Content | വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ ‘റോ വേഴ്സസ് വേഡ്’ വിധിയെ അട്ടിമറിച്ച സമീപകാല സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കെ അബോര്‍ഷന്‍ അനുകൂലികളുടെ പരിഹാസങ്ങളെ കത്തോലിക്കര്‍ സത്യം കൊണ്ടു നേരിടണമെന്ന ആഹ്വാനവുമായി കാന്‍സാസ് മെത്രാപ്പോലീത്ത ജോസഫ് എഫ്. നൗമാന്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവനെ വിലമതിക്കുകയും, ഭ്രൂണഹത്യയെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന 'വാല്യൂ ദം ബോത്ത്' ഭേദഗതിയെ കുറിച്ച് കാന്‍സാസ് നിയമസഭ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേയാണ് ഭേദഗതിയെ പരസ്യമായി പിന്തുണച്ചു കൊണ്ട് മെത്രാപ്പോലീത്ത രംഗത്തെത്തിയിരിക്കുന്നത്. ഇ.ഡബ്യു.ടി.എന്നിന്റെ പ്രോലൈഫ് മാഗസിന്റെ പ്രതിനിധിയായ പ്രൂഡന്‍സ് റോബര്‍ട്സണുമായുള്ള അഭിമുഖത്തിലാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം.
സ്വന്തം മക്കളെ കൊല്ലുവാന്‍ കഴിയില്ലെങ്കില്‍ ഒരു സമൂഹമെന്നനിലയില്‍ നമുക്ക് നിലനില്‍പ്പില്ലെന്ന് ചിന്തിക്കുന്നവരുണ്ടെന്നു അദ്ദേഹം വേദനയോടെ പങ്കുവെച്ചു. ഈ വരുന്ന ഓഗസ്റ്റ് 2-നാണ് കാന്‍സാസില്‍ “വാല്യൂ ദം ബോത്ത്” പ്രോലൈഫ് ഭേദഗതിയെ കുറിച്ചുള്ള വോട്ടെടുപ്പ്. ഭേദഗതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കാന്‍സാസില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ നിയമസാമാജികര്‍ക്ക് കഴിയും. ഭ്രൂണഹത്യ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന 2019-ലെ കാന്‍സാസ് സുപ്രീം കോടതി വിധികാരണം നിലവില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് കാന്‍സാസിലെ നിയമസാമാജികര്‍.
മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തന്നെ ഡോബ്സ് വിധിയോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ കാന്‍സാസിലും കത്തോലിക്കാ ദേവാലയങ്ങളും, പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പിന് മുന്‍പേ തന്നെ ഓവര്‍ലാന്‍ഡ് പാര്‍ക്കിലെ അസെന്‍ഷന്‍ ദേവാലയത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം ചുവന്ന്‍ പെയിന്റടിച്ച് വികൃതമാക്കിയിരിന്നു. കാന്‍സാസിലെ ഒരു ദേവാലയം ആക്രമിക്കപ്പെട്ടെന്നും നിരവധി ദേവാലയങ്ങള്‍ വികൃതമാക്കപ്പെട്ടുവെന്നും പറഞ്ഞ മെത്രാപ്പോലീത്ത, എതിരാളികളുടെ ഒരുതരം പരിഹാസമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നതില്‍ കത്തോലിക്കര്‍ക്കും പങ്കുണ്ടെന്നു മെത്രാപ്പോലീത്ത ആവര്‍ത്തിച്ചു. മറ്റുള്ളവരുടെ മനസ്സില്‍ കയറുകയും അവരുടെ ഹൃദയങ്ങളെ നവീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |