category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവരുടെ സുരക്ഷയിൽ നൈജീരിയൻ സർക്കാരിന്റെ വീഴ്ചയെ പറ്റി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു
Contentഅബൂജ: ക്രൈസ്തവരുടെ സുരക്ഷയിൽ നൈജീരിയൻ സർക്കാരിന് സംഭവിക്കുന്ന വീഴ്ചയെ പറ്റി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കാ ബിനായത്ത് എന്ന കത്തോലിക്ക വിശ്വാസിയായ മാധ്യമ പ്രവർത്തകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉടനെ തന്നെ ലൂക്കാ ബിനായത്ത് വിചാരണ നടപടികൾ നേരിടേണ്ടി വരും. മനുഷ്യാവകാശ വിഷയങ്ങളിൽ റിപ്പോർട്ടിംഗ് നടത്തിയിരുന്ന ലൂക്കാ, ക്രൈസ്തവർക്കെതിരെ ഭീഷണികൾ തുടരുമ്പോൾ, അതിനെ പ്രതിരോധിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി എഴുതിയ ലേഖനമാണ് അറസ്റ്റിലേക്ക് നയിച്ചത്. ദക്ഷിണ കടുണയിലെ രണ്ട് ഗ്രാമങ്ങളിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളെ പറ്റിയും അവ മറയ്ക്കുവാന്‍ ഭരണകൂടം നടത്തിയ ഇരട്ടത്താപ്പിനെയും കുറിച്ച് അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. 2021, സെപ്റ്റംബർ 28നു 38 ക്രൈസ്തവ വിശ്വാസികളെയാണ് മഡമേയി എന്ന ഗ്രാമത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയത്. ഇതിനടുത്ത ദിവസം സമീപ ഗ്രാമമായ ജങ്കാസയിൽ ഇക്കൂട്ടർ നാല് ക്രൈസ്തവരെ കൂടി കൊലപ്പെടുത്തി. എന്നാൽ ഈ സംഭവങ്ങളെ ഗ്രാമവാസികളും, ഫുലാനികളും തമ്മിൽ നടന്ന വൈരാഗ്യത്തിന്റെ പേരിൽ നടന്ന പ്രശ്നമായി അധികൃതർ ചിത്രീകരിക്കാൻ ശ്രമിച്ചത് ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി തീർന്നിരുന്നു. ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പറ്റി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ലൂക്കായുടെ അറസ്റ്റിലൂടെയും, വിചാരണയിലൂടെയും നടക്കുന്നതെന്ന് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി വഹിച്ചിരുന്ന നിയമ പ്രഫസറായി ജോലി ചെയ്യുന്ന റോബർട്ട് ടെസ്ട്രോ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രവർത്തകനും വിമർശനം ഇഷ്ടമല്ല, എന്നാൽ ഒരു മാധ്യമപ്രവർത്തകന്റെ ചുമതല എന്നത് വിവരങ്ങൾ ശേഖരിക്കുക എന്നതും, അത് ആത്മാർത്ഥമായി റിപ്പോർട്ട് ചെയ്യുക എന്നതുമാണെന്ന് ഭൂരിപക്ഷ ആളുകൾക്കും ബോധ്യമുണ്ടെന്ന് അദ്ദേഹം കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. സെപ്റ്റംബർ ആറാം തീയതി വരെ ലൂക്കായുടെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമോയെന്ന് വരെ ഭയമുണ്ടെന്നു അദ്ദേഹം പറയുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ തനിക്ക് സംഭവിച്ചാൽ അത് കടുണ സർക്കാരിന്റെ ഉത്തരവാദിത്വം ആയിരിക്കുമെന്നും ലൂക്കാ ബിനായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-20 10:28:00
Keywordsനൈജീ
Created Date2022-08-20 10:29:08