Content | കൊച്ചി: യുവജനങ്ങളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ 'ഇഗ്നൈറ്റ്' വെബിനാർ വീണ്ടും സംഘടിപ്പിക്കുന്നു. ആധുനിക സമൂഹത്തിൽ യുവജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും മൂല്യബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ, ലക്ഷ്യംവെച്ചുകൊണ്ട് മരിയൻ വൈബ്സ് ന്യൂസ്പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13നു വൈകുന്നേരം 6 മണി മുതൽ 7:30 വരെയാണ് വെബിനാര്‍ നടക്കുക.
ഷoഷാബാദ് രൂപതാധ്യക്ഷൻ മാര്‍ റാഫേൽ തട്ടില്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, വിശിഷ്ട അതിഥിയായി എത്തുന്ന വെബ്നാറിൽ പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, പ്രശസ്ത കൺസൾട്ടന്‍റ് ഡോ. ഗ്ലെൻ ഓസ്റ്റിൻ ഫെർണാണ്ടസ്, ഡോ. ഫാ. ജെയിംസ് കുരുക്കിലാംകട്ട് തുടങ്ങിയ പ്രമുഖർ ക്ലാസുകൾ നയിക്കും.
#{blue->none->b->രജിസ്റ്റര്‍ ചെയ്യാന്‍ : }# {{https://forms.gle/L7TcfmPKzViMJrpx9-> https://forms.gle/L7TcfmPKzViMJrpx9/}} |