category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുവനന്തപുരം അതിരൂപതയുടെ രണ്ടാം ഘട്ട സമരത്തിന് ഇന്ന് തുടക്കമാകും
Contentതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനുശേഷം ജില്ലയിലെ തീരശോഷണം പരിഹരിക്കാനും വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാനും നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസിന്റെ സന്ദേശവും ലഘുലേഖയും പൊതുജനങ്ങളെ അറിയിക്കാനായി ഇടവക തലത്തിൽ കൺവൻഷൻ, സൈക്കിൾ റാ ലി തുടങ്ങിയവ ഇന്ന് സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികൾ, യുവജനങ്ങൾ, വിവിധ ശുശ്രൂഷാ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. നാളെ അഞ്ചുതെങ്ങ്, ഓഗ സ്റ്റ് രണ്ടിന് പുതുക്കുറിച്ചി, മൂന്നിന് വലിയതുറ, നാലിന് കോവളം, അഞ്ചിന് പുല്ലുവിള എന്നീ ഫൊറോനകളിൽ പ്രചാരണ വാഹന ജാഥകൾ, കാൽനട ജാഥകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇതിനോടൊപ്പം വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സം ഘടിപ്പിക്കും. ആറിന് വിഴിഞ്ഞം തുറമുഖ നിർമാണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹ്യ തൊഴിൽപരമായ ആഘാതങ്ങൾ സംബന്ധിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ബഹുജ ന കൺവൻഷൻ സംഘടിപ്പിക്കും. ബഹുജന കൺവൻഷനിൽ തുടർ സമരം പ്രഖ്യാപിക്കുമെന്ന് സെക്രട്ടേറിയറ്റ് നടയിൽ 10 ദിവസമായി നടന്നുവരുന്ന സമരം അവസാനിപ്പിക്കുന്ന വേളയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ യൂജിൻ എച്ച് പെരേര പറഞ്ഞു. ഇതു സംബന്ധിച്ച് സഹായ മെത്രാന്റെ സർക്കുലർ ഇന്ന് ദിവ്യബലി മധ്യേ ഇടവകകളിൽ വായിക്കും. തീരദേശത്തെ കഷ്ടപ്പാടുകൾക്ക് പരിഹാരം തേടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പത്താം ദിവസം വൈദികരേയും സന്യസ്തരേയും പങ്കെടു പ്പിച്ചു നടന്ന സമരം നടത്തി. പാളയം രക്താസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർ മോൺ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമരക്കാർ ഉന്നയിച്ച മറ്റാവശ്യങ്ങൾ അംഗീകരിച്ചാലും വിഴിഞ്ഞം തുറമുഖ പ്രശ്നം പരിഹരിക്കാതെ സമരം നിർത്തിവ യ്ക്കില്ലെന്ന് മോൺ. ജയിംലാസ് ആശംസാപ്രസംഗത്തിൽ പറഞ്ഞു. ഫാ. ബന്നി വർഗീസ് ഒഎഫ്എം, സിസ്റ്റർ മേഴ്സി ചെറുരശ്മി, ഫാ. ജോസ് തച്ചിൽ എസ്ജെ, സിസ്റ്റ ർ എമ്മ എഫ്ഐഎച്ച്, ഇഗ്നേഷ്യസ് ലയോള ടീച്ചേഴ്സ് ഗിൽഡ്, ഫാ. ലോറ ലാ സ്, ഫാ. ഡൈസൻ, ഫാ.മൈക്കിൾ തോമസ്, ഫാ. ഷാജിൻജോസ്, സിസ്റ്റർ ബ്ലസി, ബൈജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-31 07:08:00
Keywordsതിരുവനന്തപുരം
Created Date2022-07-31 07:08:45