category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജനാധിപത്യത്തിന് വേണ്ടി നിലകൊണ്ട കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ അടുത്ത മാസം; അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍
Contentഹോങ്കോങ്ങ്: മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിതമായ ഫണ്ടിന്റെ കാര്യവാഹിയായ കാരണത്താല്‍ അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങിയ തൊണ്ണൂറു വയസ്സുള്ള മുന്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 5 പേരുടെ വിചാരണ അടുത്ത മാസം. 2009-ല്‍ ഹോങ്കോങ്ങിലെ കത്തോലിക്ക മെത്രാനായി സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ സെന്‍ പൊതു സമൂഹത്തിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന കടുത്ത ജനാധിപത്യവാദിയാണ്. അഭിഭാഷകയായ മാര്‍ഗരറ്റ് എന്‍ജി, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെനിസ് ഹോ, അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹുയി പൊ-ക്യൂങ്, മുന്‍ നിയമസഭാംഗമായ സിഡ് ഹോ തുടങ്ങിയ പ്രമുഖ ജനാധിപത്യ വാദികള്‍ക്കൊപ്പമാണ് ഇക്കഴിഞ്ഞ മെയ് 11ന് കര്‍ദ്ദിനാള്‍ സെന്‍ അറസ്റ്റിലായത്. ജനാധിപത്യവാദികളായ പ്രതിഷേധക്കാരുടെ നിയമ നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘612 ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ രജിസ്റ്റര്‍ ചെയ്തില്ല എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ്. രാജ്യദ്രോഹം, വിദേശികളുമായുള്ള കൂട്ടുകെട്ട് തുടങ്ങിയവ ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് 2020-ല്‍ ഹോങ്കോങ്ങില്‍ ചൈന പ്രാബല്യത്തില്‍ വരുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലായിരിക്കും വിചാരണ എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പിഴ ശിക്ഷ ഒടുക്കിയാല്‍ മാത്രം മതിയാവും. സെപ്റ്റംബര്‍ 19 മുതല്‍ 23 വരേയായിരുന്നു കേസിന്റെ മേലുള്ള ആദ്യ വിചാരണ. രക്തസാക്ഷിത്വം നമ്മുടെ സഭയില്‍ സാധാരണമാണെന്നു കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു. വേദന സഹിച്ചു കൊണ്ട് നമ്മുടെ വിശ്വാസത്തോടുള്ള വിശ്വസ്തതക്കായി നമുക്ക് ഉരുക്കിനേപോലെ ശക്തിയുള്ളവരായി സ്വയം മാറാം. താൻ ഇനിയും അറസ്റ്റ് വരിക്കുവാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ഗവണ്‍മെന്റുള്ള ചൈനയുടെ ഒരു പ്രത്യേക ഭരണ പ്രദേശമാണ് ഹോങ്കോങ്ങ്. ചൈനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഹോങ്കോങ്ങില്‍ ഉണ്ട്. എന്നാല്‍ സമീപകാലത്തായി ദേശീയ സുരക്ഷയുടെ പേരും പറഞ്ഞ് ഹോങ്കോങ്ങിലെ മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ ദശലക്ഷങ്ങളാണ് പങ്കെടുത്തത്. കര്‍ദ്ദിനാള്‍ സെന്നിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-15 09:25:00
Keywordsഹോങ്കോ
Created Date2022-08-15 09:26:32