category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജപമാല പിശാചിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധം: സ്പാനിഷ് ഭൂതോച്ചാടകന്‍
Contentമാഡ്രിഡ്: പിശാചിന്റേയും, ഈ ലോകത്തെ അവന്റെ കിങ്കരന്‍മാരുടെയും ആക്രമണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും ഫലപ്രദവും വിനാശകരവുമായ ആയുധമാണ് ജപമാലയെന്ന് സ്പാനിഷ് ഭൂതോച്ചാടകനായ കത്തോലിക്ക വൈദികന്‍. കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്ത വിഭാഗമായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപത വൈദികനും, ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനുമായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് ഇക്കാര്യം പറഞ്ഞത്. ജപമാലയെ വര്‍ഗ്ഗീയതയുടെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് അമേരിക്കന്‍ മാഗസിനായ ‘ദി അറ്റ്ലാന്റിക്’ല്‍ പ്രത്യക്ഷപ്പെട്ട ഡാനിയല്‍ പാന്നെട്ടോണിന്റെ ലേഖനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ദേശീയവാദികള്‍ക്ക് AR-15 റൈഫിൾ ഒരു വിശുദ്ധ വസ്തുവായി മാറിയതുപോലെ, പരമ്പരാഗത കത്തോലിക്കര്‍ ജപമാലക്ക് സൈനീകമായ അര്‍ത്ഥവും കല്‍പ്പിക്കുന്നുണ്ടെന്നാണ് പാന്നെട്ടോണിന്റെ ലേഖനത്തില്‍ പറയുന്നത്. "ആത്മീയ യുദ്ധത്തെക്കുറിച്ചുള്ള തീവ്രവാദപരമായ ധാരണ വഴി ശത്രുക്കളെ സ്നേഹിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുക" എന്ന ക്രിസ്ത്യൻ പ്രബോധനത്തെ അസാധുവാക്കുന്നുണ്ടെന്നും പാന്നെട്ടോണ്‍ ആരോപിച്ചിരിന്നു. എന്നാല്‍ തികഞ്ഞ അജ്ഞത കൊണ്ടാണ് പാന്നെട്ടോണ്‍ ഇങ്ങനെ പറയുന്നതെന്നും പാന്നെട്ടോണിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നും ഫാ. ടോറസ് റൂയിസ് പറഞ്ഞു. AR-15 റൈഫിളിനോട് ഉപമിച്ചത് ജപമാലക്കൊരു അംഗീകാരമാണെന്ന്‍ പറഞ്ഞ ഫാ. റൂയിസ്, തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള ഒരു മാരക ആയുധം തന്നെയാണ് ജപമാലയെന്നും കൂട്ടിച്ചേര്‍ത്തു. ഒരു പ്രാവശ്യം മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലിയാല്‍ ആയിരകണക്കിന് പരസ്യ പ്രചാരണങ്ങളേക്കാള്‍ നേട്ടമുണ്ടാകുമെന്നും, ഭ്രൂണഹത്യയില്‍ നിന്നും കൂടുതല്‍ കുട്ടികളെ രക്ഷപ്പെടുത്തുവാനും, പ്രായമായവരെ എകാന്തതയില്‍ നിന്നും രക്ഷിക്കുവാനും ജപമാല വഴി കഴിയുമെന്നും ഫാ. റൂയിസ് ചൂണ്ടിക്കാട്ടി. ലൂസിഫര്‍ പേടിക്കുന്നത് പോലെ തന്നെ സഭയുടെ ശത്രുക്കളും ജപമാലയെ പേടിക്കുന്നുണ്ടെന്ന്‍ അറ്റ്ലാന്റിക്കിലെ ലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട് ഫാ. റൂയിസ് പറഞ്ഞു. കത്തോലിക്കരുടെ ആത്മീയ യുദ്ധം ലോകത്തിന്റെ തുടക്കം മുതല്‍ അതായത് സാത്താന്‍ ആദത്തേയും ഹവ്വയേയും പാപത്തില്‍പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ മുതല്‍ ഉള്ളതാണെന്ന്‍ വിവിധ വചനഭാഗങ്ങളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം വിവരിച്ചു. വിശുദ്ധ കുര്‍ബാന, ജപമാല, സാഹോദര്യവും കരുണയുമാണ്‌ പിശാച് ഭയപ്പെടുന്ന 3 കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ രക്തം ഇതിനോടകം തന്നെ ചിന്തിയിട്ടുള്ളതിനാല്‍ നിഷ്കളങ്കരുടെ രക്തം ചിന്താതെ തന്നെ തങ്ങള്‍ തങ്ങളുടെ ആത്മീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്ന്, സ്പാനിഷ് ആഭ്യന്തരയുദ്ധ കാലത്ത് തന്നെ അപമാനിച്ചവരെ മരിയന്‍ ഭക്തിക്കൊണ്ട് എതിരിട്ട ഒപുസ് ദേയി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോസ്മരിയ എസ്ക്രിവയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ഫാ. റൂയിസ് വിവരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-19 15:45:00
Keywordsപിശാച, സാത്താ
Created Date2022-08-19 15:46:37