category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരണ്ട് മാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ
Contentബെന്യു (നൈജീരിയ): കഴിഞ്ഞ രണ്ടുമാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവ വിശ്വാസികള്‍. ഇക്കാലയളവില്‍ നിരവധി ആളുകളെ തട്ടിക്കൊണ്ടു പോവുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്തു. ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തിൽ ഫെഡറൽ സർക്കാർ നിഷ്ക്രിയരാണെന്ന് മക്കുർഡി രൂപതയുടെ മെത്രാൻ ബിഷപ്പ് വിൽഫ്രഡ് ചിക്ബാ അനാഗ്ബേ പറഞ്ഞു. പലായനം ചെയ്യേണ്ടി വന്ന 15 ലക്ഷം ആളുകളിൽ ആയിരങ്ങള്‍ക്കു അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെന്യൂ സംസ്ഥാനം ഭക്ഷ്യകൊട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണെന്നും, എന്നാൽ തീവ്രവാദ പ്രവർത്തനം ഭക്ഷ്യ വിതരണത്തെ ബാധിച്ചുവെന്നും ബിഷപ്പ് വിൽഫ്രഡ് ചിക്ബാ പറഞ്ഞു. ഇത് താങ്ങാൻ സാധിക്കാത്ത വിധം രൂക്ഷമായ ഭക്ഷ്യ ദൗർലഭ്യം ഉണ്ടാക്കി. തലസ്ഥാനമായ മക്കുർഡിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയ 80 ശതമാനം ആളുകളും കഴിയുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, ആളുകൾക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും നൽകാൻ പ്രാദേശിക സഭ മുന്‍പില്‍ തന്നെയുണ്ട്. കൂടാതെ പലായനം ചെയ്ത് എത്തിയ കുട്ടികളുടെ വിദ്യാഭ്യാസ മുടങ്ങാതിരിക്കാൻ സ്കോളർഷിപ്പുകളും രൂപത നൽകി വരുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സേവനങ്ങൾക്ക് ബിഷപ്പ് വിൽഫ്രഡ് ചിക്ബാ നന്ദി പറഞ്ഞു. അന്ധകാരത്തിന്റെ താഴ്‌വരയിൽ പ്രകാശത്തിന്റെ സ്രോതസ്സ് എന്നാണ് സംഘടനയുടെ പ്രവർത്തനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-20 12:42:00
Keywordsനൈജീ
Created Date2022-07-20 12:43:33