category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ബാബു ആൻറണി വടക്കേക്കര സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി
Contentകാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി വിൻസെൻഷ്യൻ സന്യാസ സമൂഹാംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര നിയമിതനായി. നിലവിൽ മീഡിയ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫാ. അലക്സ് ഓണംപള്ളി ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി നിയമിതനായത്. സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ, മീഡിയ കമ്മീഷൻ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ ഒരാൾ നിർവ്വഹിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന പെർമനന്റ് സിനഡിൻറെ തീരുമാനപ്രകാരമാണ് ഈ നിയമനം. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ വൈസ്ചാൻസലറായി പ്രവർത്തിക്കുന്ന ഫാ. എബ്രാഹം കാവിൽപുരയിടത്തിലാണ് കഴിഞ്ഞ മൂന്നുവർഷങ്ങളായി പി.ആർ.ഒ.യുടെ ഉത്തരവാദിത്വം കൂടി നിർവഹിച്ചിരുന്നത്. വിൻസെൻഷ്യൻ സന്യാസസമൂഹത്തിൻറെ അങ്കമാലി മേരിമാതാ പ്രോവിൻസിലെ അംഗമായ ഫാ. ബാബു ആന്‍റണി വടക്കേക്കര തലശ്ശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. 2003ൽ വൈദികനായി. ഇംഗ്ലീഷ് സാഹി ത്യത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ. വടക്കൻ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. മുരിങ്ങുരിലെ ഡിവൈൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായും ഗുഡ്സ് ടി.വി.യുടെ അഡ്മിനിസ്ട്രേറ്ററായും, വചനപ്രഘോഷണമേഖലയിലും പ്രവർത്തിച്ചു തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ ദൈവശാസ്ത്രാധ്യാപകനായും വൈക്കത്തുള്ള തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിന്റെ സുപ്പീരിയറായും സേവനം ചെയ്യുമ്പോഴാണ് സഭയുടെ കേന്ദ്രകാര്യാലയത്തിലെ ഉത്തരവാദിത്വങ്ങൾക്കായി നിയമിക്കപ്പെടുന്നത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, തെലുങ്കു ഭാഷകളിലും പ്രാവീണ്യമുണ്ട്. ആഗസ്റ്റ് 12ന് അദ്ദേഹം മൗണ്ട് സെന്റ് തോമസിലെത്തി ചാർജെടുക്കുന്നതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-05 21:18:00
Keywordsസീറോ മലബാർ
Created Date2022-08-05 21:19:16