category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ ചരിത്രത്തിനും പ്രാധാന്യം: പുതിയ പാഠ്യപദ്ധതിയെ സ്വാഗതം ചെയ്ത് ഇറാഖി മെത്രാപ്പോലീത്ത
Contentകുര്‍ദ്ദിസ്ഥാന്‍: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാഖിലെ വിഭാഗീയതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ദ്ധ സ്വയംഭരണ മേഖലയായ ഇറാഖി കുര്‍ദ്ദിസ്ഥാനിലെ സര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ പാഠ്യപദ്ധതിയില്‍ ക്രൈസ്തവ ചരിത്രത്തിനു പ്രാധാന്യം നല്‍കിയതിനെ സ്വാഗതം ചെയ്ത് ഇറാഖിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖില്‍ ക്രൈസ്തവ വിശ്വാസം ഉള്‍പ്പെടെ എല്ലാ മതങ്ങളേയുംകുറിച്ചും സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്ന പുതിയൊരു പാഠ്യപദ്ധതി കുര്‍ദ്ദിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, ബാത്ത് ഭരണകാലത്ത് താന്‍ പന്ത്രണ്ടു വര്‍ഷം പഠിച്ചിട്ടുള്ളതാണെന്നും ക്രിസ്ത്യാനികള്‍, യസീദികള്‍, യഹൂദര്‍, മാണ്ഡെയന്‍മാര്‍ എന്നിവരെ കുറിച്ച് ഇറാഖി പാഠ്യപദ്ധതിയില്‍ ഒന്നും തന്നെ പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇറാഖി പാഠ്യപദ്ധതിയില്‍ ഇസ്ലാം ഒഴികെയുള്ള മതങ്ങളെ ഒഴിവാക്കിയിരിക്കുകയാണെന്നും, മറ്റ് മതവിഭാഗങ്ങളെക്കുറിച്ച് അമുസ്ലീങ്ങള്‍, അവിശ്വാസികള്‍ എന്നിങ്ങനെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും മെത്രാപ്പോലീത്ത പിന്നീട് പറഞ്ഞു. മറ്റ് മതവിഭാഗങ്ങളുടെ സാന്നിധ്യവും, ഇറാഖി ചരിത്രത്തിനും സംസ്കാരത്തിനും അവര്‍ നല്‍കിയ സംഭാവനകളും ഔദ്യോഗികമായി അംഗീകരിച്ചാല്‍ ഒരുപാട് മാറ്റം വരും. കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ മാത്രമാണ് പുതിയ പാഠ്യപദ്ധതി വരുന്നതെങ്കിലും ഇറാഖിന്റെ മറ്റ് ഭാഗങ്ങളും ഈ മാതൃക സ്വീകരിക്കുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചു. വിഭാഗീയതയെ വെറുത്ത ഇറാഖികള്‍ പൊതുനന്മക്കായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ വടക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യമുറപിച്ചത് മുതല്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ വലിയ രീതിയില്‍ കുറയുന്നതിന് കാരണമായിരിന്നു. അവിശ്വാസികളെ രാജ്യത്ത്‌ നിന്നും ആട്ടിപ്പായിക്കുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക ചുങ്കം നല്‍കാത്ത ക്രൈസ്തവരും, യസീദികളും മരിക്കുവാന്‍ തയ്യാറാവുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ വേണം എന്നതടക്കമുള്ള അനേകം തീവ്ര നയങ്ങള്‍ പതിനായിരങ്ങളുടെ പലായനത്തിലേക്ക് നയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കാലത്ത് അറുപതിലധികം ക്രൈസ്തവ ദേവാലയങ്ങളും, ആശ്രമങ്ങളും ബോംബിട്ടു തകര്‍ക്കപ്പെട്ടു. ആയിരത്തിഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. പുതിയ പാഠ്യപദ്ധതി കുര്‍ദ്ദിസ്ഥാന് പുറമെ ഇറാഖ് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-20 16:37:00
Keywordsഇറാഖ
Created Date2022-07-20 16:37:46