Content | തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനുശേഷം ജില്ലയിൽ വർദ്ധിച്ചുവരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം കാണുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകെട്ടി പുല്ലുവിള ഫൊറോനക്കാർ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശജനത കുറേവർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്. തീരദേശം കടലെടുത്തുകൊണ്ടിരിക്കുന്നു. ഭൂമി മാത്രമല്ല വീടും സ്ഥലവും കട ലെടുക്കുന്നതോടെ കുടുംബങ്ങൾ സ്കൂളിലും ഗോഡൗണിലും താമസിക്കുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരം കാണുന്നില്ല. ദുരവസ്ഥ നീളുന്നു. ഈ അവസ്ഥയിൽ അതിരൂപതയിലെ വിവിധ സമിതികളിലെ തീരുമാനപ്രകാരം ആരംഭിച്ച സമരം വിജയംവരെ മുന്നോട്ടു പോകുമെന്ന് സഹായ മെത്രാൻ പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|