category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഢശ്രമം
Contentതൃശൂര്‍: കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ ഗൂഢശ്രമം. ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇരയാക്കുവാൻ ഉദ്ദേശിക്കുന്ന ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ''ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ'' എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ സെക്ടുകളുടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. അനുദിനം പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ ഇരകളായവരെ പ്രചോദിപ്പിച്ചുക്കൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ വ്യക്തിപരമായി കൂടുതല്‍ സ്വാധീനിക്കുവാനുള്ള ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി അവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ ഈ അടുത്തിടെ മൂരിയാടുള്ള കുപ്രസിദ്ധമായ സെക്ടിന്റെ കേന്ദ്രത്തില്‍ ചിലരെ എത്തിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ഇതില്‍പ്പെട്ടു പോയവര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. #{blue->none->b->ഫോണ്‍ വിളിച്ചും തട്ടിപ്പ് ‍}# ''താങ്കളുടെ നമ്പര്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍ നിന്ന്‍ ലഭിച്ചതാണെന്ന'' ആമുഖത്തോടെ ഫോണ്‍ വിളിച്ചും ഇക്കൂട്ടര്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഫാത്തിമയിലെ സന്ദേശം പറയാനാണ് /പ്രാർത്ഥന സഹായം ആവശ്യമുണ്ടെങ്കിൽ പ്രാർത്ഥിക്കാം എന്ന രീതിയില്‍ സംസാരം തുടരുകയാണ് ഇവരുടെ മറ്റൊരു രീതി. അനുഭാവ പൂര്‍വ്വം, അവരെ കേള്‍ക്കാന്‍ തയാറായാല്‍ സ്വാധീനം ചെലുത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും. അതേസമയം വിളിക്കുന്ന ആള്‍ - ഏത് രൂപത, ആരാണ് ആത്മീയ നേതൃത്വം തുടങ്ങീ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ പതറുകയാണ് പതിവ്. #{blue->none->b->ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ‍}# 1. 'വ്യക്തിപരമായി' ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്താല്‍ അതീവ ജാഗ്രത പുലര്‍ത്തുക. 2. താങ്കളെ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യട്ടെ എന്ന രീതിയില്‍ അപരിചിത നമ്പറില്‍ നിന്ന് വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് അവഗണിക്കുക. 3. സന്ദേശങ്ങള്‍, ഫോണ്‍ വിളികള്‍ തുടരുകയാണെങ്കില്‍ നമ്പര്‍ ബ്ളോക്ക് ചെയ്യുക. 4. ഇത്തരം സന്ദേശം, ഫോണ്‍ വിളികള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അഡ്മിന്‍മാരെ വിവരമറിയിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H1FelUSBTtnEfv9USN98cc}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-20 17:35:00
Keywordsസെക്ട
Created Date2022-07-30 12:03:04