category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമയക്കുമരുന്നിനെതിരെ തീര്‍ത്ഥാടന പോരാട്ടവുമായി അർജന്റീന തെരുവുകളിൽ സേവനം ചെയ്യുന്ന വൈദികർ
Contentബ്യൂണസ് അയേഴ്സ്: മയക്കുമരുന്നിനെതിരെ 'ഔർ ലേഡി ഓഫ് ലുജാൻ' എന്ന പേരിൽ അർജന്റീനയിൽ അറിയപ്പെടുന്ന ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി ഒരുവർഷം നീണ്ട് നിൽക്കുന്ന തീർത്ഥാടനത്തിന് അർജന്റീന തെരുവുകളിൽ സേവനം ചെയ്യുന്ന വൈദികർ തുടക്കമിട്ടു. സാൻ കയറ്റാനോ സാങ്ചുറിയിൽ നിന്നും ഓഗസ്റ്റ് 7നാണ് ലുജാൻ മാതാവിന്റെ ചിത്രത്തിന്റെ മാതൃകയും വഹിച്ചുകൊണ്ടുള്ള തീർത്ഥാടനം ആരംഭിച്ചത്. തീർത്ഥാടകർ ഈ ചിത്രവും വഹിച്ചുകൊണ്ട് ഹോഗാർ ഡി ക്രസ്റ്റോ എന്ന പേരിൽ അറിയപ്പെടുന്ന പുനരധിവാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. ബ്യൂണസ് അയേഴ്സ് സഹായ മെത്രാന്‍ ഗുസ്താവോ ഓസ്കർ കരാരയുടെ വിശുദ്ധ കുർബാന അർപ്പണത്തോടെയാണ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായത്. തെരുവിൽ സേവനം ചെയ്യുന്ന ഫെഡറേഷൻ ഫമീലിയ ഗ്രാൻഡേ ഹോഗാർ ഡി ക്രസ്റ്റോയുടെ അധ്യക്ഷൻ ജോസ് മരിയ പെപ്പെ ഡി പവോള വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ചു. മയക്കുമരുന്നിന് അടിമയായി ആരും മരിക്കാത്ത ഒരു അർജൻറീനയാണ് തങ്ങൾക്ക് ആവശ്യമെന്നും, തീർത്ഥാടന ചിത്രവുമായി രാജ്യത്തുടനീളം തങ്ങൾ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഏറെക്കാലം ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ആയിരുന്നു. ഈ നാളുകളിൽ ആർച്ച് ബിഷപ്പിന്റെ ശുപാർശയിൽ മയക്കുമരുന്നിൽ നിന്നും യുവാക്കളെ രക്ഷിക്കാൻ നിരവധി കേന്ദ്രങ്ങൾക്ക് കത്തോലിക്ക സഭ തുടക്കമിട്ടിരുന്നു. 2008ലെ പെസഹ വ്യാഴാഴ്ച മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നവരുടെ കാലുകൾ കഴുകി ആദ്യത്തെ ഹോഗാർ ഡി ക്രസ്റ്റോ കേന്ദ്രത്തിന് ആരംഭം കുറിച്ചതും ജോർജ് മാരിയോ ബർഗോളിയോ (ഫ്രാൻസിസ് പാപ്പ) ആയിരുന്നു. ഈ കേന്ദ്രങ്ങളുടെ സഹായത്തോടെ മയക്കുമരുന്നിൽ മുക്തി നേടിയ നിരവധി യുവജനങ്ങൾ തീർത്ഥാടനത്തിന്റെ ഭാഗമാകുമെന്ന് ഫാ. ജോസ് മരിയ കൂട്ടിച്ചേർത്തു. ഈ പ്രതീക്ഷ മറ്റുള്ളവർക്കും പങ്കുവെക്കാനാണ് തീർത്ഥാടനം ആരംഭിച്ചത്. മയക്കുമരുന്ന് അടിമപ്പെട്ട് മരിച്ചവരുടെ പ്രതീകമായി ഒരു പതാകയും, മാതാവിൻറെ ചിത്രത്തോടൊപ്പം തീർത്ഥാടകർ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-10 15:24:00
Keywordsമയക്ക
Created Date2022-08-10 15:25:49