Contents

Displaying 18921-18930 of 25050 results.
Content: 19313
Category: 10
Sub Category:
Heading: കോവിഡിന് ശേഷം ബെയ്ജിംഗ് കത്തീഡ്രൽ തുറന്നു; ആദ്യ ദിനത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് 101 പേർ
Content: ബെയ്ജിംഗ്: കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ടിരുന്ന ബെയ്ജിംഗിലെ കത്തീഡ്രൽ ദേവാലയം ആറുമാസങ്ങൾക്ക് ശേഷം വിശ്വാസികൾക്ക് വേണ്ടി തുറന്നു നൽകി. ഇക്കഴിഞ്ഞ ജൂലൈ പതിനാറാം തീയതി കത്തീഡ്രൽ ദേവാലയം വീണ്ടും തുറന്നപ്പോള്‍ ജ്ഞാനസ്നാന സ്വീകരണം നടത്തിയത് നൂറ്റൊന്നു പേരാണെന്നത് ശ്രദ്ധേയമാണ്. ഇതിൽ ഭൂരിഭാഗവും മുതിർന്നവരാണ്. ജ്ഞാനസ്നാനം സ്വീകരിച്ചവരുടെയും, അവർക്ക് പരിശീലനം നൽകിയവരുടെയും, വൈദികരുടെയും, സന്യസ്ഥരുടെയും മുഖത്ത് വലിയ സന്തോഷം ദൃശ്യമായിരുന്നുവെന്ന് 'ഏജൻസിയ ഫിഡെസ്' റിപ്പോർട്ട് ചെയ്തു. ക്രിസ്തുവിനെ ഉൾക്കൊണ്ടും, സ്നേഹത്തിലൂടെയും, പ്രവർത്തിയിലൂടെയും ക്രിസ്തുവിന് സാക്ഷ്യം നൽകുകയും വഴി ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവും ആയി മാറണമെന്ന് ബെയ്ജിംഗ് ആർച്ച് ബിഷപ്പ് ജോസഫ് ലി ഷാൻ പുതിയതായി വിശ്വാസം സ്വീകരിച്ചവരോട് ആഹ്വാനം ചെയ്തു. ജ്ഞാനസ്നാനമെന്നത് ഒരു ആചാരം മാത്രമല്ലന്നും, ഉള്ളിലെ ഒരു മാനസാന്തരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി സൂര്യോദയത്തിന് മുന്‍പേ ചില വിശ്വാസികൾ ദേവാലയത്തിന് പുറത്ത് തടിച്ചു കൂടിയിരുന്നു. മണിക്കൂറുകളാണ് ഇവര്‍ കാത്തുനിന്നത്. ബെയ്ജിംഗ് കത്തീഡ്രലിൽ നടന്ന ജ്ഞാനസ്നാനം ഒരു സന്തോഷവാർത്ത ആണെങ്കിലും, വലിയ പീഡനങ്ങളുടെ നടുവിലൂടെയാണ് ചൈനയിലെ സഭ കടന്നു പോകുന്നത്. വൈദികരെയും, മെത്രാന്മാരെയും ഒരു വിചാരണയും കൂടാതെ സർക്കാർ രഹസ്യ സ്ഥലങ്ങളിൽ തടവറയിൽ ആക്കിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി വിശ്വാസ വിരുദ്ധ നടപടികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന്‍ ഉണ്ടാകുന്നുണ്ട്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പതിനേഴാമതാണ് ചൈനയുടെ സ്ഥാനം. അതേസമയം കൊടിയ പീഡനങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം രഹസ്യമായി സ്വീകരിച്ച് ഭൂഗര്‍ഭ സഭയില്‍ അംഗങ്ങളായി കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2030-ഓടെ ചൈന ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമാകുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-24-20:27:08.jpg
Keywords: ചൈന
Content: 19314
Category: 13
Sub Category:
Heading: അനുതാപ തീര്‍ത്ഥാടനവുമായി ഫ്രാന്‍സിസ് പാപ്പ കാനഡയുടെ മണ്ണില്‍
Content: വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മു​​​​പ്പ​​​​ത്തി​​​​യേ​​​​ഴാം വി​​​​ദേ​​​​ശ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു തുടക്കം കുറിച്ച് ഫ്രാന്‍സിസ് പാപ്പ കാനഡയിൽ. അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ കാ​​​​ന​​​​ഡ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇന്നലെ ഞാ​​​​യ​​​​റാ​​​​ഴ്ച റോമിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ​​​​നി​​​​ന്നു യാത്ര തി​​​​രി​​​​ച്ച പാപ്പയും സംഘവും പത്തു മണിക്കൂര്‍ പിന്നിട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിയോടെയാണ് എഡ്മണ്ടണിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. കാലിലെ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ലിഫ്റ്റിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിന്നു പാപ്പയുടെ വിമാനത്തിലേക്കുള്ള പ്രവേശനവും തിരിച്ചിറങ്ങലും. എഡ്മണ്ടണ്‍ എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കാനഡയിലെ ആദ്യ തദ്ദേശ ഗവർണർ മേരി മേ സൈമണും രാജ്യത്തെ തദ്ദേശീയ ജനതയുടെ കൂട്ടായ്മയായ ‘ട്രീറ്റി സിക്സ് ഫസ്റ്റ് നേഷൻസി’ന്റെ അധ്യക്ഷന്‍ ജോർജ് അർക്കന്‍റ്, കാനഡയിലെ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പാപ്പയെ സ്വീകരിച്ചു. വീല്‍ചെയറിലായിരിന്നു പാപ്പ എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് ക്രമീകരിച്ച വേദിയില്‍ എത്തിച്ചേര്‍ന്നത്.

പാപ്പ വേദിയില്‍ എത്തിയപ്പോള്‍ നാടൻ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതം ഉയർന്നു. എത്നിക് ഡ്രമ്മുകളുടെ അകമ്പടിയോടെ തദ്ദേശീയ ജനതയുടെ സംഗീത സംഘം’ലോഗൻ അലക്സിസ്’ പരമ്പരാഗത ഗാനം ആലപിച്ചാണ് പാപ്പയെ സ്വീകരിച്ചത്. ഇന്നലെ പാപ്പയ്ക്ക് പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലായിരുന്നു. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം ഇന്ന് മുതല്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. വ്യോമകര മാർഗങ്ങളിലൂടെ 19,246 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഒന്‍പത് വേദികളില്‍ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും. തന്റെ യാത്രയെ അനുതാപത്തിന്റെ തീര്‍ത്ഥാടനം എന്നാണ് പാപ്പ വിശേഷിപ്പിക്കുന്നത്.

1881-1996 കാലയളവിൽ തദ്ദേശ സംസ്കാരം ഒഴിവാക്കുന്നതിനുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി ഒന്നര ലക്ഷത്തിലേറെ തദ്ദേശീയരായ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി കത്തോലിക്ക റസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടു വലിയ വിവാദമുണ്ടായിരുന്നു. അവർക്ക് അവരുടെ സാംസ്കാരികതനിമ നിഷേധിക്കപ്പെട്ടതും ദുരനുഭവങ്ങൾക്ക് വിധേയരാകേണ്ടിവന്നതുമായ സംഭവങ്ങളിൽ മാപ്പു ചോദിക്കുകയും ചെയ്തിട്ടുള്ള പാപ്പ, ക്ഷമാപണം തദ്ദേശീയ സമൂഹത്തെ നേരിട്ടു കണ്ടു നടത്തുവാനാണ് ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിച്ച് കാനഡയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നു ജൂലൈ 25 തിങ്കളാഴ്ച തദ്ദേശീയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ് പാപ്പയുടെ ആദ്യ പൊതു പരിപാടി നടക്കുക. മെസ്ക്വാചീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പ ഉച്ചകഴിഞ്ഞു മറ്റൊരു തദ്ദേശീയ ഗോത്ര സമൂഹത്തെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-25-11:48:30.jpg
Keywords: പാപ്പ
Content: 19315
Category: 1
Sub Category:
Heading: സിറിയയിൽ ഹാഗിയ സോഫിയ മാതൃക ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ തീവ്രവാദി ആക്രമണം; 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
Content: ഹമാ: സിറിയയിലെ ഹമാ നഗരത്തിന് സമീപം നിര്‍മ്മിച്ച പുതിയ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ നടന്ന തീവ്രവാദി അക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേറ്റു. ഹാഗിയ സോഫിയ എന്ന പേര് നല്‍കിയിരിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടയാണ് ഇന്നലെ ആക്രമണം നടന്നത്. തുർക്കിയിലെ ചരിത്രപ്രസിദ്ധ ഹാഗിയ സോഫിയ ദേവാലയത്തിന്റെ മാതൃകയിലാണ് സിറിയയിലെ ദേവാലയവും നിർമ്മിക്കപ്പെട്ടിരിന്നത്. രണ്ടു വര്‍ഷം മുമ്പ് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി ഉപയോഗിക്കാൻ എർദോഗൻ സർക്കാർ തീരുമാനമെടുത്തതിനെ തുടർന്നാണ് അതേ പേരിൽ പുതിയൊരു ദേവാലയം സിറിയയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.

Breaking News | This video shows the terrorist attack on the Aya Sophia Orthodox Church in Hama, Syria. A missile left 2 dead and 12 wounded early Sunday during the inauguration of the church.
Video shared by an attendant. #Hagia_Sophia pic.twitter.com/HSkBfm8iVY
— آسي مينا (@acimenanews) July 24, 2022

വൈകാതെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും സംയുക്തമായി ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമെടുക്കുകയായിരിന്നു. ജൂലൈ 24നു നടന്നത് റോക്കറ്റ് ആക്രമണം ആണെന്നു സിറിയൻ വാർത്ത ഏജൻസിയായ 'സന' റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നിൽ തീവ്രവാദി സംഘടനകൾ ആണെന്നും സനയുടെ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ഒരു പരിധിവരെ സർക്കാർ അടിച്ചമർത്തൽ നടത്തിയെങ്കിലും, തക്ഫീരി തീവ്രവാദ പ്രസ്ഥാനം രാജ്യത്തിന്റെ ചില ഭാഗങ്ങളിലായി തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ഏത് തീവ്രവാദി ഗ്രൂപ്പാണെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെട്ടിരിന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ - മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാരിന്റെ തീവ്രവാദപരമായ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. അതിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ ആക്രമണം നടന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-25-13:11:52.jpg
Keywords: ഹാഗിയ
Content: 19316
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദം; ബുര്‍ക്കിനാ ഫാസോയിലെ ഇടവക ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍
Content: ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമായതിനെ തുടര്‍ന്ന്‍ കത്തോലിക്ക രൂപതയുടെ പ്രവര്‍ത്തനം അവതാളത്തില്‍. തീവ്രവാദികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഫാദാ ന്‍’ഗൌര്‍മാ രൂപതയിലെ നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. തങ്ങളുടെ അജഗണങ്ങളില്‍ 95% പേരുടേയും ആത്മീയ കാര്യങ്ങള്‍ നടത്തിക്കൊടുക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ് വൈദികർ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ “എയിഡ് റ്റു ദിചര്‍ച്ച് ഇന്‍ നീഡ്‌” (എ.സി.എന്‍) ന് ലഭിച്ചു. മേഖലയില്‍ കൊലപാതകവും, കവര്‍ച്ചയും, തട്ടിക്കൊണ്ടുപോകലുകളും പതിവായി കൊണ്ടിരിക്കുകയാണെന്നും, രൂപതയിലെ 16 ഇടവക ദേവാലയങ്ങളില്‍ അഞ്ചെണ്ണത്തിന് നേര്‍ക്കും തീവ്രവാദികള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തേത്തുടര്‍ന്ന്‍ ഈ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. തീവ്രവാദികള്‍ റോഡുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ടെലിഫോണ്‍ ശ്രംഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നതിനാലും 7 ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ദേവാലയം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തീവ്രവാദത്തെ തുടര്‍ന്നു വിശ്വാസികള്‍ക്ക് വൈദികരുടെ സേവനം ലഭിക്കാതെ വരുന്നത് ഖേദകരമാണെന്നു എ.സി.എന്‍ (യു.കെ) യുടെ നാഷണല്‍ ഡയറക്ടറായ ഡോ. കരോളിന്‍ ഹള്‍ പറഞ്ഞു. ഫാദാ ന്‍’ഗൌര്‍മാ രൂപതയിലെ വിശ്വാസികളുടെ ആത്മീയവും, ഭൗതീകവുമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുവാന്‍ എ.സി.എന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേർത്തു. 2021 സെപ്റ്റംബര്‍ വരെ രൂപതയുടെ 29 ശതമാനത്തോളം പ്രദേശങ്ങളില്‍ അതായത് 532 ഗ്രാമങ്ങളില്‍ 155 എണ്ണത്തില്‍ അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നപ്പോള്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഗ്രാമങ്ങളുടെ എണ്ണം 29 ആയി കുറഞ്ഞു (5.5 ശതമാനം). ഇക്കഴിഞ്ഞ ജൂലൈ 3ന് രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണം കാരണം സാന്‍ കിസിറ്റിയിലെ മൈനര്‍ സെമിനാരി ഫാദാ ന്‍’ഗൌര്‍മായിലേക്ക് മാറ്റേണ്ടതായും വന്നു. ആഫ്രിക്കയിൽ മുഴുവനായും പ്രത്യേകിച്ച് ബുര്‍ക്കിനാ ഫാസോ ഉള്‍പ്പെടുന്ന സാഹേല്‍ മേഖലയില്‍ ജിഹാദിസവും, ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്നും, നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡോ ഹള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നും അല്ലാത്തപക്ഷം, ആഫ്രിക്ക മാത്രമല്ല മുഴുവന്‍ ലോകവും നാശത്തിലേക്ക് കൂപ്പുകുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫാദാ ന്‍’ഗൌര്‍മായിലെ പല സ്ഥലങ്ങളിലും ക്രൈസ്തവരുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്, കത്തോലിക്ക സഭയുടെ ചില ദേവാലയങ്ങളില്‍ തീവ്രവാദികള്‍ കയറി സ്ത്രീകളും പുരുഷന്‍മാരും വെവ്വേറെ സ്ഥലങ്ങളിലാണോ ഇരിക്കുന്നതെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ബുര്‍ക്കിന ഫാസോയിലെ എഴുപതിയഞ്ചോളം പദ്ധതികള്‍ക്കാണ് എ.സി.എന്‍ സാമ്പത്തിക സഹായം നല്‍കിയത്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ 2022-ലെ പട്ടികയില്‍ മുപ്പത്തിരണ്ടാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-25-16:00:57.jpg
Keywords: ബുര്‍ക്കിന
Content: 19317
Category: 18
Sub Category:
Heading: തുരുത്തുകളായി മാറിനിൽക്കാതെ ഒറ്റക്കെട്ടായുള്ള മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം: മാർ തോമസ് തറയിൽ
Content: കാഞ്ഞിരപ്പള്ളി: തുരുത്തുകളായി മാറിനിൽക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ ജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ തറയിൽ. വൈദികരും സന്യസ്തരും എല്ലാവരും ഒത്തുചേർന്നുള്ള വിശ്വാസി സമൂഹത്തിന്റെ ഇടവക തല നേതൃസമ്മേളനങ്ങൾ സഭയിൽ പുത്തനുണർവ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതൽ ആഴപ്പെടുത്തി സുവിശേഷദൗത്യം നിർവഹിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുരുത്തുകളായി മാറിനിൽക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളർന്നു. സഭ വളർന്നുവോ എന്ന് ചിന്തിക്കണമെന്നും മാർ തറയിൽ സന്ദേശത്തിൽ പറഞ്ഞു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി.സി. സെബാസ്റ്റ്യൻ, സിസ്റ്റർ മേരി ഫിലിപ്പ് എസ്എച്ച്, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 150 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നൽകിയ ഗാനശുശ്രൂഷയും നടത്തി.
Image: /content_image/India/India-2022-07-25-18:41:01.jpg
Keywords: തറയി
Content: 19318
Category: 10
Sub Category:
Heading: പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ലൂസിഫെറിയന്‍ തടവറ ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച വൈദികന്‍
Content: മെറ്റ്സ് (ഫ്രാന്‍സ്): പൈശാചികമായ ലൂസിഫെറിയന്‍ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം അംഗമായി തുടരുകയും ഒടുവില്‍ ക്രിസ്തുവില്‍ അഭയം കണ്ടെത്തി, ദൈവസേവനത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഫാ. ജീന്‍ ക്രിസ്റ്റഫെ തിബൌട്ട് ക്രൈസ്തവര്‍ ആഭിചാര പ്രവണതകള്‍ക്ക് പിന്നാലെ പോകുന്നതില്‍ മുന്നറിയിപ്പുമായി രംഗത്ത്. വര്‍ഷങ്ങളായി അന്ധകാരത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന തന്നെ ഒരു മിന്നല്‍ പോലെ കടന്നുവന്ന് രക്ഷിച്ച പരിശുദ്ധാത്മാവിന്റെ ഇടപെടലിനെ കുറിച്ചും ക്രൈസ്തവ സമൂഹം നേരിടുന്ന പൈശാചിക ആഭിമുഖ്യങ്ങളിലുള്ള അപകടങ്ങളെ കുറിച്ചും വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്സ് രൂപതാംഗമായ ഫാ. തിബൌട്ട് കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. ‘ലാ പ്രിസണ്‍ ഡെസ് എസ്പിരിസ്’ (ആത്മാക്കളുടെ തടവറ) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും ഫാ. തിബൌട്ട് സംസാരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഒളിവിയര്‍ ജോളിയുമായി സഹകരിച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. കത്തോലിക്ക സഭയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നിരുപദ്രവകരം എന്ന് തോന്നുന്ന ചില അപകടങ്ങളെ കുറിച്ചാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. വിശ്വാസ പരിവര്‍ത്തനം മുതല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചിട്ടുള്ള മന്ത്രവാദം, ഭാവിപ്രവചനം, ആത്മാക്കളുമായുള്ള സംവാദം പോലെയുള്ള നിഗൂഢ ആചാരങ്ങളില്‍ ഉപദ്രവകരമായ പൈശാചിക തിന്‍മയുണ്ടെന്ന് അദ്ദേഹം വിവരിച്ചു. മന്ത്രവാദം, നിഗൂഢ തത്വശാസ്ത്രം (ഇസോടെറിസിസം 2.0) പോലെയുള്ള ആചാരങ്ങള്‍ ക്രൈസ്തവരെ പ്രാകൃത വിഗ്രഹാരാധനയിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. മൈക്കേല്‍ ഡോര്‍ എന്ന തൂലികാ നാമത്തില്‍ മാലാഖമാരേയും പിശാചുക്കളെയും ഇതിവൃത്തമാക്കിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങളും ഫാ. തിബൌട്ട് രചിച്ചിട്ടുണ്ട്. ഹാരി പോട്ടറിന് വളരെ ജനസമ്മതിയുണ്ടായിരുന്ന കാലത്ത് യുവാക്കള്‍ക്ക് ഏറെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാനാണ് താന്‍ രചന തുടങ്ങിയതെന്നും ക്രിസ്ത്യാനികളെ മാത്രമല്ല മുഴുവന്‍ ആളുകളേയും ഉദ്ദേശിച്ചുള്ള രചനകള്‍ ആയതിനാലാണ് 'മൈക്കേല്‍ ഡോര്‍' തൂലികനാമം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹാരിപോട്ടര്‍ പോലെയുള്ള പുസ്തകങ്ങളുടെ കുഴപ്പമെന്താണെന്ന ചോദ്യത്തിന്, ഇത്തരം പുസ്തകങ്ങള്‍ മന്ത്രവാദത്തോടും ആഭിചാരത്തോടുമുള്ള യുവജനങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുമെന്നും ഇതുവഴി ക്രിസ്ത്യന്‍ യുവത്വവും മന്ത്രവാദത്തില്‍ ആകൃഷ്ടരാകുന്നുണ്ടെന്നും ഇതില്‍ വലിയ തിന്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദികളായ അധ്യാപകരുടെ കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നത്. പിന്നീട് ലൂസിഫെറിയന്‍ വിശ്വാസത്തില്‍ ആകൃഷ്ടനായി. (സാത്താന്‍ ആരാധനയില്‍ നിന്നും വിഭിന്നവും, ലൂസിഫറിന്റെ സ്വഭാവത്തെ പൈശാചികമായി കാണുന്നതിന് പകരം ലൂസിഫറിനെ വിമോചകനും മാര്‍ഗ്ഗദീപവുമായി വിശ്വസിക്കുന്ന പ്രസ്ഥാനം) . 8 വയസ്സുള്ളപ്പോള്‍ വായിച്ച ഒരു പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതനുസരിച്ച് ഒരു പെന്‍ഡുലം ഉപയോഗിച്ച് തങ്ങളുടെ ഫാം ഹൗസില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വസ്തുക്കള്‍ താന്‍ കണ്ടെത്തുമായിരുന്നു. അങ്ങനെ നിഗൂഢമായ രഹസ്യതത്വശാസ്ത്രത്തില്‍ ആത്മാക്കളുമായി ബന്ധപ്പെടുവാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആരേയും അമ്പരിപ്പിക്കുന്ന ഒരു മനപരിവര്‍ത്തനമാണ് തിബൌട്ടില്‍ ഉണ്ടായത്. മനശാസ്ത്രം പഠിക്കുന്ന കാലത്ത് ഒരു റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് ലീഗില്‍ അംഗമായി. ഒരു കത്തോലിക്ക ചാപ്ലൈന്‍സിയുടെ മുകളിലായിരുന്നു സംഘടനയുടെ കൂടിക്കാഴ്ചകള്‍. അതൊരു നിമിത്തമായിരുന്നു എന്നാണ് ഫാ. തിബൌട്ട് പറയുന്നത്. ചാപ്ലൈന്‍സിയിലെ പ്രാര്‍ത്ഥനാ സംഘത്തെ നിഷ്ക്രിയമാക്കുവാന്‍ നുഴഞ്ഞുകയറ്റക്കാരുടെ ഒരു സംഘത്തിന് തന്നെ അവര്‍ രൂപം നല്‍കി. ദൈവമില്ലെന്നു വരുത്തിത്തീര്‍ക്കുവാന്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പ്രാര്‍ത്ഥന സംഘത്തിന്റെ നേതാവ് നല്‍കിയിരുന്ന മറുപടി അദ്ദേഹത്തെ അമ്പരപ്പിച്ചു. ഒരു രാത്രിയില്‍ നടന്ന പ്രാര്‍ത്ഥനായോഗമാണ് ഫാ. തിബൌട്ടിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആ പ്രാര്‍ത്ഥന തന്റെ ഹൃദയം തുറന്നുവെന്നും പരിശുദ്ധാത്മാവ് തന്റെ ഹൃദയത്തിലേക്ക് ഇറങ്ങിവരുന്നത് താന്‍ അനുഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. രണ്ടു മണിക്കൂറോളം മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ച ശേഷം എഴുന്നേറ്റ ഫാ. തിബൌട്ട് ഒരു ദൈവ വിശ്വാസിയായി മാറിക്കഴിഞ്ഞിരുന്നു. വൈകാതെ അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുകയായിരിന്നു. ദൈവം അതിശക്തനാണെന്ന് സമ്മതിക്കുന്ന ഫാ. തിബൌട്ട് മന്ത്രവാദം പോലെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ പോരാടുവാന്‍ കത്തോലിക്കര്‍ക്ക് ശരിയായ രൂപീകരണം നല്‍കണമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇന്ന്‍ പൈശാചിക തിന്മകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അനേകരെ മോചിപ്പിക്കുവാനുള്ള ശ്രദ്ധേയമായ ദൗത്യവുമായി മുന്നോട്ടു പോകുകയാണ് ഈ വൈദികന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-25-20:05:01.jpg
Keywords: മുന്നറ
Content: 19319
Category: 13
Sub Category:
Heading: ''ക്ഷമ യാചിക്കുന്നു''; തദ്ദേശ വിഭാഗങ്ങളോട് മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ
Content: മസ്‌ക്വാചിസ് (കാനഡ): തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരിന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതിലും മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ. കാനഡ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ, ആൽബർട്ടയിലെ മസ്‌ക്വാചിസില്‍ ത്രിവിധ തദ്ദേശ ഗോത്ര വിഭാഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പാപ്പ ക്ഷമാപണം നടത്തിയത്. കുഞ്ഞുങ്ങളെ അടക്കിയ സെമിത്തേരിയിലെത്തി പ്രാർത്ഥിച്ചശേഷമായിരിന്നു വീല്‍ ചെയര്‍ മുഖേനെ ഫ്രാന്‍സിസ് പാപ്പ വേദിയിലെത്തിയത്. സെമിത്തേരിയില്‍ നിന്ന് വേദിയിലേക്കുള്ള വീല്‍ ചെയര്‍ യാത്രയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പ വളരെ ദുഃഖിതനായിരിന്നു. ഫസ്റ്റ് നേഷൻസ്, മെറ്റിസ്, ഇനുയിറ്റ് എന്നീ മൂന്നു തദ്ദേശീയ നേതാക്കളുടെ ഒപ്പമാണ് പാപ്പ വേദിയിലേക്ക് നീങ്ങിയത്. തുടര്‍ന്നു തദ്ദേശീയരുടെ വിവിധ പരിപാടികള്‍ നടന്നു. മാസ്‌ക്‌വ പാർക്കിൽ സ്പാനിഷ് ഭാഷയിലാണ് പാപ്പ പ്രസംഗം നടത്തിയത്. തന്റെ പശ്ചാത്താപ തീർത്ഥാടനത്തിന്റെ ആദ്യപടിയായി വീണ്ടും ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു. ആദിമ ജനതയെ അടിച്ചമർത്തുന്ന കോളനിവൽക്കരണ ശക്തികളെ അനേകം ക്രിസ്ത്യാനികൾ പിന്തുണച്ചതില്‍ ഖേദിക്കുന്നു. എന്നോട് ക്ഷമിക്കൂ. അക്കാലത്തെ ഗവൺമെന്റുകൾ പ്രോത്സാഹിപ്പിച്ച സാംസ്കാരിക നാശത്തിന്റെയും നിർബന്ധിത സ്വാംശീകരണത്തിന്റെയും പദ്ധതികളിൽ സഭയിലെയും വിശ്വാസ സമൂഹത്തിലെയും അനേകം അംഗങ്ങള്‍ അവരുടെ നിസ്സംഗതയിലൂടെയും സഹകരിച്ച രീതികൾക്ക് ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു. കാനഡയിലെ തന്റെ പശ്ചാത്താപ തീർത്ഥാടനത്തിൽ തദ്ദേശീയ സമൂഹങ്ങളെ കാണാന്‍ സഞ്ചരിക്കുമ്പോൾ 'ക്ഷമാപണം' സംഭാഷണത്തിന്റെ അവസാനമല്ലെന്നും ഫ്രാൻസിസ് പാപ്പ ആവര്‍ത്തിച്ചു. സ്കൂളുകളിൽ നടന്ന പഴയ സംഭവങ്ങളിൽ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ദുഃഖത്തിലാണ്ടു പോയ തദ്ദേശീയ കുടുംബങ്ങൾക്കു താങ്ങാകണമെന്നും പാപ്പ ആവശ്യപ്പെട്ടു. കാനഡയിലെ ആദ്യ തദ്ദേശീയ ഗവർണർ ജനറൽ മേരി സൈമണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സെനറ്റര്‍മാരും പരമ്പരാഗത വേഷത്തിൽ എത്തിയ തദ്ദേശീയരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് പാപ്പ ക്ഷമാപണം നടത്തിയത്. 19-ാം നൂറ്റാണ്ടു മുതൽ 1970 വരെ കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെയാണു റെസിഡൻഷൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവില്‍ കനേഡിയന്‍ സംസ്കാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ ഇടപെടലില്‍ ഒന്നര ലക്ഷത്തോളം തദ്ദേശീയരായ കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതും പില്‍ക്കാലത്ത് വിവാദമായി. 139 റെസിഡൻഷൽ സ്കൂളുകളിൽ 66 എണ്ണമാണു കത്തോലിക്ക സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചത്.

അതേസമയം ആറു ദിവസം നീളുന്ന പാപ്പയുടെ കാനഡ സന്ദര്‍ശനം ഇന്നും തുടരും. സന്ദർശനത്തിൽ ആൽബർട്ട്, ക്യുബെക്, നൂനാവ്ട് എന്നിവിടങ്ങൾ സന്ദർശിക്കുകയും തദ്ദേശവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്ന് ചൊവ്വാഴ്ച എഡ്മണ്ടനിലെ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ മാര്‍പാപ്പ ദിവ്യബലിയർപ്പിക്കും. ഇതിനു ശേഷം നഗരത്തിനു വെളിയിലുള്ള ലാക്എസ്റ്റിഎന്നിൽ തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും പാപ്പ പങ്കെടുക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-26-09:29:50.jpg
Keywords: കാനഡ
Content: 19320
Category: 18
Sub Category:
Heading: അർണോസ് പാതിരിയുടെ സംസ്കൃത വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ കാലടി സർവകലാശാല
Content: കാലടി: ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമൻ ജെസ്യൂട്ട് വൈദികനായ അർണോസ് പാതിരിയുടെ (ജോഹാൻ ഏ ണസ്റ്റ് ഹാൻഡൻ) സംസ്കൃത വ്യാകരണ ഗ്രന്ഥമായ ഗ്രമാറ്റിക്ക ഗ്രന്ഥാണിക്ക കാലടി സംസ്കൃത സർവകലാശാല പ്രസിദ്ധീകരിക്കുന്നു. 300 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വ്യാകരണ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി, 2010 ൽ റോമിലെ കാർമലൈറ്റ് ലൈബ്രറിയിൽ നിന്നാണു കണ്ടെടുത്തത്. പിന്നീട് ജർമൻ ഭാഷയിൽ അവിടത്തെ യൂണിവേഴ്സിറ്റി ഇ ബുക്കായി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നെന്നു വേലൂരിലെ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ജോർജ് തേനാടികുളം പറഞ്ഞു. സംസ്കൃതം, ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം എന്നീ നാല് ഭാഷക ൾ സംയോജിപ്പിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് സർവകലാശാല ആ ലോചിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പറഞ്ഞു.
Image: /content_image/India/India-2022-07-26-10:17:49.jpg
Keywords: ജര്‍മ്മ
Content: 19321
Category: 18
Sub Category:
Heading: 34-ാമത് അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് 6ന്
Content: ചങ്ങനാശേരി: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ദേവാലയത്തിലേക്കുമുള്ള 34-മത് അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് ആറിനു നടത്തും. പ്ലാറ്റിനം ജൂബിലി നിറവിൽ നിൽക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലാണ് തീർത്ഥാടനം നടത്തപ്പെടുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന തീർത്ഥാടനത്തിന് അതിരൂപതയിലെ 18 ഫൊറോനകളുടെ നേതൃത്വ ത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ആറിന് രാവിലെ 5.45നു പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽനിന്നും പദയാത്ര ആരംഭിക്കും. വിവിധ ഫൊറോനകൾ കോട്ടയം സിഎംഎസ് ഗ്രൗണ്ട്, മാന്നാനം ആശ്രമദേവാലയം എന്നിവിടങ്ങളിൽനിന്നും തീർത്ഥാടനത്തിൽ പങ്കുചേരും. തീർത്ഥാടനത്തിനൊരുക്കമായി ഛായാചിത്ര, ദീപശിഖ പ്രയാണങ്ങൾ, ഭൂമിയിലെ മാലാ ഖ എന്ന പേരിൽ സുകൃതാഭ്യാസങ്ങൾ, പ്രസംഗമത്സരം, അൽഫോൻസാ സെമിനാർ, ക്വിസ് മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ യൂണിറ്റ് മേഖല, അതിരൂപതാ തലത്തിൽ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടുവർഷം കോവിഡിന്റെ സാഹചര്യത്തിൽ ആത്മീയ തീർത്ഥാടനമായി നടത്തിയതിനാൽ ഈ വർഷം കൂടുതൽ തീർത്ഥാടകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-26-10:25:00.jpg
Keywords: അല്‍ഫോ
Content: 19322
Category: 18
Sub Category:
Heading: ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം: പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നും മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. കേരളത്തില്‍ ഉടനീളം വേരൂന്നിയ പ്രമുഖ കറിപ്പൊടി ബ്രാന്‍ഡുകളില്‍ അതിമാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന വിവരാവകാശ രേഖ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ പ്രതികരണം. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണി. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് മനുഷ്യജീവനെതിരെ മാരകമായ വിപത്തുകള്‍ സൃഷ്ടിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നത് കണ്ടെത്തുവാനോ കര്‍ശനമായി ശിക്ഷിക്കാനോ വേണ്ട സംവിധാനങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. ഫുഡ് സേഫ്റ്റി കൗണ്‍സില്‍, ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുകള്‍, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇത്തരം സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞേക്കും. പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും ഉദ്യോഗസ്ഥരോടൊപ്പം ജാഗ്രതാ സമിതികളുടെ സേവനവും വിവരശേഖരണത്തിനു പ്രയോജനപ്പെടുത്തണം. വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളും മികച്ച ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം. മലയാളി വിഷവസ്തുക്കള്‍ ഉണ്ടാക്കരുത്, വില്‍ക്കരുത്, വാങ്ങരുതെന്ന തീരുമാനം എടുക്കാന്‍ കഴിയണമെന്നും സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2022-07-26-10:39:31.jpg
Keywords: പ്രോലൈ