Contents
Displaying 19111-19120 of 25050 results.
Content:
19503
Category: 13
Sub Category:
Heading: തന്റെ ശേഷിച്ച ജീവിതം ബൈബിള്‍ സംഭവ കഥകള്‍ വിവരിക്കാന്‍: പ്രമുഖ അമേരിക്കന്‍ ടിവി അവതാരക കാത്തി ലീ
Content: കാലിഫോര്‍ണിയ: യേശുവുമായുള്ള തന്റെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചുള്ള ശക്തമായ സാക്ഷ്യവുമായി അമേരിക്കന്‍ ടിവി അവതാരികയും, ഗായികയും, ഗാന രചയിതാവുമായ കാത്തി ലീ ഗിഫോര്‍ഡ്. ഒരു സിനിമ തിയേറ്ററില്‍വെച്ചാണ് താന്‍ യേശുവിനെ ആദ്യമായി കണ്ടുമുട്ടിയതെന്നു ‘ദി പ്രോഡിഗല്‍ സ്റ്റോറീസ് പോഡ്കാസ്റ്റ്’ എന്ന ജനപ്രിയ ടിവി പരിപാടിയില്‍ പങ്കെടുക്കവേ ഗിഫോര്‍ഡ് പറഞ്ഞു. തന്റെ ഹൃദയത്തെയും മനസ്സിനേയും എന്നെന്നേക്കുമായി മാറ്റിയ സംഭവമായിരുന്നു അതെന്നു കാത്തി കൂട്ടിച്ചേര്‍ത്തു. 12 വയസ്സുള്ള ഒരു ചെറിയ യഹൂദ പെൺകുട്ടിയായ താന്‍ ഒരു സിനിമ തിയേറ്ററിൽവെച്ചാണ് യേശുവിനെ അറിയുന്നത്. ബില്ലി ഗ്രഹാം ഓർഗനൈസേഷൻ പുറത്തിറക്കിയ ആ സിനിമയിലൂടെ യേശു തന്റെ ഹൃദയത്തോട് സംസാരിച്ചുവെന്നും, അതിനു ശേഷം താന്‍ പഴയ ആളല്ലാതായി മാറിയെന്നും ഗിഫോര്‍ഡ് പറയുന്നു. തന്റെ ശേഷിച്ച ജീവിതം ബൈബിള്‍ കഥകള്‍ പറയുവാനാണ് താന്‍ ഉദ്ദേശിക്കുന്നത്. ‘ഫാതോം ഇവന്റ്സ്’ന്റെ സഹകരണത്തോടെ ബൈബിള്‍ കഥകള്‍ക്ക് സംഗീതത്തിലൂടെ ജീവന്‍ പകരുന്ന “ദി വേ” എന്ന ദൃശ്യ സംഗീത ആല്‍ബം പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. “വായു തരംഗങ്ങളുടെ ഉടമ പിശാചല്ല, മറിച്ച് കര്‍ത്താവാണ്” എന്ന് പറഞ്ഞ ഗിഫോര്‍ഡ് എല്ലാം ദൈവത്തിനുള്ളതാണെന്നും, ദൈവ രാജ്യത്തിനായി അവയെല്ലാം തിരിച്ചുപിടിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. </p> <iframe src="https://art19.com/shows/the-prodigal-stories/episodes/3e62294c-6691-436a-a05d-a3a5aa7bdca8/embed?theme=dark-blue" style="width: 100%; height: 200px; border: 0 none;" scrolling="no"></iframe> <p> ക്രിസ്തീയമെന്ന് പറഞ്ഞുകൊണ്ട് അനാവശ്യ ഉള്ളടക്കങ്ങളുമായി കലാസൃഷ്ടികള്‍ നടത്തി അനുഗ്രഹീതരാകാമെന്ന വ്യാമോഹം ഉപേക്ഷിച്ച് മികവുറ്റ വിനോദപരിപാടികള്‍ സൃഷ്ടിക്കുവാന്‍ പറഞ്ഞ ഗിഫോര്‍ഡ് തന്റെ പുതിയ സിനിമ ഇത്തരത്തിലുള്ളതായിരിക്കുമെന്നും ഇത്തരത്തിലൊരു സിനിമ ആരും കണ്ടിട്ടുണ്ടാവില്ലെന്നും പറയുന്നു. ലാറി ഗാറ്റ്ലിന്‍, ജിമ്മി അല്ലെന്‍, ഡാനി ഗോകി, ബെബെ വിനാന്‍സ്, നിക്കോള്‍ സി മുള്ളന്‍ പോലെയുള്ള പ്രഗല്‍ഭ താരങ്ങളാണ് ബൈബിള്‍ കഥകള്‍ വിവരിക്കുക. ഈ മാസം അവസാനം 'ദി ഗോഡ് ഓഫ് ദി വേ: എ ജേര്‍ണി ഇന്‍റ്റു ദി സ്റ്റോറീസ്, പീപ്പിള്‍ ആന്‍ഡ് ഫെയിത്ത് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ്” എന്ന്‍ പേരില്‍ ഒരു പുസ്തകം പ്രകാശനം ചെയ്യുവാനും ഗിഫോര്‍ഡ് പദ്ധതിയിടുന്നുണ്ട്. “ലിവ് വിത്ത് റെജിസ് ആന്‍ഡ് കാത്തി ലീ”. എന്‍.ബി.സി യുടെ “റ്റുഡേ” എന്നീ പരിപാടികള്‍ വഴിയാണ് കാത്തി ലീ അമേരിക്കന്‍ ഭവനങ്ങള്‍ക്കു സുപരിചിതയായത്. നിരവധി പ്രാവശ്യം എമ്മി അവാര്‍ഡ് ജേതാവായിട്ടുള്ള അവതാരിക കൂടിയാണ് ഗിഫോര്‍ഡ്.
Image: /content_image/News/News-2022-08-23-11:50:15.jpg
Keywords: നടി, നടന്‍

19504
Category: 1
Sub Category:
Heading: അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസി ജില്ല ഗവര്‍ണർ; തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യം
Content: ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി ഒരു അര്‍മേനിയന്‍ ക്രൈസ്തവന്‍ ജില്ലാ ഗവര്‍ണറാവുന്നു. ഇസ്താംബൂളില്‍ ജനിച്ചു വളര്‍ന്ന ഇരുപത്തിയേഴുകാരനായ ബെര്‍ക്ക് അകാര്‍ ഈ പദവിയിലെത്തുന്ന ആദ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസിയാണ്. തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഡെനിസ്ലിയിലെ ബാബാദാഗ് ജില്ലാ ഗവര്‍ണറായി അകാറിനെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഈ അടുത്ത ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം അങ്കാരയില്‍ നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പിൽ നേടിയ ഉന്നത വിജയത്തെ തുടർന്നാണ് ബെര്‍ക്ക് അകാറിന് പദവി ലഭിച്ചിരിക്കുന്നത്. 2020-ല്‍ ഇസ്താംബൂളിലെ ബില്‍ജി യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നും ബിരുദമെടുത്ത അകാര്‍ ഇസ്താംബൂളിലെ സിസ്ലി ജില്ലയിലെ ഒരു നിയമസ്ഥാപനത്തില്‍ പരിശീലനം നടത്തി വരവേയാണ് പുതിയ നിയമനം. തുര്‍ക്കിയിലെ 60,000-ത്തോളം വരുന്ന അര്‍മേനിയന്‍ അപ്പസ്തോലിക വിശ്വാസികളുടെ എണ്ണം കാലക്രമേണ കുറഞ്ഞു വരികയാണെന്നും, സഭയുടെ കീഴിലുള്ള 38 ദേവാലയങ്ങളില്‍ 33 എണ്ണവും ഇസ്താംബൂള്‍ മേഖലയിലാണ് ഉള്ളതെന്നും 2020-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ പാത്രിയാര്‍ക്കീസ് സാഹക് II പറഞ്ഞിരുന്നു. ഹാഗിയ സോഫിയ അടക്കമുള്ള ചരിത്രപ്രസിദ്ധമായ പുരാതന ദേവാലയങ്ങള്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗന്‍ മുന്‍കൈ എടുത്ത് മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന്‍ ആഗോള തലത്തിൽ വിമര്‍ശനം ഏറ്റുവാങ്ങിയ രാഷ്ട്രമാണ് തുര്‍ക്കി. തീവ്ര ഇസ്ലാമിക വാദിയായ എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം രാജ്യത്തെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ രണ്ടാംതരം പൗരന്‍മാരായിട്ടാണ് പരിഗണിക്കുന്നതെന്ന ആരോപണം നേരത്തേ മുതലേ ശക്തമാണ്. അസര്‍ബൈജാന്‍-അര്‍മേനിയ സംഘര്‍ഷത്തില്‍ പക്ഷം ചേര്‍ന്ന്‍ എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം മറ്റൊരു ക്രൈസ്തവ വംശഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‍ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 0.3 – 0.4 ശതമാനം ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ ഉള്ളത്.
Image: /content_image/News/News-2022-08-23-16:05:19.jpg
Keywords: അര്‍മേ

19505
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ കസാക്കിസ്ഥാൻ സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ 13-15 വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കസാക്കിസ്ഥാൻ സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറങ്ങി. അപ്പസ്തോലിക സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നവും, ലോഗോയും, മുദ്രാവാക്യവും പരിശുദ്ധ സിംഹാസനം പുറത്തുവിട്ടു. രാജ്യ തലസ്ഥാനമായ നൂർ സുൽത്താനിൽ (Nur-Sultan) സംഘടിപ്പിക്കപ്പെടുന്ന ലോകമത നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പ കസാക്കിസ്ഥാൻ സന്ദര്‍ശിക്കുന്നത്. “സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ” എന്നതാണ് അജപാലന സന്ദർശനത്തിൻറെ മുദ്രാവാക്യം. ഇടയ സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഏറ്റവും മുകളിൽ കസാഖ് ഭാഷയിലും ഏറ്റവും താഴെ റഷ്യൻ ഭാഷയിലും രേഖപ്പെടുത്തിയിട്ടുണ്ട്. വെളുത്ത വൃത്താകൃതിയിലുള്ള ചിഹ്നത്തിൽ മുകളിലും താഴെയുമുള്ള ഈ ലിഖിതങ്ങൾക്കിടയിലായി ഒലിവു ശിഖരവുമായി പറക്കുന്ന ഒരു പ്രാവിൻറെ രൂപം. പ്രാവിന്റെ ചിറകുകൾ രണ്ട് കൈപ്പത്തികൾ ചേർന്നതാണ്. ഈ കൈപ്പത്തികൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതരുടെ പ്രതീകമാണ്. കൈപ്പത്തിയുടെ രൂപത്തിലുള്ള ചിറകുകളിലൊന്നിൽ ഹൃദയത്തിൻറെ രൂപവും ചേർത്തിരിക്കുന്നു. പരസ്പര ധാരണയുടെയും സഹകരണത്തിൻറെയും സംഭാഷണത്തിൻറെയും ഫലമായ സ്നേഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോഗോയിൽ, ഉപയോഗിച്ചിരിക്കുന്ന വർണ്ണങ്ങളിൽ ആകാശ നീലയും മഞ്ഞയും കസാക്കിസ്ഥാൻറെയും, മഞ്ഞയും വെള്ളയും വത്തിക്കാൻറെയും പതാകകളുടെ നിറങ്ങളാണ്. ഒലിവുശിഖരത്തിൻറെ പച്ച നിറം പ്രത്യാശയുടെ പ്രതീകമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-23-20:05:50.jpg
Keywords: ലോഗോ

19506
Category: 1
Sub Category:
Heading: ഈജിപ്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുവാന്‍ വൈദികര്‍ക്ക് എസിഎന്നിന്‍റെ സഹായം
Content: കെയ്റോ: ഈജിപ്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിനിടയിലെ അജപാലന സേവനങ്ങള്‍ വിപുലീകരിക്കുവാനുള്ള പരിശീലനത്തിന് കത്തോലിക്ക വൈദികര്‍ക്ക് സ്കോളര്‍ഷിപ്പുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍). ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരെന്നും, പൊതുവേ ഈജിപ്തിലെ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നതെന്നും എ.സി.എന്‍ ഓഗസ്റ്റ് 18ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സ്വന്തം രാജ്യത്ത് അപരിചിതരെപ്പോലെയാണ് ഈജിപ്തിലെ ക്രൈസ്തവര്‍ കഴിയുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ 2020-ലെ പദ്ധതികള്‍ വഴി ഈജിപ്തിലെ കത്തോലിക്ക വൈദികരുടെ പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍ക്കും, യുവജനങ്ങൾക്കുള്ള സമ്മര്‍ ക്യാമ്പുകള്‍ പോലെയുള്ള അജപാലന പദ്ധതികള്‍ക്കുമായി 3,60,000 സ്വിസ്സ് ഫ്രാങ്ക് നല്‍കിയതായും പറയുന്നു. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമികവല്‍ക്കരണത്തിന് മുന്‍പ് ഭൂരിപക്ഷമായിരുന്ന ക്രൈസ്തവര്‍ രാജ്യത്തു വളരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ഇപ്പോഴും തുടരുന്നതില്‍ സംഘടന ഖേദം രേഖപ്പെടുത്തി. ക്രൈസ്തവര്‍ക്കെതിരായ പോരാട്ടത്തിന് ഈജിപ്തിലെ ഇസ്ലാമികവാദികള്‍ അമ്മമാരെയും കുട്ടികളെയും വരെ ഉപയോഗിക്കുന്നുണ്ടെന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സംഘടന ചൂണ്ടിക്കാട്ടിയിരിന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ പതിവായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ മിഷേല്‍ ക്ലാര്‍ക്ക് പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ യുദ്ധത്തിലെ പ്രധാന ആയുധമാണ് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരായ അക്രമമെന്ന് പറഞ്ഞ ക്ലാര്‍ക്ക്, ഇതിന് ഇസ്ലാമിക നിയമങ്ങളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മൊഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് അധികാരത്തിലിരുന്ന 2012 – 2013 കാലയളവിലാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളതെന്നും, അബ്ദേല്‍ ഫത്താ അല്‍-സിസി അധികാരത്തിലേറിയ ശേഷം കാര്യങ്ങളില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘടന പറയുന്നു. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മുസ്ലീങ്ങളല്ലാത്തവരെ കുഫാര്‍ അല്ലെങ്കില്‍ അവിശ്വാസികള്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന്‍ പറഞ്ഞ എ.സി.എന്‍ ഭരണ രംഗത്തെ പ്രധാന പദവികള്‍ എല്ലാം തന്നെ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. 1980-90 കാലയളവില്‍ സൗദി അറേബ്യയില്‍ ജോലി തേടിപ്പോയവരാണ് ഈജിപ്തില്‍ ഇസ്ലാമിക വര്‍ഗ്ഗീയത കൊണ്ടുവന്നതെന്നും അന്നുമുതല്‍ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്തിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളാണ്. ഏതാണ്ട് 240 പുരോഹിതരും 2,00,000-ത്തോളം വിശ്വാസികളുമാണ് നിലവില്‍ ഈജിപ്തിലെ കത്തോലിക്കാ സഭക്കുള്ളത്.
Image: /content_image/News/News-2022-08-23-21:14:02.jpg
Keywords: നീഡ്

19507
Category: 18
Sub Category:
Heading: മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്, കടൽപ്പുറത്തെത്തി നോക്കണം: മോൺ. യൂജിൻ പെരേര
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം മൂലം തിരുവനന്തപുരത്തെ തീരത്തിന് ശോഷണം സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു തെറ്റാണെന്നും അദ്ദേഹം കടൽപ്പുറത്ത് എത്തി കണ്ണു തുറന്നു നോക്കണമെന്നും മത്സ്യത്തൊഴിലാളി സമരസമിതി കൺവീനറും തിരുവനന്തപു രം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ.എച്ച്. പെരേര പ്രതികരിച്ചു. തുറമുഖത്തിനായി കടലിൽ കല്ലിട്ട് പുലിമുട്ട് നിർമാണം തുടങ്ങിയശേഷമാണ് പൂന്തുറ, വലിയതുറ, കൊച്ചുതുറ, ശംഖുംമുഖം, വെട്ടുകാട്, വലിയവേളി ഭാഗങ്ങളിൽ കടൽകരയിലേക്കു കയറി തീരം കവർന്നെടുക്കുന്നത് രൂക്ഷമാക്കിയത്. ഇപ്പോൾ അഞ്ചാം നിര വീട് കടലെടുത്തിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഏതാനും വർഷത്തിനകം ഇതിനേക്കാൾ നിരകളിലെ വീടുകൾ കടലെടുക്കും. വിഴിഞ്ഞം തുറമുഖ കരാറുകാരനെ രക്ഷിക്കാനാണ് ശ്രമം. അതിനാൽ തു റമുഖ നിർമാണം ആരംഭിച്ച ശേഷമല്ല കടൽ കയറി വീട് എടുത്തുകൊണ്ടു പോകുന്ന തെന്നു പറയുന്നു. നാലുതവണ ഈ വിഷയത്തിൽ ചർച്ച നടന്നു. മുഖ്യമന്ത്രിയുമായി പല തവണ ചർച്ച നടത്തിയശേഷമാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-08-24-10:08:34.jpg
Keywords: മത്സ്യ, തീര

19508
Category: 18
Sub Category:
Heading: തീരദേശ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ ഫാമിലി കമ്മീഷൻ
Content: കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശമക്കളുടെ സമരത്തിന് സീറോ മലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സഭയുടെ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ ഇന്നലെ സമരമുഖത്തെത്തി യാണ്, അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശമക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിഴിഞ്ഞത്തു നടക്കുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേ ശജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കടൽകയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങൾ, തൊഴിൽനഷ്ടം, മത്സ്യലഭ്യതയിൽ വന്ന കുറവ് തുടങ്ങിയവ വൻ ഭീഷണി ഉയർത്തുന്നതിനിടയിലാണു വിഴിഞ്ഞം അന്താരാ ഷ്ട്ര തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം ഭീഷണിയായി തീരദേശവാസികളു ടെ മുകളിൽ ഉയരുന്നത്. തീരജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ കേരള സമൂഹം ഒന്നടങ്കം അണിചേരണമെന്ന് കമ്മീഷൻ അഭ്യർഥിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയിൽ, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, ഫാ. മാത്യു മൂന്നാറ്റുമുഖം, ജസ്റ്റിൻ മാറാട്ടുകളം തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-08-24-10:17:31.jpg
Keywords: കമ്മീ

19509
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക സന്യാസിനികള്‍ക്കു മോചനം
Content: ഇമോ: വിശുദ്ധ കുർബാനയ്ക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയ നാല് കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. ഓഗസ്റ്റ് 21-ന് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൈജീരിയയിലെ ഇമോ സ്റ്റേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരാണ് മോചിതരായത്. മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസിനി സമൂഹം പ്രസ്താവിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാരുടെ വേഗത്തിലും സുരക്ഷിതമായും മോചനത്തിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംഭാവന നൽകിയ, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും വേണ്ടി നന്ദിയര്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ദരിദ്രരെയും വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍. തട്ടിക്കൊണ്ടുപോകൽ നടത്തിയത് ആരാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നൈജീരിയയിലെ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് സമീപ വർഷങ്ങളിൽ വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈയിൽ, നൈജീരിയയുടെ വടക്കൻ കടുണ സ്റ്റേറ്റിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക ദേവാലയ റെക്‌ടറിയിൽ നിന്ന് രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
Image: /content_image/News/News-2022-08-24-10:52:54.jpg
Keywords: നൈജീ

19510
Category: 14
Sub Category:
Heading: വിശുദ്ധ മദർ തെരേസയുടെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി.സി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'മദർ തെരേസ: നോ ഗ്രേറ്റർ ലവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മൂന്നാം തീയതിയും, നാലാം തീയതിയും അമേരിക്കയിലെ 960 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കപ്പെടുക. ഫാത്തോം ഇവന്റ്സാണ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള ചലച്ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കത്തോലിക്ക അൽമായരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ മദർ തെരേസയും, വിശുദ്ധ സ്ഥാപിച്ച മിഷണറിസ് ഓഫ് ചാരിറ്റി സമൂഹവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതിവൃത്തമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 5 ഭൂഖണ്ഡങ്ങളില്‍ ആയിരിന്നു ചിത്രീകരണം. വിനോന- റോച്ചെസ്റ്റർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോബർട്ട് ബാരൺ, പ്രശസ്ത സിനിമാതാരം മാർക്ക് വാൽബർഗിന്റെ സഹോദരൻ ജിം വാൽബർഗ്, മദർ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ബ്രയാൻ കുലോഡിചുക്ക് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിൽ വിവരണങ്ങൾ നടത്തുന്നുണ്ട്. വിശുദ്ധ ജോൺപോൾ മാർപാപ്പയുമായി ഉണ്ടായിരുന്ന മദർ തെരേസയുടെ സൗഹൃദവും ഇതില്‍ പ്രമേയമാകുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ പ്രശസ്തി ആഗ്രഹിക്കുന്നവർ അല്ല, അതിനാൽ തന്നെ അവരുടെ അസാമാന്യമായ പ്രവർത്തനങ്ങളും, സുവിശേഷ ജീവിതവും ആളുകളിൽ എത്തിക്കാൻ സാധിക്കുന്നത്, നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കാനും, അവരെ വിശ്വാസത്തിലേക്ക് അടുപ്പിക്കാനും ഉപകരിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഡേവിഡ് നാഗ്ലേരി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വളർച്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ആഫ്രിക്കൻ രാജ്യമായ കെനിയയിലെ കുട്ടികളുടെ ഇടയിൽ സേവനം ചെയ്യുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങൾ ചിത്രീകരിച്ചതാണ് തന്നെ ഏറ്റവും അധികം സ്പർശിച്ച അനുഭവമെന്നും ഡേവിഡ് നാഗ്ലേരി പങ്കുവെച്ചു. 1910ൽ ഇപ്പോഴത്തെ ഉത്തര മാസിഡോണിയയിൽ ജനിച്ച മദർ തെരേസ 1950ലാണ് ഇന്ത്യയിലെ കൊൽക്കത്തയിൽ മിഷ്ണറിസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന് തുടക്കം കുറിക്കുന്നത്. സ്തുത്യർഹ സേവനങ്ങൾക്ക് 1979ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മദർ തെരേസയെ, 2016 സെപ്റ്റംബർ നാലാം തീയതി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയായിരിന്നു.
Image: /content_image/News/News-2022-08-24-11:53:19.jpg
Keywords: സിനിമ, ചലച്ചി

19511
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ 13 വയസ്സുള്ള ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനിൽ 13 വയസ്സുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധ പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഇമ്രാൻ ഷഹസാദ് എന്ന ഇസ്ലാം മത വിശ്വാസിയാണ് സർവിയ പർവേസ് എന്ന ക്രിസ്ത്യന്‍ ബാലികയെ മതം മാറ്റി വിവാഹം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട ഇമ്രാന്റെ മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് സർവിയയുടെ കുടുംബം ഏതാനും നാൾ അഭയം നൽകിയിരുന്നു. എന്നാൽ ഇമ്രാൻ ഷഹസാദ് ഭാര്യയായ അദിബയെ ക്രൂരമായി ആക്രമിക്കുന്നത് കാരണം സർവിയയുടെ മാതാവായ യാസ്മിൻ ഇവരോട് വീട്ടിൽ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം ഏപ്രിൽ 30നു അദിബ ഇവരുടെ വീട്ടിൽ മടങ്ങിയെത്തി കടയിൽ സാധനങ്ങൾ വാങ്ങാൻ പോകാൻ സർവിയയെയും ഒപ്പം കൂട്ടി. വൈകുന്നേരം ആയിട്ടും മകളെ കാണാത്തതിനാൽ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കുന്നത്. ഇതിനിടയിൽ മകളെ തിരികെ നൽകില്ലായെന്ന് പറഞ്ഞ് ഇമ്രാൻ യാസ്മിന് വാട്സാപ്പിൽ ഒരു സന്ദേശവും അയച്ചിരുന്നു. അടുത്തദിവസം പെൺകുട്ടിയുടെ കുടുംബം റാവൽപിണ്ടിയിലുളള സാദിക്കാബാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ ഇസ്ലാമിലേക്ക് മതം മാറിയെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇമ്രാനെ വിവാഹം ചെയ്യാൻ തീരുമാനമെടുത്തതെന്നും റാവൽപിണ്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ സർവിയ പർവേസ് പറഞ്ഞു. എന്നാൽ താൻ അങ്ങനെ മജിസ്ട്രേറ്റിന് മുന്നിൽ പറഞ്ഞില്ലെങ്കിൽ തന്റെ സഹോദരന്മാരെ വധിക്കുമെന്ന് ഇമ്രാൻ ഭീഷണി മുഴക്കിയിരുന്നുവെന്ന് സർവിയ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. ജൂലൈ പതിമൂന്നാം തീയതി മകളെ തിരിക ലഭിക്കാൻ യാസ്മിൻ നൽകിയ പരാതി തള്ളിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടു. നിർബന്ധിത വിവാഹങ്ങളെ സംബന്ധിച്ചും, ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ചും ഇപ്പോൾ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ വകവെക്കാതെ പോലീസും, കോടതിയും മുസ്ലിം സമുദായത്തിലെ കുറ്റക്കാർക്ക് അനുകൂലമായി നിലപാട് എടുക്കുന്നതിനാൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് യാസ്മിൻ പർവേസ് പറഞ്ഞു. അന്വേഷണ സമയത്തും, വിചാരണ സമയത്തും വിവേചനം കാണിക്കുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ കുറ്റക്കാർക്ക് കൂടുതൽ ബലമാകുന്നുണ്ട്. നിർബന്ധിതമാണെങ്കിലും ഇസ്ലാമിലേക്ക് ആരെയെങ്കിലും മതം മാറ്റുന്നതിന് സഹായം ചെയ്താൽ സ്വർഗീയ സമ്മാനം ലഭിക്കുമെന്ന വിശ്വാസം മൂലം നിർബന്ധിത മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ ചെയ്യുന്നവരെ സർക്കാർ സംവിധാനങ്ങൾ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഷെർകാൻ മാലിക് പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുമെന്നാണ് സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-24-15:54:59.jpg
Keywords: ഇസ്ലാ

19512
Category: 18
Sub Category:
Heading: അവശതയുള്ളവരെ ചേർത്തുപിടിച്ച സഭാമക്കള്‍ക്ക് സീറോ മലബാര്‍ സഭയുടെ ആദരവ്
Content: കാക്കനാട്: സീറോമലബാർസഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായ സഹായമെത്തിക്കുവാൻ മുന്നിട്ടിറങ്ങിയ മൂന്ന് സഭാമക്കളെ സീറോമലബാർ സഭാ ആസ്ഥാനത്ത് സഭാതലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആദരിച്ചത്. സീറോമലബാർ സാമൂഹ്യ പ്രേഷിതപ്രസ്ഥാനമായ 'സ്പന്ദൻ' ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മൂവരെയും പൊന്നാടയണിയിച്ചു. സീറോമലബാർ സഭയിലെ സിനഡ് പിതാക്കന്മാരെല്ലാവരും കൂരിയയിലെ വൈദികരോടും അവാർഡ് ജേതാക്കളുടെ പ്രിയപ്പെട്ടവരോടുമൊപ്പം തദവസരത്തിൽ സന്നിഹിതരായിരുന്നു. പുരസ്കാരജേതാക്കൾ: രൂപതാവൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സി.ലിസ്സെറ്റ് ഡി.ബി.എസ് (ജഗ്ദൽപൂർ രൂപത), അല്മായ വിഭാഗത്തിൽ കോട്ടയം നവജീവൻ ട്രസ്റ്റിന്റെ സാരഥി പി.യു. തോമസ് (ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ചിക്കാഗോ സെന്റ് തോമസ് രൂപത സമ്മാനിക്കുന്ന അരലക്ഷം രൂപ വീതവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു.
Image: /content_image/India/India-2022-08-24-18:59:17.jpg
Keywords: അവശത