Content | വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ജോസെഫ് ടോംകോയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സ്ലോവാക്യയിലെ കൊഷിത്സെ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബെർണ്ണാഡ് ബോബെറിന് തിങ്കളാഴ്‌ച (08/08/22) അയച്ച ടെലഗ്രാം സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പ തന്റെ ദുഃഖം അറിയിച്ചത്. അഗാധമായ വിശ്വാസവും ദീർഘവീക്ഷണവും ഉണ്ടായിരുന്ന ആദരണീയനും ജ്ഞാനിയുമായിരുന്ന കർദ്ദിനാൾ ടോംകൊ വിനയത്തോടും ആത്മത്യാഗത്തോടും കൂടി സുവിശേഷത്തെയും സഭയെയും സേവിച്ചുവെന്ന് പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
തൻറെ മുൻഗാമികളോട് സൂക്ഷ്മതയോടും വിവേകത്തോടും സഹകരിച്ച അദ്ദേഹം പരിശുദ്ധസിംഹാസനത്തിന് ദീർഘകാലം നല്‍കിയ ഫലദായക സേവനങ്ങളെക്കുറിച്ചും പുലര്‍ത്തിയിരിന്ന തീക്ഷ്ണമായ പ്രാർത്ഥനാരൂപിയെക്കുറിച്ചും പാപ്പ സൂചിപ്പിച്ചു. വാർദ്ധക്യത്തിൽപ്പോലും അനുദിന സായാഹ്നത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ ജപമാല നയിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹത്തിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും മുന്നിൽ പരസ്യമായി കര്‍ദ്ദിനാള്‍ സാക്ഷ്യം നല്കിയിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ കുറിച്ചു.
ആഗസ്റ്റ് 8 തിങ്കളാഴ്‌ച രാവിലെയാണ് 98 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ജോസെഫ് ടോംകോ അന്തരിച്ചത്. ലോകത്തെ ഏറ്റവും പ്രായമേറിയ കര്‍ദ്ദിനാളായിരിന്നു അദ്ദേഹം. കർദ്ദിനാൾ ടോംകോയുടെ മൃതസംസ്കാര തിരുക്കർമ്മങ്ങൾ നാളെ വ്യാഴാഴ്‌ച (11/08/22) നടക്കും. അതേസമയം കർദ്ദിനാൾ ടോംകൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 206 ആയി കുറഞ്ഞു. ഇവരിൽ 116 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 90 പേർ 80 വയസ്സു പൂർത്തിയായവരാകയാൽ ഈ വോട്ടവകാശം ഇല്ലാത്തവരാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |