Content | ചങ്ങനാശേരി: കുട്ടനാടിന്റെ രക്ഷയ്ക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. എസി കനാലിലെ പോളയും ചെളിയും നീക്കി ആഴംകൂട്ടി പള്ളാത്തുരുത്തിവരെ തുറ ക്കുക, കുട്ടനാട്ടിലെ മുഴുവൻ തോടുകളിലേയും നീരൊഴുക്ക് തടസം മാറ്റാൻ നടപടി സ്വീകരിക്കുക, തണ്ണീർമുക്കം ബണ്ട് തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടപ്പാക്കുന്നതിനൊപ്പം ചെളിയും എക്കലും നീക്കുക, വേമ്പനാട്ടുകായലിലെ യും വിവിധ ഡാമുകളിലേയും മണലും ചെളിയും നീക്കി ജലസംഭരണശേഷി കൂട്ടുക, കായലിൽനിന്നും തോടുകളിൽനിന്നും നീക്കുന്ന ചെളി ഉപയോഗിച്ച് പുറംബണ്ടുകൾ ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ, ജോബ് മൈക്കിൾ എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു. |