Contents

Displaying 19001-19010 of 25050 results.
Content: 19393
Category: 18
Sub Category:
Heading: ഫാ. ബാബു ആൻറണി വടക്കേക്കര സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി
Content: കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി വിൻസെൻഷ്യൻ സന്യാസ സമൂഹാംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര നിയമിതനായി. നിലവിൽ മീഡിയ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫാ. അലക്സ് ഓണംപള്ളി ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി നിയമിതനായത്. സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ, മീഡിയ കമ്മീഷൻ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ ഒരാൾ നിർവ്വഹിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന പെർമനന്റ് സിനഡിൻറെ തീരുമാനപ്രകാരമാണ് ഈ നിയമനം. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ വൈസ്ചാൻസലറായി പ്രവർത്തിക്കുന്ന ഫാ. എബ്രാഹം കാവിൽപുരയിടത്തിലാണ് കഴിഞ്ഞ മൂന്നുവർഷങ്ങളായി പി.ആർ.ഒ.യുടെ ഉത്തരവാദിത്വം കൂടി നിർവഹിച്ചിരുന്നത്. വിൻസെൻഷ്യൻ സന്യാസസമൂഹത്തിൻറെ അങ്കമാലി മേരിമാതാ പ്രോവിൻസിലെ അംഗമായ ഫാ. ബാബു ആന്‍റണി വടക്കേക്കര തലശ്ശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. 2003ൽ വൈദികനായി. ഇംഗ്ലീഷ് സാഹി ത്യത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ. വടക്കൻ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. മുരിങ്ങുരിലെ ഡിവൈൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായും ഗുഡ്സ് ടി.വി.യുടെ അഡ്മിനിസ്ട്രേറ്ററായും, വചനപ്രഘോഷണമേഖലയിലും പ്രവർത്തിച്ചു തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ ദൈവശാസ്ത്രാധ്യാപകനായും വൈക്കത്തുള്ള തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിന്റെ സുപ്പീരിയറായും സേവനം ചെയ്യുമ്പോഴാണ് സഭയുടെ കേന്ദ്രകാര്യാലയത്തിലെ ഉത്തരവാദിത്വങ്ങൾക്കായി നിയമിക്കപ്പെടുന്നത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, തെലുങ്കു ഭാഷകളിലും പ്രാവീണ്യമുണ്ട്. ആഗസ്റ്റ് 12ന് അദ്ദേഹം മൗണ്ട് സെന്റ് തോമസിലെത്തി ചാർജെടുക്കുന്നതാണ്.
Image: /content_image/India/India-2022-08-05-21:19:16.jpg
Keywords: സീറോ മലബാർ
Content: 19394
Category: 9
Sub Category:
Heading: സെഹിയോൻ യുകെ കൗമാരക്കാർക്കായി ഒരുക്കുന്ന Discipleship Retreat ഓഗസ്റ്റ് 15 മുതൽ 18 വരെ
Content: പതിമൂന്നു വയസിനു മുകളിലുള്ള കൗമാരക്കാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന Discipleship Retreat ഓഗസ്റ്റ് 15 മുതൽ 18 വരെ നടക്കും. പ്രമുഖ വചനപ്രഘോഷകനായ ഫാ. ഷൈജു നടുവത്താണിയിൽ, ഐനിഷ് ഫിലിപ്പ് എന്നിവരാണ് ഈ ആത്മീയവളർച്ച ശുശ്രൂഷ നയിക്കുന്നത്. ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 18 വൈകീട്ട് 4 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് ശുശ്രൂഷ ക്രമീകരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ {{www.sehionuk.org/register -> www.sehionuk.org/register}} സന്ദർശിക്കുക. #{blue->none->b->അഡ്രസ്: ‍}# CEFN LEA PARK, WALES DOLFOR NEWTON, SY16 4AJ
Image: /content_image/Events/Events-2022-08-06-09:40:58.jpg
Keywords: സെഹിയോൻ
Content: 19395
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
Content: കൊച്ചി: കേരളത്തിലെ പ്രളയ സാഹചര്യത്തിൽ സഹായഹസ്തവുമായി കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. രൂപതാ തലങ്ങളിൽ ടാസ്ക് ഫോഴ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കും. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, കോ-ഓർഡിനേറ്റർമാരായ ഡോ. ജോസുകുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, സിജോ ഇലന്തൂർ,ബിനു ഡോമിനിക്, സിജോ അമ്പാട്ട്, ബെന്നി പുതിയാപുറം, ജിജോ അറയ്ക്കൽ, രൂപത പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകും. ഹെൽപ് ഡെസ്ക്; 98 95 779408, 9496208504, 9447132137.
Image: /content_image/India/India-2022-08-06-10:45:39.jpg
Keywords: ടാസ്
Content: 19396
Category: 1
Sub Category:
Heading: എത്യോപ്യയിലെ വടക്കന്‍ പ്രവിശ്യയില്‍ നിന്ന് വൈദികരും സന്യാസിനികളും പലായനം ചെയ്യുന്നു
Content: ടൈഗ്രെ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ കടുത്ത അരക്ഷിതാവസ്ഥയെ തുടര്‍ന്ന്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ടൈഗ്രെ മേഖലയില്‍ നിന്നും കത്തോലിക്ക വൈദികരും കന്യാസ്ത്രീകളും ജീവരക്ഷാര്‍ഥം പലായനം ചെയ്യുന്നു. നിരവധി ഇടവകകളില്‍ ഫലപ്രദമായി അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്നില്ലെന്നു എത്യോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ സൗരാഫിയല്‍ ബെര്‍ഹാനേയീസസ് പറഞ്ഞു. രാജ്യത്തെ സമാധാനമില്ലായ്മ കാരണം സഭ വളരെ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അദിഗ്രാത് രൂപത ഉള്‍പ്പെടെയുള്ള പല ഇടവകകളും ഈ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. സുരക്ഷ ഇല്ലാത്തതിനാല്‍ ആശ്രമങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന വൈദികരുടെയും, സന്യാസിനികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സൗരാഫിയല്‍ പ്രസ്താവനയില്‍ കുറിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോടും സര്‍ക്കാരിനെ പിന്തുണക്കുന്ന സംഘടനകളോടും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ടൈഗ്രെ മേഖലയിലെ കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന്‍ അദ്ദേഹം മുന്നറിയിപ്പ് നൽകി. സര്‍ക്കാരിന്റേയും അധിനിവേശ സേനയുടേയും ഉപരോധങ്ങള്‍ കാരണം സഭക്ക് അജപാലന പ്രവര്‍ത്തങ്ങളും, മാനുഷിക സേവനങ്ങളും നല്‍കുവാന്‍ കഴിയുന്നില്ലെന്നും, യുദ്ധം സഭയെ അതിന്റെ അജപാലകരില്‍ നിന്നും വൈദികരിൽ നിന്നും ഇടവക സമൂഹങ്ങളില്‍ നിന്നും, അന്താരാഷ്ട്ര കത്തോലിക്ക ശ്രംഖലകളില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തെ തുടര്‍ന്നു ഏതാണ്ട് 51 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്നു അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്റര്‍’ വ്യക്തമാക്കിയിരിന്നു. അധികം താമസിയാതെ തന്നെ ഭക്ഷ്യക്ഷാമവും ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഇരുപതിലധികം മാസങ്ങളായി ടൈഗ്രേയിലെ അദിഗ്രാത് രൂപതാധ്യക്ഷൻ ടെസ്ഫാസെലാസി മെദിന്‍ ഉള്‍പ്പെടെയുള്ളവർ സര്‍ക്കാര്‍ ഉപരോധം കാരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് കഴിയുന്നത്. 2020 നവംബറിലാണ് എത്യോപ്യന്‍ സർക്കാറും ടൈഗ്രേ വിമതരും തമ്മില്‍ യുദ്ധം ആരംഭിച്ചത്. ടിഗ്രേ ഭരിച്ചിരുന്ന പ്രദേശിക സര്‍ക്കാറിനെ ആബി അഹമ്മദ് സര്‍ക്കാര്‍ സൈന്യത്തെ അയച്ച് അട്ടിമറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപുറപ്പെട്ടത്. ആദ്യം പിന്‍വാങ്ങിയ ടൈഗ്രേ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ജൂണോടെ ശക്തമായി തിരിച്ചുവന്ന് ഭൂരിഭാഗം ടൈഗ്രേ പ്രദേശങ്ങളും പിടിച്ചടക്കി. പിന്നീട് ഇവര്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. സൈനീക നടപടികള്‍ക്കിടയില്‍ ടൈഗ്രേയിലെ 5,00,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-06-11:35:10.jpg
Keywords: എത്യോ
Content: 19397
Category: 1
Sub Category:
Heading: ബെയ്‌റൂട്ട് സ്‌ഫോടനത്തിന് രണ്ടാണ്ട്: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് മാരോണൈറ്റ് പാത്രിയാര്‍ക്കീസ്
Content: ബെയ്‌റൂട്ട്: ഇരുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനത്തിന് രണ്ടാണ്ട്. സ്ഫോടനത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന്‍ മാരോണൈറ്റ് പാത്രിയാര്‍ക്കീസ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി ആവശ്യപ്പെട്ടു. ലെബനീസ് രാഷ്ട്രത്തിന്റെ ചരിത്രത്തിൽ തുറന്ന മുറിവ് പോലെ അവശേഷിക്കുന്ന ആ ദാരുണമായ സംഭവത്തിന്റെ ഓർമ്മകൾ സജീവമായി നിലനില്‍ക്കുമെന്ന് ആഗസ്റ്റ് 4 വ്യാഴാഴ്ച ബെയ്‌റൂട്ടിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന തുറമുഖ സ്‌ഫോടനത്തിൽ ഇരയായവർക്കുവേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷയില്‍ പറഞ്ഞു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഇരകളുടെ നിരവധി കുടുംബങ്ങൾ ശുശ്രൂഷയില്‍ പങ്കെടുത്തു. ബെയ്‌റൂട്ട് തുറമുഖത്തിന്റെ ദാരുണമായ സംഭവത്തില്‍ ശിക്ഷിക്കപ്പെടാത്ത രണ്ട് കുറ്റകൃത്യങ്ങളാൽ അടയാളപ്പെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ കുറ്റകൃത്യത്തിനൊപ്പം, അന്വേഷണങ്ങൾ മറച്ചുവെക്കുന്ന കുറ്റകൃത്യവും കാലക്രമേണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് പറഞ്ഞു. സംഭവിച്ചത് അവഗണിക്കാൻ കഴിയില്ല: ചിലർ സ്ഫോടനത്തിന് കാരണമായി, സ്ഫോടകവസ്തുക്കളുടെ അപകടസാധ്യതകള്‍ അറിഞ്ഞവർ രക്ഷപ്പെട്ടു; മറ്റുള്ളവർ നിശബ്ദരായിരുന്നു, മറ്റുചിലർ അന്വേഷണങ്ങൾ തടഞ്ഞു, ജഡ്ജിയുടെ ജോലി മരവിപ്പിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെയും അന്വേഷണം തടഞ്ഞവരെയും ദൈവം വിധിക്കുമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വെളിച്ചം വീശാൻ സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണത്തിനും മാരോണൈറ്റ് പാത്രിയാർക്കീസ് ​​അഭ്യർത്ഥിച്ചു. 2020 ഓഗസ്റ്റ് നാലാം തീയതിയാണ് ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റിന് തീ പിടിച്ചു നഗരത്തെ ആകമാനം പിടിച്ചുകുലുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി 204 ആളുകൾ കൊല്ലപ്പെടുകയും, 6500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകൾ ഭവനരഹിതരായി. 15 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. നഗരത്തിന്റെ വീണ്ടെടുപ്പിനായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-06-14:02:43.jpg
Keywords: മാരോണൈ
Content: 19398
Category: 13
Sub Category:
Heading: സോവിയറ്റ് ഭരണത്തിൻ കീഴിൽ മരണം വരിച്ച വൈദികന്റെ രക്തസാക്ഷിത്വത്തിന് പാപ്പയുടെ അംഗീകാരം
Content: ബുഡാപെസ്റ്റ്: ശീതയുദ്ധകാലത്ത് സോവിയറ്റ് പോലീസ് യുക്രൈനിൽവെച്ച് കൊലപ്പെടുത്തിയ ഹംഗേറിയൻ സ്വദേശിയായ വൈദികൻ ഫാ. പീറ്റർ ഒറോസിന്റെ രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഇന്നലെ ഓഗസ്റ്റ് അഞ്ചാം തീയതി വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫാ. പീറ്റർ ഒറോസ് ഉൾപ്പെടെ അഞ്ചുപേരുടെ നാമകരണ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഡിക്രിയിൽ പാപ്പ ഒപ്പുവെച്ചത്. 1917 ജൂലൈ 14 ന് ഹംഗേറിയൻ ഗ്രാമമായ ബിരിയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഒറോസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ഗ്രീക്ക് കത്തോലിക്ക വൈദികനായിരുന്നു. പെട്രോയുടെ ഒമ്പതാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. 1937-ൽ യുക്രേനിയൻ-ഹംഗേറിയൻ അതിർത്തിയിലുള്ള ട്രാൻസ്കാർപാത്തിയയിലെ ഉസ്ഗോറോഡിലെ സെമിനാരിയിൽ പ്രവേശിച്ചു. 1942 ജൂൺ 18-ന്, യുക്രൈനിലെ മുകച്ചെവോയിലെ ഗ്രീക്ക് കത്തോലിക്ക രൂപത വൈദികനായി അദ്ദേഹം അഭിഷിക്തനായി. നിരവധി ഗ്രാമങ്ങളിൽ അദ്ദേഹം തന്റെ അജപാലന സേവനം ആരംഭിച്ചു. പാവങ്ങളോടുള്ള സ്നേഹത്താല്‍ തന്റെ ജീവിതം സമര്‍പ്പിച്ച വൈദികനായിരിന്നു അദ്ദേഹം. വിവിധ പ്രദേശങ്ങൾ സോവിയറ്റ് യൂണിയൻ പിടിച്ചെടുക്കുന്ന സമയത്ത് വലിയ പീഡനങ്ങളിലൂടെയാണ് കിഴക്കൻ യൂറോപ്പിലെ സഭ കടന്നുപോയത്. 1946-ൽ, ഒറോസിനെ ഇർഷവ ജില്ലയിലെ ബിൽക്കിയിലേക്ക് ഇടവക വികാരിയായി മാറ്റി. ഇതിനിടെ റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് മാറാൻ അദ്ദേഹത്തിന് സമ്മർദ്ദം ശക്തമായിരിന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി എതിര്‍ത്ത അദ്ദേഹം പത്രോസിന്റെ പിന്‍ഗാമിയോടുള്ള വിശ്വസ്തത അസന്നിഗ്ദമായി പ്രഖ്യാപിച്ചു. 1949-ൽ, അജപാലന പ്രവർത്തനങ്ങൾ നിരോധിക്കുകയും എല്ലാ ഗ്രീക്ക് കത്തോലിക്ക ദേവാലയങ്ങളും സമ്മര്‍ദ്ധ ഫലമായി അടച്ചുപൂട്ടുകയും ചെയ്തു. മുകച്ചേവോ രൂപതയും കടുത്ത അടിച്ചമര്‍ത്തലിന് ഇരയായി. രഹസ്യാന്വേഷണ വിഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുകയും അറസ്റ്റുകൾക്കും അനീതികൾക്കും വിധേയനായും സംശയാസ്പദമായ ഒരു വ്യക്തി എന്ന പേരും അദ്ദേഹത്തെ പിന്തുടര്‍ന്നിരിന്നുവെങ്കിലും അദ്ദേഹം പതറാന്‍ തയാറായിരിന്നില്ല. തന്റെ ക്രിസ്തു വിശ്വാസം അദ്ദേഹം മുറുകെ പിടിച്ചു. അദ്ദേഹം രഹസ്യമായി തന്റെ ശുശ്രൂഷ തുടർന്നു. 1953ൽ യാതൊരു കാരണവും കൂടാതെ അദ്ദേഹത്തിന് അറസ്റ്റ് വാറന്റ് വന്നു. യുക്രൈനിലെ സിൾട്സി ട്രെയിൻ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ എത്തിയപ്പോൾ ഒരു പോലീസ് ഓഫീസർ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊളംബിയൻ വൈദികനായിരുന്ന ഫാ. ജീസസ് അന്തോണിയോ ഗോമസ്, യുവജനങ്ങളുടെ ഇടയിൽ സേവനം ചെയ്യാൻ സോറിസോ ഫ്രാൻസിസ്കാനോ എന്ന സന്നദ്ധ സംഘടന ആരംഭിച്ച കപ്പൂച്ചിൻ വൈദികൻ ഒമിലി ഡാ ജനോവ, ബ്രസീലിയൻ റിഡംപ്റ്ററിസ്റ്റ് വൈദികനായ വിട്ടോറിയോ കൊയൽഹോ, ഉർസുലിൻ സന്യാസിയായിരുന്ന മലയാളി സിസ്റ്റർ മരിയ സെലീന കണ്ണനായ്ക്കല്‍ എന്നിവരുടെ വിരോചിതമായ ജീവിതം അംഗീകരിക്കുന്ന ഡിക്രികളിലും ഇന്നലെ ഓഗസ്റ്റ് അഞ്ചാം തീയതി പാപ്പ ഒപ്പുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-06-16:00:35.jpg
Keywords: സോവിയ
Content: 19399
Category: 1
Sub Category:
Heading: ‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി
Content: ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണിയാണ് ഹര്‍ജിക്കാരന്‍. കരീന കപൂര്‍ തന്റെ പുസ്തകത്തിനു “പ്രഗ്നന്‍സി ബൈബിള്‍” എന്ന് പേര് നല്‍കിയിരിക്കുന്നതാണ് പരാതിക്ക് ആധാരം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ബൈബിളിന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ കരീന കപൂറിന്റെ പുതിയ പുസ്തകത്തിന്റെ തലക്കെട്ട് പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. അസ്വീകാര്യമായ പ്രവര്‍ത്തി കൊണ്ട് ക്രൈസ്തവരെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് കരീനയുടെ ശീലമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തന്റെ വാദങ്ങളെ പിന്തുണക്കുന്നതിനായി ബ്രദേഴ്സ് എന്ന ബോളിവുഡ് സിനിമയിലെ “മേരാ നാം മേരി ഹെ, മേരി സൗ ടക്കാ തേരി ഹെ” എന്ന ഗാനവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടും തന്റെ പരാതിയില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 3-ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ പലിവാലിന്റെ ബെഞ്ച്‌ സംസ്ഥാനത്തെ കക്ഷിയാക്കുവാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും, കേസ് ആറാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭവതിയായിരുന്ന കാലത്തെ കരീനയുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രഗ്നന്‍സി ബൈബിള്‍ ജൂലൈ 9-നാണ് ജഗ്ഗര്‍നട്ട് ബുക്സ് പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നാണ് രണ്ടു മക്കളുടെ അമ്മയായ താരം പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബൈബിള്‍ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്രിസ്റ്റഫര്‍ ആന്റണിയ്ക്കു പുറമേ, ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്‌ പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയും കരീനയുടെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2022-08-06-22:41:49.jpg
Keywords: ബൈബിള്‍
Content: 19400
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
Content: കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് ആയിരങ്ങൾ തീർത്ഥാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർ പങ്കെടുത്തു. കുടമാളൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യമെത്തിയത്. തുടർന്ന് അതിരമ്പുഴ മേഖലയിൽ നിന്നുള്ള തീർത്ഥാടകരെത്തി. കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ മുഹമ്മ ചങ്ങനാശേരി, തുരുത്തി മേഖലകളിൽ നിന്നുള്ള തീർത്ഥാടകരും ജന്മഗൃഹത്തിലെത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സ ഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്‍. അതിരൂപതാ വികാരി ജനറാൾ റവ.ഡോ.തോമസ് പാടിയത്ത്, കുടമാളൂർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസ ഫ് മുണ്ടകത്തിൽ എന്നിവർ ജന്മഗൃഹത്തിലും അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലും മാന്നാനം ആശ്രമം റെക്ടർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ മാന്നാനം ആശ്രമ ദേവാലയത്തിലും സന്ദേശം നൽകി.
Image: /content_image/India/India-2022-08-07-06:49:08.jpg
Keywords: അൽഫോ
Content: 19401
Category: 18
Sub Category:
Heading: സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ധന്യയായി പ്രഖ്യാപിച്ചു
Content: കണ്ണൂർ: ഉർസുലൈൻ സന്യാസിനീ സമൂഹാംഗം സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ധന്യയായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്നു. ഇതോടെ സിസ്റ്റർ മരിയ സെലിൻ വിശുദ്ധ പദവിയിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. വ്രതവാഗ്ദാനം ചെയ്ത് കേവലം 35 ദിവസം മാത്രം ജീവിക്കുകയും സന്യാസിനീ സമൂഹത്തിൽ കേവലം മൂന്നു വർഷം മാത്രം ജീവിക്കുകയും ചെയ്ത സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് ഉർസുലൈൻ സന്യാസിനീ സമൂഹം സ്വീകരിച്ചത്. തൃശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകയിലെ കണ്ണനായ്ക്കൽ ഫ്രാൻസിസിന്റെയും ഫിലോമിനയുടെയും രണ്ടാമത്തെ മകളായി 1931 ഫെബ്രുവരി 13നാണ് സിസ്റ്റർ മരിയ സെലിൻ ജനിച്ചത്. അധ്യാപികയായിരുന്ന സിസ്റ്റർ മരിയ സെലിൻ ജോലി രാജിവച്ച് 1954 ജൂൺ 24നാണ് ഉർസുലൈൻ സഭയിൽ ചേർന്നത്. 1957 ജൂൺ 20നായിരുന്നു വത വാഗ്ദാനം. 1957 ജൂലൈ 25ന് തന്റെ 26-ാമത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2007 ജൂലൈ 29ന് സിസ്റ്റർ സെലിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 2012 ഫെബ്രുവരി 29ന് സഭ ദൈവദാസി പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പയ്യാമ്പലത്തെ ഉര്‍സുലൈന്‍ പ്രോവിൻസ് പാപ്പലിലാണ് സിസ്റ്റർ മരിയ സെലിന്റെ കബറിടം സ്ഥിതിചെയ്യുന്നത്. ധന്യപദവി പ്രഖ്യാപനം സംബന്ധിച്ച ആഘോഷം പിന്നീട് കണ്ണൂരിൽ നടക്കുമെന്ന് ഉർസുലൈൻ സന്യാസിനീ സമൂഹ നേതൃത്വം അറിയിച്ചു.
Image: /content_image/India/India-2022-08-07-06:58:14.jpg
Keywords: ധന്യ
Content: 19402
Category: 18
Sub Category:
Heading: മതേതര സ്വഭാവത്തെ ഹനിക്കുന്ന പ്രവണതകളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയണമെന്ന് കെസിബിസി
Content: കൊച്ചി: ഭാരതത്തിന്റെ മതേതരസ്വഭാവത്തെ ഹനിക്കുന്നവിധം ഉയർന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണമെന്ന് കെസിബിസി. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്തതും ആമുഖത്തിൽ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിർത്തി ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞ പുതുക്കാൻ ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കഴിയട്ടെയെന്നാശംസിക്കുന്നുവെന്ന്‍ കെ‌സി‌ബി‌സി പ്രസ്താവിച്ചു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ നമ്മുടെ രാജ്യം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വർധിപ്പിക്കുന്നു. 75 വർഷങ്ങളിലൂടെ ഇന്ത്യക്ക് ഉണ്ടായിട്ടുള്ള വളർച്ച ലോകരാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തി. ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ തക്കവിധം ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കാർഷിക വ്യവസായ വ്യാപാര വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വർധിത തോതിൽ വളർച്ച നേടാനായത് വലിയ നേട്ടമാണ്. എല്ലാറ്റിലുമുപരി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനുമുമ്പിൽ മാതൃകയായി നിലനില്ക്കുന്നുവെന്നതും ഇന്ത്യൻ ജനതയുടെ ജനാധിപത്യബോധത്തെ വെ ളിപ്പെടുത്തുന്നുവെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Image: /content_image/India/India-2022-08-07-07:02:52.jpg
Keywords: കെ‌സി‌ബി‌സി