category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബെയ്‌റൂട്ട് സ്‌ഫോടനത്തിന് രണ്ടാണ്ട്: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് മാരോണൈറ്റ് പാത്രിയാര്‍ക്കീസ്
Contentബെയ്‌റൂട്ട്: ഇരുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനത്തിന് രണ്ടാണ്ട്. സ്ഫോടനത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന്‍ മാരോണൈറ്റ് പാത്രിയാര്‍ക്കീസ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി ആവശ്യപ്പെട്ടു. ലെബനീസ് രാഷ്ട്രത്തിന്റെ ചരിത്രത്തിൽ തുറന്ന മുറിവ് പോലെ അവശേഷിക്കുന്ന ആ ദാരുണമായ സംഭവത്തിന്റെ ഓർമ്മകൾ സജീവമായി നിലനില്‍ക്കുമെന്ന് ആഗസ്റ്റ് 4 വ്യാഴാഴ്ച ബെയ്‌റൂട്ടിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന തുറമുഖ സ്‌ഫോടനത്തിൽ ഇരയായവർക്കുവേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷയില്‍ പറഞ്ഞു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഇരകളുടെ നിരവധി കുടുംബങ്ങൾ ശുശ്രൂഷയില്‍ പങ്കെടുത്തു. ബെയ്‌റൂട്ട് തുറമുഖത്തിന്റെ ദാരുണമായ സംഭവത്തില്‍ ശിക്ഷിക്കപ്പെടാത്ത രണ്ട് കുറ്റകൃത്യങ്ങളാൽ അടയാളപ്പെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ കുറ്റകൃത്യത്തിനൊപ്പം, അന്വേഷണങ്ങൾ മറച്ചുവെക്കുന്ന കുറ്റകൃത്യവും കാലക്രമേണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് പറഞ്ഞു. സംഭവിച്ചത് അവഗണിക്കാൻ കഴിയില്ല: ചിലർ സ്ഫോടനത്തിന് കാരണമായി, സ്ഫോടകവസ്തുക്കളുടെ അപകടസാധ്യതകള്‍ അറിഞ്ഞവർ രക്ഷപ്പെട്ടു; മറ്റുള്ളവർ നിശബ്ദരായിരുന്നു, മറ്റുചിലർ അന്വേഷണങ്ങൾ തടഞ്ഞു, ജഡ്ജിയുടെ ജോലി മരവിപ്പിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെയും അന്വേഷണം തടഞ്ഞവരെയും ദൈവം വിധിക്കുമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വെളിച്ചം വീശാൻ സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണത്തിനും മാരോണൈറ്റ് പാത്രിയാർക്കീസ് ​​അഭ്യർത്ഥിച്ചു. 2020 ഓഗസ്റ്റ് നാലാം തീയതിയാണ് ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റിന് തീ പിടിച്ചു നഗരത്തെ ആകമാനം പിടിച്ചുകുലുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി 204 ആളുകൾ കൊല്ലപ്പെടുകയും, 6500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകൾ ഭവനരഹിതരായി. 15 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. നഗരത്തിന്റെ വീണ്ടെടുപ്പിനായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-06 14:01:00
Keywordsമാരോണൈ
Created Date2022-08-06 14:02:43