category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമത്സ്യത്തൊഴിലാളികളുടെ നിലവിളി സര്‍ക്കാര്‍ കേള്‍ക്കണം: ചെറുപുഷ്പ മിഷൻ ലീഗ്
Contentഎറണാകുളം: സംസ്ഥാനത്തെ തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾ നിരന്തരമായി അനുഭവിച്ചുവരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി. ജീവിക്കുവാൻ വേണ്ടി ഈ ജനസമൂഹം നടത്തുന്ന പോരാട്ടത്തിന് ചെറുപുഷ്പ മിഷൻ ലീഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ ജീവിക്കുവാൻ വേണ്ടിയുള്ള അവകാശത്തിനായി ഉയരുന്ന നിലവിളിയാണ്. ഇത് ജനകീയ സർക്കാർ കേൾക്കണം. സമരം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, സി സ്റ്റർ ലിസ്സി എസ്ഡി, ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസ ർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ, അതുല്യ ജോസ്, ടി. ജെ. മെയ്ജോമോൾ, സി ബിൻ മർക്കോസ്, കിരൺ അഗസ്റ്റിൻ, രഞ്ജിത്ത് മുതുപ്ലാക്കൽ, തോമസ് അടുപ്പുകല്ലി ങ്കൽ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-21 08:17:00
Keywordsസര്‍ക്കാ
Created Date2022-08-21 08:20:18