൊക്കെ അദ്ദേഹത്തെ സമീപിച്ചിരുന്നു. അനേകം സിനഡുകൾ അദ്ദേഹം കൂടേണ്ടതായി വന്നു. 1130 ൽ ഹോണോറിയസ് രണ്ടാമൻ പാപ്പ മരിച്ചപ്പോൾ ഇന്നസെന്റ് രണ്ടാമൻ പാപ്പയെ തിരഞ്ഞെടുത്തത് ഒരു കൂട്ടർക്കിഷ്ടപ്പെട്ടില്ല. അനക്ളീറ്റസ് രണ്ടാമൻ എന്നപേരിൽ അവർ വേറെ ഒരാളെ തിരഞ്ഞെടുത്തു. പ്രശ്നം തീർക്കാൻ ഫ്രാൻസിലെ രാജാവ് ഒരു യോഗം വിളിച്ചു കൂട്ടി. ബെർണാർഡിനെ അതിലേക്ക് ക്ഷണിച്ചിരുന്നു, അദ്ദേഹൻ ഊഷ്മളമായും വ്യക്തതയോടെയും സംസാരിച്ചതിന്റെ ഫലമായി ഇന്നസെന്റ് രണ്ടാമൻ പാപ്പയെ എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുത്തു. നന്ദിസൂചകമായി ഇന്നസെന്റ് രണ്ടാമൻ പാപ്പ റോമിലേക്കുള്ള യാത്രമദ്ധ്യേ ക്ലെയർവോ സന്ദർശിച്ചു. 1153 ൽ ബെർണാർഡ് അവസാനമായി രോഗബാധിതനായി. അതിനിടയിലും ആർച്ച്ബിഷപ്പിന്റെ നിർദ്ദേശപ്രകാരം സമാധാനശ്രമങ്ങൾക്കായി പോയി. അനുസരണത്തിന്റെ മുൻപിൽ അദ്ദേഹത്തിന് രോഗക്ലേശങ്ങൾ ചെറുതായിരുന്നു. തിരിച്ച് ക്ലെയർവോയിലെത്തിയപ്പോഴേക്കും അസുഖം വല്ലാതെ വഷളായിരുന്നു. തന്റെ ആത്മീയപുത്രരുടെ സാന്നിധ്യത്തിൽ അന്ത്യകൂദാശകൾ സ്വീകരിച്ചു. ഓഗസ്റ് 20 1153ന് ദൈവം ബെർണാർഡിനെ നിത്യമഹത്വത്തിലേക്ക് വിളിച്ചു. 1174 ൽ, ഇരുപതിയൊന്നു വർഷങ്ങൾ മാത്രം പിന്നിട്ടപ്പോൾ, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. പീയൂസ് എട്ടാമൻ പാപ്പ 1830ൽ വിശുദ്ധ ബെർണാർഡിനെ സഭയിലെവേദപാരംഗതനായി ഉയർത്തി. ക്ലെയർവോയിലെ ഒറ്റപ്പെട്ട ആശ്രമത്തിൽ നിന്നുകൊണ്ട് പടിഞ്ഞാറൻ സഭയെ അദ്ദേഹം നിയന്ത്രിച്ചു എന്നാണ് പറയപ്പെടുന്നത്. "പന്ത്രണ്ടാം നൂറ്റാണ്ടിനെ തന്റെ തോളിൽ വഹിച്ച " ആ വിശുദ്ധൻ തന്റെ ജീവിതമികവിനാലും സംഭാവനകളാലും " The last of the Church Fathers" എന്ന് ആദരിക്കപ്പെട്ടു. ക്ലെയവോയിലെ വിശുദ്ധ ബെർണാർഡിന്റെ തിരുന്നാൾ ആശംസകൾ ജിൽസ ജോയ്
Image: /content_image/Mirror/Mirror-2022-08-20-22:22:09.jpg
Keywords: എത്രയും
Content: 19488
Category: 18
Sub Category:
Heading: തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത
Content: തിരുവനന്തപുരം: തീരദേശമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത. ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തിരുവനന്തപുരം ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിഴി ഞ്ഞത്തെത്തി ഐക്യദാർഢ്യം അറിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ പ്രമേയം ഫാ. മോർളി കൈതപ്പറമ്പിൽ അവതരിപ്പിച്ചു. പീഡിതരും നീതി നിഷേധിക്കപ്പെട്ടവരും അരക്ഷിതരുമായ ഒരു ജനത തങ്ങളുടെ നിലനിൽപ്പിനായി ഐതിഹാസികമായ സമരം നയിക്കുകയാണെന്നു പ്രമേയത്തിൽ ചങ്ങനാശേരി അതിരൂപത പറയുന്നു. അകലെ നിന്നു നോക്കുന്നവർക്ക് ഈ സമരം എന്തിനാണെന്നു ചിലപ്പോൾ മനസിലാകില്ല. ഈ പ്രക്ഷോഭങ്ങൾക്ക് തീവ്രവാദമുഖം നൽകി സമൂഹമധ്യത്തിൽ വികലമായി അവതരിപ്പിച്ച് പൊതുജനത്തെ ഇതിനെതിരാക്കി മാറ്റാനുള്ള ഗൂഢശ്രമങ്ങളും നടക്കു ന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. പ്രളയം പോലുള്ള നാടിന്റെ ആപത്ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികളുടെ ജീവൻ ക്ഷിക്കാൻ ജീവൻ തൃണവൽക്കരിച്ച് വള്ളങ്ങളുമായി ഓടിയെത്തിയവരാണ് മത്സ്യ ത്തൊഴിലാളികൾ. കേരളത്തിന്റെ സൈന്യമെന്ന് അധികാരികൾ പോലും വാഴ്ത്തിപ്പാടിയ ഈ ജനത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ അതുമൂലം തീരപ്രദേശത്ത് സംഭവിക്കാൻ സാധ്യതയുള്ള വിനാശ കരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ ശാസ്ത്രജ്ഞരും മത്സ്യത്തൊഴിലാളി സംഘടനകളും സഭാനേതൃത്വവും പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അങ്ങനെയുള്ള സൂചനകളെല്ലാം വമ്പൻ കോർപ്പറേറ്റ് മുതലാ ളിയുടെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ കേന്ദ്ര-സംസ്ഥാന അധികാരികൾ കേട്ടതായിപ്പോലും ഭാവിച്ചില്ല. മത്സ്യത്തൊഴിലാളി ജനത നടത്തുന്ന ഈ പോരാട്ടത്തോട് സീറോ മലബാർ സഭയും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇട വകകളും ചേർന്ന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും ഫാ.മോർളി കൈതപ്പറമ്പിൽ അറിയിച്ചു. ഫാ.ജിൻസ്, ഫാ.സോണി പള്ളിച്ചിറയിൽ, ഫാ.ജിന്റോ ചിറ്റിലപ്പള്ളി, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ഡൊമിനിക്, ഫാ. ജേക്കബ്, ഫാ. ജിബി ൻ കോഴപ്ലാക്കൽ, ഫാ. ജോംസി പുളിക്കൽ തുടങ്ങിയവർ നേതൃത്വം ന ൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് തുട ങ്ങിയവർ സമരപ്പന്തലിലുണ്ടായിരുന്നു.
Image: /content_image/India/India-2022-08-21-08:02:01.jpg
Keywords: മത്സ്യ
Content: 19489
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികളുടെ നിലവിളി സര്‍ക്കാര്‍ കേള്‍ക്കണം: ചെറുപുഷ്പ മിഷൻ ലീഗ്
Content: എറണാകുളം: സംസ്ഥാനത്തെ തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾ നിരന്തരമായി അനുഭവിച്ചുവരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി. ജീവിക്കുവാൻ വേണ്ടി ഈ ജനസമൂഹം നടത്തുന്ന പോരാട്ടത്തിന് ചെറുപുഷ്പ മിഷൻ ലീഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ ജീവിക്കുവാൻ വേണ്ടിയുള്ള അവകാശത്തിനായി ഉയരുന്ന നിലവിളിയാണ്. ഇത് ജനകീയ സർക്കാർ കേൾക്കണം. സമരം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, സി സ്റ്റർ ലിസ്സി എസ്ഡി, ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസ ർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ, അതുല്യ ജോസ്, ടി. ജെ. മെയ്ജോമോൾ, സി ബിൻ മർക്കോസ്, കിരൺ അഗസ്റ്റിൻ, രഞ്ജിത്ത് മുതുപ്ലാക്കൽ, തോമസ് അടുപ്പുകല്ലി ങ്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-08-21-08:20:18.jpg
Keywords: സര്‍ക്കാ
Content: 19490
Category: 10
Sub Category:
Heading: യേശുവിനെ തറച്ച കുരിശിന്റെ തിരുശേഷിപ്പ് ജെറുസലേം പര്യടനം പൂര്‍ത്തിയാക്കി തിരികെ റോമില്‍
Content: റോം: റോമ സാമ്രാജ്യത്തിലെ ആദ്യ ക്രൈസ്തവ ചക്രവര്‍ത്തിയും, ക്രൈസ്തവ വിശ്വാസത്തിന് നിയമപരമായ സാധുത നല്‍കുകയും ചെയ്ത കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന രാജ്ഞി നാലാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ നിന്നും റോമിലെത്തിച്ച അമൂല്യ തിരുശേഷിപ്പുകള്‍ വിശുദ്ധ നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി റോമിലെ ബസിലിക്കയില്‍ തിരിച്ചെത്തി. വിശുദ്ധ നാട്ടില്‍ യേശു ക്രിസ്തുവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളും, ക്രിസ്തുവിനെ തറച്ചതെന്ന്‍ കരുതപ്പെടുന്ന കുരിശും കണ്ടെത്തിയത് ഹെലേന രാജ്ഞിയാണ്. താന്‍ കണ്ടെത്തിയ തിരുശേഷിപ്പുകളില്‍ ചിലത് അവര്‍ റോമിലേക്ക് കൊണ്ടുവരികയായിരുന്നു. വിശുദ്ധ തന്നെ രൂപകല്‍പ്പന ചെയ്ത ബസിലിക്ക ഓഫ് ഹോളി ക്രോസ് ഇന്‍ ജെറുസലേം ദേവാലയത്തിലാണ് കാല്‍വരിയില്‍ നിന്നും വിശുദ്ധ കണ്ടെത്തിയ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അക്കാലത്ത് കൊട്ടാരത്തിന്റെ ഭാഗമായിരുന്ന ഈ ദേവാലയം, പിന്നീട് റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയപ്പോള്‍ ചക്രവര്‍ത്തി അമ്മയായ ഹെലേനയ്ക്കു കൈമാറുകയായിരുന്നു. അതിന് ശേഷം നിരവധി മാറ്റങ്ങള്‍ ദേവാലയത്തിലുണ്ടായിട്ടുണ്ട്. ബസിലിക്കയിലെ തിരുശേഷിപ്പുകള്‍ക്കുള്ള ചാപ്പലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തിരുശേഷിപ്പുകളില്‍ ഒരെണ്ണം പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ഭിത്തിക്കിടയില്‍ നിന്നും കണ്ടെത്തിയതാണ്. 1100-ല്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടെ തിരുശേഷിപ്പ് അവിടെ സൂക്ഷിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. യേശു ക്രിസ്തുവിനെ തറച്ച കുരിശില്‍ കണ്ടെത്തിയ തലക്കെട്ട് (ദി ടൈറ്റുലസ് ക്രൂസിസ്) എഴുതിയിരിക്കുന്നത് മരപ്പലകയിലാണ്. “നസ്രായനായ യേശു യഹൂദന്‍മാരുടെ രാജാവ്” എന്നാണ് അതില്‍ ഗ്രീക്ക്, ലാറ്റിന്‍, ഹീബ്രു ഭാഷകളില്‍ എഴുതിയിരിക്കുന്നത്. ടൈറ്റുലസ് ക്രൂസിസ് ആറാം നൂറ്റാണ്ടില്‍ ബസലിക്കയില്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശിന്റെ ചില ഭാഗങ്ങളും, യേശുവിന്റെ കൈകാലുകളില്‍ തറച്ച ആണികളില്‍ ഒരെണ്ണവും രാജ്ഞി റോമിലേക്ക് കൊണ്ടുവന്നിരിന്നു. പീലാത്തോസ് യേശുവിനെ വിചാരണ ചെയ്ത വേദിയിലേക്ക് നയിക്കുന്ന വിശുദ്ധ പടികളുടെ ഒരു ഭാഗവും രാജ്ഞി റോമിലേക്ക് കൊണ്ടുവന്നുവെന്നാണ് ചരിത്രം. സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കക്ക് സമീപമുള്ള ഈ വിശുദ്ധ പടികള്‍ 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിക്സറ്റസ് അഞ്ചാമനാണ് സന്ദര്‍ശകര്‍ക്കായി ആദ്യമായി തുറന്നു നല്‍കിയത്. തുറന്നു കൊടുത്ത ആദ്യ നൂറ്റാണ്ടില്‍ തന്നെ നിരവധി തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചതിനാല്‍ പടികളിലെ മാര്‍ബിളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തിരിന്നു. 1724-ല്‍ ദൈവദാസനായിരുന്ന ബെനഡിക്ട് പതിമൂന്നാമനാണ് ഇത് മരം കൊണ്ട് പൊതിഞ്ഞ് സംരക്ഷിച്ചത്. അതിന് ശേഷം 2018-ല്‍ ഒരു വര്‍ഷം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരം കൊണ്ടുള്ള കവചം നീക്കുകയുണ്ടായി. 2019-ല്‍ കുറച്ചു സമയത്തേക്ക് മരം കവചം കൂടാതെയുള്ള വിശുദ്ധ പടികള്‍ കാണുവാന്‍ സന്ദര്‍ശകര്‍ക്ക് ഭാഗ്യം ലഭിച്ചിരുന്നു.
Image: /content_image/News/News-2022-08-21-11:12:05.jpg
Keywords: കുരിശ
Content: 19491
Category: 18
Sub Category:
Heading: തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവ ഗുരുതരം, സത്യസന്ധമായ സർക്കാർ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണം: കെസിബിസി
Content: കൊച്ചി: തുറമുഖ വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്‍ കെ‌സി‌ബി‌സി. തുറമുഖ വികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിത ഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ മൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതി നാശം ന്യായീകരണമർഹിക്കുന്നതല്ലായെന്ന് കെസിബിസി. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികൾ ഇന്ന് മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. കുറെ വർഷങ്ങളായി വിഴിഞ്ഞം തുറമുഖ നിർമ്മാണം അനുബന്ധിച്ച് തദ്ദേശീയർ ഉയർത്തുന്ന ആശങ്കകൾ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്. അനേകർ തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ട് വർഷങ്ങളായി അടിസ്ഥാനസൗകര്യം പോലുമില്ലാത്ത പുനരധിവാസകേന്ദ്രങ്ങളിലാണ് എന്നുള്ളതും, ഓരോ വർഷം കഴിയുംതോറും കൂടുതൽ കുടുംബങ്ങൾ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു എന്നുള്ളതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തിനൊടുവിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ശുഭകരമായ സമീപനങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതും, മുഖ്യമന്ത്രിയുമായി ചർച്ച തീരുമാനിക്കപ്പെട്ടതും അഭിനന്ദനാർഹമാണ്. എങ്കിലും, വർഷങ്ങളായുള്ള പല വാഗ്ദാനങ്ങളും ഇതുവരെ നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തതിനാൽ മുൻവാഗ്ദാനങ്ങൾ നടപ്പിലാകാത്തിടത്തോളം കാലം സമരം തുടരും എന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ നിലനിൽപ്പിനു വേണ്ടി പോരാടുന്ന തീരദേശവാസികൾക്കും അവരുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതക്കും കേരള കത്തോലിക്കാമെത്രാൻ സമിതി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ തൽക്കാലത്തേക്ക് നിശബ്ദരാക്കാം എന്ന ചിന്ത ഒരു ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം പ്രതിബന്ധതയോടെ നടപ്പിലാക്കാനും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ പദ്ധതികൾ ആവിഷ്കരിക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഭീഷണികൾ നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ സന്നദ്ധമാകണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നുവെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു.
Image: /content_image/India/India-2022-08-21-16:55:34.jpg
Keywords: കെ‌സി‌ബി‌സി
Content: 19492
Category: 1
Sub Category:
Heading: ശ്രീലങ്ക ഈസ്റ്റര്‍ സ്ഫോടന ഇരകള്‍ക്ക് 1 ലക്ഷം യൂറോ കൈമാറി പാപ്പ; നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ രഞ്ജിത്ത്
Content: കൊളംബോ: ശ്രീലങ്കയിൽ ഉയിർപ്പു ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരുടെയും അതീജീവിതരുടെയും കുടുംബങ്ങൾക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കിയ സാമ്പത്തിക സഹായത്തിന് നന്ദിയര്‍പ്പിച്ച് കൊളംബോ അതിരൂപതയുടെ അധ്യക്ഷനായ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. 400 കുടുംബങ്ങൾക്കായി ഏകദേശം 81 ലക്ഷം രൂപയ്ക്ക് തുല്യമായ 1 ലക്ഷം യൂറോയാണ് പാപ്പാ സംഭാവന ചെയ്തത്. ഇക്കഴിഞ്ഞ ആഴ്ച കൊച്ചൈക്കടയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വെ, കൊളംബോയിലെ കർദ്ദിനാൾ രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 100,000 രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 75,000 രൂപയും കൈമാറിയെന്ന് കാരിത്താസ് ഡയറക്ടർ ഫാ. ലോറൻസ് രാമനായക് പറഞ്ഞു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 267 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ ഈ തുക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിതരണം ചെയ്യുന്നുവെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. തെറ്റായ നയങ്ങളുടെയും തെറ്റായ സാമ്പത്തിക നടപടിക്രമങ്ങളുടെയും ഫലമായി രാജ്യം കൂപ്പുകുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽരഹിതരുടെ സംഖ്യ വളരെ വലുതാണ്. നിരവധി വ്യവസായ സംരംഭങ്ങൾ തകർന്നിരിക്കുകയാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി മുൻ സർക്കാരുകൾ തയ്യാറാക്കിയ പ്രയോജനരഹിതങ്ങളായ പദ്ധതികൾ നാടിനെ വൻ കടബാദ്ധ്യതകളിലേക്കു തള്ളിയിട്ടിരിക്കുകയാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറഞ്ഞു. അരാജകത്വം, നീതിന്യായ വ്യവസ്ഥയിൽ രാഷ്ട്രീയ നേതാക്കളുടെ കൈകടത്തൽ, രാഷ്ട്രീയ രംഗത്തെ അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ജനാധിപത്യ മൂല്യ ശോഷണത്തിനു കാരണമായിരിക്കുകയാണ്. ആകയാൽ തെറ്റുകൾ തിരുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം സർക്കാരിൻറെമേൽ സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-21-17:57:12.jpg
Keywords: ശ്രീലങ്ക