category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
Contentദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ 'ഞാൻ അത്യധികം ആഗ്രഹിച്ചു' എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ, സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി സന്നിഹിതനായിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ, പതിനഞ്ചാം വാക്യം "പീഢയനുഭവിക്കുന്നതിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു" എന്നതിനെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം 2022 ജൂൺ 29ന് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയത്. പുതിയ നിർദ്ദേശങ്ങളുടെയോ പ്രത്യേകമാനദണ്ഡങ്ങളുടെയോ ഒരു മാർഗ്ഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ അപ്പസ്തോലിക ലേഖനത്തിന്റെ ലക്ഷ്യം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-13 09:46:00
Keywords
Created Date2022-08-13 09:46:46