category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിലനില്‍പ്പിനായുള്ള സമരം തുടരുമെന്ന്‍ തിരുവനന്തപുരം ലത്തീൻ അതിരൂപത
Contentതിരുവനന്തപുരം: തീരദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴി ലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി ചർച്ചചെയ്യാൻ തീരുമാനമായി. ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സമരസമിതി ജനറൽ കൺവീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ എച്ച്. പെരേരയാണ് സമരം തുടരുമെന്ന കാര്യം വ്യക്തമാക്കിയത്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച സൗഹാർദപരമായിരുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിൽ വിഴിഞ്ഞം തുറമുഖത്തെ പ്രശ്നം, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തി ൽ ചർച്ച നടത്താമെന്ന ഫിഷറീസ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും മോ ൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ, കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞുവന്നവരെ അടിയന്തരമായി വാടകവീടുകളിലേക്കു മാറ്റാൻ തീരുമാനമായി. ഈ നടപടി ഓണത്തിനുമുമ്പ് പൂർത്തിയാക്കും. ഇവർക്ക് സ്ഥിരതാമസത്തിനുള്ള ക്രമീ കരണങ്ങൾ ഏർപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ നടപടി കൈക്കൊള്ളും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-20 09:20:00
Keywordsലത്തീ
Created Date2022-08-20 09:20:25