Contents

Displaying 19051-19060 of 25050 results.
Content: 19443
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന്‍ കൊല്ലപ്പെട്ടു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ്‍ മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ്‍ മാസിയെയും മുറിവേറ്റ മൂന്ന്‍ പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ ക്രിസ്ത്യന്‍ കോളനിക്ക് മുന്‍പിലുള്ള കളിസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കു നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 10നു മാസിയുടെ മൃതസംസ്കാരം നടത്തി. 2016-ല്‍ തന്റെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ട പാര്‍ലമെന്റംഗമായിരുന്ന ഹെന്‍റി മാസിയുടെ മൂത്ത സഹോദരനാണ് കൊല്ലപ്പെട്ട വിത്സണ്‍ മാസി. മാസ്തുങ്ങില്‍ 115 ക്രൈസ്തവരാണ് താമസിക്കുന്നത്. കളിസ്ഥലത്ത് ഉണ്ടായിരുന്ന മുസ്ലീം കുട്ടികള്‍ മഗ്രിബ് പ്രാര്‍ത്ഥനക്കായി പോയ നേരം നോക്കിയായിരുന്നു വെടിവെപ്പ്. വയറിനു വെടിയേറ്റ്‌ സനം എന്ന 14 കാരന്റെ നില ഗുരുതരമാണെന്നു കൊല്ലപ്പെട്ട മാസിയുടെ മരുമകനായ ഡാനിഷ് സലിം യു.സി.എ ന്യൂസിനോട് പറഞ്ഞു. ക്രിസ്ത്യന്‍ കോളനിയിലുള്ള 16 വീടുകളുടെ സംരക്ഷണത്തിനായി രണ്ടു പോലീസുകാരെ കോളനിയുടെ ഗേറ്റില്‍ നിയമിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ അക്രമത്തെക്കുറിച്ചുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, ആരെങ്കിലേയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്‍ ഡാനിഷ് ആരോപിച്ചു. വെടിവെപ്പ് നടന്ന് അരമണിക്കൂറിനു ശേഷം അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രദേശവാസികള്‍ സമീപത്തുള്ള നാഷണല്‍ ഹൈവേ ഒരു മണിക്കൂര്‍ നേരത്തേക്ക് ഉപരോധിച്ചിരിന്നു. മാസ്തുങ്ങിലെ വൈദികനായ ഫാ. നദീം റഫീക് മുറിവേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വേദനിക്കുന്നവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമെന്ന് ക്യുറ്റ അപ്പസ്തോലിക വികാരിയത്ത് തന്നോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ബലൂചിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെയും, വിഘടനവാദികളുടെയും ആക്രമണങ്ങളാല്‍ തകര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കും, ഷിയാ ഹസാരകള്‍ക്കും, സുരക്ഷാ സേനക്കും എതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം പ്രവിശ്യയില്‍ ഏഴോളം തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ സുരക്ഷാ സേനാംഗങ്ങളടക്കം 6 പേര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2018-ല്‍ നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2022-08-12-19:54:47.jpg
Keywords: പാക്കി
Content: 19444
Category: 14
Sub Category:
Heading: ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍
Content: ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു ഗവേഷകര്‍. “സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവും” എന്ന് ആലേഖനം ചെയ്തിരിക്കുന്ന മൊസൈക്ക് തറ കണ്ടെത്തിയതാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിശുദ്ധ പത്രോസിന് നൽകുന്ന വിശേഷണമാണിത്. ബൈബിളില്‍ പറഞ്ഞിട്ടുള്ള ബെത്സയിദാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരുന്ന ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയത്തിന്റേതാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. പ്രൊഫ. മോര്‍ദെച്ച് അവിയമിന്റേയും, പ്രൊഫ. സ്റ്റീവന്‍ നോട്ലിയുടേയും നേതൃത്വത്തില്‍ കിന്നെരത്ത് കോളജിലേയും, ന്യാക്ക് കൊളേജിലേയും കിന്നെരെത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീലി ആര്‍ക്കിയോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. വിശുദ്ധ പത്രോസിന്റെ മറ്റൊരു നാമമായ സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവുമെന്ന് ഹീബ്രുഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ ദേവാലയം വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണിതെന്ന എട്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വില്ലിബാള്‍ഡിന്റെ വിവരണം ശരിവെക്കുന്നതാണ് ഈ കണ്ടെത്തലെന്ന്‍ പ്രൊഫ. നോട്ലി പറഞ്ഞു. “അവിടെ നിന്നും അവർ പത്രോസിന്റെയും അന്ത്രയോസിന്റേയും ഭവനമിരുന്ന ബെത്സയിദയിലേക്ക് പോയി, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്. അന്ന് രാത്രി അവർ അവിടെ തങ്ങി. പിറ്റേന്ന് രാവിലെ നമ്മുടെ കർത്താവ് പിശാച് ബാധിതരെ സുഖപ്പെടുത്തുകയും ഒരു പിശാചിനെ പന്നിക്കൂട്ടത്തിലേക്ക് അയക്കുകയും ചെയ്ത ചോറാസിനിലേക്ക് പോയി” - ഗലീലി കടലിന്റെ വടക്കന്‍ തീരം വഴി വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തേക്കുറിച്ച് വില്ലിബാള്‍ഡ് എഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു. 2019-ലാണ് ഗവേഷകര്‍ ഈ ദേവാലയ കെട്ടിടം കണ്ടെത്തുന്നത്. അന്നുമുതല്‍ അവിടെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. പൂക്കളുകളുടെയും, ജ്യാമതീയ രൂപങ്ങളുടേയും അലങ്കാരപ്പണികളും ദേവാലയത്തിലുണ്ട്. കഴിഞ്ഞവര്‍ഷമാണ്‌ ഈ മൊസൈക് തറ കണ്ടെത്തുന്നത്. 27 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ്‌ കെട്ടിടത്തിനുള്ളത്. ഏതാണ്ട് ആറോളം ഉദ്ഘനനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുരാതന യഹൂദ മതത്തിന്റെയും ക്രിസ്ത്യൻ ഉറവിടങ്ങളുടെയും പഠന കേന്ദ്രം, വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയം, ലാനിയർ തിയോളജിക്കൽ ലൈബ്രറി ഫൗണ്ടേഷൻ, ഹദാവർ യെശിവ എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2022-08-13-09:35:04.jpg
Keywords: പുരാതന
Content: 19445
Category: 14
Sub Category:
Heading: മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
Content: ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ 'ഞാൻ അത്യധികം ആഗ്രഹിച്ചു' എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ, സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി സന്നിഹിതനായിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ, പതിനഞ്ചാം വാക്യം "പീഢയനുഭവിക്കുന്നതിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു" എന്നതിനെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം 2022 ജൂൺ 29ന് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയത്. പുതിയ നിർദ്ദേശങ്ങളുടെയോ പ്രത്യേകമാനദണ്ഡങ്ങളുടെയോ ഒരു മാർഗ്ഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ അപ്പസ്തോലിക ലേഖനത്തിന്റെ ലക്ഷ്യം.
Image: /content_image/India/India-2022-08-13-09:46:46.jpg
Keywords:
Content: 19446
Category: 1
Sub Category:
Heading: റഷ്യ - യുക്രൈന്‍ യുദ്ധത്തിന് ആറു മാസം; ഫ്രാൻസിസ് പാപ്പ സെലെന്‍സ്കിയുമായി മൂന്നാമതും ഫോണില്‍ സംസാരിച്ചു
Content: കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം ആറുമാസത്തോടടുക്കുന്ന സാഹചര്യത്തില്‍ യുക്രൈന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി മൂന്നാമതും ടെലിഫോണില്‍ സംസാരിച്ചു. സെലെന്‍സ്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-നായിരുന്നു ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം. യുക്രൈന് വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച സെലെന്‍സ്കി, റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതകള്‍ ലോകത്തെ അറിയിക്കുന്നതിന് ആഗോള ആത്മീയ നേതാക്കളുടെ പിന്തുണ തങ്ങള്‍ക്കാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. വത്തിക്കാനിലെ യുക്രൈന്‍ അംബാസിഡര്‍ ആന്‍ഡ്രി യുറാഷും ഫ്രാന്‍സിസ് പാപ്പയും സെലെന്‍സ്കിയും തമ്മില്‍ ഫോണില്‍ സംസാരിച്ച കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ, കീവ് സന്ദര്‍ശിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച യുറാഷ്, യുക്രൈന്‍ രാഷ്ട്രവും സമൂഹവും ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറില്‍ കസാഖിസ്ഥാനോടൊപ്പം പാപ്പ യുക്രൈന്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ പരിശുദ്ധ സിംഹാസനം ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നടത്തിയിട്ടില്ല. പല പ്രാവശ്യം യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. സെപ്റ്റംബര്‍ 14, 15 തീയതികളിലായി നടക്കുന്ന ലോകനേതാക്കളുടേയും, പരമ്പരാഗത മതങ്ങളുടേയും കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാഖിസ്ഥാനിലേക്ക് പോകുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറില്‍ ഈ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്ലാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസുമായി യുക്രൈന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് പാപ്പ കൂടിക്കാഴ്ച നടത്തിയാല്‍ അത് യുക്രൈന്‍ ജനതയെ വൃണപ്പെടുത്തുമെന്നും, മറിച്ച് പാപ്പ കീവ് സന്ദര്‍ശിക്കുകയാണെങ്കില്‍ പുടിനെ അനുകൂലിക്കുന്ന പാത്രിയാര്‍ക്കീസ് കിറില്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് വിസമ്മതിക്കുമെന്നുമാണ് ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച് ഒരഭിമുഖത്തില്‍ പറഞ്ഞത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയും പാത്രിയാര്‍ക്കീസ് കിറിലും തമ്മില്‍ കൂടിക്കാഴ്ച നടത്തുവാനിരുന്നതാണ്. യുദ്ധം കാരണം കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. യുദ്ധം തുടങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാപ്പ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
Image: /content_image/News/News-2022-08-14-09:00:05.jpg
Keywords: യുക്രൈ
Content: 19447
Category: 18
Sub Category:
Heading: അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അധിക്ഷേപിച്ചത് അപലപനീയം: പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത, അല്‍മായ നേതാക്കൾ എന്ന ലേബലിൽ വന്ന ക്രൈസ്തവ വിശ്വാസം പോലും ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്ന ചില വ്യക്തികൾ നടത്തിയ നീക്കം സഭയിൽ ആകമാനം ഞെട്ടലുളവാക്കിയെന്ന് സീറോ മലബാർ സഭയിലെ 33 രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടെ പ്രതിനിധിയും അതിരൂപതയുടെ ഇപ്പോഴത്തെ ഭരണകർത്താവുമായ മെത്രാപ്പോലീത്തയെ അതിരൂപതാംഗങ്ങ ൾ എന്ന പേരിൽ ചില വ്യക്തികൾ വന്ന് ഭീഷണിപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയവും ദുരൂഹവുമാണ്. കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനെത്തന്നെ തകർക്കാനെത്തിയ ഇവർ ക്രൈസ്തവ വിരോധികളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ശ്ലീഹന്മാരുടെ പിൻഗാമികളായ അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന പാരമ്പര്യമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. ക്രൈസ്തവ ചൈതന്യംതന്നെ നഷ്ടപ്പെട്ട രീതിയിൽ സഭയെ അപമാനിക്കുകയും അഭിവന്ദ്യ പിതാക്കന്മാരെ തുടർച്ചയായി ആക്ഷേപിക്കുകയും വിശ്വാസിസമൂഹം പൊതുസമൂഹ ത്തിനു മുമ്പിൽ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നു വിശ്വാസികൾ പിന്മാറണമെന്നും, ഐക്യത്തിന്റെ കൂദാശയെ തർക്കത്തിന്റെ വേദിയാക്കരുതെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭ്യർഥിച്ചു. സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സഭയ്ക്കുള്ളിൽത്തന്നെ സംവിധാനങ്ങളുണ്ടെന്നിരിക്കെ തെരുവിലേക്ക് ഇത്തരം പ്രശ്നങ്ങൾ വലിച്ചിഴയ്ക്കുന്നത് സഭയെ സംരക്ഷിക്കാനല്ല; മറിച്ച്, തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ വിലയിരുത്തി. ഇത്തരം പ്രവൃത്തികളെ കർശന മായ അച്ചടക്ക നടപടികൾ വഴി നിയന്ത്രിക്കണമെന്ന് സീറോ മലബാർ സിനഡിനോ ടും വത്തിക്കാനോടും സെക്രട്ടറിമാർ അഭ്യർത്ഥിച്ചു. അച്ചടക്കലംഘനം നടത്തിയവർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ, ഓറിയന്റൽ കോൺഗ്രിഗേഷൻ എന്നിവർക്കു പരാതി നൽകാനും സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ തീരുമാനിച്ചു. ഇത്രയും നിന്ദനങ്ങളും അപമാനവും ഉണ്ടായിട്ടും ചെറുപുഞ്ചിരിയോടെ ക്ഷമയോടെ സഭയുടെ നന്മയ്ക്കുവേണ്ടി എല്ലാം സഹിച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ ധീരോജ്വല മായ നിലപാടിനെ സെക്രട്ടറിമാരുടെ കൂട്ടായ്മ അഭിനന്ദിച്ചു. സീറോ മലബാർ സഭയിൽ മാർപാപ്പയുടെ പ്രതിനിധിയായി വന്ന്, മേജർ ആർച്ച്ബിഷപ്പിനോടും സഭാസിനഡിനോടും ചേർന്ന് മേജർ അതിരൂപതയുടെ ഭരണസാരഥ്യം നിർവഹിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
Image: /content_image/India/India-2022-08-14-09:23:15.jpg
Keywords: അപ്പസ്
Content: 19448
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ കത്തോലിക്കാ വിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര നേതാക്കള്‍
Content: മനാഗ്വെ: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്ക സഭക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്’ എന്ന അന്താരാഷ്ട്ര രാഷ്ട്രീയ നേതാക്കളുടെ ശ്രംഖല ‘ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ്’ (ഒ.എ.എസ്) നോട് ആവശ്യപ്പെട്ടു. അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രംഖലയാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്. കത്തോലിക്ക സഭയ്ക്കെതിരെ സ്വേച്ഛാധിപതി ഡാനിയല്‍ ഒര്‍ട്ടേഗ അഴിച്ചുവിട്ടിരിക്കുന്ന പീഡനങ്ങളെ ഓഗസ്റ്റ് 11-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ശക്തമായ ഭാഷയില്‍ അപലപിച്ച ശ്രംഖല മതഗല്‍പ്പ രൂപതക്കെതിരായ അടിച്ചമര്‍ത്തല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ശക്തിപ്രാപിച്ചിരിക്കുകയാണെന്നും, രൂപതയുടെ മെത്രാന്‍ മോണ്‍. റൊണാള്‍ഡോ അല്‍വാരസിനെ നാടുകടത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ബിഷപ്പ് അല്‍വാരസിനെ കഴിഞ്ഞ 9 ദിവസങ്ങളായി രൂപതാ ആസ്ഥാനത്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും, വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുവാന്‍ പോലും സമ്മതിക്കുന്നില്ലെന്നും ശ്രംഖല പറയുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരണ കക്ഷിയായ സാന്‍ഡിനിസ്റ്റാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ ഇരുന്നൂറ്റിഅമ്പതോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ ശ്രംഖല അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗും, മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസും ഉള്‍പ്പെടെ നിരവധി പുരോഹിതര്‍ നാടുകടത്തപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭ ഏകാധിപത്യ ഭരണകൂടത്തിന്റെ മുന്നില്‍ ശക്തമായി നിലകൊള്ളുന്നതിനാൽ ഫാ. മാനുവല്‍ ഗാര്‍ഷ്യയേ ജൂണ്‍ അവസാനം മുതല്‍ തടവിലാക്കിയിരിക്കുന്ന കാര്യവും, മിഷ്ണറി ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ നാടുകടത്തിയ കാര്യവും, കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയ കാര്യവും, വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവവും പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. നിക്കരാഗ്വേയില്‍ മാധ്യമ സ്വാതന്ത്ര്യം ഒട്ടും തന്നെ ഇല്ലെന്നു അന്താരാഷ്ട്ര നേതാക്കള്‍ പറയുന്നു. നിക്കരാഗ്വേയില്‍ മനുഷ്യാവകാശങ്ങള്‍ ക്രമാനുസൃതമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2018 മുതല്‍ ആയിരകണക്കിന് പൗരസംഘടനകളാണ് അടച്ചുപൂട്ടപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ അടിച്ചമര്‍ത്തല്‍ കാരണം മരണപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഒ.എ.എസും അതിന്റെ മനുഷ്യാവകാശ വിഭാഗമായ ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ ശ്രംഖലയുടെ ഭാഗമായ അന്താരാഷ്ട്ര നേതാക്കളുടെ പിന്തുണ ഒ.എ.എസിന് ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസിന്റെ പ്രസ്താവന അവസാനിക്കുന്നത്. അമേരിക്കന്‍ വന്‍കരയിലെ മുപ്പത്തിനാലോളം രാഷ്ട്രങ്ങള്‍ അംഗമായുള്ള അന്താരാഷ്ട്ര സംഘടനയാണ് വാഷിംഗ്‌ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.എ.എസ്.
Image: /content_image/News/News-2022-08-14-17:18:13.jpg
Keywords: ഡാനി, നിക്ക
Content: 19449
Category: 1
Sub Category:
Heading: ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ട കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ അടുത്ത മാസം; അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍
Content: ഹോങ്കോങ്ങ്: മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിതമായ ഫണ്ടിന്റെ കാര്യവാഹിയായ കാരണത്താല്‍ അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങിയ തൊണ്ണൂറു വയസ്സുള്ള മുന്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 5 പേരുടെ വിചാരണ അടുത്ത മാസം. 2009-ല്‍ ഹോങ്കോങ്ങിലെ കത്തോലിക്ക മെത്രാനായി സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ സെന്‍ പൊതു സമൂഹത്തിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന കടുത്ത ജനാധിപത്യവാദിയാണ്. അഭിഭാഷകയായ മാര്‍ഗരറ്റ് എന്‍ജി, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെനിസ് ഹോ, അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹുയി പൊ-ക്യൂങ്, മുന്‍ നിയമസഭാംഗമായ സിഡ് ഹോ തുടങ്ങിയ പ്രമുഖ ജനാധിപത്യ വാദികള്‍ക്കൊപ്പമാണ് ഇക്കഴിഞ്ഞ മെയ് 11ന് കര്‍ദ്ദിനാള്‍ സെന്‍ അറസ്റ്റിലായത്. ജനാധിപത്യവാദികളായ പ്രതിഷേധക്കാരുടെ നിയമ നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘612 ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ രജിസ്റ്റര്‍ ചെയ്തില്ല എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ്. രാജ്യദ്രോഹം, വിദേശികളുമായുള്ള കൂട്ടുകെട്ട് തുടങ്ങിയവ ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് 2020-ല്‍ ഹോങ്കോങ്ങില്‍ ചൈന പ്രാബല്യത്തില്‍ വരുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലായിരിക്കും വിചാരണ എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പിഴ ശിക്ഷ ഒടുക്കിയാല്‍ മാത്രം മതിയാവും. സെപ്റ്റംബര്‍ 19 മുതല്‍ 23 വരേയായിരുന്നു കേസിന്റെ മേലുള്ള ആദ്യ വിചാരണ. രക്തസാക്ഷിത്വം നമ്മുടെ സഭയില്‍ സാധാരണമാണെന്നു കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു. വേദന സഹിച്ചു കൊണ്ട് നമ്മുടെ വിശ്വാസത്തോടുള്ള വിശ്വസ്തതക്കായി നമുക്ക് ഉരുക്കിനേപോലെ ശക്തിയുള്ളവരായി സ്വയം മാറാം. താൻ ഇനിയും അറസ്റ്റ് വരിക്കുവാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ഗവണ്‍മെന്റുള്ള ചൈനയുടെ ഒരു പ്രത്യേക ഭരണ പ്രദേശമാണ് ഹോങ്കോങ്ങ്. ചൈനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഹോങ്കോങ്ങില്‍ ഉണ്ട്. എന്നാല്‍ സമീപകാലത്തായി ദേശീയ സുരക്ഷയുടെ പേരും പറഞ്ഞ് ഹോങ്കോങ്ങിലെ മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ ദശലക്ഷങ്ങളാണ് പങ്കെടുത്തത്. കര്‍ദ്ദിനാള്‍ സെന്നിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-15-09:26:32.jpg
Keywords: ഹോങ്കോ
Content: 19450
Category: 18
Sub Category:
Heading: മാർ ജോസഫ് പെരുന്തോട്ടം മന്ത്രിയ്ക്കു നിവേദനം നല്‍കി
Content: ചങ്ങനാശേരി: കുട്ടനാടിന്റെ രക്ഷയ്ക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. എസി കനാലിലെ പോളയും ചെളിയും നീക്കി ആഴംകൂട്ടി പള്ളാത്തുരുത്തിവരെ തുറ ക്കുക, കുട്ടനാട്ടിലെ മുഴുവൻ തോടുകളിലേയും നീരൊഴുക്ക് തടസം മാറ്റാൻ നടപടി സ്വീകരിക്കുക, തണ്ണീർമുക്കം ബണ്ട് തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടപ്പാക്കുന്നതിനൊപ്പം ചെളിയും എക്കലും നീക്കുക, വേമ്പനാട്ടുകായലിലെ യും വിവിധ ഡാമുകളിലേയും മണലും ചെളിയും നീക്കി ജലസംഭരണശേഷി കൂട്ടുക, കായലിൽനിന്നും തോടുകളിൽനിന്നും നീക്കുന്ന ചെളി ഉപയോഗിച്ച് പുറംബണ്ടുകൾ ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ, ജോബ് മൈക്കിൾ എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2022-08-15-10:18:38.jpg
Keywords: സ്വര്‍ഗ്ഗാ
Content: 19451
Category: 18
Sub Category:
Heading: സീറോ മലബാർ മെത്രാൻ സിനഡ് നാളെ ആരംഭിക്കും
Content: കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ ആഗസ്റ്റ് 16-ാം തിയതി ആരംഭിക്കും. ഹൊസ്സൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ പിതാക്കന്മാർ പ്രാർത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ പിതാക്കന്മാർ വിശുദ്ധ കുർബാന അർപ്പിക്കും. സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ ഉണ്ടാകും.
Image: /content_image/India/India-2022-08-15-11:03:09.jpg
Keywords: മെത്രാ
Content: 19452
Category: 24
Sub Category:
Heading: ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ
Content: പ്രാചീന ലോകത്തിൽ പലരും മരണത്തെ "ഉറക്കം" ആയാണു കണ്ടിരുന്നത്. ബൈബളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "എന്‍െറ ദൈവമായ കര്‍ത്താവേ,എന്നെ കടാക്‌ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്‍െറ നയനങ്ങളെ പ്രകാശിപ്പിക്കണമേ! "(സങ്കീ: 13:3) ” വി. പൗലോസിന്റെ ലേഖനങ്ങളിലും സമാന ചിന്താഗതിയുണ്ട്. തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് ഇതേ ബിംബം ഉപയോഗിക്കുന്നുണ്ട്, "യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും"( 1 തെസലോനിക്കാ 4:14). പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ലോകത്തിൽ നിന്നുള്ള വേർപാടിനെപ്പറ്റി ധ്യാനിക്കുമ്പോൾ ആദിമ ക്രൈസ്തവർ അതിനെ മറിയത്തിന്റെ ഉറക്കമായാണു “Sleep of Mary,” അല്ലങ്കിൽ “Dormition of Mary” കണ്ടിരുന്നത് (ലത്തീൻ ഭാഷയിൽ domire, എന്ന വാക്കിനു ഉറങ്ങുക എന്നാണ് അർത്ഥം). മറിയം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതിനു മുമ്പ് മരിച്ചു എന്ന വിശ്വാസത്തെ ഇതു ബലപ്പെടുത്തുന്നു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്ക്കസിലെ വിശുദ്ധ ജോൺ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:, " ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ ജുവനെൽ എഡി 451 ലെ കാൽസിഡോൺ കൗൺസിലിൽ മറിയം എല്ലാ അപ്പസ്തോലന്മാരുടെയും സാന്നിധ്യത്തിൽ മരിച്ചെന്നും, അവളുടെ കബറിടം വിശുദ്ധ തോമസിന്റെ അഭ്യർത്ഥന പ്രകാരം തുറന്നപ്പോൾ അതു ശൂന്യമായിരുന്നുവെന്നും, അതിനാൽ അന്നുമുതൽ അപ്പസ്തോലന്മാർ മറിയത്തിന്റെ ശരീരം സ്വർഗ്ഗത്തിലേക്കു എടുക്കപ്പട്ടുമെന്ന് വിശ്വസിച്ചു പോന്നു. ” ഈ പാരമ്പര്യം വ്യത്യസ്ത രീതികളിളിൽ ആദിമ ക്രൈസ്തവരുടെ ഇടയിൽ പ്രചുര പ്രചാരത്തിലായിരുന്നുവെങ്കിലും അപ്പസ്തോലന്മാരുടെ സാന്നിധ്യത്തിൽ മറിയം മരിച്ചു എന്നതാണ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം. പൗര്യസ്ത്യ സഭ മറി യ ത്തിന്റ ദൈവത്തിലുള്ള ഉറക്കത്തിന്റെ തിരുനാൾ ആഗസ്റ്റു പതിനഞ്ചിനു ആഘോഷിക്കുമ്പോൾ, പാശ്ചാത്യ സഭ ഇതേ ദിവസം തന്നെ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കൊണ്ടാടന്നു. രണ്ടും ഒരേ സംഭവം തന്നെ, രണ്ടു വ്യത്യസ്ത സാങ്കേതിക പദാവലിയോടെ രണ്ടു വ്യത്യസ്ത ഭാവങ്ങൾക്കു ഊന്നൽ നൽകി ആഘോഷിക്കുന്നുവെന്നേയുള്ളു. മറിയം എങ്ങനെയാണ് സ്വർഗ്ഗത്തിലേക്ക്എടുക്കപ്പെട്ടതെന്നോ, അവൾ ആദ്യം മരിച്ചോ എന്നോ ഒന്നും സഭ ഓദ്യോഗികമായി പഠിപ്പിക്കുന്നില്ല. "നിത്യകന്യകയായ മറിയം അവളുടെ ഇഹലോകവാസത്തിന്റെ അവസാനം ആത്മശരീരങ്ങളോടെ സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു" എന്നു മാത്രമാണ് സഭ പഠിപ്പിക്കുന്നത്. എന്നിരുന്നാലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിനിടയിൽ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. “ ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുപറ്റാൻ, മറിയം ആദ്യമേ തന്നെ അവന്റെ മരണത്തിലും പങ്കു ചേരണം.” ഈ ഉറക്കം/സ്വർഗ്ഗാരോപണം ദൈവം മറിയത്തിനു നൽകിയ അതുല്യ കൃപയാണ്, അവളുടെ അമലോത്ഭവ ജനത്തിന്റെ ഫലം. ഇതു മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് പ്രാചീന കാലത്തെ നിരവധി ചിത്രകാരന്മാർ അപ്പസ്തോലമാർ ക്കു മധ്യേ മറിയം ഒരു കട്ടിലിൽ കിടന്നു ഉറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. ആത്മ ശരീരങ്ങളോടെ മറിയത്തെ സ്വർഗ്ഗത്തിലേക്കു കൊണ്ടു പോകുന്ന ക്രിസ്തുവിനെയും ഈ ചിത്രത്തിൽ കാണാം.
Image: /content_image/SocialMedia/SocialMedia-2022-08-15-13:24:20.jpg
Keywords: മറിയ